സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രചാരമേറുകയാണ്. ഇന്ധന വിലയടക്കം അതിന് കുതിപ്പേകുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. മലിനീകരണം കുറക്കാനും കാര്‍ബണ്‍ ന്യൂട്രല്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള പ്രതിബന്ധതയുടെ ഭാഗമായി വിവിധ സര്‍ക്കാറുകള്‍ നിര്‍ലോഭമായ പിന്തുണ കൂടി നല്‍കുന്നതോടെ ലോകം ഇവി വിപ്ലവത്തിലേക്കാണ് നീങ്ങുന്നത്.

ആദ്യം ഇന്ത്യയില്‍ ഇവികള്‍ ഇറക്കാന്‍ മടിച്ചുനിന്ന പല മുന്‍നിര നിര്‍മാതാക്കളും ഇപ്പോള്‍ താല്‍പര്യം കാണിച്ച് തുടങ്ങിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി 2023 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് തങ്ങളുടെ ആദ്യ ഇലക്ട്രിക് കാറിന്റെ കണ്‍സെപ്റ്റ് മോഡല്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇലക്ട്രിക് കാര്‍ വിപണിയില്‍ നിന്ന് ലഭിക്കാന്‍ പോകുന്ന അപ്പക്കഷ്ണത്തിന്റെ ഒരു പങ്കുപറ്റാന്‍ ലോകത്തെ വന്‍ ടെക് കമ്പനികളും നീക്കം തുടങ്ങിയിരുന്നു.

സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ആപ്പിള്‍, ഗൂഗിള്‍, സോണി, ഹുവാവേ, ഷവോമി എന്നീ വന്‍കിട കമ്പനികള്‍ തങ്ങളുടെ ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ്. ഇതില്‍ ജാപ്പനീസ് ടെക് ഭീമന്‍മാരായ സോണി അടുത്തിടെ ഹോണ്ടയ്ക്കൊപ്പം ഇവി സബ്ബ്രാന്‍ഡ് അഫീല അവതരിപ്പിച്ചിരുന്നു. ഗൂഗിളിന്റെ വേമോ ആപ്പിളിന്റെ ടൈറ്റന്‍ ഇലക്ട്രിക് കാറുകള്‍ സമീപ ഭാവിയില്‍ തന്നെ അവതരിക്കും. അഫീലയും വെയ്മോയും പ്രോട്ടോടൈപ്പ് ഘട്ടത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍ ചൈനീസ് ടെക് ഭീമന്‍മാരായ ഷവോമി തങ്ങളുടെ ഇലക്ട്രിക് കാറില്‍ സജീവമായി പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഷവോമിയുടെ ഏറെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ പ്രൊഡക്ഷന്‍-സ്‌പെക്ക് ചിത്രങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ഷവോമിയുടെ ഇലക്ട്രിക് കാര്‍ മോഡലായ MS11 EV-യെ കുറിച്ചാണ് നമ്മള്‍ ഇന്നീ ലേഖനത്തില്‍ പറയാന്‍ പോകുന്നത്. ഷവോമി MS11 അവരുടെ നാട്ടില്‍ തന്നെയുള്ള മറ്റ് ഇലക്ട്രിക് കാറുകളെല്ലാം കൂട്ടിക്കലര്‍ത്തിയ ഒരു രൂപത്തിലാണ് കാണപ്പെടുന്നത്. ചൈനയിലെ വന്‍കിട ഇലക്ട്രിക് വാഹന ബ്രാന്‍ഡായ ബില്‍ഡ് യുവര്‍ ഡ്രീംസ് (BYD) ഇലക്ട്രിക് സെഡാനായ സീലിനോട് ഈ മോഡല്‍ അസാധാരണമായ സാമ്യം പുലര്‍ത്തുന്നുണ്ട്.

സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഒപ്പം തന്നെ പോര്‍ഷ ടെയ്കാനുമായി ഇതിന് സാമ്യമുള്ളതായി തോന്നാം. ഇതേത്തുടര്‍ന്ന് നേരത്തെ തന്നെ ഷവോമിക്കെതിരെ കോപ്പിയടി ആരോപണം ഉയര്‍ന്നിരുന്നു. ബോഡി ലൈനുകള്‍ വളരെ മിനുസമാര്‍ന്ന ഷവോമി MS11 ഇലക്ട്രിക് കാറിന് പക്ഷേ സീലിന്റെ പോലെ അക്രമണോത്മുകമായ ഒരു ഭാവം ലഭിക്കുന്നില്ല. കാര്‍ നിര്‍മ്മാണത്തിന് തയ്യാറാണെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. കാറിന്റെ ഫ്രണ്ട് ഭാഗം നോക്കിയാല്‍ വൃത്തിയുള്ള ഒരു ബോണറ്റും നാല് എല്‍ഇഡി പ്രൊജക്ടറുകളുള്ള ഹെഡ്ലൈറ്റ് അസംബ്ലികളും കാണാം.

ഹെഡ്ലൈറ്റുകള്‍ക്ക് താഴെ ബ്രേക്കുകള്‍ തണുപ്പിക്കുന്നതിനായി എയര്‍ സ്‌കൂപ്പുകള്‍ നല്‍കിയിരിക്കുന്നു. കൂപ്പെയുടേതിന് സമാനമായ സ്ലോപ്പുകളുള്ള റിയര്‍ പ്രൊഫൈലാണ് ഇതിനുള്ളത്. 4 ഡോറുകളുള്ള ഇലക്ട്രിക് സെഡാന് ഷവോമി ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ നല്‍കിയിരിക്കുന്നു. ടെസ്‌ല കാറുകള്‍ക്ക് സമാനമായ രീതിയില്‍ സിംഗിള്‍ പെയ്ന്‍ ഗ്ലാസിലാണ് റൂഫ് തീര്‍ത്തിരിക്കുന്നത്. അലോയ് വീല്‍ ഡിസൈനും നന്നായിട്ടുണ്ട്. പിന്‍ഭാഗത്തെ ടെയില്‍ ലൈറ്റുകള്‍ ഡോഡ്ജ് ഡാര്‍ട്ടിനെ ഓര്‍മിപ്പിക്കുമെങ്കിലും അത് തലകീഴായാണ് നല്‍കിയത്.

സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്

വോള്‍വോ EX90 പോലുള്ള കാറുകളില്‍ കണ്ട LIDAR, റഡാര്‍, മറ്റ് സെന്‍സറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു ബള്‍ബ് ഈ ഇലക്ട്രിക് കാറിന്റെ റൂഫില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇത് കാണുമ്പോള്‍ ലണ്ടനിലെ ബ്ലാക്ക് ക്യാബുകളെ ആകും ചിലര്‍ക്കെങ്കിലും ഓര്‍മ വരിക. മഞ്ഞ നിറത്തില്‍ പൂര്‍ത്തിയാക്കിയ വില്‍വുഡ് ബ്രേക്കിംഗ് ഹാര്‍ഡ്‌വെയറുകളും ചിത്രങ്ങളില്‍ കാണാന്‍ പറ്റുന്നുണ്ട്. ശൈത്യകാലത്ത് ഈ ഇലക്ട്രിക് കാര്‍ ചൈനയിലെ റോഡുകളില്‍ പരീക്ഷണയോട്ടം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു.

എന്നാല്‍ ഷവോമി കാര്‍ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പേ തന്നെ ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലിഥിയത്തിന്റെ കലവറയാണ് ചൈന. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ചൈനയിലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ഭൂരിഭാഗം ബാറ്ററികളും ചൈനയില്‍ നിന്ന് വരുന്നുവെന്ന കാര്യം കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെടാനില്ല. കുറഞ്ഞ ബജറ്റില്‍ മാരക ഫീച്ചറുകളുള്ള സ്മാര്‍ട്‌ഫോണുകള്‍ വിപണിയില്‍ എത്തിച്ച് പേരും പ്രശസ്തിയും സ്വന്തമാക്കിയവരാണ് ഷവോമി.

ഇതേ തന്ത്രം തന്നെ ഇവി വിപണിയിലും അവര്‍ പയറ്റിയാല്‍ എതിരാളികള്‍ ഒന്ന് വിയര്‍ക്കുമെന്നുറപ്പ്. മുകളില്‍ സൂചിപ്പിച്ചതില്‍ കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ഷവോമി MS11 നെ കുറിച്ച് കൂടുതല്‍ അറിവില്ല. ഉടന്‍ തന്നെ ഷവോമി മോഡലിന്റെ പ്രോട്ടോടൈപ്പ് ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചേക്കും. അടുത്ത വര്‍ഷം മിക്കവാറും ഇലക്ട്രിക് സെഡാന്‍ വിപണിയില്‍ എത്തും. മികച്ച ഫീച്ചറുകള്‍ കൂടി ഉള്‍ക്കൊള്ളിച്ചാണ് ഷവോമിയുടെ കന്നി ഇലക്ട്രിക് സെഡാന്‍ വരുന്നതെങ്കില്‍ പല ഇവി ഭീമന്‍മാര്‍ക്കും അത് കനത്ത വെല്ലുവിളിയാകും.

Most Read Articles

Malayalam
English summary
Xiomi s maiden electric car ms11 coming soon images leaked on internet before global debut
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X