Just In
- 26 min ago ഇതൊരു ബൂം ചിക്കാ വാവ മൊമെന്റ്; കേരളത്തിന് ആദ്യമായി ഡബിൾ ഡക്കർ ട്രെയിൻ
- 47 min ago ഉന്നം നെക്സോണും ബ്രെസയും തന്നെ, ഹൈപ്പുയർത്തി മഹീന്ദ്രയുടെ കുഞ്ഞൻ എസ്യുവിയുടെ പുത്തൻ ടീസർ
- 1 hr ago 150 രൂപക്ക് വിമാനത്തില്‍ പറക്കാം! സിനിമ ടിക്കറ്റിന്റെ പൈസക്ക് വിമാനയാത്ര സാധ്യമാകുന്ന റൂട്ട് കേരളത്തിലുമുണ്ട്
- 1 hr ago എന്ത് വിശ്വസിച്ച് വിമാനത്തിൽ കയറും, ഇന്ധനം കാലിയാകുന്നത് വരെ പറപ്പിച്ചു നോക്കി ഇൻഡിഗോ പൈലറ്റ്
Don't Miss
- Movies ജാസ്മിനെ കളിയാക്കി വിടുക എന്ന നമ്പര്‍ ഇട്ടെങ്കിലും ഏറ്റില്ല! ഒടുവില്‍ ബോധം കെട്ടുവീണു, ചില അഭിപ്രായ സത്യങ്ങൾ
- Finance എല്ലാ മാസവും ഉറപ്പായ വരുമാനം, റിട്ടയർമെന്റ് ജീവിതം അടിപൊളിയാക്കൂ, ഇതാണ് പദ്ധതി
- News കേരളത്തിലെ സ്വർണ വില തീരുമാനിക്കുന്നത് ആരെന്ന് അറിയുമോ: അത് ഈ 3 പേരാണ്, രാവിലെ 9.30 ന് വില പറയും
- Lifestyle കുട്ടികള്‍ക്കും ഇഷ്ടപ്പെടും, വായിലിട്ടാല്‍ അലിഞ്ഞുപോകും, കിടിലന്‍ രുചിയില്‍ സേമിയ അട
- Sports IPL 2024: ബട്ലറല്ല, ആര്‍ആറിനെ ജയിപ്പിച്ചത് പവല്‍! ടീം തന്ത്രം വെളിപ്പെടുത്തി വിന്‍ഡീസ് താരം
- Technology 2 രൂപ വ്യത്യാസത്തിൽ ഇങ്ങനെ മാജിക്ക് കാണിക്കാൻ ബിഎസ്എൻഎല്ലിനേ പറ്റൂ! കാണുന്നവർ അമ്പരക്കും
- Travel ബാംഗ്ലൂർ നഗരത്തിലെ യാത്രകൾ ഈസി; 2 കിലോമീറ്ററിന് 20 രൂപ, ജിപിഎസ് ട്രാക്കിങ്, കുട്ടികൾക്ക് സൗജന്യ യാത്ര..
കാര്‍ ഇന്ഷൂറന്സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങള്‍
ഒരു കാര്‍ വാങ്ങിയാല്‍ ഇന്‍ഷൂറന്‍സ് ഒഴിച്ച് കൂടാനാവത്ത സംഗതിയാണ്. പക്ഷെ, കാര്‍ ഇന്‍ഷൂറന്‍സ് പലര്‍ക്കും ഇന്ന് ഒരു തലവേദനയാണ്. ഇന്ഷൂറന്സിനെ കുറിച്ചുള്ള പാതി അറിവാകാം ഇതിന് കാരണം.
Recommended Video
പലതരത്തിലുള്ള ഇന്‍ഷൂറന്‍സ് പോളിസികളിലൂടെ വ്യത്യസ്ത തരം പരിരക്ഷ അല്ലെങ്കില്‍ കവറേജാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത്. കാര്‍ ഇന്‍ഷൂറന്‍സ് പോളിസികളെ കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍-
കാര്‍ ഇന്‍ഷൂറന്‍സുകള്‍
രണ്ട് തരം കാര്‍ ഇന്‍ഷൂറന്‍സ് പോളിസികളാണ് ഇന്ന് നിലവിലുള്ളത്. കോംപ്രിഹെന്‍സീവ് ഇന്‍ഷൂറന്‍സ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് എന്നീ രണ്ട് ഇന്‍ഷൂറന്‍സ് പോളിസികളാണ് കാറില്‍ ലഭ്യമാവുക.
ഇത് ഒരു 'കോണ്‍ട്രാക്ട്' ആണ്
നിങ്ങളും ഇന്‍ഷൂറന്‍സ് കമ്പനിയും തമ്മിലുള്ള ഉടമ്പടിയാണ് കാര്‍ ഇന്‍ഷൂറന്‍സ്. കോംപ്രിഹെന്‍സീവ് പോളിസിക്ക് കീഴില്‍, തേര്‍ഡ് പാര്‍ട്ടി പരിരക്ഷയ്ക്ക് ഒപ്പം നിങ്ങളുടെ കാറിനും ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കും.
കാറില്‍ കുറഞ്ഞ പക്ഷം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പോളിസി നിര്‍ബന്ധമായും ഉറപ്പ് വരുത്തണമെന്ന് നിയമം അനുശാസിക്കുന്നു. ദൗര്‍ഭാഗ്യകരമായ അപകടങ്ങളില്‍ വഴിയാത്രക്കാര്‍ക്കും, മറ്റ് കാര്‍ യാത്രക്കാര്‍ക്കും, മറ്റു കാറുകള്‍ക്കും സംഭവിക്കുന്ന നാശനഷ്ടങ്ങള്‍ക്ക് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷൂറന്‍സ് പരിരക്ഷയേകും.
അപ്പോള്‍ എന്താണ് ബമ്പര്‍ ടു ബമ്പര്‍ പോളിസി?
കോംപ്രിഹെന്‍സീവ് പോളിസിയ്ക്ക് ഒപ്പമുള്ള ആഡ് ഓണ്‍ പാക്കേജാണ് ബമ്പര്‍ ടു ബമ്പര്‍ പോളിസി. സീറോ ഡിപ്രീസിയേഷന് എന്നും ബമ്പര്‍ ടു ബമ്പര്‍ പോളിസി അറിയപ്പെടുന്നു.
കാറിലെ ഫൈബര്‍, റബ്ബര്‍, ലോഹ ഘടകങ്ങള്‍ക്ക് ബമ്പര്‍ ടു ബമ്പര്‍ പോളിസി കവറേജ് നല്‍കും.
ഉദ്ദാഹരണത്തിന്, നിങ്ങളുടെ കാര്‍ (സ്റ്റാന്‍ഡേര്‍ഡ് ഹാച്ച്ബാക്ക്) അപകടത്തില്‍ പെട്ടു. 40000 രൂപയുടെ വര്‍ക്ക്ഷോപ്പ് ബില്ലാണ് നിങ്ങള്‍ക്ക് ലഭിച്ചത്. കാറില്‍ കോംപ്രിഹെന്‍സീവ് പോളിസി മാത്രമാണ് ഉള്ളതെങ്കില്‍, ഏകദേശം 20000-25000 രൂപയോളം നിങ്ങള്‍ക്ക് ചെലവാകും.
എന്നാല്‍ കോംപ്രിഹെന്‍സീവ് പോളിസിക്ക് ഒപ്പം ബമ്പര്‍ ടു ബമ്പര്‍ പോളിസിയും കാറിനുണ്ടെങ്കില്, ടയര്‍ ബാറ്ററി ഒഴികെയുള്ള എല്ലാ ഘടകങ്ങളിലും നിങ്ങള്‍ക്ക് പൂര്‍ണ പരിരക്ഷ ലഭിക്കും.
2009 ലാണ് ബമ്പര്‍ ടു ബമ്പര്‍ ഇന്‍ഷൂറന്‍സ് പോളിസി ഇന്ത്യയില്‍ ആദ്യമായി പ്രാബല്യത്തില്‍ വന്നത്. നില് ഡിപ്രീസിയേഷന്, ഡിപ്രീസിയേഷന് വെയ്വര്‍ പോളിസി എന്നും ബമ്പര്‍ ടു ബമ്പര്‍ പോളിസിയ്ക്ക് ഇന്ന് പേരുണ്ട്.
ക്ലെയിം ബോണസ് ഇല്ല
വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തില്ല എങ്കില്‍, അടുത്ത വര്‍ഷത്തെ പ്രീമിയം തുകയില്‍ നിങ്ങള്‍ക്ക് ഡിസ്കൗണ്ട് ലഭിക്കും. ഇനി അടുത്ത വര്‍ഷവും നിങ്ങള്‍ ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്തില്ല എങ്കില്‍ പ്രീമിയം തുകയിലുള്ള ഡിസ്കൗണ്ട് ശതമാനവും വര്‍ധിക്കും.
20 ശതമാനം മുതല്‍ 50 ശതമാനം വരെ ഇത്തരത്തില്‍ പ്രീമിയം അടവ് തുകയില്‍ ഡിസ്കൗണ്ട് നേടാന്‍ സാധിക്കും.
ഐഡിവി (ഇന്‍ഷൂര്‍ഡ് ഡിക്ലയേഡ് വാല്യു)
നിങ്ങളുടെ കാറിന്റെ വിപണി മൂല്യമാണ് ഐഡിവി. ഇനി നിങ്ങളുടെ കാര്‍ മോഷണം പോയാലോ, അപകടത്തില്‍ തകര്‍ന്നാലോ, ഐഡിവിയെ അടിസ്ഥാനപ്പെടുത്തിയുള്ള പരമാവധി തുക മാത്രമാകും ഇന്‍ഷൂറന്‍സ് കമ്പനി നല്‍കുക. കൂടാതെ, കാര്‍ പഴക്കം ചെല്ലുന്തോറും ഐഡിവി മൂല്യവും കുറയും.
പ്രീമിയം അക്കൗണ്ട്
ആരാണ് ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്. പലര്‍ക്കും സംശയമുണ്ടാകാം. എഞ്ചിന് ശേഷി ഉള്‍പ്പെടുന്ന ഘടകങ്ങള്‍ പരിഗണിച്ച്, IRDAI യാണ് തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്.
എന്നാല്‍ കോംപ്രിഹെന്‍സീവ് കാര്‍ ഇന്‍ഷൂറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത് അതത് ഇന്‍ഷൂറന്‍സ് കമ്പനികളാണ്. ഐഡിവി, എന്‍സിബി, ഡിസ്കൗണ്ടുകള്‍ ഉള്‍പ്പെടുന്ന ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇന്‍ഷൂറന്‍സ് കമ്പനികള്‍ പ്രീമിയം നിശ്ചയിക്കുന്നത്.