'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും

പുതിയ ബിഎസ് 6 ഘട്ടം 2 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മോഡല്‍ നിരകള്‍ പരിഷ്‌കരിക്കുന്ന തിരക്കിലാണ് കാര്‍ നിര്‍മാതാക്കള്‍. ആര്‍ഡിഇ (റിയല്‍ ഡ്രൈവിംഗ് എമിഷന്‍) മാനദണ്ഡങ്ങള്‍ പാലിക്കുന്ന എഞ്ചിനുകളുമായി പുതിയ ഹ്യുണ്ടായി 2023 ക്രെറ്റ, വെന്യു മോഡലുകള്‍ വ്യാഴാഴ്ച വിപണിയില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ബിഎസ് 6 രണ്ടാം ഘട്ട എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കൈഗര്‍, ട്രൈബര്‍, ക്വിഡ് എന്നിവ ഉള്‍പ്പെടെയുള്ള ആഭ്യന്തര വിപണിയിലെ തങ്ങളുടെ ഉല്‍പ്പന്ന നിര നവീകരിച്ചിരിക്കുകയാണ് റെനോ ഇന്ത്യ. അപ്‌ഡേറ്റില്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്ക് മെച്ചപ്പെടുത്തിയ ഫീച്ചര്‍ ലിസ്റ്റും കമ്പനി നല്‍കുന്നുണ്ട്. കാറുകളുടെ അപ്‌ഡേറ്റുകള്‍ പരിശോധിച്ചാല്‍ ട്രൈബറില്‍ ഇപ്പോള്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് (HSA), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവ സ്റ്റാന്‍ഡേര്‍ഡായി റെനോ നല്‍കും.

ഹൃദയം മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും

ഒപ്പം തന്നെ സബ് 4 മീറ്റര്‍ കാറിന്റെ എക്‌സ്റ്റീരിയര്‍ ഡോര്‍ ഹാന്‍ഡ്‌ലില്‍ പുതിയ ഒരു ക്രോം ഫിനിഷ് നല്‍കിയിരിക്കുന്നതായി കാണാം. വൃത്തിയുള്ളതും ഹരിതാഭയുള്ളതുമായ ഒരു പരിസ്ഥിതിക്കായുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന കാഴ്ചപ്പാടിനോട് റെനോ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അപ്‌ഡേറ്റഡ് മോഡലുകള്‍ പുറത്തിറക്കുന്ന വേളയില്‍ റെനോ ഇന്ത്യ ഓപ്പറേഷന്‍സ് കണ്‍ട്രി സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കിട്ടറാം മാമില്ലപ്പള്ളി പറഞ്ഞു.

പുതിയ ബിഎസ് 6 ഘട്ടം 2 നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിനുകള്‍ ശ്രേണിയിലുടനീളം പുറത്തിറക്കുന്നത് മലിനീകരണത്തിന്റെ തോത് ഗണ്യമായ കുറക്കാന്‍ സഹായിക്കും. അങ്ങിനെ സുരക്ഷിതവും വൃത്തിയുള്ളതുമായ പരിസ്ഥിതിക്കായി സംഭാവന ചെയ്യാന്‍ ഞങ്ങള്‍ക്കാകുന്നു. സേഫ്റ്റി ഞങ്ങള്‍ക്ക് പരമപ്രധാനമാണ്. ഞങ്ങളുടെ പുതിയ 2023 ശ്രേണിയില്‍ പുതിയ ക്ലാസ്-ലീഡിംഗ് സുരക്ഷാ ഫീച്ചറുകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എത്തിപ്പിടിക്കാവുന്ന ഏറ്റവും ഉയര്‍ന്ന ആഗോള സുരക്ഷ നിലവാരം നല്‍കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിക്കുകയാണിവിടെ' വെങ്കിട്ടറാം കൂട്ടിച്ചേര്‍ത്തു.

ഹൃദയം മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും

6 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് റെനോ ഇന്ത്യ 2023 കൈഗര്‍ വിപണിയിലെത്തിച്ചത്. അപ്ഡേറ്റിന്റെ ഭാഗമായി കോംപാക്റ്റ് എസ്‌യുവിക്ക് ബിഎസ് 6 നിലവാരത്തിലുള്ള എഞ്ചിനൊപ്പം ഒരുപിടി സുരക്ഷ സവിശേഷതകളും കമ്പനി നല്‍കി. റെനോ കൈഗറിന്റെ എല്ലാ വകഭേദങ്ങളും ഇപ്പോള്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം (TCS), ടയര്‍ പ്രഷര്‍ മോണിറ്റര്‍ എന്നിവയോടുകൂടിയ സ്റ്റാന്‍ഡേര്‍ഡായി സജ്ജീകരിച്ചിരിക്കുന്നു. 1.0 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളില്‍ കൈഗര്‍ വാങ്ങാം.

ബിഎസ് നിലവാരത്തിലുള്ള ഈ എഞ്ചിനുകള്‍ ആര്‍ഡിഇ മലിനീകരണ നിയന്ത്രണങ്ങള്‍ പാലിക്കും. 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 71 bhp പവറും 96 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതേ സമയം ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ 99 bhp പവറും 160 Nm പീക്ക് ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ആണ്. ഒപ്പം തന്നെ പെട്രോള്‍ എഞ്ചിന്‍ ഒരു ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായും ടര്‍ബോ എഞ്ചിന്‍ CVT യൂനിറ്റുമായും ഇണചേര്‍ക്കുന്നു.

ഹൃദയം മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും

എമിഷന്‍ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചതിനൊപ്പം 4.69 ലക്ഷം രൂപ വിലയുള്ള ഒരു പുതിയ എന്‍ട്രി ലെവല്‍ RXE വേരിയന്റും ക്വിഡ് ലൈനപ്പില്‍ റെനോ ചേര്‍ത്തിട്ടുണ്ട്. അപ്‌ഡേറ്റില്‍ ക്വിഡ് റേഞ്ചിന് ഇപ്പോള്‍ ഒആര്‍വിഎമ്മില്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ ലഭിക്കുന്നു. ഒപ്പം തിരഞ്ഞെടുത്ത വേരിയന്റുകളില്‍ സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, ഫോണ്‍ കണ്‍ട്രോളുകളും വരുന്നുണ്ട്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ റെനോ ക്വിഡ് ഓഫര്‍ ചെയ്യുന്നു. 800 സിസി 3 സിലിണ്ടര്‍ എഞ്ചിന്‍ 52 bhp പവറും 72 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.

ഈ എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. 67bhp കരുത്തില്‍ 91 Nm ടോര്‍ക്ക് നല്‍കുന്ന കൂടുതല്‍ ശക്തമായ 1.0-ലിറ്റര്‍ എഞ്ചിന്‍ ഓപ്ഷനിലും ഈ ഹാച്ച്ബാക്ക് നിങ്ങള്‍ക്ക് വാങ്ങാം. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5 സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ഇതിനൊപ്പം വരും. 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എല്ലാ റെനോ കാറുകളിലും ഇപ്പോള്‍ ഒരു സെല്‍ഫ് ഡയഗനോസ്റ്റിക് ഉപകരണം സജ്ജീകരിക്കും.

കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍, ഓക്സിജന്‍ സെന്‍സറുകള്‍ തുടങ്ങിയ മറ്റ് എമിഷന്‍ ഉപകരണങ്ങള്‍ക്കൊപ്പം ഈ സെല്‍ഫ് ഡയഗനോസ്റ്റിക് ഡിവൈസ് ഡ്രൈവ് ചെയ്യുന്നതിനിടെ വാഹനത്തിന്റെ എമിഷന്‍ ലെവലും നിരന്തരം നിരീക്ഷിക്കും. ബിഎസ് 6 രണ്ടാം ഘട്ടം മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പുതിയ റെനോ കാറുകള്‍ക്കായുള്ള ബുക്കിംഗ് വ്യാഴാഴ്ച ആരംഭിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
Renault upgraded kiger triber kwid to meet bs6 step 2 emission norms gets bunch of safety features
Story first published: Thursday, February 2, 2023, 16:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X