വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

ഇന്ത്യൻ വിപണിയിലെ മെക്രോ എസ്‌യുവി വിഭാഗത്തിൽ വിപ്ലവമായി മാറിയ മോഡലാണ് ടാറ്റ പഞ്ച്. 2021 ഒക്ടോബറിൽ ആദ്യമായി ലോഞ്ച് ചെയ്ത വാഹനം എൻട്രി ലെവൽ പാസഞ്ചർ വെഹിക്കിൾ സെഗ്‌മെന്റിൽ ഒരു ജനപ്രിയ കാറായി അതിവേഗമാണ് പേരെടുത്തത്.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

കുറഞ്ഞ ബജറ്റിൽ ഒരു സ്പോർട്ട് യൂട്ടിലിറ്റി വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെല്ലാം പഞ്ചിലേക്ക് എത്തുന്ന കാഴ്ച്ച സർവ സാധാരണമായി മാറി കഴിഞ്ഞു. ഒരു വർഷം തികയുന്നതിനു മുമ്പ് ഒരു ലക്ഷം യൂണിറ്റുകൾ നിരത്തിലെക്കാൻ കമ്പനിക്ക് കഴിഞ്ഞതും വിജയത്തിന്റെ മാറ്റുകൂട്ടുന്നു. നിലവിൽ നെക്സോണിന് ശേഷം ടാറ്റ മോട്ടോർസ് നിരയിൽ നിന്നും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായി പഞ്ച് വളർന്നതും പോയ വർഷത്തെ ടാറ്റയുടെ പ്രകടനത്തെ സഹായിച്ചിട്ടുണ്ട്.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

കാറിന്റെ മൈക്രോ എസ്‌യുവി പ്രൊഫൈൽ ഏത് വാഹന പ്രേമികളേയും ആകർഷിക്കാൻ പ്രാപ്‌തമാണന്നതും എടുത്തു പറയാം അല്ലേ. മാത്രമല്ല, താങ്ങാനാവുന്ന വിലയിൽ ഒരു സമഗ്രമായ ഫീച്ചറുകളും വണ്ടിയിൽ ഒരുക്കിയിട്ടുണ്ട് എന്നതിനാൽ ഒരു ഉപഭോക്താവിനും നിരാശപ്പെടേണ്ടി വരില്ലെന്നതിന് തെളിവാണ്. എങ്കിലും എഞ്ചിൻ ഭാഗത്തുനിന്നുള്ള കുറവുകൾ മാത്രമാണ് ഇതുവരെ പഞ്ചിന്റെ പോരായ്‌മകളായി വിമർശകർ വരെ ചൂണ്ടികാണിച്ചിരിക്കുന്നത്.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

പവർ കണക്കുകളിലെ കുറവും എഞ്ചിന്റെ വിറവലുമൊക്കെ പലരും ഉയർത്തിക്കാട്ടിയിട്ടുണ്ട്. എന്നാൽ ഇതിനെല്ലാം പരിഹാരവുമായി ടാറ്റ മോട്ടോർസ് രംഗത്തെത്തിയിരിക്കുകയാണ്. എങ്ങനെയെന്നല്ലേ, വരാനിരിക്കുന്ന RDE മാനദണ്ഡങ്ങൾക്ക് അനുസൃതമായി എസ്‌യുവിയുടെ എഞ്ചിൻ പരിഷ്ക്കരിച്ചാണ് പോരായ്മകൾ ഒരു പരധി വരെ കമ്പനി പരിഹരിക്കപ്പെടുന്നത്. ഇത് ഉപയോക്താക്കൾക്കുള്ള മൊത്തത്തിലുള്ള അനുഭവം കൂടുതൽ മെച്ചപ്പെടുത്തും.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

ഈ മാറ്റങ്ങളോടെ എഞ്ചിൻ കൂടുതൽ റിഫൈൻഡാവും. വിറവൽ കുറഞ്ഞതോടെ ക്യാബിനിലേക്കും ബോണറ്റിന് അടിയിലുമുള്ള എഞ്ചിൻ ശബ്ദം ഗണ്യമായി കുറഞ്ഞതായാണ് വിവരം. ഡോറുകൾ അടച്ചാലും എസിയും ഫാനും ഓഫാക്കിയാലും ഇന്റീരിയറിൽ ഇനി മുതൽ ഏതാണ്ട് പിൻ-ഡ്രോപ്പ് നിശബ്ദതയാവും. നിലവിലുണ്ടായിരുന്ന ഈ വലിയ പ്രശ്നം മാറുന്നതോടെ മൈക്രോ എസ്‌യുവി കൂടുതൽ ആളുകളിലേക്ക് എത്താൻ തുടങ്ങുമെന്നത് കമ്പനിയെ സംബന്ധിച്ച് വലിയ കാര്യമാണ്.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

മറ്റൊരു ശ്രദ്ധേയമായ വ്യത്യാസം എഞ്ചിന് ചുറ്റും വിവിധകംപോണൻ്റുകൾ സ്ഥാപിച്ചതാണ്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ RDE നിലവാരമുള്ള പഞ്ചിന് പുതിയ രൂപവും ഭാവവും ലഭിക്കും. തെറ്റിധരിക്കരുതേ, ഡിസൈനിലൊന്നും മാറ്റമുണ്ടാവില്ല. പകരം എഞ്ചിൻ നവീകരണത്തിലാണ് ടാറ്റ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് പറയാം.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

2023 ഏപ്രിൽ 01 മുതൽ പ്രാബല്യത്തിൽ വരുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായാണ് ഈ പരിഷ്ക്കാരങ്ങളെല്ലാം വാഹനത്തിലേക്ക് കടന്നുവരുന്നത്. പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള യൂറോ VI എമിഷൻ മാനദണ്ഡങ്ങൾക്ക് സമാനമാണീ രണ്ടാം ഘട്ടം.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

പുതിയ RDE ചട്ടങ്ങൾ പ്രകാരം എല്ലാ വാഹനങ്ങളും മോഡിഫൈഡ് ഇന്ത്യൻ ടെസ്റ്റ് സൈക്കിൾ (MIDC) മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. മാത്രമല്ല, എല്ലാ വാഹനങ്ങളിലും യഥാർഥ റോഡ് സാഹചര്യങ്ങളിൽ മലിനീകരണം നിരീക്ഷിക്കാൻ കഴിയുന്ന പ്രത്യേക ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടതുണ്ട്. എഞ്ചിൻ നവീകരണങ്ങൾ ഒഴിച്ചു നിർത്തിയാൽ ടാറ്റ പഞ്ച് മുമ്പത്തേതിന് സമാനമായിരിക്കും. പവർ, ടോർക്ക് കണക്കുകളിലും വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

നിലവിലെ രൂപത്തിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ 86 bhp കരുത്തിൽ പരമാവധി 113 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. ഗിയർബോക്‌സ് ഓപ്ഷനുകളിൽ 5 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് വേണ്ടിയവർക്ക് 5 സ്പീഡ് എഎംടി തെരഞ്ഞെടുക്കാം. ഇക്കോ, സിറ്റി എന്നീ ഡ്രൈവ് മോഡുകളും പഞ്ചിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചിന്റെ ടോപ്പ് എൻഡ് വേരിയന്റുകളിൽ മാത്രമാണ് കമ്പനി സമഗ്രമായ ഫീച്ചറുകൾ ഒരുക്കിയിരിക്കുന്നത്.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ഓട്ടോ ഫോൾഡിംഗ് റിയർവ്യൂ മിററുകൾ, R16 ഡയമണ്ട് കട്ട് അലോയ്‌കൾ, പാഡിൽ ലാമ്പുകൾ, വാഷറുള്ള റിയർ വൈപ്പർ, ഡീഫോഗർ എന്നിവ ചില പ്രധാന ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

ഇനി ഇൻ്റീരിയറിലേക്ക് നോക്കിയാൽ പഞ്ചിന് ഹർമൻ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുടെ 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, ക്രൂയിസ് കൺട്രോൾ, ഫുൾ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ലെതർ സ്റ്റിയറിംഗ്, ഗിയർ നോബ് എന്നീ അത്യാധുനിക ഫീച്ചറുകളെല്ലാമാണ് ലഭിക്കുന്നത്.

വിറവൽ കുറയും, റിഫൈൻമെൻ്റ് കൂടും! പഞ്ചിന്റെ എഞ്ചിനിൽ പരിഷ്ക്കാരവുമായി ടാറ്റ

സുരക്ഷയുടെ കാര്യമോർത്തും പേടിക്കേണ്ടതില്ല, ഡ്യുവൽ എയർബാഗുകൾ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ, കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, പെരിമെട്രിക് അലാറം, ബ്രേക്ക് സ്വെ കൺട്രോൾ സഹിതമുള്ള എബിഎസ്, ഇബിഡി തുടങ്ങിയ ഫീച്ചറുകളാൽ സമ്പന്നമായാണ് ടാറ്റ പഞ്ചിന്റെ വരവ്. 5-സ്റ്റാർ GNCAP സുരക്ഷാ റേറ്റിംഗുള്ള രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകളിൽ ഒന്നുകൂടിയാണ് ഈ മൈക്രോ എസ്‌യുവി.

Most Read Articles

Malayalam
English summary
Tata punch engine now gets more refined and low vibration details in malayalam
Story first published: Wednesday, January 25, 2023, 10:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X