ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം

എസ്‌യുവികളും, സ്‌പോർട്‌സ് കാർ ശ്രേണികളിലുടനീളം വലിയ മുന്നേറ്റം നേടിക്കൊണ്ട് മുൻ വർഷത്തേക്കാൾ 64% വളർച്ചയോടെ 2022-ൽ പോർഷ ഇന്ത്യ എക്കാലത്തെയും മികച്ച വിൽപ്പന പ്രകടനമാണ് നടത്തിയിരിക്കുന്നത്. 2022ൽ 779 യൂണിറ്റുകളാണ് പോർഷെ വിറ്റിരിക്കുന്നത്, മുൻ വർഷം 474 യൂണിറ്റുകൾ വിറ്റഴിച്ചു, ഇത് 2014 ന് ശേഷമുള്ള പോർഷ ഇന്ത്യയുടെ ഏറ്റവും മികച്ച വിൽപ്പന റിപ്പോർട്ടാണ് എന്നാണ് കമ്പനി അറിയിച്ചത്

പോർഷ ഇന്ത്യയ്ക്ക് ഇത് ശക്തമായ വർഷമാണെന്നും, തങ്ങളുടെ എസ്‌യുവി മോഡലുകളുടെ വിൽപ്പനയിൽ 69 ശതമാനം വളർച്ചയുണ്ടായെന്നുമാണ് കമ്പനിയുടെ അവകാശം. ഈ വർഷം 399 റീട്ടെയിൽ യൂണിറ്റുകളുമായിട്ടാണ് പോർഷെ കയെൻ വിൽപ്പന അവസാനിപ്പിച്ചത്. പ്രീ-അംഗീകൃത കാറുകൾക്ക് 12 മാസത്തെ പോർഷ അംഗീകൃത പ്രോഗ്രാം ഓഫർ അവതരിപ്പിച്ചിരുന്നു. 2021 ഡിസംബറിൽ പുതിയ ഇലക്‌ട്രിക് ടെയ്‌കാൻ അവതരിപ്പിച്ച് കൊണ്ട് പോർഷ ഇന്ത്യയും ഇലക്ട്രിക് വിപണിയിലേക്ക് കാൽ എടുത്തു വച്ചിരുന്നു.

ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം

ഏകദേശം 1.50 കോടി രൂപ എക്സ്‌ഷോറൂം പ്രാരംഭ വിലയിലാണ് കാറിനെ അവതരിപ്പിച്ചിരിക്കുന്നത്. ടെയ്കാന്‍, ടര്‍ബോ, ടര്‍ബോ S, 4S എന്നീ നാല് വകഭേദങ്ങളില്‍ വാഹനം ലഭ്യമാണ്. ടെയ്കാന്‍ ടര്‍ബോ പതിപ്പില്‍ ഇരട്ട ഇലക്ട്രിക് മോട്ടോറുകള്‍ ഉണ്ട്, ഓരോ ആക്സലിലും ഒന്ന് 625 bhp കരുത്തും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അതിന്റെ 93.4kWh ബാറ്ററിയില്‍ നിന്ന് 420km റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇവി ഉടമകള്‍ക്ക് വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന 11kW എസി സോക്കറ്റില്‍ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ 9 മണിക്കൂര്‍ വരെ സമയം ആവശ്യമാണ്.

50kW റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നത് ഏകദേശം ഒന്നര മണിക്കൂറിനുള്ളില്‍ ബാറ്ററികള്‍ 80 ശതമാനമായി ചാര്‍ജ് ചെയ്യാനും സാധിക്കും. അതേസമയം 350kW അള്‍ട്രാ റാപ്പിഡ് ചാര്‍ജര്‍ ഉപയോഗിക്കുന്നതുവഴി സമയം 20 മിനിറ്റായി കുറയ്ക്കുന്നു. ഉള്ളില്‍, പോര്‍ഷ ടെയ്കാന്‍ ക്യാബിന്‍ അതിന്റെ പ്രീമിയം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന മുന്‍നിര മെറ്റീരിയലുകളുള്ള ഏതൊരു പോര്‍ഷയിലും ഏറ്റവും പരിഷ്‌കൃതമാണ്. ബ്രാൻഡിലുള്ള വിശ്വാസത്തിനും അത് പോലെ തുടരുന്ന പിന്തുണയ്ക്കും കമ്പനി നന്ദി അറിയിച്ചിരുന്നു.

ശുക്രനാണ് അടിച്ചിരിക്കുന്നത്; പോർഷെ ഇന്ത്യക്ക് ഇത് നല്ല കാലം

പോർഷ തങ്ങളുടെ 911 സ്‌പോർട്‌സ് കാറിന്റെ ഡാക്കാർ പതിപ്പ് പുറത്തിറക്കിയിരുന്നു. 1984 -ലെ പാരീസ്-ഡാക്കാർ റാലിയിൽ പോർഷയുടെ ആദ്യ ഓവറോൾ വിജയം ആഘോഷിക്കുന്നതാണ് ഈ ലിമിറ്റഡ് റൺ 911 ഡാകർ. വാഹനത്തിൽ വെറും സൗന്ദര്യവർധക മോഡിഫിക്കേഷൻ മാത്രമല്ല, വിലയ ചില ഓഫ്-റോഡിംഗ് മാറ്റങ്ങളും നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്. 911 ഡാക്കാർ, അതിന്റെ ഐക്കണിക് കൂപ്പെ സിൽഹൗറ്റ് നിലനിർത്തുന്നു, അലുമിനിയം റെഡ് ടോ ലഗുകൾ, വിശാലമായ വീൽ ആർച്ചുകൾ, വലിയ പിറെല്ലി സ്കോർപിയോൺ പ്ലസ് ഓൾ-ടെറൈൻ ടയറുകൾ, എല്ലാ വശങ്ങളിലും പ്രൊടക്ടീവ് സ്റ്റെയിൻലെസ് സ്റ്റീൽ ബിറ്റുകൾ എന്നിവ ലഭിക്കുന്നു.

ഡാക്കാർ മോഡലിന്റെ പിൻഭാഗം 911 GT3 -യിൽ നിന്നുള്ളതാണ്. പ്രത്യേക വൈറ്റ്/ജെന്റിയൻ ബ്ലൂ ഷേഡും 0 മുതൽ 999 വരെയുള്ള വ്യക്തിഗത റേസ് നമ്പറും ഉൾക്കൊള്ളുന്ന ഒറിജിനൽ റോത്ത്മാന്റെ ലിവറിക്ക് ആദരവ് അർപ്പിക്കുന്ന ഒരു റാലി ഡിസൈൻ പാക്കേജും ഇതിലുണ്ട്. റാലിക്കായി ലിഫ്റ്റ് ചെയ്ത 911 -ൽ 480 PS പവറും 570 Nm torque ഉം നൽകാൻ ട്യൂൺ ചെയ്ത 3.0 ലിറ്റർ ട്വിൻ ടർബോ സിക്സ് സിലിണ്ടർ എഞ്ചിൻ ഉപയോഗിക്കുന്നു. ഇത് എട്ട് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു, ഇത് നാല് വീലുകളിലേക്കും പവർ നൽകുന്നു.

ഓഫ്-റോഡ് സ്‌പോർട്‌സ് കാറിന് 3.4 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാനാകും. ഓൾ ടെറൈൻ ടയറുകൾ കാരണം ടോപ് സ്പീഡ് ഇലക്‌ട്രോണിക് ആയി മണിക്കൂറിൽ 240 കിലോമീറ്റർ ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. സാധാരണ 911 -ന്റെ ഓൾ-വീൽ ഡ്രൈവ്‌ട്രെയിൻ ടാർമാക്കിനായി സജ്ജീകരിച്ചിരിക്കുമ്പോൾ, റോഡിന് പുറത്തുള്ള കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 911 ഡാക്കാർ മോഡൽ ട്യൂൺ ചെയ്തിട്ടുണ്ട്. മറ്റ് ഇലക്‌ട്രോണിക് അസിസ്റ്റുകളിൽ റിയർ-ആക്‌സിൽ സ്റ്റിയറിംഗും പുതിയ റാലി & ഓഫ്-റോഡ് എന്നീ എക്‌സ്‌ക്ലൂസീവ് ഡ്രൈവിംഗ് മോഡുകളും ഉൾപ്പെടുന്നു.

റാലി മോഡിന് റിയർ-ബയേസ്ഡ് ഓൾ-വീൽ ഡ്രൈവ് ലഭിക്കുന്നു, ഇത് അയഞ്ഞതും അസമവുമായ പ്രതലങ്ങൾക്ക് അനുയോജ്യമാണ്. കൂടുതൽ ദുഷ്‌കരമായ ഭൂപ്രദേശങ്ങളിൽ പരമാവധി ട്രാക്ഷനായി ഓഫ്-റോഡ് മോഡ് ഏറ്റവും അനുയോജ്യമാണ്. അനുയോജ്യമായ ഡ്രൈവിംഗ് ഡൈനാമിക്സിനായി ഷാസിയിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇതിന്റെ വലിയ ടയറുകൾ ഗ്രൗണ്ട് ക്ലിയറൻസ് 50 mm വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #പോർഷ #porsche
English summary
Sales growth of porsche increased by 64 percentage
Story first published: Tuesday, January 31, 2023, 6:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X