Just In
- 7 min ago
അരങ്ങേറ്റത്തിന് മുന്നോടിയായി വീണ്ടും പരീക്ഷണയോട്ടവുമായി സ്കോഡ കുഷാഖ്; വീഡിയോ
- 1 hr ago
വൈറലായത് കെണിയായി; ഡ്യൂക്ക് റൈഡർക്ക് പാർസലായി മുട്ടൻ പണി നൽകി MVD
- 1 hr ago
മൂന്ന് ഇലക്ട്രിക് മോഡലുകളെ കൂടി അവതരിപ്പിച്ച് ഡാവോ
- 3 hrs ago
സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും
Don't Miss
- Movies
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി, താരദമ്പതികളുടെ ആദ്യ ചിത്രം പുറത്ത്
- News
കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്; പ്രശംസിച്ച് ഷാഫി പറമ്പില്‍
- Finance
വീട്ടില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും !
- Lifestyle
കടല കുതിര്‍ത്ത് കഴിക്കൂ; കൊളസ്ട്രോള്‍ പിടിച്ച് കെട്ടിയ പോലെ നില്ക്കും
- Sports
IPL 2021: അന്ന് ആരാധകരോട് മാപ്പ് ചോദിച്ചു, ഇന്ന് അഭിമാനത്തോടെ ഷാരൂഖ് പറയുന്നു; നമ്മള് തിരികെ വരും!
- Travel
അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്റെ ചരിത്രത്തിലൂടെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും
മുമ്പ് റേസ് കാറുകള്‍ക്കും, വിമാനങ്ങള്‍ക്കും, വാണിജ്യ വാഹനങ്ങള്‍ക്കും മാത്രമാണ് നൈട്രജന്‍ ടയറുകളെ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി.

അടുത്ത കാലത്തായി സാധാരണ പാസഞ്ചര്‍ കാറുകളിലും നൈട്രജന്‍ ടയറുകള്‍ ഇടംപിടിച്ച് കൊണ്ടിരിക്കുകയാണ്. അതെന്താകാം നൈട്രജന്‍ ടയറുകള്‍ക്ക് ഇത്ര പ്രചാരം ലഭിക്കാന്‍ കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? നൈട്രജന്‍ ടയറുകളുടെ ഗുണങ്ങള്‍ പരിശോധിക്കാം —

സമ്മര്‍ദ്ദം നഷ്ടപ്പെടുന്നില്ല
പുതുപുത്തനാണെങ്കില്‍ പോലും ട്യൂബുകളിലും ടയര്‍ ലൈനറുകളിലും അതിസൂക്ഷ്മമായ വിള്ളലുകള്‍ ഇടംപിടിക്കും. അതിനാല്‍ ഈ വിള്ളലുകളിലൂടെ ടയര്‍ സമ്മര്‍ദ്ദം പതിയെ കുറയും.

തത്ഫലമായി ഇടവേളകളില്‍ ടയര്‍ സമ്മര്‍ദ്ദം പരിശോധിക്കേണ്ടതായി വരും. എന്നാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്നം കുറവാണ്. നൈട്രജന്റെ രാസഘടനയാണ് ഇതിന് കാരണവും.

കുറഞ്ഞ പ്രതിപ്രവര്‍ത്തനം
വായുവിനെ അപേക്ഷിച്ച് വീല്‍ റിമ്മുകളിലെ ലോഹവുമായി നൈട്രൈജന്‍ പ്രതിപ്രവര്‍ത്തിക്കില്ല. സാധാരണയായി ടയറിനുള്ളിലെ ഓക്സിജനും ഈര്‍പ്പവും കാരണം ലോഹഘടകങ്ങളില്‍ ഓക്സിഡൈസേഷന്‍ (തുരുമ്പ്) നടക്കും.

എന്നാല്‍ നൈട്രജന്‍ ടയറുകള്‍ക്ക് ഈ പ്രശ്നമില്ല.
Trending On DriveSpark Malayalam:
കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍
ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കുറഞ്ഞ താപം
റോഡിലൂടെ കാര്‍ നീങ്ങുമ്പോള്‍ ടയറിന്റെ താപം വര്‍ധിക്കാറുണ്ട്. സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ നിറച്ച ടയറുകളുടെ താപം താരതമ്യേന കുറവാണ്. ഒപ്പം റോഡ് പ്രതലം, വേഗത, ഭാരം എന്നിവയെല്ലാം ടയറിന്റെ താപത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.


വര്‍ധിച്ച ആയുര്‍ദൈര്‍ഘ്യം
ടയര്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള താപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അതത് ടയറുകളുടെ ആയുര്‍ദൈര്‍ഘ്യം.
Trending On DriveSpark Malayalam:
ഓഫ്റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

അമിത വേഗതയിലും അമിത ഭാരത്തിലും നൈട്രജന്‍ ടയറുകളില്‍ താരതമ്യേന കുറഞ്ഞ താപമാണ് സൃഷ്ടിക്കപ്പെടാറുള്ളത്. തത്ഫലമായി നൈട്രജന്‍ ടയറുകള്‍ക്ക് ആയുര്‍ദൈര്‍ഘ്യം ഒരല്പം കൂടുതലാണ്.

ഗുണങ്ങള്‍ക്ക് ഒപ്പം ഒരുപിടി ദോഷങ്ങളും നൈട്രജന്‍ ടയറുകള്‍ക്ക് ഉണ്ട്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം —
വില
സാധാരണ ടയറുകളെ അപേക്ഷിച്ച് നൈട്രജന്‍ ടയറുകള്‍ക്ക് വില ഒരല്പം കൂടുതലാണ്.

മെയിന്റനന്‍സ്
ഒരിക്കല്‍ ടയറില്‍ നൈട്രജന്‍ നിറച്ചാല്‍ തുടര്‍ന്നും നൈട്രജന്‍ തന്നെ അതേ ടയറില്‍ നിറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇനി നൈട്രജന്‍ കിട്ടാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദമേറിയ വായു നിറയ്ക്കാമെങ്കിലും നൈട്രജന്റെ ആനുകൂല്യങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടും.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here