സിഗ്നല്‍ കാത്തു കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

ഒരല്‍പനേരം കാത്തു നില്‍ക്കേണ്ട സന്ദര്‍ഭത്തില്‍ കാര്‍ പൂര്‍ണമായും നിര്‍ത്തിയിടാന്‍ പലര്‍ക്കും മടിയാണ്. നിശ്ചലാവസ്ഥയിലാണെങ്കിലും എഞ്ചിന്‍ പ്രവര്‍ത്തന സജ്ജമായി നിര്‍ത്താനാണ് ഏവര്‍ക്കും താത്പര്യം.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തി വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എഞ്ചിനും അനുബന്ധ ഭാഗങ്ങള്‍ക്കും തകരാര്‍ സംഭവിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

കൂടാതെ ഇന്ധനക്ഷമതയെ മുന്‍നിര്‍ത്തി എഞ്ചിന്‍ പൂര്‍ണമായി നിര്‍ത്താന്‍ മടിക്കുന്നവരും ഇന്ന് കുറവല്ല. എഞ്ചിന്‍ നിര്‍ത്തിയതിന് ശേഷം വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൂടുതല്‍ ഇന്ധനം നഷ്ടമാകുമെന്ന ധാരണയിലാണ് പലരും ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തിയിടാന്‍ മടിക്കുന്നത്.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

എന്നാല്‍ ഈ ധാരണ ശരിയല്ല. ട്രാഫിക് സിഗ്നലുകളില്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്താതെ മിനിട്ടുകള്‍ കാത്തു കിടക്കുന്നത് ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

പ്രധാനമായും കാര്‍ പൂര്‍ണമായും നിര്‍ത്താതെ കാത്തു കിടക്കുമ്പോള്‍ കൂടുതല്‍ ഇന്ധനം നഷ്ടപ്പെടും. കാര്‍ നിര്‍ത്തിയതിന് ശേഷം വീണ്ടും പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഇന്ധനഉപഭോഗം വര്‍ധിക്കുമെന്ന ധാരണ മിക്കവര്‍ക്കുമുണ്ട്.

Recommended Video

Shocking Car Accident That Happened In Karunagappally, Kerala
സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

പത്ത് മിനുട്ടിലേറെ എഞ്ചിന്‍ നിശ്ചലാവസ്ഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധന ഉപഭോഗം കാര്യമായി വര്‍ധിക്കും. എന്നാല്‍ പത്ത് സെക്കന്‍ഡില്‍ താഴെ മാത്രമാണ് കാത്തുനില്‍ക്കേണ്ട സാഹചര്യമെങ്കില്‍ എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് നിര്‍ത്തുന്നതാണ് ഉത്തമം.

Trending On DriveSpark Malayalam:

കാറിൽ എഞ്ചിന്‍ തകരാറുണ്ടെന്ന് എങ്ങനെ തിരിച്ചറിയാം? - ഈ മുന്നറിയിപ്പ് ലക്ഷണങ്ങൾ അവഗണിക്കരുത്!

ഇതാണ് റിവേഴ്‌സ് ഗിയറോടെയുള്ള ഇന്ത്യയുടെ ആദ്യ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്!

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

എഞ്ചിന്‍ നിര്‍ത്തി വീണ്ടും സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഘടകങ്ങള്‍ക്ക് കേടുപാട് സംഭവിക്കുമെന്ന ധാരണയിന്മേലാണ് എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്താന്‍ ചിലര്‍ മടിക്കുന്നത്.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

എന്നാല്‍ ഈ ധാരണ തെറ്റാണ്. ഇന്ന് വരുന്ന മിക്കവാഹനങ്ങളിലും ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍ പതിപ്പുകളാണുള്ളത്. ഏറിയ സമ്മര്‍ദ്ദം അതിജീവിക്കാനുള്ള ശേഷി ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനും ഘടകങ്ങള്‍ക്കുമുണ്ട്.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

കൂടാതെ നിശ്ചലാവസ്ഥയില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ധനം ഫലപ്രദമായി കത്തില്ല. നിര്‍ത്തിയിടുന്ന വേളയില്‍ ഇന്ധനം കത്താനാവശ്യമായ താപത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് ഇതിന് കാരണം.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

ഇന്ധനം പൂര്‍ണമായും കത്താതെ പോകുന്നത് ഇന്ധനക്ഷമതയെ ബാധിക്കും. തണുപ്പ് കാലത്ത് കാര്‍ ഉപയോഗിക്കുന്നതിന് മുമ്പ് സ്റ്റാര്‍ട്ട് ചെയ്ത് ചൂടാക്കുന്ന പതിവ് ചിലര്‍ക്കുണ്ട്. എന്നാല്‍ ഈ നടപടി ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

ഡ്രൈവ് ചെയ്യുന്നതിന് മുമ്പ്, പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ താപത്തിലേക്ക് എഞ്ചിനെ കൊണ്ടു വരണമെന്ന സങ്കല്‍പം കാര്‍ബ്യുറേറ്ററുകളുടെ കാലത്താണ് തലപൊക്കുന്നത്.

Trending On DriveSpark Malayalam:

സണ്‍ഗ്ലാസ് ധരിച്ച് ഡ്രൈവ് ചെയ്യുന്നത് സുരക്ഷിതമോ?

പോയ വര്‍ഷം ഇന്ത്യയോട് വിട പറഞ്ഞ ചില കാറുകള്‍

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

കാര്‍ബ്യുറേറ്റര്‍ എഞ്ചിനുകളുടെ കാര്യത്തില്‍ ഇത് ശരിയാണ്. ഡ്രൈവ് ചെയ്യുന്നതിന് മുമ്പ് അനുയോജ്യമായ താപത്തില്‍ എത്തിയാല്‍ മാത്രമാണ് സുഗമമായ ഡ്രൈവിംഗ് ഇത്തരം കാറുകള്‍ കാഴ്ചവെക്കുകയുള്ളു.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

എന്നാല്‍ ഇന്ന് വരുന്ന കാറുകളില്‍ ഇടംപിടിക്കുന്നത് ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനുകളാണ്. കുറഞ്ഞ താപത്തിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ എഞ്ചിനെ പര്യാപ്തപ്പെടുത്തുന്നതാണ് ഫ്യൂവല്‍ ഇഞ്ചക്ടഡ് കാറുകളിലെ ഇസിയു.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

തണുപ്പ് കാലത്ത് കാര്‍ നിര്‍ത്തിയിട്ട് 'ചൂടാക്കുന്നത്' കൊണ്ടുള്ള തകരാര്‍

തണുപ്പ് കാലത്ത് കാര്‍ നിര്‍ത്തിയിട്ട് ചൂടാക്കാനുള്ള ശ്രമം എഞ്ചിന്‍ ഓയിലിന്റെ സാന്ദ്രത കുറയ്ക്കും (Engine Oil Dilution). കാര്‍ പ്രവര്‍ത്തിപ്പിച്ച് എഞ്ചിന്‍ താപം വര്‍ധിപ്പിക്കാനുള്ള ശ്രമം ഇന്ധനവും എഞ്ചിന്‍ ഓയിലും തമ്മില്‍ കലരുന്നതിന് കാരണമാകും.

സിഗ്നല്‍ കാത്ത് കിടക്കുമ്പോള്‍ കാര്‍ എഞ്ചിന്‍ പൂര്‍ണമായും നിര്‍ത്തിയിടുന്നത് ശരിയോ?

തത്ഫലമായി എഞ്ചിന്‍ ഓയിലിന് ലൂബ്രിക്കേഷന്‍ സ്വഭാവം നഷ്ടപ്പെടും. എഞ്ചിന് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കാതെ പോകുന്നതിനാണ് ഇത് വഴിതെളിക്കുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Reasons Why Idling Your Car Is Bad. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X