ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

By Dijo Jackson

ഡ്രൈവിംഗിനിടെ ഫോണ്‍ കോള്‍ വന്നാല്‍ നാം എന്താണ് ചെയ്യുക? നിയമപരമായി പരിശോധിച്ചാല്‍, വാഹനം റോഡരികില്‍ പാര്‍ക്ക് ചെയ്തതിന് ശേഷം മാത്രമാണ് ഫോണില്‍ സംസാരിക്കാന്‍ അനുവാദമുള്ളൂ.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

എന്നാല്‍ ഈ നിയമം നാം പാലിക്കാറുണ്ടോ? ഇല്ല. ചിലര്‍ ഡ്രൈവിംഗില്‍ തന്നെ ഫോണ്‍ ചെവിയോട് ചേര്‍ത്ത് സംസാരിക്കുമ്പോള്‍, ചിലര്‍ ബ്ലൂടൂത്ത് ഹാന്‍ഡ്‌സ് ഫ്രീ സാങ്കേതികതയെ ആശ്രയിച്ച് ഫോണ്‍ സംഭാഷണത്തിലേക്ക് കടക്കും.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

പൊലീസ് ചെക്കിംഗില്‍ ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ സംസാരം കുറ്റകരമാണെന്നതിനാല്‍, ഹാന്‍ഡ്‌സ് ഫ്രീ ഫോണ്‍കോളുകള്‍ ഡ്രൈവിംഗില്‍ സര്‍വ്വസാധാരണമായി മാറി കൊണ്ടിരിക്കുകയാണ്.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

നിയമലംഘനത്തിന്റെ പരിധിയില്‍ ഹാന്‍ഡ്‌സ്ഫ്രീ ഫോണ്‍ കോള്‍ വരില്ലെന്ന ധാരണയാണ് ഇന്ന് മിക്കവര്‍ക്കുമുള്ളത്. എന്നാല്‍ ഇത് ശരിയാണോ?

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

ഡ്രൈവിംഗിനിടെ ഫോണില്‍ സംസാരിക്കുന്നത് കുറ്റകരമാണ്. പൊലീസ് പറയുന്നതും ഇത് തന്നെയാണ്. ഡ്രൈവിംഗിനിടെ ഏത് തരത്തിലുമുള്ള ഫോണ്‍ ഉപയോഗവും നിയമപരമായി നിരോധിച്ചിട്ടുണ്ട്.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

സാങ്കേതികയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിയമ സംവിധാനം ഒരല്‍പം പിന്നോക്കമാണെങ്കിലും, ഡ്രൈവിംഗിനിടെ ഏത് തരത്തിലുള്ള ഫോണ്‍ ഉപയോഗവും നിയമലംഘനമായാണ് പൊലീസ് കണക്കാക്കുന്നത്.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

ഡ്രൈവിംഗിലുള്ള ഹാന്‍ഡ്‌സ് ഫ്രീ കോളുകള്‍ക്ക് കടിഞ്ഞാണിടുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് മഹാരാഷ്ട്ര. മുംബൈ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത് സംബന്ധമായ പരാമര്‍ശമുണ്ട്.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

ബ്ലൂടൂത്ത് ഹാന്‍ഡ്ഫ്രീ ഉപയോഗിക്കുന്നത് നിയമലംഘനമാണോ?

മോട്ടോര്‍ വാഹന നിയമം 1988, സെക്ഷന്‍ 184 പ്രകാരം അപകടകരമാം വിധം വാഹനം ഡ്രൈവ് ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരം പ്രവര്‍ത്തിക്കുള്ള ശിക്ഷയാണ് സെക്ഷന്‍ 177 വ്യക്തമാക്കുന്നത്.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

ആറ് മാസം വരെ തടവ് അല്ലെങ്കില്‍ 1000 രൂപ വരെ പിഴ എന്നിങ്ങനെയാണ് ശിക്ഷ. കുറ്റം രണ്ടാമതും ആവര്‍ത്തിക്കുന്നുവെങ്കില്‍ 3000 രൂപ വരെ പിഴയും, 2 വര്‍ഷം വരെ തടവും കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിക്കും.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം തടയിടുകയും ഈ നിയമത്തിന്റെ ലക്ഷ്യമാണ്.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

കാരണം ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഫോണ്‍ സംഭാഷണം, അപ്രതീക്ഷിത റോഡ് സാഹചര്യങ്ങളില്‍ പ്രതികരിക്കാനുള്ള ഡ്രൈവറുടെ ശേഷി കുറയ്ക്കും.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

അതിനാല്‍, മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്താണ് സംസാരിച്ചത്, ഹാന്‍ഡ്‌സ്ഫ്രീയായാണ് സംസാരിച്ചത്, ഇയര്‍ഫോണുകള്‍ ഉപയോഗിച്ചാണ് സംസാരിച്ചത് മുതലായ ന്യായവാദങ്ങള്‍ക്ക് കഴമ്പില്ല.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

അതേസമയം, ഡ്രൈവിംഗില്‍ ബ്ലൂടൂത്ത് അല്ലെങ്കില്‍ ഹാന്‍ഡ്‌സ്ഫ്രീ ഉപയോഗിക്കുന്നത് കുറ്റമാണെന്ന് വ്യക്തമായി നിയമത്തില്‍ അനുശാസിച്ചിട്ടില്ല.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

28 വര്‍ഷം പഴക്കമുള്ള ഈ മോട്ടോര്‍ വാഹന നിയമം വളരുന്ന സാങ്കേതികതയ്ക്ക് ഒത്ത് ഭേദഗതി ചെയ്യണമെന്ന് 2009 ല്‍ ചേര്‍ന്ന ഇന്ത്യന്‍ നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

ഡ്രൈവിംഗില്‍ ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണോ എന്നത് വ്യക്തമായി പരാമര്‍ശിക്കേണ്ടതുണ്ട്.

ഡ്രൈവിംഗിനിടെയുള്ള ഹാന്‍ഡ്‌സ്ഫ്രീ മൊബൈല്‍ ഉപയോഗം നിയമലംഘനമാണോ?

അതേസമയം, ഡ്രൈവര്‍ ഒഴികെ വാഹനത്തിലെ മറ്റ് യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണമില്ല.

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Is Handsfree Mobile Talk A Traffic Offence? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X