Just In
- 12 hrs ago
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
- 13 hrs ago
'ഹൃദയം' മാറ്റിവെച്ച് റെനോ കാറുകള്‍; ഒപ്പം നിരവധി സേഫ്റ്റി ഫീച്ചറുകളും
- 14 hrs ago
ഹ്യുണ്ടായി ക്രെറ്റക്ക് ഇനി 6 എയര്‍ബാഗിന്റെ സുരക്ഷ; പക്ഷേ വാങ്ങാന്‍ കുറച്ചധികം മുടക്കണം
- 15 hrs ago
ഹീറോയുടെ ആധുനികൻ 'സൂം 110'; റിവ്യൂ വിശേഷങ്ങൾ അറിയാം
Don't Miss
- Lifestyle
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില്‍ ഇന്നത്തെ ദിനം കഠിനം; രാശിഫലം
- News
ഒരു മാസത്തിനിടെ കത്തിയമർന്നത് മൂന്ന് ഇരുചക്ര വാഹനങ്ങൾ : ദുരന്തത്തിന് കാരണം തേടി എംവിഡി
- Travel
200 രൂപയ്ക്ക് സാമൂതിരിയുടെ നാട് കാണാം, നഗരംചുറ്റി യാത്രയുമായി കെഎസ്ആർടിസി
- Movies
'ഇത്തവണത്തെ എങ്കിലും ഞങ്ങള്‍ ഒരുമിച്ച് ഉണ്ട് എന്നതിൽ ദൈവത്തിന് സ്തുതി'; വിവാഹ വാർഷിക ദിനത്തിൽ റോൺസൺ!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
ലോണ്‍ ക്ലോസ് ചെയ്തിട്ടും ആര്‍സിയില്‍ നിന്ന് ഇത് ഒഴിവാക്കാൻ പലരും മറക്കുന്നു! ഭാവിയില്‍ പ്രശ്നമാകും...
ഇന്ന് നമ്മുടെ നാട്ടില്‍ പലരും വാഹന ഉടമകളാണ്. അതില്‍ പലരും വാഹന വായ്പ വഴിയാണ് ഇഷ്ട വാഹനങ്ങള്‍ സ്വന്തമാക്കുന്നത്. എന്നാല്‍ വാഹന വായ്പയെടുത്ത് കാറോ ബൈക്കോ വാങ്ങിയ പലരും ലോണ്‍ തീര്‍ന്ന ശേഷം ചെയ്യാന്‍ മറക്കുന്ന ഒരു സുപ്രധാന കാര്യത്തെ കുറിച്ചാണ് ഞങ്ങള്‍ ഇന്ന് നിങ്ങളെ ഓര്‍മിപ്പിക്കുന്നത്.
ഒരു നിശ്ചിത തുക കൈയില്‍ നിന്ന് ആദ്യതവണയായി അടച്ച് ബാക്കി തുകയ്ക്ക് ബാങ്കില്‍ നിന്നോ ഫിനാന്‍സ് കമ്പനിയില്‍ നിന്നോ ലോണ്‍ എടുത്തിട്ടാകും നമ്മള് വാഹനം സ്വന്തമാക്കുക. ഇന്ന് യൂസ്ഡ് വാഹനങ്ങള്‍ക്ക് വരെ വായ്പ ലഭിക്കും. വായ്പയെടുത്ത തുക മാസതവണയായി പലിശ സഹിതം നമ്മള് തിരിച്ചടക്കണമെന്നത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. മുഴുവന്‍ തുകയും അടച്ചാല്‍ വാഹനം നമ്മുടേതാകുമെന്ന് എല്ലാവരും കരുതുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം നല്കിയാല് മാത്രം പോരാ. വാഹനത്തിന്റെ മേലുള്ള ഫിനാന്‍സ് കമ്പനിയുടെ അവകാശവും നീക്കം ചെയ്യണം.
ഇത് വാഹന ഉടമകള്‍ ചെയ്യണം. പലര്‍ക്കും ഈ വിവരം അറിയില്ല. മുഴുവന്‍ തുകയും അടച്ച ശേഷം ബാധ്യതയെല്ലാം തീര്‍ന്നുവെന്ന് കരുതി നാം ഒന്നും ചെയ്യാതെ ഇരിക്കും. എന്നാല്‍ ഇത് പിന്നീട് നമുക്ക് തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. വായ്പയെടുത്ത് പുതിയ വാഹനം വാങ്ങുമ്പോള്‍, വാഹനം ആര്‍ടിഒ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍, ഏത് കമ്പനിയില്‍ നിന്നാണ് ലോണ്‍ വാങ്ങിയതെന്ന് അവര്‍ രേഖപ്പെടുത്തും. ഫിനാന്‍സ്ഡ് ബൈ എന്നതിന് താഴെ നിങ്ങള്‍ ലോണ്‍ എടുത്ത കമ്പനിയുടെയോ ബാങ്കിന്റെയോ പേര് നിങ്ങളുടെ ആര്‍സിയില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ടാകും.
ഇതിനര്‍ത്ഥം നിങ്ങള്‍ വാഹനത്തിന്റെ ഉടമയാണെങ്കില്‍ കൂടി വായ്പ നല്കിയ കമ്പനി കൂടി വാഹനത്തിന്റെ ഹൈപോതെറ്റിക്കല്‍ ഉടമയാണ് എന്നതാണ്. ഇത് ഹൈപ്പോത്തിക്കേഷന്‍ എന്നറിയപ്പെടുന്നു. അതിനാല്‍ നിങ്ങള്‍ വാഹനത്തിന്റെ ലോണ്‍ മുഴുവനായി തിരിച്ചടച്ചുകഴിഞ്ഞാല്‍, നിങ്ങളുടെ ആര്‍സിയില്‍ നിന്ന് ലോണ്‍ നല്കിയ സ്ഥാപനത്തിന്റെ ഉടമയുടെ പേര് പൂര്‍ണ്ണമായും നീക്കം ചെയ്യണം. വാഹന ഉടമ എന്ന നിലയില്‍ ഇത് നിങ്ങളുടെ കടമയാണ്. പ്രത്യേക ഫിനാന്‍സ് കമ്പനിയോ വാഹനം നിങ്ങള്‍ക്ക് വിറ്റ കമ്പനിയോ അല്ല ഇത് ചെയ്യുന്നത്.
ഇനി നിങ്ങളുടെ ആര്‍സിയിലെ ഈ ഹൈപ്പോത്തിക്കേഷന്‍ എങ്ങനെ നീക്കം ചെയ്യാമെന്ന കാര്യം നോക്കാം. ആര്‍ടിഒയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും തലവേദന ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ബ്രോക്കര്‍മാര്‍ വഴിയോ ഇടനിലക്കാര്‍ വഴിയോ ആണ് ചെയ്യുന്നത്. എന്നാല്‍ ഇത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതിനായി നിങ്ങള്‍ മൂന്നാമതൊരാളെ സമീപിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ആര്‍ടിഒ ഓഫീസില്‍ ഇതിനായി അപേക്ഷിക്കാം. ഇതിനായി നിങ്ങള്‍ക്ക് രണ്ട് രേഖകളാണ് ആവശ്യമുള്ളത്. ഒന്ന് നിങ്ങള്‍ക്ക് വായ്പ നല്കിയ കമ്പനിയില്‍ നിന്നുള്ള നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ആണ്. മറ്റ് രണ്ടെണ്ണം ഫോം 35 ആണ്.
ഈ രണ്ട് കാര്യങ്ങളും നിങ്ങള്‍ വായ്പ എടുത്ത ബാങ്കോ സ്വകാര്യ ധനകാര്യ കമ്പനിയോ നല്‍കും. നിങ്ങളുടെ മുഴുവന്‍ പണമടച്ച തീയതി മുതല്‍ 2-3 ആഴ്ചയ്ക്കുള്ളില്‍ അവര്‍ ഇത് ഡെലിവര്‍ ചെയ്യണം. ഈ രണ്ട് രേഖകളുമായി നേരിട്ട് ആര്‍ടിഒ ഓഫീസില്‍ പോകണം. ഈ ഹൈപ്പോത്തിക്കേഷന്‍ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് അപേക്ഷിക്കണമെങ്കില്‍ ബാങ്ക് നല്കിയ ഫോം 35, സാക്ഷ്യപ്പെടുത്തിയ പാന്‍ കാര്‍ഡ് പകര്‍പ്പ്, ബാങ്ക് നല്കിയ ഒറിജിനല്‍ എന്‍ഒസി, ഒറിജിനല്‍ ആര്‍സി, നിങ്ങളുടെ വാഹനത്തിന്റെ നിലവിലെ ഇന്‍ഷുറന്‍സ് പകര്‍പ്പ്, നിലവിലെ പുക പരിശോധന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിങ്ങളുടെ മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് എന്നിവ ഉണ്ടായിരിക്കണം.
എന്നിരുന്നാലും നിങ്ങളുടെ അഡ്രസ് ആര്‍സിയിലെ അഡ്രസില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍ ഫോം 33 ആവശ്യമാണ്. ഇതിനായി ആര്‍ടിഒ ഓഫീസിലെ നിയുക്ത ഉദ്യോഗസ്ഥന്റെ അടുത്ത് പോയി ഇതിനുള്ള അപേക്ഷ നല്കിയാല് അദ്ദേഹം നിങ്ങളുടെ എല്ലാ രേഖകളും പരിശോധിച്ച് എല്ലാം ശരിയാണോ എന്ന് ഉറപ്പ് വരുത്തണം. ശേഷമാണ് ആര്‍ടിഒ കൗണ്ടറില്‍ ഫീസ് അടക്കാന്‍ ആവശ്യപ്പെടുക. ഇതിനുള്ള ഫീസ് വളരെ കുറവാണ്. രേഖകള്‍ പരിശോധിച്ച ശേഷം വീണ്ടും ആര്‍ടിഒ ഓഫീസില്‍ വരേണ്ട തീയതി അവര്‍ പറയും.
നിങ്ങള്‍ ആ തീയതിയില്‍ പോകുകയാണെങ്കില്‍, ഉദ്യോഗസ്ഥന് നിങ്ങളുടെ രേഖയെക്കുറിച്ചുള്ള എല്ലാ അന്വേഷണങ്ങളും പൂര്‍ത്തിയാക്കുകയും അപേക്ഷ സ്വീകരിച്ചതായി 'അക്സപ്റ്റന്‍സ് ഫോം' നല്‍കുകയും ചെയ്യും. വല്ല തിരുത്തലുകളും ഉണ്ടെങ്കില്‍ അപ്പോള്‍ ചെയ്യേണ്ടതാണ്. അത് മറ്റൊരു കൗണ്ടറില്‍ കൊടുത്ത് നിങ്ങള്‍ക്കായി ഒരു പുതിയ ആര്‍സി ആവശ്യപ്പെടുക. പുതിയ ആര്‍സിക്ക് പണം നല്‍കേണ്ടി വരും. അതിനുശേഷം, പുതിയ ആര്‍സി ഇഷ്യൂ ചെയ്യുന്ന തീയതിയെക്കുറിച്ച് നിങ്ങളെ അറിയിക്കും. ആ ദിവസം നിങ്ങള്‍ക്ക് ആര്‍സി ലഭിക്കും. ഇതാണ് ഓഫ്ലൈനായി ചെയ്യാനുള്ള ഒരേയൊരു മാര്‍ഗം.
നിങ്ങള്‍ക്ക് ഇത് ഓണ്‍ലൈനിലും ചെയ്യാം. ഇതിനായി നിങ്ങള്‍ പരിവാഹന്‍ സൈറ്റില്‍ പോയി 'വെഹിക്കിള്‍ റിലേറ്റഡ് സര്‍വീസസ്' ടാബിന് കീഴില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ (ഓണ്‍ലൈന്‍ സര്‍വീസസ്) തിരഞ്ഞെടുക്കേണ്ടതുണ്ട്. അതില്‍ നിങ്ങളുടെ സംസ്ഥാന, ആര്‍ടിഒ ഓഫീസ് വിവരങ്ങള്‍ രേഖപ്പെടുത്തുക. അതില്‍ വണ്ടിയുടെ രജിസ്ട്രേഷന് നമ്പറും ഷാസി നമ്പറും നല്കി നിങ്ങള്‍ക്ക് ഈ എച്ച്പി ക്യാന്‍സല്‍ ചെയ്യാന്‍ പ്രാഥമിക രജിസ്ട്രേഷന് നടത്താം. എന്നാല്‍ ഇത് പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ ആര്‍ടിഒ ഓഫീസ് നേരിട്ട് സന്ദര്‍ശിക്കണം.
ബാങ്ക് ഏതായാലും എന്റെ വാഹനത്തില്‍ ഉടമസ്ഥാവകാശം ഉന്നയിക്കാന്‍ പോകുന്നില്ല പിന്നെ ഞാന്‍ എന്തിനാണ് ഇത്ര കഷ്ടപ്പെട്ട് ഹൈപ്പോത്തിക്കേഷന്‍ ഒഴിവാക്കുന്ന പ്രവർത്തികൾ എല്ലാം ചെയ്യുന്നതെന്ന് നിങ്ങള്‍ക്ക് ഒരുപക്ഷേ തോന്നിയേക്കാം. തെറ്റുപറയാൻ പറ്റില്ല. എന്നാല്‍ വായ്പയിൽ വാങ്ങിയ വാഹനത്തിന്റെ ആര്‍സിയിലെ ഈ ഹൈപ്പോത്തിക്കേഷന്‍ നീക്കം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങള്‍ അത് നീക്കം ചെയ്തില്ലെങ്കില്‍, വാഹനം മറ്റൊരാള്‍ക്ക് വില്ക്കുമ്പോള് ആര്‍സി വാങ്ങുന്നയാളുടെ പേരിലേക്ക് മാറ്റാന്‍ കഴിയില്ല.
അതിലും പ്രധാനമായ മറ്റൊരു കാര്യമുണ്ട്. നിങ്ങളുടെ വാഹനം ഒരുപക്ഷേ അപകടത്തില്‍ പെട്ടാല്‍ അതിന് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്താല്‍ ഇന്‍ഷുറന്‍സ് തുക നിങ്ങള്‍ക്ക് വരാതെ നിങ്ങള്‍ ഫിനാന്‍സ് ചെയ്ത കമ്പനിയിലേക്ക് പോകും. ഈ ഹൈപ്പോത്തിക്കേഷന്‍ അനിയന്ത്രിതമായി നിലനിര്‍ത്തുന്നത് നിരവധി പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. നിങ്ങള്‍ ഒരു കാര്‍ ബൈക്ക് വാങ്ങാന്‍ ലോണ്‍ എടുക്കുകയും വായ്പാ തുക മുഴുവനായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ആര്‍സിയിലെ ഹൈപ്പോത്തിക്കേഷന്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.