അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

കാറിന് ഒരു നിശ്ചിത ഉപയോഗ കാലാവധിയുണ്ടോ (Expiry Date)? മിക്കവരും ഇല്ലെന്ന് നിസംശയം പറയും. കാറിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും കാറിലുള്ള ഒരുപിടി ഘടകങ്ങള്‍ക്ക് നിശ്ചിത ഉപയോഗ കാലാവധി നിര്‍മ്മാതാക്കള്‍ കുറിച്ചു നല്‍കിയിട്ടുണ്ട്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

പക്ഷെ ഈ ഘടകങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. നിശ്ചിത ഉപയോഗ കാലാവധിയോടെയുള്ള ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കേണ്ടത് കാർ ഉപഭോക്താക്കളെ സംബന്ധിച്ച് നിര്‍ണായകമാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

അജ്ഞതയുടെ പേരില്‍ കാലാവധി കഴിഞ്ഞ ഘടകങ്ങള്‍ കാറില്‍ ഉപയോഗിക്കുന്നത് സുരക്ഷാ ഭീഷണി ഉയര്‍ത്തും. ഉപയോഗ കാലാവധിയോടെ കാറില്‍ ഒരുങ്ങുന്ന ഘടകങ്ങള്‍ ഏതൊക്കെ —

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ടയറുകള്‍

കാഴ്ചയില്‍ ടയറുകള്‍ പുതുപുത്തനെങ്കില്‍ ഏറെക്കാലം ഉപയോഗിക്കാമെന്ന ധാരണ പലര്‍ക്കുമുണ്ട്. 'കാര്‍ കുറെനാള്‍ ഉപയോഗിക്കാതെ കിടന്നതാണ്, അതുകൊണ്ട് ടയറിന് വലിയ കുഴപ്പങ്ങളൊന്നും കാണില്ല' - വാദങ്ങള്‍ ഇങ്ങനെ പലതാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എന്നാല്‍ ഇത്തരം വാദങ്ങൾ തെറ്റാണ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ടയറിന് ആറ് വര്‍ഷത്തിലേറെ പഴക്കമുണ്ടെങ്കില്‍ നിര്‍ബന്ധമായും മാറ്റണം. പഴക്കം ചെല്ലുന്തോറും ടയര്‍ റബ്ബറിന്റെ കട്ടിയേറുമെന്നതാണ് ഇതിന് കാരണം.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

കാലാവധി കഴിഞ്ഞ ടയറുകളുടെ ഉപയോഗം ഓടുന്നതിനിടെ ടയര്‍ പൊട്ടിപോകുന്നതിന് വരെ ഇടവരുത്തും. പുതിയ ടയര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ടയറിന്റെ വശങ്ങളില്‍ നിര്‍മ്മാതാക്കള്‍ കുറിച്ച നിര്‍മ്മാണ തിയ്യതി പരിശോധിക്കാനും മറക്കരുത്.

Trending On DriveSpark Malayalam:

ദു:സ്വപ്നമായി ലംബോര്‍ഗിനി; ഉറാക്കാന്‍ അവിയോയില്‍ മനസ് തകര്‍ന്ന് കാര്‍പ്രേമികള്‍

വമ്പന്‍ തോല്‍വികള്‍; ഇന്ത്യന്‍ വിപണിയില്‍ അടുത്തിടെ പരാജയപ്പെട്ട കാറുകള്‍

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എഞ്ചിന്‍ ഓയിലും ഗിയര്‍ ഓയിലും

കാര്‍ ഒരു വര്‍ഷം ഉപയോഗിക്കാതെ ഗരാജില്‍ കിടന്നാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റേണ്ടതുണ്ടോ? തീര്‍ച്ചയായും മാറ്റണം. 10,000 കിലോമീറ്റര്‍ അല്ലെങ്കില്‍ ഒരു വര്‍ഷമാണ് എഞ്ചിന്‍ ഓയില്‍ മാറ്റാനുള്ള ഇടവേളയായി നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്നത്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ഇതേ കാലയളവില്‍ എഞ്ചിന്‍ ഓയില്‍ മാറ്റാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാലം ചെല്ലുന്തോറും ഓയിലിന്റെ മികവ് കുറയും. ഓയില്‍ വിഘടിക്കുന്നതിനും ലൂബ്രിക്കേഷന്‍ സ്വഭാവം നഷ്ടപ്പെടുന്നതിനും ഇത് കാരണമാകും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

അതിനാൽ ഏറെക്കാലം ഉപയോഗിച്ചാലും ഇല്ലെങ്കിലും ഫലപ്രദമായി താപം കുറച്ച് എഞ്ചിൻ കൂളിംഗ് നടപ്പിലാക്കാൻ പഴക്കം ചെന്ന എഞ്ചിന്‍ ഓയിലുകള്‍ക്ക് സാധിക്കില്ല.

Trending On DriveSpark Malayalam:

ഈ വര്‍ഷം ഇന്ത്യയില്‍ അവതരിക്കാന്‍ കാത്തുനില്‍ക്കുന്ന പുതിയ വാഹന നിര്‍മ്മാതാക്കള്‍

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

കൂടാതെ പുതിയ എഞ്ചിന്‍ ഓയില്‍ വാങ്ങുന്നതിന് മുമ്പ് അവയുടെ ഉപയോഗ കാലാവധി പരിശോധിക്കാന്‍ മറക്കരുത്. ഗിയര്‍ ഓയിലുകള്‍ക്കും ഇക്കാര്യങ്ങള്‍ ബാധകമാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എയര്‍ബാഗുകള്‍

അടിയന്തര സന്ദര്‍ഭങ്ങളില്‍ എയര്‍ബാഗുകള്‍ പുറത്തേക്ക് തെറിച്ചുവരുന്നതിന് വേണ്ടി വായു സമ്മര്‍ദ്ദമേറിയ സിലിണ്ടറുകളാണ് എയർബാഗിനുള്ളിൽ ഇടംപിടിക്കുന്നത്. നൈട്രജനാണ് ഈ സിലിണ്ടറുകളിലെ പ്രധാന ഘടകം.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ഈ സിലിണ്ടറുകള്‍ക്കുമുണ്ട് ഒരു നിശ്ചിത ഉപയോഗ കാലാവധി. അടിയന്തര സന്ദര്‍ഭങ്ങളില്‍ പുറത്തേക്ക് ശക്തമായി തെറിച്ചുവരാനുള്ള എയര്‍ബാഗുകളുടെ ശേഷിയെ കാലംപഴക്കം ചെന്ന സിലിണ്ടറുകള്‍ സ്വാധീനിക്കും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ എയര്‍ബാഗുകള്‍ മാറ്റിസ്ഥാപിക്കുന്നതാണ് ഉചിതം. എന്നാല്‍ എട്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ മിക്ക ഉടമസ്ഥരും കാറുകളെ വില്‍ക്കാറാണ് പതിവ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

എന്തായാലും പഴക്കം ചെന്ന എയര്‍ബാഗുകള്‍ സുരക്ഷ ഫലപ്രദമായ സുരക്ഷ ഉറപ്പ് വരുത്തുമോ എന്ന കാര്യം സംശയമാണ്. സെക്കൻഡ് ഹാൻഡ് കാർ വാങ്ങുമ്പോഴും എയർബാഗുകളുടെ പഴക്കം വിലയിരുത്തേണ്ടത് അനിവാര്യമാണ്.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

ചൈല്‍ഡ് സീറ്റുകള്‍

കാറില്‍ ഒരുങ്ങുന്ന ചൈല്‍ഡ് സീറ്റുകള്‍ക്കും ഒരു നിശ്ചിത ഉപയോഗ കാലാവധിയുണ്ട്. പത്തു വര്‍ഷം വരെയാണ് ചൈല്‍ഡ് സീറ്റുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന കാലാവധി.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

കുഞ്ഞ് വളരുന്നതോട് കൂടി ചൈല്‍ഡ് സീറ്റുകളുടെ ഉപയോഗം കുറയുമെന്നിരിക്കെ പത്ത് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ ചൈല്‍ഡ് സീറ്റ് ഉപയോഗിക്കുന്നത് സുരക്ഷാഭീഷണി ഉയര്‍ത്തും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കേട്ടതൊക്കെ സത്യമാണോ?; റോള്‍സ് റോയ്‌സിനെ കുറിച്ചുള്ള ചില വമ്പന്‍ തെറ്റിദ്ധാരണകള്‍

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

വൈപറുകള്‍

ടയറുകള്‍ പോലെ തന്നെ വൈപറുകളും റബ്ബര്‍ നിര്‍മ്മിതമാണ്. കാലം ചെല്ലുന്തോറും റബ്ബറിന്റെ മികവ് കുറയും. ഇത് വൈപറിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കും.

അറിയുമോ, കാറിലെ ഈ ഘടകങ്ങള്‍ക്ക് ഉപയോഗ കാലാവധിയുണ്ട്!

അപൂര്‍വമായി മാത്രമാണ് വൈപറുകള്‍ ഉപയോഗിക്കുന്നതെങ്കിൽ കൂടി മൂന്ന് വര്‍ഷം കൂടുമ്പോൾ വൈപറുകള്‍ മാറ്റുന്നതാണ് ഉചിതം. മൂന്ന് വര്‍ഷം വരെയാണ് സാധാരണയായി വൈപറുകളുടെ ഉപയോഗ കാലാവധി.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Car Things That Have An Expiry Date. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X