കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ

പുതുവർഷത്തിൽ പുതിയ മോഡലുകളും പഴയ മോഡലുകൾക്ക് പുതുപുത്തൻ അപ്പ്ഡേറ്റുകളും നൽകികൊണ്ട് ആകെ മൊത്തം ഒരു ഫ്രഷ്നസ് നിലനിർത്താനുള്ള പരിശ്രമത്തിലാണ് ഇന്ത്യൻ വിപണിയിലെ മിക്ക വാഹന നിർമ്മാതാക്കളും. അക്കൂട്ടത്തിൽ രാജ്യത്തെ പ്രമുഖ നിർമ്മാതാക്കളിൽ ഒന്നായ ഹ്യുണ്ടായിയും ഒട്ടും പിന്നിലല്ല. ഹ്യുണ്ടായി മോട്ടോർ ഇന്ത്യ അടുത്തിടെ തങ്ങളുടെ ഗ്രാൻഡ് i10 നിയോസ് ഹാച്ച്ബാക്കിന്റെയും ഔറ കോംപാക്റ്റ് സെഡാന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകൾ പുറത്തിറക്കിയിരുന്നു.

അതിന് പിന്നാലെ i20 പ്രീമിയം ഹാച്ച്ബാക്ക്, ക്രെറ്റ, ട്യൂസോൺ, അൽകസാർ എസ്‌യുവികൾ ഉൾപ്പെടെ നാല് ജനപ്രിയ മോഡലുകൾ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. മുകളിൽ സൂചിപ്പിച്ച കാറുകളുടെ ഔദ്യോഗിക ലോഞ്ച് ടൈംലൈനും വിശദാംശങ്ങളും ഹ്യുണ്ടായി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും, ഇവ 2024 അവസാനത്തോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അപ്പ്ഡേറ്റുകളോടെ വരാനിരിക്കുന്ന പുത്തൻ ഹ്യുണ്ടായി മോഡകളുടെ പ്രധാന സവിശേഷതകൾ നമുക്ക് ഒന്നു നോക്കാം.

കുന്നോളമില്ലേലും കുന്നിമണിയേക്കാൾ കൂടുതൽ അപ്പ്ഡേറ്റുകളുമായി ഒരുങ്ങുന്ന ഹ്യുണ്ടായി കാറുകൾ

ഹ്യുണ്ടായി i20

പുതിയ i20 ഫേസ്‌ലിഫ്റ്റിൽ ഹ്യുണ്ടായി ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പുതുക്കിയ ഇൻസേർട്ടുകൾക്കൊപ്പം പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട് ഗ്രില്ല്, ചെറുതായി പരിഷ്കരിച്ച ബമ്പർ, പുതുതായി ഡിസൈൻ ചെയ്ത അലോയി വീലുകൾ, വെന്യുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ടെയിൽലാമ്പുകൾ എന്നിവ പ്രീമിയം ഹാച്ചിന് പുതുക്കിയ പതിപ്പിന് ലഭിച്ചേക്കുമെന്ന് വ്യക്തമാക്കുന്ന സ്പൈ ചിത്രങ്ങൾ ഇതിനോടകം വെബ്ബിൽ നാം പലരും കണ്ടിട്ടുണ്ട്.

ഇനി ഫീച്ചറുകളുടെ കാര്യത്തിൽ, അപ്‌ഡേറ്റ് ചെയ്‌ത i20 -ക്ക് പുതിയ ഇന്റീരിയർ തീം, സീറ്റ് അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങിയവ ലഭിച്ചേക്കാം. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് (NA) പെട്രോൾ, 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് ഹാച്ചിൽ വരുന്ന പവർട്രെയിനുകൾ. അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് iMT, ഏഴ് സ്പീഡ് DCT, ഒരു CVT എന്നിങ്ങനെ ഗിയർബോക്‌സ് ഓപ്ഷനുകൾ നിലവിലെ മോഡലിന് സമാനമായിരിക്കും.

ഹ്യുണ്ടായി ക്രെറ്റ

പുതുക്കിയ ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് തീർച്ചയായും 2024 -നുള്ളിൽ വരാനിരിക്കുന്ന ഹ്യുണ്ടായി മോഡലുകളിൽ ഒന്നാണ്. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ് സിസ്റ്റം, ഫോർവേഡ് കൊളീഷൻ അവോയിഡൻസ്, ലെയിൻ അസിസ്റ്റ് തുടങ്ങിയ സേഫ്റ്റി ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻസ് സിസ്റ്റം (ADAS) സഹിതമാണ് എസ്‌യുവി വരുന്നത്. പുതിയ സീറ്റ് അപ്ഹോൾസ്റ്ററി, 360 ഡിഗ്രി ക്യാമറ, പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ തുടങ്ങിയ സവിശേഷതകളും വാഹനം വാഗ്ദാനം ചെയ്യും. എസ്‌യുവിയുടെ എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തും. അതോടൊപ്പം പുതിയ ക്രെറ്റയിൽ 1.5 ലിറ്റർ ടർബോ പെട്രോളും 1.5 ലിറ്റർ നാച്ചുറലി ആസ്പിരേറ്റഡ് (NA) പെട്രോൾ എഞ്ചിനും ഉണ്ടാകും.

ഹ്യുണ്ടായി ട്യൂസോൺ

ഹ്യുണ്ടായി ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് നിലവിൽ അതിന്റെ പ്രാരംഭ പരീക്ഷണ ഘട്ടത്തിലാണുള്ളത്. തിക്ക് ക്രോം സ്ട്രിപ്പുള്ള പാരാമെട്രിക് ഗ്രില്ലും DRL-കൾക്ക് സമീപമുള്ള സ്ക്വയർ ആകൃതിയിലുള്ള എൽഇഡി എലമെന്റുളും ഉൾപ്പെടെ പുതിയ അപ്പ്ഡേറ്റിന്റെ ചില ഡിസൈൻ മാറ്റങ്ങൾ ഹ്യുണ്ടായി പാലിസേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടേക്കാം. അതോടൊപ്പം എസ്‌യുവിക്ക് ഒട്ടനവധി പുതിയ ഫീച്ചറുകളും ഫംഗ്ഷനുകളും ലഭിച്ചേക്കാം.

നിലവിലെ മോഡലിന് സമാനമായി, 184 bhp പവറും 192 Nm torque ഉം സൃഷ്ടിക്കുന്ന 2.0 ലിറ്റർ പെട്രോൾ, 154 bhp പവറും 416 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പം ട്യൂസോൺ ഫെയ്‌സ്‌ലിഫ്റ്റ് വാഗ്ദാനം ചെയ്തേക്കാവുന്നതാണ്. രണ്ട് യൂണിറ്റുകൾക്കും ആറ് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ടായിരിക്കാം. റേഞ്ച്-ടോപ്പിംഗ് ഡീസൽ വേരിയന്റുകളിൽ 4WD സിസ്റ്റം ഉണ്ടായിരിക്കും.

ഹ്യുണ്ടായി അൽകസാർ

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ അൽകസാർ ഫെയ്‌സ്‌ലിഫ്റ്റ് മോഡലും പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. വാഹനത്തിന് ചെറിയ സൗന്ദര്യവർധക മാറ്റങ്ങളും ഫീച്ചർ അപ്‌ഗ്രേഡുകളും ലഭിക്കാൻ സാധ്യതയുണ്ട്. പ്രധാന നവീകരണങ്ങളിലൊന്ന് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റത്തിന്റെ (ADAS) രൂപത്തിൽ എത്തും. ചെറുതായി മാറ്റം നൽകിയ റേഡിയേറ്റർ ഗ്രില്ല്, എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ എന്നിവയുൾപ്പെടെ വാഹനത്തിന്റെ ഫ്രണ്ട് ഫാസിയയിൽ കുറച്ച് മാറ്റങ്ങൾ കമ്പനി വരുത്തും. പുതിയ ഹ്യുണ്ടായി അൽകസാർ ഫെയ്‌സ്‌ലിഫ്റ്റിന് യഥാക്രമം 157 bhp മാക്സ് പവർ പുറപ്പെടുവിക്കുന്ന 2.0 ലിറ്റർ പെട്രോൾ 113 bhp പവർ നൽകുന്ന 1.5 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ തന്നെയാവും ലഭിക്കുക. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഏഴ് സീറ്റർ മോഡലിൽ ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Popular hyundai models to get new updates soon
Story first published: Saturday, January 28, 2023, 12:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X