ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

By Rajeev Nambiar

ചെറുകാര്‍ ശ്രേണിയില്‍ ഡീസല്‍ പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറയുകയാണ്. മൈലേജുണ്ടെങ്കിലും ഡീസല്‍ മോഡലുകള്‍ക്ക് വില കൂടുതലാണ്. കാര്യമായി പരിപാലിക്കണം. പിന്നെ പരിസ്ഥിതി മലിനീകരണം. ഡീസല്‍ കാറുകളുടെ കുറ്റവും കുറവുകളും വിപണിയില്‍ ധാരാളം കേള്‍ക്കാം.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

പതിവായി കാര്‍ ഉപയോഗിക്കുന്നെങ്കില്‍ മാത്രം ഡീസല്‍ മോഡല്‍ വാങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശമാണ് പലരും മുന്നോട്ടുവെയ്ക്കാറ്. എന്നാല്‍ ഈ വാദങ്ങളില്‍ എന്തുമാത്രം കഴമ്പുണ്ട്? ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍ ഇവിടെ പരിശോധിക്കാം.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

രസകരമായിരിക്കില്ല ഡ്രൈവിംഗ്

പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ ചടുലമായ ഡ്രൈവിംഗ് കാഴ്ച്ചവെക്കില്ലെന്ന വാദം ശക്തമാണ്. ഉയര്‍ന്ന ആര്‍പിഎമ്മില്‍ പെട്രോള്‍ എഞ്ചിനുകള്‍ക്കാണ് മികവ്. ഇക്കാര്യം ശരിതന്നെ. പക്ഷെ യഥാര്‍ത്ഥത്തില്‍ ലോ എന്‍ഡ് ടോര്‍ഖിനെ ആശ്രയിച്ചിരിക്കും ഡ്രൈവിംഗ് ആസ്വാദ്യകരമാവുക.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

ടോര്‍ഖ് ഉത്പാദനം വരുമ്പോള്‍ ഡീസല്‍ കാറുകളാണ് പെട്രോള്‍ പതിപ്പുകളെക്കാള്‍ കേമന്‍. മികവുറ്റ രീതിയില്‍ ടര്‍ബ്ബോ ലാഗ് നിയന്ത്രിക്കാന്‍ ഡീസല്‍ എഞ്ചിന് കഴിയുമെങ്കില്‍ ഡ്രൈവിംഗില്‍ ചടുലമായ ആക്‌സിലറേഷന്‍ അനുഭവപ്പെടും. സാധാരണയായി ഉയര്‍ന്ന ആര്‍പിഎമ്മിലാണ് പെട്രോള്‍ എഞ്ചിന്‍ ഭേദപ്പെട്ട ടോര്‍ഖ് കാഴ്ച്ചവെക്കാറ്.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

പക്ഷെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭൂരിഭാഗം സമയവും കാറുകള്‍ താഴ്ന്ന, ഇടത്തരം ആര്‍പിഎം റേഞ്ചുകളില്‍ മാത്രം തുടരുന്നു. അതുകൊണ്ട് പൂര്‍ണ്ണ മികവിനൊത്ത് പെട്രോള്‍ കാറുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ താഴ്ന്ന, ഇടത്തരം ആര്‍പിഎമ്മില്‍ കരുത്തുകാട്ടാന്‍ ഡീസല്‍ കാറുകള്‍ക്ക് സാധിക്കും. ഇക്കാരണത്താല്‍ ഡീസല്‍ കാറുകളിലാണ് ഗിയര്‍ ആക്‌സിലറേഷന്‍ കൂടുതല്‍ അനുഭവപ്പെടുക.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

ദിവസവും ഉപയോഗിക്കണം

പുതിയ ഡീസല്‍ കാറുകളെ കുറിച്ചുള്ള വലിയ തെറ്റിദ്ധാരണയാണിത്. ഡീസല്‍ എഞ്ചിന്‍ സാങ്കേതികവിദ്യ ഇന്ന് ബഹുദൂരം പുരോഗമിച്ചിരിക്കുന്നു. ഉപയോഗിക്കാതെ ദിവസങ്ങള്‍ കിടന്നാലും ഡീസല്‍ കാറുകള്‍ക്ക് ഇന്നൊരു കുഴപ്പവും സംഭവിക്കില്ല. അതേസമയം മുന്‍കാലങ്ങളില്‍ ചിത്രമിതായിരുന്നില്ല.

Most Read: അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

പണം ലാഭിക്കും

ശരിക്കും ഡീസല്‍ എഞ്ചിന്‍ പണം ലാഭിക്കുമോ? മുമ്പായിരുന്നെങ്കില്‍ ഇതു ശരിയാണ്. ഡീസലും പെട്രോളും തമ്മില്‍ 15 രൂപയോളം വില വ്യത്യാസം കുറിച്ചിരുന്നു ഒരിക്കല്‍. പക്ഷെ ഇന്ന് അഞ്ചു രൂപയില്‍ താഴെ മാത്രമാണ് അന്തരം. അതുകൊണ്ട് ഡീസല്‍ എഞ്ചിന്‍ പണം ലാഭിക്കുമെന്നത് മിഥ്യാധാരണയായി മാറുന്നു.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

വിപണിയില്‍ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ മോഡലുകള്‍ക്ക് ഒരുലക്ഷം രൂപയോളം കൂടുതലാണെന്നും ഇവിടെ ഓര്‍മ്മപ്പെടുത്തണം. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ നടപ്പിലാവുന്നതോടെ രണ്ടരലക്ഷം രൂപയോളം വില ഡീസല്‍ കാറുകള്‍ക്ക് ഇനിയും കൂടും.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

മൈലേജ് കൂടുതല്‍

മൈലേജിന്റെ കാര്യത്തില്‍ ഡീസല്‍ കാറുകള്‍ തന്നെയാണ് കേമന്മാര്‍. തര്‍ക്കമില്ല. ARAI ടെസ്റ്റില്‍ മിക്ക ഡീസല്‍ വാഹനങ്ങളും 20 കിലോമീറ്ററില്‍ കൂടുതല്‍ ഇന്ധനക്ഷമത കുറിക്കുന്നുണ്ട്. എന്നാല്‍ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ വിപണിയില്‍ പിടിമുറുക്കുന്നതോടെ കൂടുതല്‍ പെട്രോള്‍ – ഹൈബ്രിഡ് മോഡലുകളെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മ്മാതാക്കള്‍.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

നിലവില്‍ പ്രീമിയം സെഗ്മന്റിലാണ് പെട്രോള്‍ – ഹൈബ്രിഡ് കാറുകള്‍ കൂടുതലായി കണ്ടുവരുന്നത്. ഡീസല്‍ കാറുകള്‍ക്ക് മൈലേജ് കൂടുതലാണെന്ന് പറയുമ്പോഴും പെട്രോള്‍ – ഹൈബ്രിഡ് കാറുകളാണ് മൈലേജില്‍ രാജാക്കന്മാര്‍. ഉദ്ദാഹരണത്തിന് വോള്‍വോ XC90 T8 ഹൈബ്രിഡിന്റെ കാര്യമെടുക്കാം. ARAI ടെസ്റ്റില്‍ 42 കിലോമീറ്റര്‍ മൈലേജാണ് മോഡല്‍ കുറിച്ചത്. പെട്രോള്‍ പതിപ്പ് കുറിച്ചതാകട്ടെ 17.2 കിലോമീറ്റര്‍ മൈലേജും.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

മികവ് ഹൈവേയില്‍ മാത്രം

ഡീസല്‍ കാറുകളെ കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണയാണിത്. ഹൈവേയിലെന്നപോലെ തിരക്ക് നിറഞ്ഞ നഗര സാഹചര്യങ്ങളിലും ഡീസല്‍ കാറുകള്‍ക്ക് മികവ് പുലര്‍ത്താനാവും. താഴ്ന്ന ആര്‍പിഎമ്മില്‍ ടോര്‍ഖ് ഉത്പാദിപ്പിക്കാനുള്ള ഡീസല്‍ എഞ്ചിന്റെ കഴിവാണ് ഇവിടെ ഡ്രൈവിംഗ് എളുപ്പമാക്കുക. തിരക്ക് നിറഞ്ഞ റോഡിലും ഗിയര്‍ തുടരെ മാറേണ്ട ആവശ്യം ഡീസല്‍ കാറുകളില്‍ കുറവാണ്.

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

ഓട്ടോമാറ്റിക്കിന് ചിലവ് കൂടും

കുറച്ചുകാലം മുമ്പുവരെ ഈ വാദം ശരിയായിരുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുള്ള ഡീസല്‍ കാറുകള്‍ വിരളമായാണ് വിപണിയിലെത്തിയത്. പക്ഷെ ചിലവുകുറഞ്ഞു എഎംടി സാങ്കേതികവിദ്യ ഈ ചിത്രം തിരുത്തി. മാരുതി സ്വിഫ്റ്റ്, ടാറ്റ നെക്‌സോണ്‍ ഉള്‍പ്പെടെ ഇന്നു മിക്ക ഡീസല്‍ കാറുകള്‍ക്കും എഎംടി പതിപ്പുണ്ട്.

Most Read: ഓഫ്‌റോഡിങ്ങിന് ഇറങ്ങിയ ഫോഴ്‌സ് ഗൂര്‍ഖ എക്‌സ്ട്രീം — വീഡിയോ

ഡീസല്‍ കാറുകളെ കുറിച്ചുള്ള ഏഴു വലിയ തെറ്റിദ്ധാരണകള്‍

വേഗം കുറവാണ്

കോമണ്‍ റെയില്‍ സാങ്കേതികവിദ്യ പ്രചാരം നേടിയതോടെ ഡീസല്‍ കാറുകള്‍ക്ക് വേഗം കുറവാണെന്ന വാദം പൊളിഞ്ഞിരിക്കുന്നു. ഫോര്‍ഡ് ഫിഗൊ, ഫോക്‌സ്‌വാഗണ്‍ അമിയോ, ഹ്യുണ്ടായി ക്രെറ്റ, ഫോക്‌സ്‌വാഗണ്‍ പോളോ GT TDI തുടങ്ങിയ മോഡലുകള്‍ പ്രകടനക്ഷമതയില്‍ പെട്രോള്‍ പതിപ്പുകളോട് കിടപിടിക്കും. ഉയര്‍ന്ന ടോര്‍ഖാണ് ഡീസല്‍ കാറുകളുടെ കരുത്ത്.

Most Read Articles

Malayalam
English summary
Diesel Car Misconceptions. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X