Just In
- 14 min ago
സെമികണ്ടക്ടർ ക്ഷാമത്തിനൊപ്പം കടുത്ത മത്സരവും; Astor എസ്യുവിക്ക് പുത്തൻ ബേസ് മോഡൽ നൽകാനൊരുങ്ങി MG
- 17 min ago
Hero Xpulse 200T മുതല്‍ Apache RTR 200 4V വരെ; 2022 സിസി വിഭാഗത്തിലെ താങ്ങാവുന്ന മോഡലുകള്‍
- 1 hr ago
അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO
- 1 hr ago
Kawasaki Ninja 400 vs KTM RC 390; വിലയുടെ അടിസ്ഥാനത്തില്‍ ഒരു താരതമ്യം ഇതാ
Don't Miss
- Lifestyle
ഈ പോഷകങ്ങളുടെ അഭാവം മുടി നരക്കാന്‍ കാരണം
- Technology
IPhone: 10 മാസം പച്ച വെള്ളം കുടിച്ചിട്ടും പണി മുടക്കാത്ത ഐഫോൺ; അവിശ്വസനീയ സംഭവം ബ്രിട്ടണിൽ
- Movies
'ഞാൻ വിഷമിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു...'; ലക്ഷ്മിപ്രിയയും റിയാസും തമ്മിലുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ!
- Finance
കീശ നിറയും! 6 വര്‍ഷമായി മുടക്കമില്ല; ഉയര്‍ന്ന ഡിവിഡന്റ് യീല്‍ഡുമുള്ള 5 പെന്നി ഓഹരികള്‍
- News
'അത് വേണ്ട, ബാലാസാഹേബിന്റെ പേര് തൊട്ട് കളിക്കേണ്ട'; വിമതര്‍ക്കെതിരെ പ്രമേയം പാസാക്കി ശിവസേന
- Sports
അഞ്ചോ പത്തോ അല്ല, അതുക്കും മേലെ, ഇവരുടെ ഓപ്പണിങ് പങ്കാളികളുടെ എണ്ണം ഞെട്ടിക്കും
- Travel
ബ്രഹ്മാവിന്റെ നഗരമായ പുഷ്കര്‍...വിശ്വാസങ്ങളെ വെല്ലുന്ന ക്ഷേത്രങ്ങള്‍
ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ കുറയ്ക്കാം; കുറച്ച് ടിപ്സുകള്‍ ഇതാ
റൈഡിംഗ് ഇഷ്ടപ്പെടത്തവരായി നമ്മുടെ ഇടയില്‍ ആരും തന്നെ ഉണ്ടാവില്ലെന്ന് വേണം പറയാന്‍. റൈഡിംഗ് ഒക്കെ വളരെ ആസ്വദിച്ച് ചെയ്യുമെങ്കിലും ഇതിനെ അലോസരപ്പെടുത്തുന്ന കുറച്ച് കാര്യങ്ങള്‍ കൂടിയുണ്ട്.

ഇരുചക്രവാഹനം ഓടിക്കുന്ന ഒരാളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിക്കുന്ന പ്രശ്നമാണ് നടുവേദന എന്നത്. നിങ്ങളുടെ യാത്രയ്ക്ക് മുമ്പും സമയത്തും ശേഷവും മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ നടുവേദന എങ്ങനെ ഒഴിവാക്കാം എന്നതിനെക്കുറിച്ചുള്ള ചില നുറുങ്ങുകളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

നിങ്ങളുടെ റൈഡിംഗ് പോസ്ചര്‍ ശരിയാക്കുക
ഡ്രൈവിംഗ് മൂലമുള്ള നടുവേദന ഒഴിവാക്കാന്‍, നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാകുകയും നിങ്ങളുടെ പുറം സംരക്ഷിക്കാന്‍ കുറച്ച് അധിക മുന്‍കരുതലുകള്‍ എടുക്കുകയും വേണം.
MOST READ: ഫ്രണ്ട് സസ്പെൻഷൻ തകർന്ന് വീണ്ടും മൂക്ക് കുത്തി Ola S1 Pro; ഇവിയുടെ വിശ്വാസ്യത ആശങ്കയിൽ

നിങ്ങളുടെ ബൈക്കിന്റെ സീറ്റ് പൊസിഷനും ഫൂട്ട്റെസ്റ്റുകളും ക്രമീകരിക്കാന്‍ കഴിയുമെങ്കില്‍ അവ ക്രമീകരിക്കുക, അതുവഴി നിങ്ങളുടെ ശരീരം ഗ്രൗണ്ടിലേക്കോ ഹാന്ഡില്ബാറിലേക്കോ എത്താന്‍ ബുദ്ധിമുട്ടില്ല.

നിങ്ങള്‍ ഒരു പുതിയ ബൈക്ക് വാങ്ങുകയാണെങ്കില്‍, ഹാന്ഡില്ബാറിലെത്താന് താഴേക്ക് കുനിഞ്ഞ് പുറകോട്ട് കുനിക്കേണ്ടതില്ലാത്ത ഒന്ന് തിരഞ്ഞെടുക്കുക. നിങ്ങള്‍ ബൈക്കില്‍ ഇരിക്കുമ്പോള്‍, നിങ്ങളുടെ പുറം നേരെയാക്കി ഇരിക്കാനും ശ്രമിക്കുക.

നിങ്ങളുടെ പിന്‍ഭാഗവും നടുവും ശക്തിപ്പെടുത്തുക
ഇത് അപ്രസക്തമാണെന്ന് തോന്നുമെങ്കിലും, സാഹചര്യങ്ങള്‍ അനുയോജ്യമല്ലാത്തപ്പോള്‍ ദീര്‍ഘദൂര യാത്രകള്‍ നിങ്ങളുടെ ശരീരത്തെ പരിധിയിലേക്ക് തള്ളിവിടും.

അത്തരം സമയങ്ങളില്‍, പിന്‍ഭാഗവും, മുതുകും ദുര്‍ബലമാകുന്നത് നടുവേദനയ്ക്ക് അനുയോജ്യമായ സംയോജനമായി മാറുന്നു, കാരണം കുനിയാതെ വാഹനമോടിക്കുന്നത് അസാധ്യമാണ്. ജിമ്മില്‍ ആവശ്യമായ വര്‍ക്ക്ഔട്ടുകള്‍ ചെയ്യുന്നതുവഴും മുതുകും പിന്‍ഭാഗവും ശക്തിപ്പെടുത്താന്‍ സാധിക്കും.

ഇത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ മണിക്കൂറുകളോളം കുനിയാതെ പോകാന്‍ കഴിയുമെന്നും വേദനയില്‍ നിന്ന് സംരക്ഷിക്കുന്ന മുതുകില്‍ നിവര്ന്നുനില്ക്കാന് കഴിയുമെന്നും ഇത് ഉറപ്പാക്കുമെന്ന് വേണം പറയാന്‍.

യാത്രക്കിടയില്‍ ഇടവേളകള്‍ എടുക്കുക / സ്ട്രെച്ചിംഗ്
മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ നടുവേദന കുറയ്ക്കാനുള്ള നുറുങ്ങുകളില്‍ ഒന്ന് സ്ട്രെച്ചിംഗ് ആണ്. നിങ്ങളുടെ പുറം വേദന ഒഴിവാക്കണമെങ്കില്‍ ആ പേശികള്‍ ഇടയ്ക്കിടെ അയവുള്ളതാക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

റൈഡിന് മുമ്പും ഇടവേളകളിലെ സവാരിക്കിടയിലും സവാരിക്ക് ശേഷവും സ്ട്രെച്ചിംഗ നല്ല ദിനചര്യയാണ്. നിങ്ങള്‍ക്ക് അനുയോജ്യമായതിനെ അടിസ്ഥാനമാക്കി കുറച്ച് സ്ട്രെച്ചിംഗ് ദിനചര്യകള്‍ കൈയ്യില്‍ സൂക്ഷിക്കുക. അതുപോലെ തന്നെ യാത്രകളില്‍ ഇടയ്ക്ക് നിര്‍ത്തി ഇടവേളകള്‍ എടുക്കുന്നതും നല്ലതാണ്.

ശരീരഭാരം നിയന്ത്രിക്കുക
പലപ്പോഴും, ബൈക്ക് ഓടിക്കുമ്പോള്‍ റൈഡര്‍മാര്‍ അവരുടെ ബാലന്‍സ് നഷ്ടപ്പെടുന്നു. ശരീരഭാരം കൈകളിലേക്ക് മാറുന്നു, പ്രത്യേകിച്ച് ഒരു സ്പോര്‍ട്സ് ബൈക്കില്‍, സീറ്റിന്റെ സ്ഥാനം ശരീരത്തെ കുറച്ച് മുന്നോട്ട് വളയാന്‍ പ്രേരിപ്പിക്കുന്നു.

അത്തരമൊരു സാഹചര്യത്തില്‍, ബൈക്കിന്റെ ഹാന്‍ഡില്‍ പിടിക്കുന്ന കൈകള്‍ റൈഡറുടെ ശരീരഭാരം പിന്തുണയ്ക്കുന്നു. സ്ഥാനം സുഖകരമല്ലെങ്കില്‍ ഇത് വിരലുകള്‍, കൈത്തണ്ട എന്നിവയില്‍ വളരെയധികം വേദനയുണ്ടാക്കും. നിങ്ങളുടെ ബൈക്ക് ഓടിക്കുന്ന സമയത്ത് ശരീരഭാരം നിയന്ത്രിക്കുകയും ശരിയായ ബാലന്‍സ് കണ്ടെത്തുകയും ചെയ്യുക.

മോട്ടോര്‍സൈക്കിള്‍ സീറ്റ് പാഡ്
ദീര്‍ഘദൂര യാത്രകള്‍ക്കായി നിങ്ങളുടെ പുറകും നിതംബവും സുഖകരമാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, സുഖപ്രദമായ മോട്ടോര്‍സൈക്കിള്‍ സീറ്റ് പാഡ് എടുക്കുന്നത് പരിഗണിക്കുക.

സുഖകരമല്ലാത്ത മോട്ടോര്‍സൈക്കിള്‍ സീറ്റുകള്‍, തങ്ങളുടെ നിതംബത്തിന് പരിക്കേല്‍ക്കാത്തതും ശ്രദ്ധാശൈഥില്യമായി മാറാവുന്നതുമായ ഒരു സ്ഥലം കണ്ടെത്താന്‍ ശ്രമിക്കുന്ന റൈഡര്‍ക്ക് ചടുലതയുണ്ടാക്കും. അതുകൊണ്ട് മികച്ച സീറ്റ് പാഡുകള്‍ തെരഞ്ഞെടുക്കുന്നതുവഴിയും മികച്ച യാത്രാനുഭവും സ്വന്തമാക്കാന്‍ സാധിക്കും.