വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍

By Dijo Jackson

നാടും നഗരവും പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായ സ്ഥിതിവിശേഷം. നിരവധി വാഹനങ്ങളിലാണ് വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചത്. വെള്ളം കയറിയ വാഹനത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമോ? വെള്ളമിറങ്ങി സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുമ്പോള്‍ ആളുകളുടെ മനസില്‍ ഉദിക്കുന്ന പ്രധാന സംശയമായിരിക്കുമിത്.

വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍

വെള്ളപ്പൊക്കത്തിലുണ്ടാകുന്ന കേടുപാടുകള്‍ക്ക് കര്‍ശനമായ നിബന്ധനകള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ടു വെയ്ക്കുന്നുണ്ട്. എഞ്ചിനില്‍ വെള്ളം കയറിയാല്‍ വാഹന ഉടമയുടെ ശ്രദ്ധക്കുറവാണെന്നു നിലവിലെ ഇന്‍ഷുറന്‍സ് നിയമം പറഞ്ഞുവെയ്ക്കുന്നു. വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
  • കാറില്‍ വെള്ളം കയറുന്നുണ്ടെന്നു കണ്ടാല്‍ എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുത്. ഈ അവസരത്തില്‍ ഇഗ്നീഷനില്‍ പ്രവര്‍ത്തിപ്പിക്കാനോ, പുഷ് സ്റ്റാര്‍ട്ട് ചെയ്യാനോ ശ്രമിക്കുന്നത് ഇന്‍ഷുറന്‍സ് പരിരക്ഷ നഷ്ടപ്പെടുത്തും. എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ചാല്‍ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിലേക്ക് വെള്ളം ഇരച്ചുകയറും. വെള്ളം എഞ്ചിനകത്തു കയറിയാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാന്‍ സാധ്യത കുറയും.
  • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
    • നമ്പര്‍ പ്ലേറ്റ് കാണുന്നവിധം വെള്ളം കയറിയ വാഹനത്തിന്റെ ചിത്രം ക്യാമറയില്‍ പകര്‍ത്തി സൂക്ഷിക്കുന്നത് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാന്‍ ഉടമയെ സഹായിക്കും.
    • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
      • വെള്ളം ഇറങ്ങിയെന്നു കണ്ടാലും എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കരുത്. മറ്റൊരു വാഹനത്തിന്റെ സഹായത്താല്‍ കെട്ടിവലിച്ചു മാത്രമെ സര്‍വീസ് സെന്ററിലേക്ക് വെള്ളം കയറിയ വാഹനം കൊണ്ടുപോകാവുള്ളു.
      • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
        • വാഹനത്തില്‍ വെള്ളം കയറിയ വിവരം ഇന്‍ഷുറന്‍സ് കമ്പനിയെ ഉടമ അടിയന്തരമായി അറിയിക്കണം. സര്‍വീസ് സെന്ററില്‍ വന്നാകും ഇന്‍ഷുറന്‍സ് കമ്പനി വക്താക്കള്‍ വാഹനം പരിശോധിക്കുക.
        • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
          • വെള്ളം കയറുന്നപക്ഷം കാറില്‍ ബാറ്ററി ബന്ധം വിച്ഛേദിക്കുന്നത് ഉത്തമമായിരിക്കും.
          • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍

            കാര്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യേണ്ടതെങ്ങനെ —

            • കാര്‍ ഇന്‍ഷുറന്‍സ് പോളിസി രേഖകളില്‍ കുറിച്ചിട്ടുള്ള ടോള്‍ ഫ്രീ നമ്പറിലാണ് ഉടമ വിളിക്കേണ്ടത്.
            • വെള്ളം കയറിയ സംഭവവുമായി ബന്ധപ്പെട്ട പൂര്‍ണ്ണ വിവരങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വക്താവിനെ പോളിസി ഉടമ അറിയിക്കണം. വെള്ളം കയറിയ സമയത്ത് കാര്‍ പാര്‍ക്ക് ചെയ്തിരുന്നോ അല്ലെങ്കില്‍ ഓടിക്കുകയായിരുന്നോ തുടങ്ങിയ വിവരങ്ങള്‍ ഇന്‍ഷുറന്‍ കമ്പനി വക്താവ് അന്വേഷിക്കും.
            • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
              • ശേഷം ക്ലെയിം രജിസ്‌ട്രേഷന്‍ നമ്പര്‍ പോളിസി ഉടമയ്ക്ക് കമ്പനി നല്‍കും. തുടര്‍ന്നു പരിരക്ഷയുമായി ബന്ധപ്പെട്ടു ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെടുമ്പോഴെല്ലാം ക്ലെയിം രജിസ്‌ട്രേഷന്‍ നമ്പറായിരിക്കും ഉടമയ്ക്ക് നല്‍കേണ്ടി വരിക.
              • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                • സാധാരണഗതിയില്‍ വെള്ളം കയറി കേടുപാടു സംഭവിച്ച വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ സര്‍വീസ് സെന്ററുകളില്‍ കെട്ടിവലിച്ചെത്തിക്കാറാണ് പതിവ്.
                • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                  • ഇന്‍ഷുറന്‍സ് കമ്പനി നിയോഗിക്കുന്ന ഉദ്യോഗസ്ഥന്‍ സര്‍വീസ് സെന്ററില്‍ എത്തി വെള്ളം കയറി വാഹനത്തിലുണ്ടായ കേടുപാടുകള്‍ വിലയിരുത്തും. വിഷയത്തില്‍ സര്‍വീസ് സെന്ററുമായി ഇന്‍ഷുറന്‍സ് കമ്പനി ബന്ധപ്പെടും.
                  • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                    • ശേഷം തെരഞ്ഞെടുത്ത ഇന്‍ഷുറന്‍സ് പോളിസി അടിസ്ഥാനപ്പെടുത്തി തകരാര്‍ പരിഹരിക്കുന്നതിനുള്ള ചിലവുകളുടെ ചിത്രം കമ്പനി ഉടമയെ അറിയിക്കും. ഇത്തരം അവസരങ്ങളില്‍ ചിലവുകളുടെ ഒരുപങ്ക് ഉടമയ്ക്കും വഹിക്കേണ്ടതായി വരും.
                    • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                      • ഇനി വാഹനത്തില്‍ മറ്റു പ്രശ്‌നങ്ങളുണ്ടെന്നു ഉടമയ്ക്ക് സംശയം തോന്നിയാല്‍ പരിശോധനയ്ക്ക് എത്തിയ ഇന്‍ഷുറന്‍സ് കമ്പനി വക്താവിനോടു ഇക്കാര്യം പറയാം. പരിരക്ഷയ്ക്ക് കീഴിലുള്ള ആശങ്കകളാണെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി പരിഗണിക്കും.
                      • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                        • സര്‍വീസ് സെന്റര്‍ / ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന 'ക്ലെയിം അപ്രൂവല്‍ ഷീറ്റ്' (Claim Approval Sheet) ഉടമ ഒപ്പിട്ടതിന് ശേഷം രേഖയുടെ ഒരുപകര്‍പ്പ് പോളിസി ഉടമ കൈയ്യില്‍ കരുതണം.
                        • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                          • സര്‍വീസ് സെന്റര്‍ വാഹനം റിപ്പയര്‍ ചെയ്തു നല്‍കിയാല്‍ കേടുപാടുകള്‍ പൂര്‍ണ്ണമായും പരിഹരിച്ചോയെന്നു ഉടമ പരിശോധിക്കണം. തൃപ്തികരമെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി വഹിച്ച ചിലവുകളുടെ ബാക്കി തുക ഉടമയ്ക്ക് നല്‍കാം.
                          • വെള്ളം കയറിയ കാറില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍
                            • ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വാഹനം റിപ്പയര്‍ ചെയ്തു ലഭിച്ചെന്ന കാണിക്കുന്ന അവസാനവട്ട രേഖകള്‍ ഈ അവസരത്തില്‍ ഒപ്പിടേണ്ടതായി വരും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
How To Claim Insurance For Flood-Damaged Cars. Read in Malayalam.
Story first published: Friday, August 17, 2018, 12:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X