കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇന്ന് വിപണിയില്‍ എത്തുന്ന പുതിയ കാറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ആധുനിക സാങ്കേതികതയുടെ പശ്ചാത്തലത്തില്‍ ശരാശരി മൂന്ന് ലക്ഷം കിലോമീറ്ററിന് മേലെ സഞ്ചരിക്കാന്‍ ഇന്നത്തെ കാറുകള്‍ക്ക് സാധിക്കും.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

എന്നാല്‍ മിക്കവരും പാലിച്ച് പോരുന്ന തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും കൃത്യതയില്ലാത്ത സര്‍വീസ് രീതികളും കാറുകളുടെ ആയുസ് കുറയ്ക്കുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കാറിനെ സംബന്ധിച്ച് എഞ്ചിനാണ് ഏറ്റവും നിര്‍ണായക ഘടകം.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

മറ്റ് ഘടകങ്ങള്‍ പോലെ കേടായാല്‍ ഉടനടി മാറ്റാന്‍ സാധിക്കുന്ന ഒന്നല്ല കാര്‍ എഞ്ചിന്‍. കൃത്യതയോടെ എഞ്ചിന്‍ പാലിച്ചാല്‍ തന്നെ കാറിന്റെ ആയുസ് വര്‍ധിക്കും. കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന ചില ശീലങ്ങളെ പരിശോധിക്കാം —

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

തുടര്‍ച്ചയായി ചുവപ്പ് വര മറികടക്കുക

എഞ്ചിന്‍ ആര്‍പിഎം മീറ്ററില്‍ രേഖപ്പെടുത്തിയ ചുവപ്പ് വരകള്‍ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതെന്തിനാണെന്ന് ചിന്തിച്ചിട്ടുണ്ടോ? തുടര്‍ച്ചയായി ഉയര്‍ന്ന റെവില്‍ (ഇരമ്പല്‍) പ്രവര്‍ത്തിക്കാന്‍ എഞ്ചിന് സാധിക്കില്ല.

Recommended Video

Horrifying Footage Of A Cargo Truck Going In Reverse, Without A Driver - DriveSpark
കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

അതിനാല്‍ എഞ്ചിന്‍ മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തരുതെന്ന മുന്നറിയിപ്പാണ് ഈ ചുവന്ന വരകള്‍ നല്‍കുന്നത്. ഏറെനേരം ചുവപ്പ് വരയില്‍ തുടര്‍ന്നാല്‍ എഞ്ചിനിലും ടര്‍ബ്ബോയിലും (ഡീസല്‍ കാറാണെങ്കില്‍) താപം ക്രമാതീതമായി വര്‍ധിക്കും.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

ഡ്രൈവിംഗില്‍ എപ്പോഴും എഞ്ചിന്‍ ആര്‍പിഎം മീറ്ററില്‍ ഒരു കണ്ണുണ്ടായിരിക്കുന്നതാണ് ഉത്തമം. ചുവപ്പ് വര മറികടക്കുന്നതിന് മുമ്പ് ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതാണ് അനിവാര്യമായ നടപടി.

Trending On DriveSpark Malayalam:

ബുഗാട്ടിയായി മാറിയ ടാറ്റ നാനോ; വെയ്‌റോണിന്റെ ചില അമ്പരിപ്പിക്കുന്ന ഇന്ത്യന്‍ പതിപ്പുകള്‍!

ഇന്ത്യ കണ്ട ഏറ്റവും വിരൂപമായ അഞ്ച് ബൈക്കുകള്‍

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ ഓയില്‍ മാറ്റാതിരിക്കുക

എഞ്ചിന്‍ ഘടകങ്ങള്‍ക്കുള്ള ലൂബ്രിക്കന്റായാണ് ഓയില്‍ പ്രവര്‍ത്തിക്കുക. സുഗമമായ എഞ്ചിന്‍ ഘടകങ്ങളുടെ പ്രവര്‍ത്തനത്തിനൊപ്പം അമിത താപത്തെയും എഞ്ചിന്‍ ഓയില്‍ പ്രതിരോധിക്കും.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

അതിനാല്‍ എഞ്ചിന്‍ ഓയില്‍ മാറ്റുന്നതില്‍ വരുത്തുന്ന കാലതാമസം എഞ്ചിന്‍ മികവിനെ കാലക്രമേണ സാരമായി ബാധിക്കും. നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന കാലയളവില്‍ എഞ്ചിന്‍ ഓയില്‍ മാറ്റുന്നതാണ് ഉത്തമം.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

ഒപ്പം എഞ്ചിന്‍ ഓയില്‍ നില പരിശോധിക്കേണ്ടതും അനിവാര്യമാണ്. എഞ്ചിനില്‍ ആവശ്യമായ അളവില്‍ ഓയില്‍ ഇല്ലെങ്കിലും കൂടുതല്‍ പ്രശ്‌നങ്ങള്‍ തലപ്പൊക്കും.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

സ്‌നോര്‍ക്കല്‍ ഇല്ലാതെ വാഹനം ആഴമേറിയ ജലാശയങ്ങളില്‍ ഇറക്കുന്നത്

ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള ജ്വലനപ്രക്രിയയാണ് എഞ്ചിനിലുള്ളില്‍ നടക്കുന്നത്. അതിനാല്‍ ആഴമേറിയ ജലാശയങ്ങളിലൂടെ വാഹനം ഡ്രൈവ് ചെയ്യുന്നത് എഞ്ചിന്‍ പ്രവര്‍ത്തനത്തെ ബാധിക്കും.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

ഇത്തരം സാഹചര്യങ്ങളില്‍ എയര്‍ ഇന്‍ടെയ്ക്ക് സംവിധാനത്തിലൂടെ ജലം എഞ്ചിന്‍ അറയിലേക്ക് കടക്കും. തത്ഫലമായി എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാകും. സ്‌നോര്‍ക്കല്‍ (Snorkel) ഉപയോഗിച്ച് ഒരുപരിധി വരെ വാഹനങ്ങള്‍ക്ക് ജലത്തിലൂടെ സുരക്ഷിതമായി നീങ്ങാം.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

അതത് കാറുകള്‍ക്ക് എന്ത് മാത്രം ആഴത്തില്‍ വെള്ളത്തില്‍ സഞ്ചരിക്കാം എന്നത് സംബന്ധിച്ച് നിര്‍മ്മാതാക്കള്‍ വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Trending On DriveSpark Malayalam:

ഓയില്‍ മാറ്റം നിങ്ങളുടെ വാഹനത്തെ എങ്ങനെ സംരക്ഷിക്കുന്നു? 4 പ്രധാന കാരണങ്ങൾ

അതെന്താ ബസുകളിൽ സീറ്റ്ബെൽറ്റ് വേണ്ടാത്തത്?

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

എഞ്ചിന്‍ ചൂടാകുന്നതിന് മുമ്പെ ഇരമ്പിപ്പിക്കുക

രാവിലെ വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിന് പിന്നാലെ എഞ്ചിന്‍ ഇരമ്പിപ്പിച്ച് ചൂടാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രാണ് എഞ്ചിന്‍ മികവ് വര്‍ധിക്കുക എന്നത് ശരി തന്നെ.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

എന്നാല്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെ റെവ് ചെയ്ത് എഞ്ചിന്‍ ചൂടാക്കുന്ന രീതി കാറിന്റെ ആയുസിനെ സാരമായി ബാധിക്കും. ഓയില്‍ പടര്‍ന്ന് എഞ്ചിനില്‍ കോട്ടിംഗ് ഒരുങ്ങുന്നതിന് വേണ്ടി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് രണ്ട് മിനുട്ട് നേരം കാത്തുനില്‍ക്കുന്നതാണ് ഉത്തമം.

കാര്‍ എഞ്ചിന്‍ തകരാറിലാക്കുന്ന നാല് ഡ്രൈവിംഗ് ശീലങ്ങള്‍

കൂടാതെ ആദ്യ രണ്ട് കിലോമീറ്റർ സഞ്ചരിക്കുമ്പോൾ എഞ്ചിന്‍ ആര്‍പിഎം 2,000 ത്തിന് കീഴെ നിലനിര്‍ത്തുന്നതും കാറിന്റെ ആയുസിനെ സ്വാധീനിക്കും.

Trending On DriveSpark Malayalam:

ആരും പറയാത്ത, എന്നാല്‍ അറിഞ്ഞിരിക്കേണ്ട ചില കാര്‍ മര്യാദകള്‍

ഇതെന്തിനാണ് റോഡില്‍ വെള്ള, മഞ്ഞ വരകള്‍ നല്‍കുന്നത്?

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Habits That Will Destroy Your Car’s Engine. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X