ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ബ്രേക്കിംഗിനെ കൂടി ആശ്രയിച്ചാണ് ഓരോരുത്തരുടെയും ഡ്രൈവിംഗ് മികവ് വിലയിരുത്തപ്പെടുക. ഇന്ന് വരുന്ന മിക്ക പുത്തന്‍ മോട്ടോര്‍സൈക്കിളിലും കാറുകളിലും ഡിസ്‌ക് ബ്രേക്കുകളാണ് ഫ്രണ്ട് എന്‍ഡിലും, ചിലപ്പൊഴൊക്കെ റിയര്‍ എന്‍ഡിലും ഒരുങ്ങുന്നത്.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ബ്രേക്ക് ചവിട്ടുമ്പോള്‍, റോട്ടറുകളുടെ വേഗത കുറയ്ക്കുന്നതിന് വേണ്ടി ബ്രേക്ക് പാഡുകളെയാണ് ഡിസ്‌ക് ബ്രേക്ക് സിസ്റ്റം ഉപയോഗിക്കുന്നത്. വാഹനം നിര്‍ത്തുന്നതിന് വേണ്ടി ബ്രേക്ക് റോട്ടറുകളില്‍ ബ്രേക്ക് പാഡുകള്‍ ഫ്രിക്ഷന്‍ ഒരുക്കുകയാണ് പതിവ്.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

അതിനാല്‍ ബ്രേക്കിംഗില്‍ ബ്രേക്ക് പാഡുകള്‍ക്ക് പ്രഥമ സ്ഥാനമാണുള്ളത്. ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍, കണ്ടെത്താം —

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കണ്ട് വിലയിരുത്താം

മിക്ക അവസരങ്ങളിലും ബ്രേക്ക് പാഡുകള്‍ മാറ്റാറായോ എന്നത് സൂക്ഷ്മമായി കണ്ട് വിലയിരുത്താന്‍ സാധിക്കും. ബ്രേക്ക് പാഡുകള്‍ക്ക് ആവശ്യത്തിന് കട്ടി ഇല്ലെന്ന് കണ്ടെത്തിയാല്‍ ഉടനടി മാറ്റേണ്ടതാണ്.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

സാധാരണയായി 2 മില്ലിമീറ്ററില്‍ കുറവ് കട്ടിയുള്ള ബ്രേക്ക് പാഡുകള്‍, ബ്രേക്കിംഗ് ദുഷ്‌കരമാക്കും.

Trending On DriveSpark Malayalam:

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ബ്രേക്കില്‍ നിന്നുമുള്ള ശബ്ദം

ബ്രേക്കിംഗില്‍ ഉയരുന്ന ശബ്ദവും ബ്രേക്ക് പാഡുകള്‍ മാറ്റാറായി എന്ന സൂചനയാണ് നല്‍കുന്നത്. ബ്രേക്ക് പാഡുകള്‍ തേഞ്ഞ് തീരാറാകുമ്പോഴാണ് ശബ്ദം ഉടലെടുക്കുക.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ലോഹത്തിന് മേല്‍ ലോഹം വന്ന് പതിയുന്ന ശബ്ദമാണിത്. ബ്രേക്ക് പാഡുകള്‍ മാറ്റിയില്ലായെങ്കില്‍, വൈകിയുള്ള ബ്രൈക്കിംഗിന് ഒപ്പം റോട്ടര്‍ തകരാറുകന്നതിലേക്കും ഇത് നയിക്കും.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ബ്രേക്കിംഗ് ഫോഴ്‌സ്

മുകളില്‍ സൂചിപ്പിച്ചത് പോലെ, ബ്രേക്കിംഗ് ലഭിക്കാനുള്ള കാലതാമസവും ബ്രേക്ക് പാഡുകള്‍ മാറ്റാനുള്ള സൂചനയാണ്. സ്ഥിരമായി ഡ്രൈവ് ചെയ്യുന്ന വ്യക്തിക്ക് ഈ സൂചന എളുപ്പം മനസിലാക്കാന്‍ സാധിക്കും.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഡാഷ്‌ബോര്‍ഡിലെ മുന്നറിയിപ്പ് ചിഹ്നം

ഇന്ന് വരുന്ന പുത്തന്‍ കാര്‍/ബൈക്കുകളില്‍ ബ്രേക്ക് പാഡുകള്‍ മാറ്റാറായോ എന്ന് വിലയിരുത്തുന്ന അത്യാധുനിക സെന്‍സറുകള്‍ ഇടംപിടിക്കുന്നുണ്ട്.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ബ്രേക്ക് പാഡുകള്‍ മാറ്റാറായി എന്ന് കണ്ടെത്തിയാല്‍ ഈ സെന്‍സറുകള്‍ മുഖേന ഡാഷ്‌ബോര്‍ഡില്‍ മുന്നറിയിപ്പ് ചിഹ്നം തെളിയും.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ബ്രേക്ക് പെഡല്‍

ബ്രേക്കിംഗിനിടെ ബ്രേക്ക് പെഡലില്‍ ഉടലെടുക്കുന്ന ചെറിയ വിറയല്‍ സാഹചര്യം മോശമാണെന്ന സൂചനയാണ് നല്‍കുന്നത്. ഇനി ബ്രേക്ക് ചെയ്യുമ്പോള്‍ കാറില്‍ മുഴുവന്‍ കുലുക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ സ്ഥിതിഗതികള്‍ ഒരല്‍പം ഗുരുതരമാണ്.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഈ സാഹചര്യത്തില്‍ അടിയന്തരമായി മെക്കാനിക്കിനെ കൊണ്ട് ബ്രേക്ക് പെഡല്‍ പരിശോധിപ്പിക്കേണ്ടത് അനിവാര്യമാണ്.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

'മുങ്ങുന്ന' പെഡല്‍

വിറയല്‍ പോലെ തന്നെ ബ്രേക്ക് പെഡലുകള്‍ താഴ്ന്നിറങ്ങുന്നതും പ്രശ്നമാണ്. ബ്രേക്ക് ഫ്ളൂയിഡിന്റെ കുറവാണ് ഇത് സൂചിപ്പിക്കുന്നത്. സാധാരണ ഗതിയില്‍ ബ്രേക്ക് ഫ്ളൂയിഡുകള്‍ ബാഷ്പീകരിക്കപ്പെടില്ല.

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഇനി പെട്ടെന്ന് ബ്രേക്ക് ഫ്ളൂയിഡുകള്‍ കുറയുന്നൂവെങ്കില്‍, ചോര്‍ച്ചയാകും കാരണം. ബ്രേക്കിംഗ് സംവിധാനത്തില്‍ ബ്രേക്ക് ഫ്ളൂയിഡുകള്‍ നിര്‍ണായകമാണ്.

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Reasons To Change Brake Pads On Time. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X