വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

മഴയുടെ തീവ്രത കുറഞ്ഞു. വെള്ളമിറങ്ങി തുടങ്ങി. കേരളക്കരയില്‍ ഇനി അതിജീവനത്തിന്റെ നാളുകളാണ്. ഇനി നാടും നഗരവും ശുചീകരിക്കുന്ന തിരക്കിലായിരിക്കും നമ്മള്‍. കൂട്ടത്തില്‍ വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിക്കാന്‍ വൈകരുത്.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

വെള്ളം കയറിയ കാര്‍ വൃത്തിയാക്കുമ്പോള്‍

കാറില്‍ വെള്ളം കയറിയാല്‍ ഘടകങ്ങളില്‍ പെട്ടെന്നു തുരുമ്പെടുത്തു തുടങ്ങും. അതുകൊണ്ടു അടിയന്തരനടപടികള്‍ ഇവിടെ അനിവാര്യമാണ്. കാര്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയിരുന്നെന്നു ബോധ്യമുണ്ടെങ്കില്‍ എഞ്ചിന്‍ ഒരിക്കലും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

എഞ്ചിനകത്തോ, ഇന്ധന സംവിധാനത്തിലോ, ഗിയര്‍ബോക്‌സിലോ വെള്ളം കടന്നിട്ടുണ്ടെങ്കില്‍ കാര്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ സ്ഥിതിഗതികള്‍ വഷളാകും. ഈ അവസരത്തില്‍ ഡീലര്‍ഷിപ്പിലേക്ക് കാറിനെ കെട്ടിവലിച്ചുവേണം എത്തിക്കാന്‍.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

അകത്തളം വൃത്തിയാക്കുമ്പോള്‍

ഫ്‌ളോര്‍ മാറ്റുകളും സീറ്റുകളും കുതിര്‍ന്നിരിക്കുകയാണോയെന്നു ആദ്യം പരിശോധിക്കണം. അകത്തളത്തില്‍ എന്തുമാത്രം വെള്ളം കയറിയെന്നു സീറ്റുകളും മാറ്റുകളും പരിശോധിച്ചാല്‍ മനസിലാകും. ഉള്ളില്‍ തളംകെട്ടി നില്‍ക്കുന്ന വെള്ളം പുറത്തുകളയുകയാണ് ആദ്യത്തെ നടപടി.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

ഇതിനുമുമ്പ് ഡോറുകളും ബൂട്ടും വിന്‍ഡോയും പരമാവധി കാറില്‍ തുറന്നുവെയ്ക്കണം. തുണിയുപയോഗിച്ചു ഈ വെള്ളം പിഴിഞ്ഞെടുക്കാം. ചില കാറുകളില്‍ വെള്ളം പുറത്തുകടക്കാനുള്ള പ്രത്യേക ഡ്രെയിനേജ് തുളകള്‍ അടിയിലുണ്ടാകും.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

ഇവ കണ്ടെത്തി തുറന്നുവിട്ടാല്‍ വെള്ളം വലിയ അളവില്‍ എളുപ്പം പുറത്തുപോകും. ഉണങ്ങിയ തുണി ഉപയോഗിച്ച് നനഞ്ഞ സീറ്റുകള്‍ക്കിടയില്‍ നിന്നും ആംറെസ്റ്റുകളില്‍ നിന്നും സെന്റര്‍ കണ്‍സോളില്‍ നിന്നും വെള്ളം ഒപ്പിയെടുക്കാം.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

മാറ്റുകളും സീറ്റുകളും ഉള്‍പ്പെടെ അകത്തളത്തില്‍ നിന്നും ഊരിമാറ്റാന്‍ കഴിയുന്നതെല്ലാം ഈ അവസരത്തില്‍ പുറത്തെടുക്കുന്നതില്‍ തെറ്റില്ല.

കൂടുതൽ വായനയ്ക്ക്:

വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങൾ

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

ഉള്ളിലേക്ക് കൂടുതല്‍ വായു കടത്തിവിടുക

ഉള്ളിലെ വെള്ളം മുഴുവന്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞാലും അകത്തളത്തില്‍ ഈര്‍പ്പം തങ്ങിനില്‍ക്കും. അതുകൊണ്ടു വിന്‍ഡോ താഴ്ത്തി കാറ്റും വെളിച്ചവും പരമാവധി ഉള്ളിലേക്ക് കടത്തി വിടുക.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

വായു സഞ്ചാരം കൂടുമ്പോള്‍ ഉള്ളിലെ ഈര്‍പ്പം പതിയെ കുറയും. കാറിന്റെ ഒരുഭാഗത്ത് ടേബിള്‍ ഫാനുകള്‍ സ്ഥാപിച്ച് മറുവശത്തെ ഡോറുകളും വിന്‍ഡോയും താഴ്ത്തി വായു സഞ്ചാരം വേഗത്തിലാക്കാം.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

ഈര്‍പ്പമുള്ള സീറ്റുകള്‍ ഉണക്കാന്‍ ഈ നടപടി ഒരുപരിധി വരെ സഹായിക്കും. കുറഞ്ഞത് ഒരുദിവസം പൂര്‍ണ്ണമായി ഫാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ മാത്രമെ ഉള്ളിലെ ഈര്‍പ്പം വിട്ടുമാറുകയുള്ളൂ.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

ഇനി ഒരുദിവസം മുഴുവന്‍ ഇത്തരത്തില്‍ ഫാന്‍ പ്രവര്‍ത്തിപ്പിച്ചു നിര്‍ത്താന്‍ കഴിയില്ലെങ്കില്‍ വാഹനത്തിനകത്തെ ഹീറ്റര്‍ പകരം ഉപയോഗിക്കാം. കാര്‍ പൂര്‍ണ്ണമായും തുറന്നുവെയ്ക്കാന്‍ ഈ അവസരത്തിലും മറന്നുപോകരുത്.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

ഈര്‍പ്പം വിട്ടുമാറിയെന്നു തോന്നിയാല്‍ ഷാമ്പൂ ഉപയോഗിച്ചു കാര്‍ ഒരിക്കല്‍കൂടി കഴുകിയെടുക്കണം. വീണ്ടും കാര്‍ നനയില്ലേ എന്ന ചോദ്യം ചിലര്‍ ഉന്നയിക്കാം ഇവിടെ. എന്നാല്‍ കാറിനകത്തുള്ള ബാക്ടീരിയകളെ നശിപ്പിക്കാനും ഈര്‍പ്പത്തിന്റെ ഗന്ധം അകറ്റാനും ഷാമ്പൂ സഹായിക്കും. കഴുകി കഴിഞ്ഞാല്‍ വീണ്ടും കാര്‍ പൂര്‍ണ്ണമായും ഉണക്കിയെടുക്കാന്‍ വിട്ടുപോകരുത്.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

കാര്‍ വൃത്തിയാക്കി കഴിഞ്ഞിട്ടും കൈയ്യെത്താത്തിടങ്ങളില്‍ ഈര്‍പ്പമുള്ളതായി അനുഭവപ്പെട്ടാല്‍ ഹെയര്‍ ഡ്രയറിന്റെ സഹായം തേടാം. നനവുള്ള മേഖലകളില്‍ ഹെയര്‍ ഡ്രയര്‍ ഉപകാരപ്പെടും.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

അപ്പക്കാരം പോലെ ഈര്‍പ്പം വലിച്ചെടുക്കാന്‍ കഴിവുള്ള വസ്തുക്കള്‍ കാറിനകത്ത് വിതറുകവഴിയും പ്രശ്‌നത്തെ നേരിടാം. സീറ്റിന് പിറകിലും അടിയിലും അപ്പക്കാരം വിതറിയതിന് ശേഷം രണ്ടുമൂന്നു ദിവസം കഴിഞ്ഞ് വാക്വം ക്ലീനര്‍ ഉപയോഗിച്ചു വലിച്ചെടുത്താല്‍ മാത്രം മതി.

വെള്ളമിറങ്ങി, ഇനി കാര്‍ വൃത്തിയാക്കാം — ഇവ ശ്രദ്ധിക്കുക

വെള്ളം കയറിയിട്ടുണ്ടെങ്കില്‍ അകത്തളത്തിലെ ഫ്‌ളോര്‍ മാറ്റുകള്‍ മാറ്റുന്നതാണ് ഉചിതം. ഇനി കാര്‍ വീണ്ടെടുക്കാനാവാത്തവിധം നനഞ്ഞിട്ടുണ്ടെന്നു തോന്നിയാല്‍ ഉടനടി ഡീലര്‍ഷിപ്പിനെ സമീപിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How to Clean a Flood or Water-Damaged Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X