എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം

ജര്‍മന്‍ ആഢംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഏറ്റവും പുതിയ മൂന്നാം തലമുറ X1 എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചു. ബെംഗളുരുവില്‍ നടന്നുകൊണ്ടിരിക്കുന്ന ബിഎംഡബ്ല്യു ജോയ്ടൗണ്‍ ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ലോഞ്ച്. പ്രാരംഭ വില പെട്രോള്‍ പതിപ്പിന് 45.90 ലക്ഷം രൂപ മുതല്‍ ഡീസലിന് 47.90 ലക്ഷം രൂപ വരെ ഉയരുന്നു.

മുന്‍ തലമുറ പതിപ്പുകളില്‍ എന്ന പോലെ ബിഎംഡബ്ല്യു X1 എസ്‌യുവി പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഓള്‍-വീല്‍ ഡ്രൈവ് ഇല്ലെന്നതാണ് മാറ്റം. പുതിയ എസ്‌യുവിയുടെ ബുക്കിംഗ് ബിഎംഡബ്ല്യു നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 50,000 രൂപ ടോക്കണ്‍ തുകക്ക് ഡീലര്‍ഷിപ്പുകളില്‍ നിന്ന് നിങ്ങള്‍ക്ക് വാഹനം ബുക്ക് ചെയ്യാം. ബിഎംഡബ്ല്യു X1 ഡീസല്‍ പതിപ്പിന്റെ ഡെലിവറി ഈ വര്‍ഷം മാര്‍ച്ചില്‍ ആരംഭിക്കും. അതേസമയം പെട്രോള്‍ പതിപ്പ് കസ്റ്റമേഴ്‌സിന്റെ കൈയ്യില്‍ കിട്ടാന്‍ 2023 ജൂണ്‍ ആകുമെന്നാണ് ജര്‍മന്‍ ബ്രാന്‍ഡ് വ്യക്തമാക്കുന്നത്.

എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം

അളവുകളുടെ കാര്യം എടുത്താല്‍ പുതിയ ബിഎംഡബ്ല്യു X1 മുന്‍ഗാമിയേക്കാള്‍ വലുതാണ്. നീളം 53 എംഎം, വീതി 24 എംഎം, ഉയരം 44 എംഎം, വീല്‍ബേസ് 22 എംഎം എന്നിങ്ങനെയാണ് വര്‍ധിച്ചത്. പുതിയ ബിഎംഡബ്യുവിന്റെ ഡിസൈന്‍ വശങ്ങള്‍ മുന്‍ മോഡലില്‍ നിന്ന് അല്‍പ്പം പരിണമിച്ചിട്ടുണ്ട്. പുതിയ മോഡലിന് അല്‍പ്പം വലിയ ഗ്രില്‍ ആണ് ലഭിക്കുന്നത്. ബ്രഷ് ചെയ്ത സില്‍വര്‍ ഇന്‍സേര്‍ട്ടുകള്‍ക്കൊപ്പം ബമ്പറിന് കൂടുതല്‍ കോണാകൃതിയിലുള്ള ക്രീസുകള്‍ ലഭിക്കുന്നു. ഹെഡ്ലാമ്പുകള്‍ മിനുസമാര്‍ന്നതും പുതിയ ഇന്‍വെര്‍ട്ടഡ് 'L'ആകൃതിയിലുള്ള ഡിആര്‍എല്ലുകളും നല്‍കിയിരിക്കുന്നു. ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ എസ്‌യുവിയുടെ സവിശേഷതയാണ്.

ഇനി എസ്‌യുവിയുടെ പിന്‍ഭാഗത്തേക്ക് നീങ്ങിയാല്‍ സ്ലിം റാപറൗണ്ട് എല്‍ഇഡി ടെയില്‍-ലാമ്പുകള്‍ കാണാം. ഫ്രണ്ട് വശത്തിന് സമാനമായി സില്‍വര്‍ ഇന്‍സെര്‍ട്ടുകളുള്ള ഒരു സ്‌കള്‍പ്‌ചേര്‍ഡ് പിന്‍ ബമ്പര്‍ ഇതിന് ലഭിക്കുന്നു. പുതിയ മോഡല്‍ നോക്കുമ്പോള്‍ ഇത് ബിഎംഡബ്ല്യു X1 ആണെന്ന് എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമെങ്കിലും ആള്‍ക്ക് ഇത്തിരി പക്വത വെച്ചതായി കാണാം. എം സ്പോര്‍ട്ട് വേരിയന്റുകള്‍ക്ക് ഇരുഭാഗത്തെയും ബമ്പറുകള്‍ക്ക് സ്പോര്‍ട്ടിയര്‍ ഡിസൈന്‍ കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എത്തുമ്പോള്‍ ബിഎംഡബ്ല്യു X1 എസ്‌യുവിക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് ലഭിക്കുന്നത്.

എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം

അകത്ത് ഏറ്റവും വലിയ അപ്ഡേറ്റ് ലഭിച്ചിരിക്കുന്നത് ഡാഷ്ബോര്‍ഡിന് മുകളിലെ പുതിയ കര്‍വ്ഡ് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയിലാണ്. X7, 7 സീരീസ്, 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ തുടങ്ങിയ മറ്റ് പുതി ബിഎംഡബ്ല്യു മോഡലുകളിലും കാണപ്പെട്ട ഒരു ഫീച്ചറാണിത്. പുതിയ സ്റ്റോറേജ് സ്പെയ്സുകളും കുറച്ച് ഫിസിക്കല്‍ ബട്ടണുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്‌ലോട്ടിംഗ് സെന്റര്‍ കണ്‍സോളുമുള്ള കൂടുതല്‍ വൃത്തിയുള്ള ഡാഷ്ബോര്‍ഡ് ഡിസൈനും ഇതിന്റെ പ്രത്യേകതയാണ്. സ്ലിം എസി വെന്റുകള്‍ ഇപ്പോള്‍ ഡാഷ്‌ബോര്‍ഡില്‍ ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു.

പുതിയ X1 എസ്‌യുവിയുടെ പിന്‍ഭാഗത്തെ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്‌പെയ്‌സ് വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ബൂട്ട്‌സ്‌പെയിസ് കപാസിറ്റി 476 ലിറ്റര്‍ ആണ്. 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.70 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 12 സ്പീക്കര്‍ ഹാര്‍മോണ്‍ കാര്‍ഡന്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്റ്റഡ് കാര്‍ ടെക്, ADAS ഫീച്ചറുകള്‍, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, ഓട്ടോമാറ്റിക് ടെയില്‍ഗേറ്റ് ഓപ്പറേഷന്‍, പാര്‍ക്കിംഗ് അസിസ്റ്റ് ഫീച്ചര്‍ എന്നിങ്ങനെ ഫീച്ചറുകളുടെ നീണ്ട നിര തന്നെ എസ്‌യുവിയില്‍ കാണാം. രണ്ട് വേരിയന്റുകളിലും സ്പോര്‍ട്സ് സീറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുമ്പോള്‍ M സ്പോര്‍ട്ട് പതിപ്പില്‍ ഫ്രണ്ട് സീറ്റുകള്‍ക്ക് മസാജ് ഫംഗ്ഷന്‍ ബിഎംഡബ്ല്യു ഓഫര്‍ ചെയ്യുന്നു.

എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റില്‍ പുതിയ പടക്കുതിരയെ ഇറക്കി ബിഎംഡബ്ല്യു; വിവരങ്ങള്‍ അറിയാം

പുതിയ ബിഎംഡബ്ല്യു X1 ഇന്ത്യയില്‍ sഡ്രൈവ് 18i പെട്രോള്‍, s ഡ്രൈവ് 18d ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഓഫര്‍ ചെയ്യുന്നത്. 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 134 bhp പവറും 230 Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 148 bhp കരുത്തും 360 Nm ടോര്‍ക്കും പുറത്തെടുക്കും. രണ്ട് എഞ്ചിനുകളും 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ബിഎംഡബ്ല്യു X1 എസ്‌യുവിക്ക് ഇന്ത്യയില്‍ ഓള്‍-വീല്‍ ഡ്രൈവ് സജ്ജീകരണം കമ്പനി വാഗ്ദാനം ചെയ്യുന്നില്ല.

പെര്‍ഫോന്‍സിന്റെ കാര്യം എടുത്താല്‍ ഈ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് വെറും 9.2 സെക്കന്‍ഡില്‍ നിശ്ചലാവസ്ഥയില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. മറിച്ച് ഡീസല്‍ പതിപ്പിന് ഈ വേഗത കൈവരിക്കാന്‍ വെറും 8.9 സെക്കന്‍ഡ് സമയം മാത്രം മതി. എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് ലിറ്ററിന് 16.3 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് ബിഎംഡബ്ല്യു പറയുന്നത്. ഡീസല്‍ പതിപ്പ് ARAI സാക്ഷ്യപ്പെടുത്തിയ 20.37 കിലോമീറ്റര്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

എന്‍ട്രി ലെവല്‍ എസ്‌യുവി സെഗ്‌മെന്റില്‍ മെര്‍സിഡീസ് ബെന്‍സ് GLA, പുതിയ ഔഡി Q3, മിനി കണ്‍ട്രിമാന്‍, വോള്‍വേ XC40 എന്നീ മോഡലുകളാണ് പുതിയ ബിഎംഡബ്ല്യു X1 എസ്‌യുവിയുടെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Third generation bmw x1 launched in india price engine specifications features in malayalam
Story first published: Saturday, January 28, 2023, 15:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X