നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

By Dijo Jackson

അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ അധികൃതര്‍ പിടിമുറുക്കുകയാണ്. മെര്‍സിഡീസായി മാറിയ മാരുതിയും, 'ഫെരാരി'യെന്ന വിശേഷണത്തില്‍ അറിയപ്പെട്ട മിത്സുബിഷി ലാന്‍സറും അനധികൃതമായി രൂപമാറ്റം വരുത്തിയതിനാണ് അടുത്തിടെ പിടിക്കപ്പെട്ടത്.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

അപ്പോള്‍ ഇത്രയും നാളും കണ്ടും കേട്ടും വന്ന മോഡിഫിക്കേഷനുകളെല്ലാം നിയമവിരുദ്ധമാണോ? പലരും സംശയിക്കുന്നുണ്ടാകും. ലളിതമായി പറഞ്ഞാൽ വാഹനങ്ങളില്‍ അനധികൃതമായി വരുത്തുന്ന രൂപമാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

എന്നാല്‍ വിഷമിക്കേണ്ട, അധികൃതരുടെ അനുമതിയോടെ രൂപമാറ്റം അല്ലെങ്കില്‍ മോഡിഫിക്കേഷന്‍ നടത്തിയാല്‍ വാഹനം പിടിക്കപ്പെടില്ല. ആര്‍ടിഒയുടെ അനുമതിയോടെ വാഹനങ്ങളില്‍ ചില രൂപമാറ്റങ്ങള്‍ നടത്താന്‍ സാധിക്കും.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

രൂപമാറ്റം വരുത്തിയാല്‍ ഏഴ് ദിവസത്തിനുള്ളില്‍ ആര്‍ടിഒയ്ക്ക് മുന്നില്‍ വാഹനം ഹാജരാക്കി രേഖകള്‍ പുതുക്കണമെന്നാണ് ചട്ടം. നിയമസാധുതയുള്ള ചില മോഡിഫിക്കേഷനുകള്‍ —

Recommended Video

Best Cars Of 2017 In India - DriveSpark
നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

നിറം

കാറിന്റെ നിറം മാറ്റുന്നത് രൂപമാറ്റങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടും. എന്നാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടിയാല്‍ കാറിന്റെ നിറം മാറ്റാം. ഇതിന് വേണ്ടി ആദ്യം ബന്ധപ്പെട്ട ഉടമസ്ഥന്‍ നിറം മാറ്റുന്നത് സംബന്ധിച്ച് ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

ആര്‍ടിഒയില്‍ നിന്നും അനുമതി ലഭിച്ചാല്‍ കാറിന്റെ നിറം മാറ്റാം. അതേസമയം ആര്‍സി ബുക്കില്‍ പുതിയ നിറം കൃത്യമായി രേഖപ്പെടുത്തണം.

Trending On DriveSpark Malayalam:

മഹീന്ദ്രയെ ഞെട്ടിച്ച അഞ്ച് വമ്പന്‍ പരാജയങ്ങള്‍!

കാഴ്ചയില്‍ മനോഹരമെങ്കിലും വിപണിയില്‍ ദുരന്തമായി മാറിയ ആറ് കാറുകള്‍

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

ആക്‌സസറികള്‍

കാറിന്റെ കുറഞ്ഞ പതിപ്പ് സ്വന്തമാക്കിയതിന് ശേഷം ടോപ് വേരിയന്റ് ഫീച്ചറുകളും ആക്‌സസറികളും വേണമെന്ന ആവശ്യം നിയമതടസങ്ങളില്ലാതെ നിറവേറ്റാന്‍ സാധിക്കും.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

കാരണം കാറുകളുടെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് വിപണിയില്‍ വില്‍പനാനുമതി (Homologation) തേടാറുള്ളത്. അതുകൊണ്ട് ടോപ് വേരിയന്റ് ആക്‌സസറികള്‍ കുറഞ്ഞ പതിപ്പില്‍ തെരഞ്ഞെടുക്കുന്നത് കൊണ്ട് പ്രശ്‌നം നേരിടില്ല.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

എഞ്ചിന്‍ മാറ്റം

ആര്‍സി ബുക്കില്‍ എഞ്ചിന്‍ വിവരങ്ങളെല്ലാം ഉള്ളടങ്ങിയിട്ടുണ്ടാകും. എഞ്ചിന്‍ മാറ്റേണ്ട സന്ദര്‍ഭമുണ്ടായാല്‍ ആര്‍ടിഒയില്‍ നിന്നും അനുമതി നേടേണ്ടത് അനിവാര്യമാണ്. പുതിയ എഞ്ചിന്‍ വിവരങ്ങള്‍ ആര്‍സി ബുക്കില്‍ പുതുക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

കൂടാതെ ഉയര്‍ന്ന പതിപ്പില്‍ നിന്നുമുള്ള എഞ്ചിനെ കാറിന്റെ കുറഞ്ഞ പതിപ്പില്‍ നല്‍കാന്‍ സാധിക്കും. എന്നാല്‍ ഇതിനും ആര്‍ടിഒ അനുമതി തേടണം. കാറിന്റെ ഉയര്‍ന്ന പതിപ്പാണ് രാജ്യത്ത് വില്‍പനാനുമതി നേടുന്നതെന്നതാണ് ഇതിന് കാരണം.

Trending On DriveSpark Malayalam:

2017 ല്‍ ഇന്ത്യന്‍ വിപണിയില്‍ തിളങ്ങിയ കാറുകള്‍

ആദ്യ ഇലക്ട്രിക് കാറുമായി മാരുതി; പ്രതീക്ഷയോടെ വിപണി

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

നിയമം ലംഘിക്കുന്ന അനധികൃത മോഡിഫിക്കേഷനുകള്‍ ഇവയൊക്കെ —

വലിച്ചു നീട്ടല്‍

'സ്‌ട്രെച്ചിംഗ്' (Stretching) അല്ലെങ്കില്‍ വലിച്ചുനീട്ടലാണ് രൂപമാറ്റം വരുത്തിയ കാറുകള്‍ക്ക് മേല്‍ പിടിവീഴാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

ഏതാനും നാളുകള്‍ക്ക് മുമ്പ് ലിമോസീന്‍ പരിവേഷത്തില്‍ പിടിക്കപ്പെട്ട നിസാന്‍ സണ്ണി ഇതിനുത്തമ ഉദ്ദാഹരണമാണ്. കാറിന്റെ ഘടന വലിച്ചു നീട്ടുന്നത് സുരക്ഷാമുഖത്ത് ഒട്ടേറെ ആശങ്കകള്‍ ഉണര്‍ത്തും.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

വെട്ടിയൊതുക്കല്‍

അനുയോജ്യമായ കരുത്തുറ്റ ഘടനയിലാണ് നിര്‍മ്മാതാക്കള്‍ കാറുകളെ വിപണിയില്‍ എത്തിക്കുന്നത്. എന്നാല്‍ കാറിന്റെ ദൃഢമേറിയ ഘടനയെ വെല്ലുവിളിച്ചാണ് വെട്ടിയൊതുക്കല്‍ (Chopping and Cutting) നടപടികള്‍ അരങ്ങേറുന്നതും.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

മോണോകോഖ് ചാസികള്‍ ഇത്തരം നടപടിയില്‍ ഏറെ ദുര്‍ബലപ്പെടും. കാറിന്റെ ഘടനയില്‍ വരുത്തുന്ന രൂപമാറ്റങ്ങള്‍ക്ക് എല്ലാം ആര്‍ടിഒയില്‍ നിന്നും അനുമതി നേടേണ്ടതാണ്.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

രൂപമാറ്റം

ARAI യുടെ അംഗീകാരം ലഭിച്ച കാറുകള്‍ മാത്രമാണ് ഇന്ത്യയില്‍ ഔദ്യോഗികമായി വില്‍ക്കപ്പെടുന്നത്. നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസൃതമയാണ് കാറിലെ പാര്‍ട്സുകളെ വരെ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നതും.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

എന്നാല്‍ നിര്‍മ്മാതാക്കള്‍ നല്‍കുന്ന അനുയോജ്യ ഘടകങ്ങള്‍ക്ക് പകരം അനൗദ്യോഗിക പാര്‍ട്‌സുകളും ഘടനകളുമാകും അനധികൃതമായി കാറിന്റെ രൂപം മാറ്റുമ്പോള്‍ ഉപയോഗിക്കപ്പെടുക. ഇതും സുരക്ഷാഭീഷണി ഉയര്‍ത്തും. ഇത്തരത്തില്‍ രൂപമാറ്റം വരുത്തിയ കാറുകളെ പിടികൂടാന്‍ ആര്‍ടിഒയ്ക്ക് പൂര്‍ണ അധികാരമുണ്ട്.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

ഉയരം വര്‍ധിപ്പിക്കുക

ഓഫ്-റോഡിംഗിന് വേണ്ടി ഇന്ന് പലതരത്തിലുള്ള ലിഫ്റ്റ് കിറ്റുകള്‍ ലഭ്യമാണ്. എന്നാല്‍ ഈ ലിഫ്റ്റ് കിറ്റുകള്‍ സാധാരണ വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.

നിയമസാധുതയുള്ള ചില കാര്‍ മോഡിഫിക്കേഷനുകള്‍

റോഡില്‍ ഇത് കൂടുതല്‍ അപകടം വിളിച്ച് വരുത്തും. കാറിന്റെ ഉയരം വര്‍ധിക്കുന്നതിന് അനുസരിച്ച് ബ്ലൈന്‍ഡ് സ്‌പോടുകള്‍ കൂടും.

Image Source:Modified Rides, Top World Auto

Trending On DriveSpark Malayalam:

കാര്‍ ടയര്‍ കൃത്യമായി മാറേണ്ടത് എപ്പോള്‍?

ഒരു ലക്ഷം രൂപയ്ക്ക് താഴെ വില; ഈ വര്‍ഷം വിപണിയില്‍ എത്തിയ മികച്ച അഞ്ച് ബൈക്കുകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips #modification
English summary
Legal Car Modifications. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X