കുറച്ച് എക്‌സ്‌ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി

ഇന്ത്യയിലെ എൻട്രി ലെവൽ കാർ സെഗ്മെൻ്റിലെ തമ്പുരാക്കൻമാരായ മാരുതി സുസുക്കി അടുത്തിടെ ഒരു ഇതിഹാസ മോഡലിനെ തിരികെയെത്തിച്ചിരുന്നു. അതേ രണ്ടാം പിറവിയെടുത്ത ആൾട്ടോ K10 എന്ന കൊച്ചുസുന്ദരനെ പറ്റിയാണ് സംസാരിച്ചു വരുന്നത്. വിപണിയിൽ ചെറിയ ചലനങ്ങളുണ്ടാക്കി വാഹനം അരങ്ങ് തകർക്കുമ്പോൾ മോഡൽ നിരയിലേക്ക് ഒരു എക്‌സ്‌ട്രാ എഡിഷനെ കൂടി കൊണ്ടുവരികയാണ് കമ്പനി.

ഈയടുത്ത് ജനപ്രിയനായ എസ്-പ്രെസോയിൽ അവതരിപ്പിച്ചതിനു സമാനമായ പരിഷ്ക്കാരങ്ങളോടെയായാണ് ആൾട്ടോ K10 ഹാച്ച്ബാക്കിൻ്റെ പുതിയ എക്‌സ്‌ട്രാ എഡിഷനും നിരത്തിലേക്ക് എത്തുന്നത്. സ്റ്റാൻഡേർഡ് പതിപ്പിനെ അപേക്ഷിച്ച് ധാരാളം കോസ്‌മെറ്റിക് നവീകരണങ്ങൾ വണ്ടിക്ക് ലഭിക്കുമെന്ന് പുതിയ ബ്രോഷർ ചിത്രങ്ങൾ സൂചിപ്പിക്കുന്നു. വാഹനത്തെ പരിചയപ്പെടുത്തിയെങ്കിലും വില പ്രഖ്യാപനവും അവതരണവും അടുത്ത ദിവസങ്ങളിൽ മാത്രമാവും ഉണ്ടാവുക.

കുറച്ച് എസ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി

എക്സ്റ്റീരിയറിന് പുറമെ ഇൻ്റീരിയറിലും ഏറെ മാറ്റങ്ങൾ കാണാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യം പുറം കാഴ്ച്ചയിലെ പരിഷ്ക്കാരങ്ങളിലേക്ക് കടന്നാൽ മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾക്കും റിയർ വ്യൂ മിററുകൾക്കും വീൽ ആർച്ച് ക്ലാഡിംഗിനും കോൺട്രാസ്റ്റ് നിറത്തിലുള്ള പാപ്രിക ഓറഞ്ച് നിറമാണ് മാരുതി ആൾട്ടോ K10 എക്‌സ്ട്രാ എഡിഷൻ അവതരിപ്പിക്കുന്നത്. ഇതോടൊപ്പം അപ്പർ സ്‌പോയിലറിലും ഇതേ നിറം നൽകി ആകർഷകമാക്കാൻ മാരുതി സുസുക്കി ശ്രമിച്ചിട്ടുണ്ടെന്നു വേണം പറയാൻ.

വലിയ സിംഗിൾ പീസ് ഗ്രിൽ, സ്വീപ്‌ബാക്ക് ഹെഡ്‌ലാമ്പുകൾ, സിൽവർ വീൽ കവറുകളുള്ള സ്റ്റീൽ വീലുകൾ, ഹാലൊജൻ ടെയിൽ ലൈറ്റുകൾ എന്നിവ ആൾട്ടോ K10 മോഡലിൽ തുടർന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ വാഗ്ദാനം ചെയ്യും. പുതിയ മോഡലായതിനാൽ തന്നെ രൂപത്തിൽ അപ്ഡേഷനുകളോ കൂട്ടിച്ചേർക്കലുകളോ നൽകാൻ കമ്പനി തയാറായിട്ടില്ലെന്നു വേണം പറയാൻ. അകത്തളത്തിലും ചെറിയ മാറ്റമുണ്ടെന്നു വേണം പറയാൻ.

കുറച്ച് എസ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി

ഇന്റീരിയറിലേക്കായി ആൾട്ടോ K10 എക്‌സ്ട്രാ എഡിഷന്റെ ഡോർ ഹാൻഡിലുകളിൽ ദൃശ്യമാകുന്ന ഓറഞ്ച് സ്റ്റൈലിംഗ് കിറ്റ് മാത്രമാണ് മാരുതി സുസുക്കി കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ ഏഴ് ഇഞ്ച് സ്മാർട്ട്പ്ലേ പ്രോ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ തുടങ്ങിയ സാധാരണ ഫീച്ചറുകൾ മാത്രമാണ് ഈ എൻട്രി ലെവൽ കാറിൽ ലഭ്യമാവുന്നത്. അതേസമയം സുരക്ഷയുടെ കാര്യത്തിലേക്ക് നോക്കിയാൽ ഡ്യുവൽ എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, സ്പീഡ് അലേർട്ട് സിസ്റ്റം, സീറ്റ് ബെൽറ്റ് റിമൈൻഡർ സിസ്റ്റം എന്നിവയും പുതിയ K10 വേരിയന്റിലുമുണ്ടാവും.

കാറിന്റെ എക്സ്ട്രാ എഡിഷന്റെ മെക്കാനിക്കൽ വിഭാഗത്തിലും നവീകരണമൊന്നുമില്ല. 66 bhp പവറിൽ പരമാവധി 89 Nm torque വരെ വികസിപ്പിക്കുന്ന അതേ 1.0 ലിറ്റർ, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി സുസുക്കി ആൾട്ടോ K10-ന് കരുത്തേകുന്നത്. പുതിയ വേരിയന്റിന്റെ ഗിയർബോക്‌സ് കോമ്പിനേഷനിൽ അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റ് മാത്രമേ ഉണ്ടാവാനിടയുള്ളൂ. അതേസമയം സ്റ്റാൻഡേർഡ് പതിപ്പുകളിൽ എഎംടി ഓട്ടോമാറ്റിക് കമ്പനി അവതരിപ്പിക്കുന്നുണ്ട്.

കുറച്ച് എസ്ട്രാ കിട്ടിയാൽ ആരാണ് സന്തോഷിക്കാത്തത്, K10 ഹാച്ചിന് പുത്തൻ വേരിയൻ്റുമായി മാരുതി

പെട്രോളിന് പുറമെ ഫാക്‌ടറി ഫിറ്റഡ് സിഎൻജി കിറ്റിലും ആൾട്ടോ K10 സ്വന്തമാക്കാനാവും. പരിസ്ഥിതി സൗഹാര്‍ദമാകുന്നതിനൊപ്പം 33.85 എന്ന ഉയര്‍ന്ന മൈലേജും മാരുതി ഉറപ്പാക്കുന്നുണ്ട്. എന്നാൽ പവർ കണക്കുകളിൽ ചെറിയ വ്യത്യാസമുണ്ടെന്ന് മാത്രം. 1.0 ലിറ്റര്‍ ഡ്യുവല്‍ജെറ്റ്, ഡ്യുവല്‍ വിവിടി പെട്രോള്‍ എഞ്ചിനൊപ്പം സിഎൻജി കിറ്റ് എത്തുമ്പോൾ 56.96 bhp കരുത്തിൽ പരമാവധി 82.1 Nm torque മാത്രമാണ് വാഹനം ഉത്പാദിപ്പിക്കുക.

എന്നാൽ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 10 കിലോമീറ്റര്‍ അധിക ഇന്ധനക്ഷമത നൽകുന്നു എന്നത് കണക്കിലെടുക്കുമ്പോൾ കൊണ്ടുനടക്കാനുള്ള ചെലവ് കുറയുന്നു. ഇനി വിലയുടെ കാര്യത്തിലേക്ക് വന്നാൽ ആൾട്ടോ K10 മൊത്തം ആറ് വേരിയന്റുകളിൽ സ്വന്തമാക്കാനാവും. ഇതിൽ സ്റ്റാന്‍ഡേര്‍ഡിന് 3.99 ലക്ഷം രൂപയും LXI 4.82 ലക്ഷം, VXI 4.99 ലക്ഷം, VXI പ്ലസ് 5.33 ലക്ഷം, VXI AGS 5.49 ലക്ഷം, VXI പ്ലസ് AGS 5.83 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില. പുതിയ എക്സ്ട്രാ എഡിഷന് ഇതിലും 30,000 രൂപ വരെയായിരിക്കും അധികമായി മുടക്കേണ്ടി വരിക.

Most Read Articles

Malayalam
English summary
Maruti suzuki unveiled the alto k10 xtra edition ahead of launch specifications features
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X