മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

കാറിന്റെ താളം മനസിലാക്കിയാല്‍ മാത്രമെ മാനുവല്‍ കാറിലുള്ള ഡ്രൈവിംഗ് ആസ്വദിക്കാന്‍ പറ്റുകയുള്ളു. ഇതേ കാരണം കൊണ്ടു തന്നെ ഓട്ടോമാറ്റിക് കാറുകളിലേക്ക് ചേക്കേറുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

കേവലം ഗിയര്‍ മാറാന്‍ പഠിച്ചാല്‍ മാനുവല്‍ ഡ്രൈവിംഗ് സ്വായത്തമാക്കി എന്ന് അര്‍ത്ഥമില്ല. മാനുവല്‍ കാറില്‍ എങ്ങനെ ബ്രേക്ക് ചെയ്യണം എന്നത് സംബന്ധിച്ചും വ്യക്തമായ ചിത്രം ലഭിക്കേണ്ടതുണ്ട്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ബ്രേക്കിംഗ് നടപടിയില്‍ മൂന്ന് പെഡലുകളിലൂടെ കടന്നു പോകണമെന്നതാണ് മാനുവല്‍ കാറില്‍ തുടക്കക്കാരെ കുഴപ്പിക്കുന്ന പ്രധാന കാര്യം. ബ്രേക്ക്, ക്ലച്ച്, ആക്‌സിലറേറ്റര്‍ എന്നിവ വശപ്പെടുത്താന്‍ തുടര്‍ച്ചയായ പരിശീലനം ആവശ്യമാണ്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

മാനുവല്‍ കാറിലുള്ള ബ്രേക്കിംഗ്

ക്ലച്ച് പെഡലിന്റെ സാന്നിധ്യമാണ് മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ നേരിടുന്ന പ്രധാന ആശയക്കുഴപ്പം. ഓട്ടോമാറ്റിക് കാറില്‍ ഈ പ്രശ്‌നമില്ല. വേഗത കുറയ്ക്കുകയാണ് ബ്രേക്ക് പെഡലിന്റെ ദൗത്യം; വേഗത കൂട്ടുക ആക്‌സിലറേറ്റര്‍ പെഡലിന്റെയും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ചക്രങ്ങളിലേക്കുള്ള എഞ്ചിന്‍ ബന്ധം വിച്ഛേദിക്കാനാണ് ക്ലച്ച് പെഡല്‍. ബ്രേക്ക് ചെയ്യുമ്പോൾ ഈ മൂന്ന് പെഡലുകളും പ്രയോഗിക്കേണ്ട ക്രമം സന്ദര്‍ഭം അനുസരിച്ച് മാനുവൽ കാറിൽ മാറും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍

മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നെന്ന് പറഞ്ഞാല്‍ കാര്‍ ഏറ്റവും ഉയര്‍ന്ന ഗിയറിലായിരിക്കും. വേഗത കുറയാതെ സഞ്ചരിക്കുന്ന ഗിയറില്‍ എഞ്ചിന്‍ നിര്‍ത്തുന്നത് തെറ്റായ നടപടിയാണ്.

Recommended Video

Auto Expo 2018: Mahindra KUV100 Electric Launch Details, Specifications, Features - DriveSpark
മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ഈ സാഹചര്യത്തില്‍ കാറിന്റെ വേഗത കുറയ്ക്കുന്നതിന് വേണ്ടി ബ്രേക്ക് മാത്രം പ്രയോഗിക്കുക. ക്ലച്ച് ചവിട്ടരുത്. വേഗത കുറയുന്ന പക്ഷം നാലാം ഗിയറിലേക്ക് മാറി ക്ലച്ച് വിടണം.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

വീണ്ടും വേഗത കുറയുന്നത് വരെ (ഉദ്ദാഹരണത്തിന് മണിക്കൂറില്‍ 20 കിലോമീറ്റര്‍) ബ്രേക്ക് ചവിട്ടിയതിന് ശേഷം ക്ലച്ച് പ്രയോഗിച്ച് കാര്‍ പൂര്‍ണമായും നിര്‍ത്താം. ഇനി കുറഞ്ഞ വേഗതയിലാണ് കാറിന്റെ സഞ്ചാരമെങ്കില്‍ 20 കിലോമീറ്റര്‍ വേഗത എത്തുന്നത് വരെ ബ്രേക്ക് പ്രയോഗിക്കുക. ശേഷം ക്ലച്ച് ചവിട്ടി വാഹനം പൂര്‍ണമായും നിര്‍ത്താം.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

അടിയന്തരമായി നിര്‍ത്തേണ്ടി വരുമ്പോള്‍

അപ്രതീക്ഷിതമായി വാഹനം നിര്‍ത്തേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഒരിക്കലും ക്ലച്ച് ചവിട്ടരുത്. ഇതു ഓര്‍ത്തിരിക്കണം. എഞ്ചിന്‍ ബ്രേക്കിംഗിനെ അടിസ്ഥാനപ്പെടുത്തി വാഹനം നിര്‍ത്താന്‍ ശ്രമിക്കുന്നതാണ് ഉത്തമമായ നടപടി.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

പേര് സൂചിപ്പിക്കുന്നത് പോലെ എഞ്ചിന്‍ ഉപയോഗിച്ച് ബ്രേക്കിംഗ് നിറവേറ്റുന്ന രീതിയാണ് എഞ്ചിന്‍ ബ്രേക്കിംഗ്. അമിത വേഗത്തിലാണെങ്കില്‍ കൂടി താഴ്ന്ന ഗിയറിലേക്ക് മാറാതിരിക്കുന്നതാണ് ഈ സന്ദര്‍ഭത്തില്‍ നല്ലത്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

മത്സര ട്രാക്കുകളില്‍ നിര്‍ത്താന്‍

അതിവേഗ ട്രാക്കില്‍ കാറിനെ നിര്‍ത്തണമെങ്കില്‍ ആദ്യ ബ്രേക്ക് പ്രയോഗിക്കണം. ശേഷം എഞ്ചിന്‍ വേഗത തീരെ കുറയുന്നതിന് തൊട്ടു മുമ്പ് ക്ലച്ച് ചവിട്ടി ഗിയര്‍ ഡൗണ്‍ഷിഫ്റ്റ് ചെയ്യുക. ഗിയര്‍ മാറിയതിന് ശേഷം ക്ലച്ച് പൂര്‍ണമായും വിടണം.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

കയറ്റം ഇറങ്ങുമ്പോള്‍

കയറ്റം ഇറങ്ങുമ്പോള്‍ മാനുവല്‍ കാറില്‍ എങ്ങനെ ബ്രേക്ക് പ്രയോഗിക്കണമെന്ന കാര്യത്തിലും തുടക്കക്കാര്‍ക്ക് പലവിധ ആശയക്കുഴപ്പങ്ങളുണ്ടാകും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

കയറ്റം കയറിയ ഗിയറില്‍ തന്നെ കയറ്റം ഇറങ്ങുന്നതാണ് ഈ ആശയക്കുഴപ്പത്തിനുള്ള പ്രതിവിധി. ശേഷം ക്ലച്ച് ചവിട്ടാതെ ബ്രേക്ക് പെഡലുകള്‍ പ്രയോഗിച്ച് കാറിന് മേല്‍ പൂര്‍ണ നിയന്ത്രണം സ്ഥാപിക്കാം.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

എഞ്ചിന്‍ ബ്രേക്കിംഗ് ശരിയായ നടപടിയോ?

എഞ്ചിന്‍ ബ്രേക്കിംഗ് കാറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. തുടരെ ബ്രേക്ക് ചവിട്ടേണ്ട ആവശ്യകത എഞ്ചിന്‍ ബ്രേക്കിംഗ് കുറയ്ക്കും. ഇത് ബ്രേക്ക് പാഡുകളുടെ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

സാധാരണയായി ഇറക്കത്തിലുള്ള എഞ്ചിന്‍ ബ്രേക്കിംഗ് കാറിന് മേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കും. ഇറക്കത്തില്‍ തുടരെ ബ്രേക്ക് ചവിട്ടുമ്പോള്‍ ബ്രേക്ക് പാഡുകള്‍ ചൂടാകും; തത്ഫലമായി ഫലപ്രദമായ ബ്രേക്കിംഗ് ലഭിക്കണമെന്നില്ല.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

എഞ്ചിന്‍ ബ്രേക്കിംഗ് ഈ പ്രശ്നത്തിനുള്ള പരിഹാരം കൂടിയാണ്. എഞ്ചിന്‍ ബ്രേക്കിംഗ് ഇന്ധനം നഷ്ടപ്പെടുത്തുമെന്ന വാദവും തെറ്റാണ്. ത്രോട്ടില്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇന്ധന നഷ്ടപ്പെടുന്ന ചോദ്യമേയില്ല.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

എഞ്ചിന്‍ ബ്രേക്കിംഗ് — ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കാറിന്റെ വേഗത കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കുമെങ്കിലും ബ്രേക്ക് ലൈറ്റുകള്‍ ഈ അവസരത്തില്‍ തെളിയില്ല. പിന്നിലുള്ള വാഹനങ്ങളില്‍ ഇത് ആശയക്കുഴപ്പം സൃഷ്ടിക്കും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

അതിനാല്‍ അപകട സാധ്യത ഒരല്‍പം കൂടുതലാണ്. എഞ്ചിന്‍ ആര്‍പിഎം കൂടിയ താഴ്ന്ന ഗിയറിലാണ് കാര്‍ സഞ്ചരിക്കുന്നതെങ്കില്‍ എഞ്ചിന്‍ ബ്രേക്കിംഗ് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ഇത്തരം സന്ദര്‍ഭത്തില്‍ ക്ലച്ചിനും ഗിയര്‍ബോക്സിനും തകരാര്‍ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. എഞ്ചിന്‍ വേഗതയ്ക്കും വീല്‍ വേഗതയ്ക്കും ഒത്ത് ഗിയര്‍ബോക്സിന് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ഇതിനെ ക്ലച്ച് ബ്രേക്കിംഗ് എന്നാണ് പറയാറ്. ഈ നടപടി കാറിനെ പ്രതികൂലമായി ബാധിക്കും. എഞ്ചിന്‍ ബ്രേക്കിംഗ് മുഖേന കാര്‍ ഒരിക്കലും നില്‍ക്കില്ല. അടിയന്തരമായി നിര്‍ത്തേണ്ട സാഹചര്യങ്ങളില്‍ ബ്രേക്ക് പെഡല്‍ ചവിട്ടേണ്ടത് അനിവാര്യമാണ്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

നിങ്ങൾക്ക് അറിയാത്ത ആറു ട്രാഫിക് നിയമങ്ങളെ കൂടി ഇവിടെ പരിശോധിക്കാം —

ചുവപ്പ് തെളിഞ്ഞാല്‍ വണ്ടി നിര്‍ത്തണം, പച്ച തെളിഞ്ഞാല്‍ കുതിക്കണം, സീറ്റ് ബെല്‍റ്റ് ഇടണം - പലപ്പോഴും ഇന്ത്യന്‍ റോഡ് നിയമങ്ങള്‍ ആരംഭിക്കുന്നതും അവസാനിക്കുന്നതും ഈ മൂന്ന് സങ്കല്‍പങ്ങളില്‍ മാത്രമാണ്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

എന്നാൽചുവപ്പ്, മഞ്ഞ, പച്ച എന്നീ ട്രാഫിക് സിഗ്നലുകളില്‍ ഉപരി റോഡ് യാത്രികര്‍ക്ക് വേണ്ടി ഒരുപിടി നിയമങ്ങളും മോട്ടോര്‍ വാഹന നിയമത്തില്‍ എഴുതപ്പെട്ടിട്ടുണ്ട്.പക്ഷെ മിക്കവരും ഇതിനെ കുറിച്ച് അജ്ഞരാണെന്നതും വാസ്തവം. നിങ്ങള്‍ക്ക് അറിയാത്ത എന്നാല്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ആറ് ട്രാഫിക് നിയമങ്ങള്‍:

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

പാര്‍ക്കിംഗ്

നിങ്ങളുടെ വാഹനത്തിന് പുറത്തേക്ക് കടക്കാന്‍ വഴി നല്‍കാതെയാണ് മറ്റൊരു വാഹനം പാര്‍ക്ക് ചെയ്തത് എങ്കില്‍ അത് നിയമലംഘനമാണ്. ഈ അവസരത്തില്‍ പൊലീസിന്റെ സഹായം തേടാന്‍ നിയമം അനുശാസിക്കുന്നുണ്ട്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ 100 രൂപ പിഴ ചുമത്താനും പൊലീസിന് അധികാരമുണ്ട്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

ഹോണ്‍ ശബ്ദിക്കുന്നില്ലേ?

ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിക്കുന്നതും നിയമപരമായ കുറ്റമാണ്. റോഡില്‍ മറ്റ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണ് ഹോണിന്റെ ലക്ഷ്യം. അതിനാല്‍ ശബ്ദിക്കാത്ത ഹോണുമായി റോഡില്‍ സഞ്ചരിച്ചാല്‍ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 100 രൂപ വരെ മേല്‍ അധികൃതര്‍ക്ക് പിഴ ചുമത്താം.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

പ്രഥമ ശുശ്രൂഷ

ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യസമയത്ത് പ്രഥമ ശുശ്രൂഷ ലഭ്യമാക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്വമാണ്. അപകടം പോലുള്ള അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ക്ക് പ്രഥമ ശുശ്രൂഷ ലഭ്യമാക്കാന്‍ സാധിച്ചില്ലെങ്കിൽ ബന്ധപ്പെട്ട ഡ്രൈവര്‍ക്ക് 500 രൂപ പിഴയും മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും ലഭിക്കും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

പുകവലി

ദില്ലിയിലും കേന്ദ്ര തലസ്ഥാന മേഖലകളിലും കാറിന് അകത്തിരുന്നു പുകവലിക്കുന്നത് നിയമപരമായ കുറ്റമാണ്. ബന്ധപ്പെട്ട വ്യക്തിക്ക് മേല്‍ 100 രൂപ പിഴ ചുമത്താമെന്ന് മോട്ടോര്‍ വാഹന നിയമത്തിൽ പറയുന്നുണ്ട്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

വഴിയോര പാര്‍ക്കിംഗ്

കൊല്‍ക്കത്തയില്‍ ബസ് സ്റ്റോപുകള്‍ പോലുള്ള പൊതുയിടങ്ങള്‍ക്ക് മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് നിയമലംഘനമാണ്. കുറ്റക്കാര്‍ക്ക് മേല്‍ 100 രൂപ വരെ പിഴ ചുമത്തപ്പെടും.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

സുഹൃത്തിന്റെ കാര്‍ അവരറിയാതെ ഉപയോഗിക്കുന്നത്

ആവശ്യങ്ങള്‍ വരുമ്പോള്‍ സുഹൃത്തുക്കളുടെ കാര്‍ നമ്മള്‍ ഉപയോഗിക്കാറുള്ളതാണ്. എന്നാല്‍ ചെന്നൈയില്‍ സുഹൃത്തുക്കളുടെ കാര്‍ ഉപയോഗിക്കുന്നതിലും ചില നിയന്ത്രണങ്ങളുണ്ട്.

മാനുവല്‍ കാറില്‍ ബ്രേക്ക് ചെയ്യുമ്പോള്‍; ശരിയായ രീതി ഏത്?

നിങ്ങള്‍ കാറുപയോഗിക്കുന്ന കാര്യം സുഹൃത്ത് അറിഞ്ഞിരിക്കണമെന്നതാണ് പ്രധാനം. സുഹൃത്തിന്റെ അറിവില്ലാതെയാണ് അദ്ദേഹത്തിന്റെ കാര്‍ ഉപയോഗിക്കുന്നത് എന്നത് പിടിക്കപ്പെട്ടാല്‍ 500 രൂപ പിഴയോ, മൂന്ന് മാസം ജയില്‍ ശിക്ഷയോ നിങ്ങളെ തേടിയെത്താം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How To Brake-In Manual Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X