പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

അന്നും ഇന്നും കാർ ഓടിക്കുമ്പോൾ ഒരു ഡ്രൈവറിന്റെ ഏറ്റവും വലിയ പേടിസ്വപ്നമാണ് ബ്രേക്ക് ഫെയില്യർ അല്ലെങ്കിൽ പച്ചമലയാളത്തിൽ പറഞ്ഞാൽ ബ്രേക്ക് പൊട്ടുന്നത്. ഇത് അങ്ങേയറ്റം അപകരമാണ്, അതോടൊപ്പം വാഹനം നല്ല വേഗതയിലാണെങ്കിൽ അത് കൂടുതൽ മോശമാകും.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

ബ്രേക്ക് തകരാറാകുന്നത് പല അപകടങ്ങൾക്ക് ഇടയാക്കും. അപകടത്തിന്റെ തീവ്രതയ്ക്ക് അനുസൃതമായി യാത്രക്കാർക്ക് ചെറുതും വലുതുമായ പരിക്കുകളും ഉണ്ടായേക്കാം. യാത്രക്കാരെ കൂടാതെ, ഇത്തരം സന്ദർഭങ്ങളിൽ കാറിനും സാരമായ കേടുപാടുകൾ സംഭവിക്കുന്നു.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

അതിനാൽ, ഏത് വാഹനത്തിലും ബ്രേക്കുകൾ ശ്രദ്ധിക്കുന്നതും പരിപാലിക്കുന്നതും വളരെ പ്രധാനമാണ്. എന്നാൽ എത്ര ശ്രദ്ധിച്ചാലും ചില സന്ദർഭങ്ങളിൽ തകരാറുകളും അപകടങ്ങളും സംഭവിച്ചേക്കാം.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

ബ്രേക്ക് തകരാറാവുമ്പോൾ നമ്മളിൽ ഭൂരിഭാഗവും അത്തരം സാഹചര്യങ്ങളിൽ കൃത്യമായി എന്താണ് ചെയ്യേണ്ടതെന്ന് അറിവില്ലാത്തത് മൂലം പരിഭ്രാന്തരാകും. എന്നാൽ അതിന് ഒരു പോംവഴിയുമായിട്ടാണ് ഞങ്ങൾ വരുന്നത്, ബ്രേക്ക് തകരാറിലായാൽ കാർ എങ്ങനെ നിർത്താം എന്ന് വിശദീകരിക്കുന്ന ഒരു വീഡിയോയാണ് ഇവിടെ ഞങ്ങൾ പങ്കുവെയ്ക്കുന്നത്.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

നോളജ് കിംഗ്ഡം എന്ന യൂട്യൂബ് ചാനലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വാഹനത്തിലെ ബ്രേക്കുകൾ നാം നന്നായി പരിപാലിക്കുമ്പോൾ അല്ലെങ്കിൽ മെയിന്റനൻസ് ചെയ്യുമ്പോൾ പോലും, ചില സമയങ്ങളിൽ അവ പ്രവർത്തിക്കുന്നത് നിലച്ചേക്കാം. ബ്രേക്ക് വയറുകൾ സ്‌നാപ്പ് ആകുകയോ ലീക്ക് കാരണം മാസ്റ്റർ സിലിണ്ടറിന് പ്രഷർ സൃഷ്ടിക്കാൻ കഴിയാതിരിക്കുകയോ ചെയ്യാം

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

ബ്രേക്കുകൾ ശരിയായ നിലയിൽ പ്രവർത്തിക്കുന്നതിന് എതിരായി പ്രവർത്തിക്കുന്ന ചില കാരണങ്ങളാണ് ഇവ. വലിയ പ്രശ്നങ്ങൾ ഇല്ലാതെ കുറഞ്ഞ അളവിലുള്ള കേടുപാടുകളും അസൗകര്യങ്ങളും ഉൾക്കൊണ്ട് ബ്രേക്ക് നഷ്ടപ്പെട്ട കാർ പൂർണ്ണമായി നിർത്തുന്നത് എങ്ങനെയെന്ന് വീഡിയോ വ്യക്തമാക്കുന്നു. ഒരു മാനുവൽ ട്രാൻസ്മിഷൻ കാർ എങ്ങനെ നിർത്താമെന്ന് വീഡിയോ കാണിക്കുന്നു.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

നിങ്ങളുടെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്ന് മനസ്സിലാക്കുമ്പോൾ ആദ്യമായി നിങ്ങൾ ചെയ്യേണ്ടത് പരിഭ്രാന്തരാകാതിരിക്കുക എന്നതാണ്. നിങ്ങൾ ശാന്തത പാലിക്കാനും ആക്സിലറേറ്റർ പെഡലിൽ നിന്ന് നിങ്ങളുടെ കാൽ നീക്കം ചെയ്യാനും ശ്രമിക്കണം.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

ആക്സിലറേറ്ററിൽ നിന്ന് നിങ്ങളുടെ കാൽ നീക്കം ചെയ്‌തുകഴിഞ്ഞാൽ, ഹാൻഡ്‌ബ്രേക്ക് പതുക്കെ പകുതി മുകളിലേക്ക് വലിക്കുക. കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ഹാൻഡ് ബ്രേക്ക് പൂർണ്ണമായും വലിക്കരുത്. നിങ്ങൾ അമിത വേഗതയിലാണ് വാഹനമോടിക്കുന്നതെങ്കിൽ, ഹാൻഡ്‌ബ്രേക്ക് വലിക്കുന്നത് പിൻ ചക്രങ്ങളെ പൂർണ്ണമായും ലോക്ക് ചെയ്യുകയും ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

ഹാൻഡ്‌ബ്രേക്കുകൾ പകുതി മുകളിലേക്ക് വലിച്ചുകഴിഞ്ഞാൽ, വാഹനം ലേ ഗിയറിലേക്ക് മാറ്റാൻ തുടങ്ങുക. ഗിയറുകളൊന്നും ഒഴിവാക്കരുത്, ക്രമേണ ഗിയർ ഡൗൺഷിഫ്റ്റ് ചെയ്യുക. ലോ ഗിയറുകളിലേക്ക് പോകുമ്പോൾ, എഞ്ചിൻ ബ്രേക്കിംഗ് കാരണം കാറിന്റെ വേഗത കുറയാൻ തുടങ്ങും. ഇത് ചെയ്യുന്നതിലൂടെ, കാറിന്റെ വേഗത കുറയുകയും ഒടുവിൽ ഹാൻഡ് ബ്രേക്ക് പൂർണ്ണമായും വലിച്ചുകൊണ്ട് നിങ്ങൾക്ക് കാർ പൂർണ്ണമായും നിർത്തുകയും ചെയ്യാം.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

ഈ രീതി വളരെ ഫലപ്രദമാണ്, സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നത് 60 കിലോമീറ്റർ വേഗതയിൽ ഒരു കാർ ഓടിക്കുകയാണെങ്കിൽ, ഒരു ഡ്രൈവർക്ക് വെറും ആറ് സെക്കൻഡിനുള്ളിൽ അത് നിർത്താൻ കഴിയും. കാർ നിർത്താൻ ആവശ്യമായ സമയം അത് ഓടിക്കുന്ന വേഗതയെ ആശ്രയിച്ച് കൂടുകയോ കുറയുകയോ ചെയ്യും.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

നിങ്ങൾ തിരക്കുള്ള റോഡിൽ വാഹനമോടിക്കുമ്പോൾ ഈ രീതി അത്രമാത്രം ഫലപ്രദമല്ലായിരിക്കാം. അത്തരം സാഹചര്യങ്ങളിൽ, മുന്നിലുള്ള കാറിൽ ഇടിക്കുന്നതിന് മുമ്പ് കാർ നിർത്താൻ മതിയായ ഇടം നമുക്ക് ലഭിച്ചെന്ന് വരില്ല. അത്തരം സാഹചര്യങ്ങളിൽ, ഡ്രൈവർ കാർ മറ്റ് വാഹനങ്ങളിൽ നിന്ന് മാറ്റി റോഡിന്റെ ഒരു വശത്തേക്ക് ഓടിക്കുക.

പടച്ചോനേ ഇങ്ങള് കാത്തോളീന്ന് വിളിച്ച് ബേജാറാവണ്ട! ബ്രേക്ക് പൊട്ടിയ കാർ അനായാസം നിർത്താം; വീഡിയോ

കാർ നിർത്താൻ ഡ്രൈവർക്ക് റോഡരികിലെ കുറ്റിക്കാടുകളിലോ സൈഡ് റെയിലുകളിലോ കാർ ചേർത്ത് ഉരസി നിർത്താൻ കഴിയും. ഇത് ഒരു അവസാന ആശ്രയം ആയിരിക്കണം. തുടക്കത്തിൽ ആദ്യത്തെ രീതി പിന്തുടർന്ന് കാർ നിർത്താൻ ശ്രമിക്കണം. കാർ എന്നത് ഒരു യന്ത്രമാണ്, നാം എത്ര നന്നായി പരിപാലിച്ചാലും ഒരു കാറിൽ കാര്യങ്ങൾക്ക് തെറ്റുകുറ്റങ്ങൾ സംഭവിക്കാം.

ബ്രേക്ക് നഷ്ടപ്പെട്ട കൈർ ഡ്രൈവ് ചെയ്യുമ്പോൾ ആരും അതിന്റെ മുമ്പിൽ വരാതിരിക്കാനും നാം ശ്രദ്ധിക്കണം. ഇതും വളരെയധികം പ്രധാനമാണ്. സത്യത്തിൽ വാഹനത്തിലെ ഹസാർഡ് ലൈറ്റുകൾ പ്രവർത്തിപ്പിക്കേണ്ട ഒരു സന്ദർഭം കൂടെയാണിത്. വാഹനത്തിന് മേൽ ഡ്രൈവർക്ക് പരിപൂർണ്ണമായ നിയന്ത്രണം ഇല്ല എന്ന് ഈ ലൈറ്റുകൾ നമുക്ക് സൂചന നൽകുന്നു.

Most Read Articles

Malayalam
English summary
How to stop a car easily when the brake fails detailed video
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X