കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പൊതുവെ കാര്‍ ടയറുകളെ പറ്റി പലരും കാര്യമായി ചിന്തിക്കാറില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ കൂടി പോകുമ്പോള്‍ ഒരുപക്ഷെ ടയറുകളെ കുറിച്ച് ചിലര്‍ ഓര്‍ത്തെന്നിരിക്കും. എന്നാല്‍ കാറിനെ സംബന്ധിച്ച് ടയറുകള്‍ നിര്‍ണായക ഘടകങ്ങളാണ്.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ഫലപ്രദമായ ബ്രേക്കിംഗ്, സുരക്ഷ, റൈഡിംഗ്, വേഗത - ഇവയെല്ലാം ടയറുകളുടെ മികവിനെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. എന്നാല്‍ കാർ ടയറുകള്‍ കൃത്യമായി മാറ്റേണ്ടത് എപ്പോഴാണ്?

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പലര്‍ക്കും ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകും. കാര്‍ ടയര്‍ മാറ്റാന്‍ സമയമായെന്ന് സൂചിപ്പിക്കുന്ന ചില മുന്നറിയിപ്പുകള്‍ ഇവയൊക്കെ —

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ആഴം കുറഞ്ഞ ടയര്‍ ട്രെഡ്

ടയറില്‍ ഒരുങ്ങുന്ന ട്രെഡുകളാണ് ടയറിന്റെ മികവിനെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ട്രെഡ് തീര്‍ന്ന് നൂല്‍ പുറത്തു വരുമ്പോഴല്ല ടയര്‍ മാറ്റേണ്ടത്.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ട്രെഡ് കുറയുന്നുണ്ടോ എന്ന് തിരിച്ചറിയാനുള്ള അടയാളം നിര്‍മ്മാതാക്കള്‍ തന്നെ ടയറുകളില്‍ നല്‍കുന്നുണ്ട്. കുറഞ്ഞ ട്രെഡ് ടയറിന്റെ ഗ്രിപ്പ് നഷ്ടപ്പെടുത്തും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ചുരുങ്ങിയത് 1.6 mm ആഴത്തില്‍ ടയര്‍ ട്രെഡ് ഒരുങ്ങണമെന്നാണ് നിയമം. ചെറിയ നാണയം ഉപയോഗിച്ചും ട്രെഡുകളുടെ ആഴം വിലയിരുത്താം.

Trending On DriveSpark Malayalam:

17 ഇഞ്ച്, 18 ഇഞ്ച്, 19 ഇഞ്ച് - വീല്‍ സൈസുകള്‍ കാറിന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുന്നു?

2017 ല്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങിയ കാറുകള്‍

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

വിള്ളല്‍ വീണ വശങ്ങള്‍

കാര്‍ സഞ്ചരിക്കുമ്പോള്‍ ടയറിന്റെ വശങ്ങളിലാണ് (സൈഡ് വാള്‍) കൂടുതല്‍ സമ്മര്‍ദ്ദം അനുഭവപ്പെടുക. ആവശ്യമായ സന്ദർഭങ്ങളിൽ ടയർ വശങ്ങൾ കൂടുതൽ വികസിക്കും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

എന്നാൽ തുടര്‍ച്ചയായി സമ്മര്‍ദ്ദമേല്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടയറുകളുടെ വശങ്ങളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടും. ഇത് വലിയ അപകടഭീഷണി ഉയര്‍ത്തും. ചില അവസരങ്ങളില്‍ ടയര്‍ പൊട്ടുന്നതിന് വരെ ഇത് കാരണമാകും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

വിങ്ങിയ ടയറുകള്‍

റബ്ബര്‍ പാളികള്‍ കൊണ്ടാണ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. സമ്മര്‍ദ്ദമേറിയ വായുവാണ് ടയറിനുള്ളില്‍ നിലകൊള്ളുന്നതും. എന്നാല്‍ ചിലപ്പോഴൊക്കെ ടയറിന്റെ ഉള്ളിലുള്ള പാളിയില്‍ ചോര്‍ച്ച സംഭവിക്കും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

തത്ഫലമായി സമ്മര്‍ദ്ദമേറിയ വായു പുറം പാളിയിലേക്ക് കടക്കും. ഇതാണ് ടയര്‍ വിങ്ങുന്നതിന് കാരണം. നിലവാരം കുറഞ്ഞ ടയറുകളിലാണ് ഈ പ്രശ്‌നം സാധാരണയായി കണ്ടു വരുന്നത്. വിങ്ങിയ ടയറുകള്‍ ഉടനടി മാറ്റേണ്ടത് അനിവാര്യമാണ്.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പ്രായമേറിയ ടയറുകള്‍

35,000 കിലോമീറ്ററാണ് ഒരു ശരാശരി ടയറിന്റെ ആയുസ്. എന്നാല്‍ 35,000 കിലോമീറ്റര്‍ ഓടിയതിന് ശേഷം ടയര്‍ മാറ്റാം എന്ന ധാരണ തെറ്റാണ്. അഞ്ച് വര്‍ഷമാണ് ടയറുകള്‍ക്ക് നിര്‍മ്മാതാക്കള്‍ നല്‍കുന്ന ആയുസ്.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

കാരണം പഴക്കം ചെല്ലുന്തോറും റബ്ബറിന് കട്ടിയേറും. കട്ടിയേറിയ റബ്ബറാകട്ടെ ഗ്രിപ്പ് കുറയ്ക്കും. അതിനാല്‍ പഴക്കം ചെന്ന ടയറുകള്‍ അപകടഭീഷണി ഉയര്‍ത്തും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പുതിയ ടയര്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ ടയറിന്റെ വശങ്ങളില്‍ നിര്‍മ്മാതാക്കള്‍ കുറിച്ച നിര്‍മ്മാണ തിയ്യതി പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്.

Trending On DriveSpark Malayalam:

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ ചില കാറുകള്‍

ശരിക്കും വിമാനത്തിന് റിവേഴ്‌സ് ഗിയര്‍ ഉണ്ടോ?

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

തുടര്‍ച്ചയായ ടയര്‍ പഞ്ചര്‍

ടയറുകള്‍ തുടരെ പഞ്ചറാകുന്ന സാഹചര്യവും ഏറെ അപകടമാണ്. ടയറില്‍ പതിനഞ്ചിന് മേല പഞ്ചറുകള്‍ സംഭവിച്ചാല്‍ പുതിയ ടയര്‍ വാങ്ങുന്നതാണ് ഉത്തമം.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

കാരണം പഞ്ചറായ ടയറില്‍ നിന്നും വായു അതിവേഗം നഷ്ടപ്പെടും. ഇത് കാറിന്റെ സുരക്ഷയെയും പ്രകടനത്തെയും സാരമായി ബാധിക്കും.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

വിറയല്‍ പിടിച്ച ടയറുകള്‍

ടയറുകള്‍ കൃത്യമായി സംതുലിതമല്ലെങ്കില്‍ വിറയല്‍ അനുഭവപ്പെടുക പതിവാണ്. ഇനി അലൈന്‍മെന്റ് ശരിയാക്കിയിട്ടും ശക്തമായ വിറയല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ടയറുകള്‍ അടിയന്തരമായി മാറ്റണം.

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

പഴയ ടയറുകള്‍ക്ക് കാലക്രമേണ ഫ്‌ളെക്‌സിംഗ് ശേഷി നഷ്ടപ്പെടും. ഇത് ശക്തമായ വിറയലിന് വഴിതെളിക്കും. ശക്തമായ വിറയല്‍ കാറിന്റെ സസ്‌പെഷന്‍ മികവിനെയും ബാധിക്കും.

Image Source: EagleTyres

Trending On DriveSpark Malayalam:

'വഴിക്കായോ?'; കാര്‍ സ്റ്റാര്‍ട്ട് ആവാതിരിക്കാനുള്ള അഞ്ച് പ്രധാന കാരണങ്ങള്‍

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How To Know If Your Car Needs New Tyres. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X