ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

കാര്‍ യാത്രകള്‍ ഇന്ന് പതിവാണ്. സുഹൃത്തുക്കളുമായും, ബന്ധുമിത്രാദികളുമായും അനുദിനം നാം കാറുകളില്‍ സഞ്ചരിക്കുന്നു. എന്നാല്‍ കാര്‍ മര്യാദകള്‍ നാം പാലിക്കാറുണ്ടോ?

ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

എന്താണ് കാര്‍ മര്യാദയെന്ന് ചിലര്‍ക്ക് എങ്കിലും സംശയമുണ്ടാകാം. ആരും പറയാത്ത, എന്നാല്‍ പൊതു സമൂഹം അംഗീകരിച്ച ചില മര്യാദകളുണ്ട് കാറില്‍ പാലിക്കാന്‍. ഉദ്ദാഹരണത്തിന്, ഓഫീസില്‍ നിന്നും സംഘമായി നിങ്ങള്‍ ഉച്ചഭക്ഷണത്തിന് പുറത്ത് ഇറങ്ങുന്നു.

ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

അപ്പോള്‍ ആരാകും ഡ്രൈവറെ കൂടാതെ കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുക? ബോസാണ് കൂടെയുള്ളത് എങ്കില്‍ സ്വഭാവികമായും അദ്ദേഹത്തിന് നിങ്ങള്‍ മുന്‍സീറ്റ് നല്‍കും.

ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

അതേസമയം, കൂട്ടത്തില്‍ ഒരു സ്ത്രീയുണ്ട്. അപ്പോള്‍ ആരെ മുന്നിലിരുത്തും? ഇനി സ്ത്രീയ്ക്ക് പുറമെ വയസ്സായ വ്യക്തിയും സംഘത്തിലുണ്ടെങ്കില്‍ മുന്‍സീറ്റ് ആര്‍ക്ക് നല്‍കും? സംശയക്കുഴപ്പമുണ്ടാകാം.

ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

കാറില്‍ പാലിക്കേണ്ട മര്യാദകള്‍ ഇവിടെ പരിശോധിക്കാം-

 • ഇനി അടുത്ത തവണ ആരുടെയങ്കിലും കാര്‍ നിങ്ങള്‍ ഉപയോഗിച്ച് തിരികെ നല്‍കുമ്പോള്‍ (ഓടിച്ചത് രണ്ട് കിലോമീറ്ററാണെങ്കില്‍ പോലും) ഇന്ധനം നിറച്ച് നല്‍കുക.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • കൂട്ടത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ് കാറിന്റെ മുന്‍ പാസഞ്ചര്‍ സീറ്റില്‍ ഇരിക്കേണ്ടത്.
 • നിങ്ങളെക്കാള്‍ ഏറെ പ്രായമുള്ള വ്യക്തി സംഘത്തിലുണ്ട് എങ്കില്‍ മുന്‍സീറ്റ് അദ്ദേഹത്തിന് നല്‍കണം.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • ഗര്‍ഭിണികള്‍ കാറിന്റെ പിന്‍വശത്ത് ഇരിക്കണമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
 • കൂട്ടികള്‍ എല്ലാവരും പിന്‍വശത്താണ് ഇടംപിടിക്കേണ്ടത്.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • കാറിനുള്ളില്‍ ദമ്പതികള്‍ ഒരുമിച്ചാണ് ഇരിക്കേണ്ടത്. അത് ഫ്രണ്ട് സീറ്റിലോ, പിന്‍സീറ്റിലോ ആകാം.
 • ഇനി സുഹൃത്താണ് ഡ്രൈവ് ചെയ്യുന്നതെങ്കില്‍, നിങ്ങള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നത് മര്യാദയല്ല.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • നിങ്ങള്‍ ഒരു സ്ത്രീയെ കാറില്‍ കൂട്ടി കൊണ്ടുവരാനാണ് പോകുന്നതെങ്കില്‍, സ്ത്രീയ്ക്കായി റിയര്‍ ഡോര്‍ തുറന്ന് നല്‍കുന്നതാണ് മര്യാദ.
 • ഇനി സ്ത്രീ തന്നെയാണ് ഡോര്‍ തുറക്കുന്നത് എങ്കില്‍, അവരെ സഹായിക്കാന്‍ ശ്രമിക്കുകയും വേണം.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • ഒരുപക്ഷെ അവര്‍ നിങ്ങളുടെ സഹായം വേണ്ടെന്ന് വ്യക്തമാക്കുകയാണെങ്കില്‍ പിന്‍വാങ്ങുകയും വേണം.
 • കാറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍, ഡോര്‍ പതുക്കെ വലിച്ചടയ്ക്കാതിരിക്കുക.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • രണ്ട് പുരുഷന്മാരും, രണ്ട് സ്ത്രീകളുമാണ് കാറില്‍ ഒരുമിച്ച് സഞ്ചരിക്കുന്നത് എങ്കില്‍, മുന്‍വശത്ത് പുരുഷന്മാര്‍ ഇരിക്കേണ്ടത് പുരുഷന്മാരാണെന്നും, റിയര്‍ സീറ്റില്‍ സ്ത്രീകള്‍ ഒരുമിച്ചിരിക്കണമെന്നുമാണ് പൊതു മര്യാദ.
ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍
 • മറ്റൊരാളുടെ കാറിനുള്ളില്‍ പുക വലിക്കുന്നത് പരമാവധി ഒഴിവാക്കുക. ഇനി കാറിന്റെ ഉടമസ്ഥന്‍ കാറിനുള്ളില്‍ നിന്നും പുകവലിക്കുകയാണെങ്കില്‍ അദ്ദേഹത്തോട് അനുവാദം വാങ്ങിയതിന് ശേഷം മാത്രം പുകവലിക്കുക.
Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Unspoken Car Etiquettes Every Passenger Should Know. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X