കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

By Staff

അടുത്തകാലത്തായി സാധാരണ കാറുകളില്‍ സണ്‍റൂഫ് കൂടുതലായി കണ്ടുവരികയാണ്. ഒരുകാലത്ത് ആഢംബര വാഹനങ്ങള്‍ മാത്രം കൈയ്യടക്കിയ പത്രാസ് ഇന്നു ഇടത്തരം കാറുകള്‍ക്കും കിട്ടിത്തുടങ്ങി. ആഫ്റ്റര്‍മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ക്കും ഇന്നു ആവശ്യക്കാരേറി വരികയാണ്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

കാറില്‍ സണ്‍റൂഫുള്ളത് വലിയ മേന്മയാണെന്നതില്‍ ആർക്കും തര്‍ക്കമില്ല. മേല്‍ക്കൂരയിലെ ചില്ലുകൂട്ടിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശവും ശുദ്ധവായുവും യാത്രകള്‍ അവിസ്മരണീയമാക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സണ്‍റൂഫ് എന്തിനാണെന്നു ചിന്തിച്ചിട്ടുണ്ടോ?

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

മേല്‍ക്കൂര മുറിച്ച് ജനാല ഒരുക്കുമ്പോള്‍ കാറിന്റെ ദൃഢത വിട്ടുവീഴ്ച ചെയ്യപ്പെടുകയല്ലേ? ആദ്യകുറച്ചു മാസങ്ങള്‍ സണ്‍റൂഫിന്റെ മഹത്വം ഉടമകള്‍ പുകഴ്ത്തുമായിരിക്കും. എന്നാല്‍ ക്രമേണ സണ്‍റൂഫിന്റെ കാര്യം പലരും വിട്ടുപോകാറാണ് പതിവ്.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

വേനല്‍ക്കാലത്തു എസിയില്‍ നിന്നുള്ള തണുത്ത കാറ്റിന്റെ പ്രഭാവം സണ്‍റൂഫ് കുറയ്ക്കും. ഉച്ചസമയത്ത് തലയ്ക്ക് മുകളില്‍ വെട്ടിത്തിളയ്ക്കുന്ന സൂര്യനെയും യാത്രക്കാര്‍ക്ക് അനുഭവിച്ചറിയേണ്ടി വരും. ഇനി മഴക്കാലമായാലോ, സണ്‍റൂഫ് തുറക്കാനുള്ള അവസരം നന്നെ കുറയും. അതായത് മഴ തോരാന്‍ കാത്തിരിക്കണം സണ്‍റൂഫ് തുറക്കാന്‍.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സണ്‍റൂഫ് ഘടിപ്പിക്കുമ്പോള്‍ കാറിന്റെ ദൃഢതയില്‍ വിട്ടുവീഴ്ചകള്‍ സംഭവിക്കാം. നിര്‍മ്മാണവേളയില്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഇതിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാറുണ്ട്. എന്നാല്‍ കാറിന്റെ ദൃഢതയും സുരക്ഷയും ആഫ്റ്റര്‍മാര്‍ക്കറ്റ് സണ്‍റൂഫുകള്‍ ചോദ്യം ചെയ്യും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

മേല്‍ക്കൂരയില്‍ നിന്നും അകത്തേക്ക് കടക്കുന്ന ശബ്ദമാണ് സണ്‍റൂഫുകളുടെ മറ്റൊരു പ്രശ്‌നം. തുടക്കകാലത്ത് പുറത്തുനിന്നുള്ള ശബ്ദം ഉള്ളിലേക്കു കടത്തിവിടാതിരിക്കാന്‍ സണ്‍റൂഫുകള്‍ക്ക് കഴിയും. എന്നാല്‍ കാലംചെല്ലുന്തോറും സണ്‍റൂഫുകളുടെ ശബ്ദപ്രതിരോധം കുറയും. അകത്തളത്തിലേക്ക് ശബ്ദം കടന്നുവരും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സങ്കീര്‍ണമായ മെക്കാനിസമാണ് സണ്‍റൂഫുകള്‍ ഉപയോഗിക്കുന്നത്. ഇക്കാരണത്താല്‍ ഇവയ്ക്ക് പരിപാലന ചെലവുകള്‍ കൂടുതലാണ്. സണ്‍റൂഫിലുണ്ടാകുന്ന തകരാര്‍ പരിഹരിക്കാന്‍ ഉടമകള്‍ക്ക് കൂടുതല്‍ തുക മുടക്കേണ്ടതായി വരും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

വൈദ്യുത മോട്ടോറിനെ അടിസ്ഥാനപ്പെടുത്തിയാണ് സണ്‍റൂഫിന്റെ പ്രവര്‍ത്തനം. കാറിന്റെ ഭാരത്തെയും സണ്‍റൂഫ് സ്വാധീനിക്കും. സണ്‍റൂഫ് ഘടിപ്പിച്ച കാറുകള്‍ക്ക് താരതമ്യേന ഭാരം കൂടുതലാണ്. ഇതു മൈലേജ് കുറയ്ക്കും.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

സണ്‍റൂഫുള്ള കാറുകളില്‍ ഹെഡ്‌റൂമും പ്രശ്‌നമാണ്. തെന്നിമാറുന്ന ഗ്ലാസ് പാനല്‍ മേല്‍ക്കൂരയില്‍ കൂടുതല്‍ സ്ഥലം കൈയ്യേറും. ഇക്കാരണത്താല്‍ ചിലപ്പോള്‍ ഹെഡ്‌റൂം കുറഞ്ഞതായി ഉള്ളിലിരിക്കുന്നവര്‍ക്ക് അനുഭവപ്പെടാം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

കാറിന്റെ എയറോഡൈനാമിക് മികവിനെയും സണ്‍റൂഫ് ബാധിക്കും. സണ്‍റൂഫ് തുറന്ന് കാറോടിച്ചാല്‍ വായു പ്രതിരോധം കൂടും. ഈ നടപടി മൈലേജിനെ ബാധിക്കും. കാലക്രമേണ സണ്‍റൂഫുകളുടെ സീലുകള്‍ തുറക്കപ്പെടാം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

ഈ അവസരത്തില്‍ വെള്ളം അകത്തേക്ക് ഒലിച്ചിറങ്ങുന്നത് പോലുള്ള പ്രശ്‌നങ്ങളും ഉടമകള്‍ക്ക് നേരിടേണ്ടി വരും. കാറിന്റെ റീസെയില്‍ മൂല്യം കുറയ്ക്കാന്‍ സണ്‍റൂഫുകള്‍ വലിയ കാരണമാകാറുണ്ട്. സണ്‍റൂഫ് കാറിന്റെ മൂല്യമുയര്‍ത്തുകയല്ലേ വേണ്ടെതെന്ന സംശയം തോന്നാം.

കാറിലെ സണ്‍റൂഫ്, അറിഞ്ഞിരിക്കണം ഈ ദൂഷ്യവശങ്ങള്‍

പ്രശ്‌നങ്ങളൊന്നും കൂടാതെ സണ്‍റൂഫ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഈ ആശങ്ക വേണ്ട. എന്നാല്‍ തകരാറുള്ള സണ്‍റൂഫ് കാറിന്റെ മൂല്യം ഗണ്യമായി കുറയ്ക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Disadvantages Of Sunroof. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X