അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

യു.എ.ഇയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ഇപ്പോള്‍ ഇന്ത്യന്‍ എംബസിയില്‍ അവരുടെ അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റ് (IDP) പുതുക്കാനുള്ള അവസരമൊരുക്കി അബുദാബിയിലെ ഇന്ത്യന്‍ എംബസി.

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

പദ്ധതി ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അതത് രാജ്യങ്ങളിലെ ഗതാഗത മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാമെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

രാവിലെ 8.30 മുതല്‍ 12.30 വരെയാണ് കോണ്‍സുലര്‍ സേവനങ്ങളെന്നും വെള്ളിയാഴ്ച അവധിയായിരിക്കുമെന്നും എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കേണ്ടവര്‍ പാസ്പോര്‍ട്ടും കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സും ഹാജരാക്കണം.

MOST READ: GST -ക്ക് കീഴിൽ രാജ്യത്തുടനീളം പെട്രോൾ വില ലിറ്ററിന് 75 രൂപയായി കുറയ്ക്കാൻ കഴിയുമെന്ന് സാമ്പത്തിക വിദഗ്ധർ

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

അപേക്ഷകര്‍ക്ക് കോണ്‍സുലര്‍ സര്‍വീസ് ഫീസായി 40 ദിര്‍ഹവും ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) ചാര്‍ജായി 8 ദിര്‍ഹവും ഈടാക്കും.

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

IDP പുതുക്കുന്നതിന് അപേക്ഷിക്കുന്നവര്‍ സാധുവായ പാസ്പോര്‍ട്ട്, കാലഹരണപ്പെട്ട IDP / IDP നമ്പര്‍, അവരുടെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ ഹാജരാക്കേണ്ടതുണ്ട്.

MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

ഈ രേഖകള്‍ കൂടാതെ, അപേക്ഷകര്‍ കോണ്‍സുലര്‍ സേവന ഫോം (EAP-II) സമര്‍പ്പിക്കേണ്ടതുണ്ട്. എംബസി നല്‍കിയ രസീതിനൊപ്പം ബന്ധപ്പെട്ട എല്ലാ രേഖകളും എംപരിവാഹന്‍ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യേണ്ടതാണ്.

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

അവിടെ അപേക്ഷകനും എന്‍ഡിപി ഫീസ് അടയ്ക്കാന്‍ ആവശ്യപ്പെടും. എല്ലാ രേഖകളും പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാല്‍, ലൈസന്‍സിംഗ് അതോറിറ്റി അപേക്ഷകന്റെ റെസിഡന്‍ഷ്യല്‍ വിലാസത്തിലേക്ക് നേരിട്ട് IDP കൊറിയര്‍ ചെയ്യും.

MOST READ: കൂടുതൽ കരുത്തരാകാൻ ടാറ്റ; ഹാരിയറിനും സഫാരിക്കും പുതിയ ടർബോ പെട്രോൾ എഞ്ചിൻ ഒരുങ്ങുന്നു

അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍

ദുബായിലും വടക്കന്‍ എമിറേറ്റുകളിലും താമസിക്കുന്ന ഇന്ത്യക്കാര്‍ക്കും ഇതേ പ്രക്രിയയിലൂടെ കടന്നുപോകേണ്ടിവരും. ഫീസും സമാനമായിരിക്കും. എന്നിരുന്നാലും, കോണ്‍സുലേറ്റ് സന്ദര്‍ശിക്കുന്നതിനുപകരം, ഡൊക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നതിന് അവര്‍ ഐവിഎസ് ഓഫീസ് സന്ദര്‍ശിക്കേണ്ടതുണ്ട്.

Most Read Articles

Malayalam
English summary
Now Renew International Driving Permit At Indian Embassy, More Details Here. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X