പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്‌യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും

ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട അടുത്തിടെ തങ്ങളുടെ ഇന്നോവ ഹൈക്രോസ് എംപിവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരുന്നു. അതോടൊപ്പം ഡീസൽ എൻജിനും അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സിനും ഒപ്പം ഇന്നോവ ക്രിസ്റ്റയെ റീ-ലോഞ്ച് ചെയ്യാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, 2023 -ൽ രാജ്യത്ത് നിലവിലുള്ള മാരുതി സുസുക്കി വാഹനങ്ങളെ അടിസ്ഥാനമാക്കി ചില പുതിയ മോഡലുകൾ കൂടി ടൊയോട്ട പുറത്തിറക്കും.

അടുത്തിടെ മാരുതി സുസുക്കി അവതരിപ്പിച്ച ഫ്രോങ്ക്‌സിനെ അടിസ്ഥാനമാക്കി ടൊയോട്ട ഒരു പുതിയ എസ്‌യുവി കൂപ്പെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കൂപ്പെ എസ്‌യുവിയുടെ ടൊയോട്ടയുടെ പതിപ്പിന് സ്റ്റൈലിംഗിന്റെയും ഡിസൈനിന്റെയും കാര്യത്തിൽ നിരവധി മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്, ഇത് ഫ്രോങ്ക്സിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടും. ഇന്ത്യൻ നിരത്തുകളിൽ ഇതിനകം തന്നെ പരീക്ഷണയോട്ടം നടത്തിയിട്ടുള്ള യാരിസ് ക്രോസിൽ നിന്നുള്ള ഡിസൈൻ എലമെന്റുകൾ എസ്‌യുവി കൂപ്പെ പങ്കിടാൻ സാധ്യതയുണ്ട്.

പുത്തൻ ഫ്രോങ്ക്സും ഇനി ടൊയോട്ട കുപ്പായത്തിൽ; എസ്‌യുവി കൂപ്പെയുടെ റീ-ബാഡ്ജ്ഡ് പതിപ്പ് ഉടൻ എത്തും

മുൻ ഭാഗത്തെ ഡിസൈൻ അർബൻ ക്രൂയിസർ ഹൈറൈഡറുമായി ഷെയർ ചെയ്തേക്കാം, പിൻഭാഗം യാരിസ് ക്രോസുമായി ഡിസൈൻ പങ്കിടാൻ സാധ്യതയുണ്ട്. 1.0 ലിറ്റർ ത്രീ സിലിണ്ടർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ഇരു പവർട്രെയിനുകൾക്കും സുസുക്കിയുടെ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ ബാക്കപ്പുണ്ടാവും.

1.0 ലിറ്റർ ടർബോ യൂണിറ്റ് 100 bhp മാക്സ് പവറും 147.6 Nm torque ഉം പുറപ്പെടുവിക്കുമ്പോൾ, ഡ്യുവൽജെറ്റ് യൂണിറ്റ് 90 bhp പവറും 113 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്നു. കൂപ്പെ എസ്‌യുവിയുടെ ട്രാൻസ്മിഷൻ ചോയിസുകളിൽ സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റുണ്ടാവും, അതോടൊപ്പം 1.0 ലിറ്റർ മോട്ടോർ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ, 1.2 ലിറ്റർ മോട്ടോർ AMT ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

എർട്ടിഗ എംപിവിയെ അടിസ്ഥാനമാക്കിയുള്ള പുതിയ ത്രീ റോ എംപിവിയും ടൊയോട്ട പുറത്തിറക്കും. കമ്പനി ഇതിനോടകം തന്നെ റീ-ബാഡ്ജ് ചെയ്ത എർട്ടിഗയെ റൂമിയോൺ എന്ന നെയിംപ്ലേറ്റിൽ ദക്ഷിണാഫ്രിക്കൻ വിപണിയിൽ വിൽക്കുന്നുണ്ട്. എന്നിരുന്നാലും, ഇന്ത്യ-സ്പെക്ക് മോഡലിന് കാര്യമായ ഡിസൈൻ മാറ്റങ്ങളും അപ്പ്ഡേറ്റ് ചെയ്ത ക്യാബിനും ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ ഫ്രണ്ട് പ്രൊഫൈലിന്റെയും പുതുക്കിയ റിയർ പ്രൊഫൈലിന്റെയും രൂപത്തിൽ കമ്പനി വാഹനത്തിൽ ഡിസൈൻ മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്. ഇന്നോവ ഹൈക്രോസിൽ നിന്നുള്ള സ്‌റ്റൈലിംഗ് ഘടകങ്ങൾ ഈ ഡിസൈൻ അപ്പ്ഡേറ്റിന് പ്രചോദനമാവും.

മറ്റ് അനുബന്ധ വാർത്തകളിൽ ദക്ഷിണാഫ്രിക്കയിൽ ടൊയോട്ട അവതരിപ്പിക്കുന്ന വിറ്റ്‌സ് ഹാച്ച്ബാക്ക് ആണ് ചർച്ചാവിഷയം. അടിസ്ഥാനപരമായി ഇത് ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന നിലവിലെ തലമുറ മാരുതി സെലേറിയോയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പാണ്. ദക്ഷിണാഫ്രിക്കൻ വിപണികളിൽ നിവിലെ അഗ്യ ഹാച്ച്ബാക്കിന് പകരക്കാരനായാണ് വിറ്റ്സ് എത്തുന്നത്.

ടൊയോട്ട വിറ്റ്‌സിന്റെ മൊത്തത്തിലുള്ള ഡിസൈനും സ്റ്റൈലിംഗും നിലവിലെ തലമുറ സെലേറിയോയ്ക്ക് സമാനമാണ്. ടൊയോട്ട, വിറ്റ്സ് എന്നീ ബാഡ്ജുകൾ വാഹനത്തിൽ ചേർക്കുന്നത് മാത്രമാണ് വിഷ്വലായി എടുത്തറിയുന്ന വ്യത്യാസം. വാഹനത്തിന്റെ ഇന്റീരിയർ ചിത്രങ്ങൾ ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സെലേറിയോയെക്കാൾ വലിയ അപ്പ്ഡേറ്റുകളൊന്നും ക്യാബിന് ലഭിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, സ്റ്റിയറിംഗ് വീലിലെ അപ്ഹോൾസ്റ്ററിക്കും ടൊയോട്ട ബാഡ്ജിനും വ്യത്യസ്ത കളറുകൾ ടൊയോട്ട കൂട്ടിച്ചേർത്തേക്കാം.

ഡ്യുവൽ VVT ഓപ്ഷനും ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യയുമുള്ള 1.0 ലിറ്റർ K10C, ത്രീ സിലിണ്ടർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് ഹാച്ച്ബാക്കിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 65.7 bhp മാക്സ് പവറും 89 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും AMT യൂണിറ്റും ഉൾപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ വിൽക്കുന്ന ഏറ്റവും മൈലേജ് നൽകുന്ന പെട്രോൾ കാറുകളിലൊന്നാണ് സെലേറിയോ. മാനുവൽ ഗിയർബോക്‌സിനൊപ്പം ലിറ്ററിന് 25.23 കിലോമീറ്ററും, AMT ഓപ്ഷനിൽ ലിറ്ററിന് 26.68 കിലോമീറ്റർ മൈലേജ് വാഹനം വാഗ്ദാനം ചെയ്യുമെന്ന് അവകാശപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota to launch all new suv coupe model based on maruti fronx soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X