ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമുണ്ടോ?

പ്രീമിയം ഇന്ധനം നിറച്ചാല്‍ കാറിന്റെ ഇന്ധനക്ഷമതയും പ്രകടനവും വര്‍ധിക്കുമെന്നാണ് പൊതുധാരണ. പ്രീമിയം ഇന്ധനം ഉപയോഗിച്ചാല്‍ എഞ്ചിന് കൂടുതല്‍ സംരക്ഷണം ലഭിക്കുമെന്ന് വിശ്വസിക്കുന്നവരും ഇന്ന് കുറവല്ല. എന്നാല്‍ സാധാരണ കാറില്‍ വില കൂടിയ പ്രീമിയം ഇന്ധനം നിറയ്ക്കുന്നത് കൊണ്ട് ഗുണമുണ്ടോ?

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

സാധാരണ ഇന്ധനത്തെ അപേക്ഷിച്ച് പ്രീമിയം ഇന്ധനങ്ങളുടെ ഒക്ടേന്‍ അളവ് കൂടുതലാണ്. അതായത് സാധാരണ ഇന്ധനങ്ങളില്‍ ഒക്ടേന്‍ അളവ് 87 രേഖപ്പെടുത്തുമ്പോള്‍ പ്രീമിയം ഇന്ധനങ്ങളുടെ ഒക്ടേന്‍ അളവ് 92 അല്ലെങ്കില്‍ 93 എന്നാകും.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിലുള്ള(High Compression Ratio) കാറുകളില്‍ 'എഞ്ചിന്‍ നോക്ക്' (Engine Knock) തടയുകയാണ് പ്രീമിയം ഇന്ധനങ്ങളുടെ ലക്ഷ്യം.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

ഉയര്‍ന്ന കമ്പ്രഷന്‍ അനുപാതത്തിലുള്ള എഞ്ചിനില്‍ ഒക്ടേന്‍ അളവ് കുറഞ്ഞ ഇന്ധനമാണ് ഉപയോഗിക്കുന്നതെങ്കില്‍, ഇന്ധനം അനവസരത്തില്‍ കത്താന്‍ സാധ്യതയുണ്ട്. ഇത് എഞ്ചിന്‍ നോക്കിന് വഴിതെളിക്കും.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

ഏതൊക്കെ കാറുകള്‍ക്കാണ് പ്രീമിയം ഇന്ധനം ആവശ്യം?

ഇന്ന് ബജറ്റ് വിലയില്‍ വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും കുറഞ്ഞ കമ്പ്രഷന്‍ അനുപാതത്തിലുള്ള എഞ്ചിനാണ് ഒരുങ്ങുന്നത്.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

അതിനാല്‍ ഒക്ടേന്‍ അളവ് കുറഞ്ഞ സാധാരണ ഇന്ധനത്തില്‍ നിന്നും തന്നെ ആവശ്യമായ ഊര്‍ജ്ജം എഞ്ചിന് ലഭിക്കും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

പ്രധാനമായും പെര്‍ഫോര്‍മന്‍സ് കാറുകള്‍ക്കും, ഉയര്‍ന്ന ആഢംബര കാറുകള്‍ക്കുമാണ് പ്രീമിയം ഇന്ധനം നിറയ്‌ക്കേണ്ടതായി വരുന്നത്. എന്നാല്‍ വിപണിയില്‍ എത്തുന്ന മിക്ക കാറുകളിലും ഇപ്പോള്‍ നോക്ക് സെന്‍സറുകളെ നിര്‍മ്മാതാക്കള്‍ ഒരുക്കുന്നുണ്ട്.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

പ്രീമിയം ഇന്ധനം ശുപാര്‍ശ ചെയ്യുന്ന കാറുകളില്‍ ഒക്ടേന്‍ അളവ് കുറഞ്ഞ സാധാരണ ഇന്ധനമാണ് നിറയ്ക്കുന്നതെങ്കില്‍ എഞ്ചിന്‍ നോക്ക് തടയുന്നതിന് വേണ്ടി സെന്‍സറുകള്‍ എഞ്ചിന്‍ ടൈമിങ് പുന:ക്രമീകരിക്കും.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

അതേസമയം പ്രീമിയം ഇന്ധനം ശുപാര്‍ശ ചെയ്യാത്ത സാധാരണ കാറുകളില്‍ പ്രീമിയം ഇന്ധനം നിറച്ചത് കൊണ്ട് പ്രത്യേക ഗുണം ലഭിക്കാന്‍ പോകുന്നില്ല. ഇത്തരം കാറുകളില്‍ ഇന്ധനക്ഷമതയോ, മികവോ വര്‍ധിക്കില്ല.

Recommended Video

[Malayalam] 2017 Hyundai Verna Launched In India - DriveSpark
ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

പ്രീമിയം ഇന്ധനം എഞ്ചിന് സംരക്ഷണമേകുമോ?

എഞ്ചിന് സംരക്ഷണമേകാന്‍ പ്രീമിയം ഇന്ധനത്തിന് സാധിക്കുമെന്ന് കമ്പനികള്‍ പരസ്യത്തില്‍ പറയാറുണ്ട്. എന്നാല്‍ പഠനപ്രകാരം എല്ലാ ഇന്ധനത്തിലും എഞ്ചിന്‍ ഡിറ്റര്‍ജന്റുകളുണ്ട്.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

എഞ്ചിനില്‍ അടിഞ്ഞ കൂടുതന്ന കരിയും മറ്റ് മാലിന്യങ്ങളും ഇന്ധനത്തിലുള്ള ഈ ഡിറ്റര്‍ജന്റുകള്‍ നീക്കം ചെയ്യും.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

അതിനാല്‍ അതത് കാറുകളില്‍ നിര്‍മ്മാതാക്കള്‍ ഏത് ഇന്ധനമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണ് പ്രീമിയം ഇന്ധനം നിറയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ലഭിക്കുക.

ശരിക്കും കാറില്‍ പ്രീമിയം ഇന്ധനം നിറയ്ക്കണോ?

പ്രീമിയം ഇന്ധനം നിര്‍മ്മാതാക്കള്‍ ശുപാര്‍ശ ചെയ്യുന്നില്ലെങ്കില്‍ സാധാരണ ഇന്ധനത്തില്‍ തന്നെ കാറോടിക്കുന്നതാണ് ഉത്തമം.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Should I Use Premium Fuel in My Car? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X