കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കാര്‍ ഓടിക്കേണ്ടത് എങ്ങനെയെന്ന് ഇന്ന് ഏവര്‍ക്കും അറിയാം. എന്നാല്‍ കാറുകളെ കുറിച്ച് എല്ലാം അറിയാം എന്ന ഭാവത്തിലേക്ക് ഇത് നയിക്കുന്നുണ്ടോ? കാറുകളെ കുറിച്ച് മനസില്‍ ഉറച്ച പല സങ്കല്‍പങ്ങളും തെറ്റാണ്.

കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ ഇങ്ങനെ-

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

മികച്ച ഇന്ധനക്ഷമത കാഴ്ച വെക്കുന്നത് മാനുവല്‍ കാറുകളോ?

ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ആദ്യ കാലത്ത് സംശയത്തോടെയാണ് ഉപഭോക്താക്കള്‍ നോക്കി കണ്ടിരുന്നത്. ഇക്കാലയളവിലാണ് ഇന്ധനക്ഷമതയ്ക്ക് മാനുവല്‍ കാറുകളാണ് മികച്ചതെന്ന സമവാക്യവും ഉയര്‍ന്നതും.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

എന്നാല്‍ കണ്‍ടിന്യൂവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍ പോലുള്ള ആധുനിക സാങ്കേതികത, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ക്ക് കരുത്തേകി. ഇന്ന് ചില സന്ദര്‍ഭങ്ങളില്‍ മാനുവല്‍ കാറുകളെക്കാള്‍ ഒരുപടി മികവാര്‍ന്നതാണ് ഓട്ടോമാറ്റിക് കാറുകള്‍.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ജെറ്റ് ഇന്ധനം നിറച്ചാല്‍ കാറിന് അമിത വേഗത ലഭിക്കുമോ?

ഒരിക്കലുമില്ല - ഇന്ധന ടാങ്കില്‍ അതത് ഇന്ധനം നിറച്ചാല്‍ മാത്രമാണ് കാര്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുക പോലുമുള്ളു.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കൂടാതെ, ജെറ്റ് ഇന്ധനത്തിലെ പ്രധാന ഘടകം മണ്ണെണ്ണയാണ്. സാധാരണ കാര്‍ എഞ്ചിനുകള്‍ക്ക് മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയില്ല.

Recommended Video

2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

ഇന്ധന ടാങ്കിലേക്ക് വെടിയുതിര്‍ത്തതാല്‍, കാര്‍ പൊട്ടിത്തെറിക്കുമോ?

ഒരുപക്ഷെ, ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിക്കപ്പെട്ട സംഗതിയാണിത്. കാര്‍ ടാങ്കിലേക്ക് വെടിയുതിര്‍ത്ത് സ്‌ഫോടനം നടത്തുന്ന രംഗങ്ങള്‍ സിനിമകളില്‍ സജ്ജീവമാണ്.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

എന്നാല്‍ ഇത് വെറും കാല്‍പനികത മാത്രമാണ്. പ്രശസ്ത ഡിസ്‌കവറി ചാനല്‍ പരിപാടി 'മിത്ത്ബസ്റ്റേഴ്‌സ്' ഇത് തെറ്റാണെന്ന് തെളിയിച്ചിട്ടുമുണ്ട്.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

കാറിന്റെ പിന്നില്‍ ഒളിച്ചാല്‍ വെടിയേല്‍ക്കാതിരിക്കുമോ?

ഇതും സിനിമകള്‍ നല്‍കിയ മറ്റൊരു തെറ്റിദ്ധാരണയാണ്. ഒരുപക്ഷെ സ്റ്റീലിനെ മുറിച്ച് കടക്കാന്‍ ചില ബുള്ളറ്റുകള്‍ക്ക് സാധിച്ചെന്ന് വരില്ലായിരിക്കാം. എന്നാല്‍ എല്ലായ്‌പ്പോഴും സ്ഥിതി ഇതാകണമെന്നില്ല.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

പ്രീമിയം ഇന്ധനം അടിച്ചാല്‍ കാറിന്റെ പ്രകടനം മെച്ചപ്പെടുമോ?

പ്രീമിയം ഇന്ധനങ്ങള്‍ക്ക് ശുദ്ധത കൂടുതലാണെന്ന് സങ്കല്‍പവും ഇന്ന് വ്യാപകമാണ്. എന്നാല്‍ ഇതും തെറ്റിദ്ധാരണയാണ്. സാധാരണ ഇന്ധനങ്ങളെ അപേക്ഷിച്ച് പ്രീമിയം ഇന്ധനങ്ങള്‍ എളുപ്പം കത്തിതീരില്ല.

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

അതിനാല്‍ കരുത്താര്‍ന്ന എഞ്ചിനുകള്‍ക്ക് പ്രീമിയം ഇന്ധനം ഗുണം ചെയ്യും. എന്നാല്‍ സാധാരണ കാറുകളില്‍ ഇത് വലിയ വ്യത്യാസമുണ്ടാക്കില്ല.

Most Read Articles

Malayalam
കൂടുതല്‍... #off beat #evergreen
English summary
Car Myths That People Still Believe. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X