Just In
- 4 min ago ആവേശമുയർത്തി 2024 സ്വിഫ്റ്റിൻ്റെ പുത്തൻ പരസ്യവീഡിയോ, വാങ്ങാൻ ഉണ്ട് ഒരുപാട് കാരണങ്ങൾ
- 41 min ago ലോകം ഇനി ബജാജിനെ ഉറ്റുനോക്കും! ഇതുപോലൊരു ടൂവീലര്‍ ഇതുവരെ ആരും പുറത്തിറക്കിയിട്ടില്ല
- 1 hr ago ഥാറിന്റെ 'അപ്പൻ തമ്പുരാൻ'; മുഖംമിനുക്കി ജീപ്പ് റാങ്ലറിന്റെ എഴുന്നള്ളത്ത്; വില കേട്ടാൽ ഞെട്ടും
- 1 hr ago 2024 ജീപ്പ് റാങ്ലർ ഫെയ്സ്ലിഫ്റ്റിൻ്റെ വീഡിയോ റിവ്യൂ കാണാം
Don't Miss
- Technology വെറും 29 രൂപയ്ക്ക് ഇത്രയും നേട്ടമോ! വീടുകളിൽ സന്തോഷച്ചിരി നിറയ്ക്കാൻ പുതിയ പ്ലാനുമായി ജിയോ
- Movies ഫിമെയിൽ ഫ്രണ്ട്സിനോട് ചെയ്യുന്നതേ ജാസ്മിനോടും ചെയ്തിട്ടുള്ളൂ! കല്യാണം കഴിക്കില്ല- ഗബ്രിയ്ക്കെതിരെ പ്രേക്ഷകർ
- Sports T20 World Cup 2024: ഇതു അതു തന്നെ, സഞ്ജുവും ലോകകപ്പിന്! കോള്‍ വന്നു? നിര്‍ണായക സൂചന
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Lifestyle ദാമ്പത്യത്തിലെ ഈ അഞ്ച് പ്രശ്നങ്ങളാണ് വിവാഹ മോചനത്തിന് കാരണം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ആരോഗ്യ പ്രവർത്തകർക്കായി 1000 കാറുകൾ ഒരുക്കി റെവ്വ്
ലോകമെമ്പാടുമുള്ള വാഹന നിർമ്മാതാക്കളും മറ്റ് വാഹന സർവ്വീസ് ഓപ്പറേറ്റമാരും ഈ കൊവിഡ്-19 കാലയളവിൽ തങ്ങളാൽ ആവുന്ന എല്ലാവിധ പിന്തുണയും സഹായങ്ങളും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ പ്രതിസന്ധി ഘട്ടത്തിൽ പൊതുഗതാഗത സംവിധാനങ്ങളുടേയും മറ്റ് ക്യാബുകളുയേടും സേവനങ്ങൾ ഒന്നും തന്നെ ഇല്ല.
അതിനാൽ വീടുകൾക്കും ആശുപത്രികൾക്കുമിടയിൽ യാത്ര ചെയ്യാൻ സഹായിക്കുന്നതിന് ആശുപത്രി ജീവനക്കാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കാറുകൾ സൗജന്യമായി നൽകുമെന്ന് സെൽഫ് ഡ്രൈവിംഗ് മൊബിലിറ്റി സ്റ്റാർട്ടപ്പായ റെവ്വ് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഡൽഹി, ബെംഗളൂരു, മുംബൈ, ചെന്നൈ, പൂനെ എന്നിങ്ങനെ അഞ്ച് നഗരങ്ങളിൽ ഈ സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.
പ്രസക്തമായ ഐഡി പ്രൂഫ് സമർപ്പിച്ചുകൊണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഈ സേവനം ലഭ്യമാക്കാം. തുടക്കത്തിൽ, സ്റ്റാർട്ടപ്പ് കമ്പനി സേവനത്തിനായി ആയിരത്തോളം കാറുകൾ ലഭ്യമാക്കും, ആവശ്യമെങ്കിൽ ഈ എണ്ണം പിന്നീട് വർദ്ധിപ്പിക്കാമെന്ന് റെവ്വ് അധികൃതർ അറിയിച്ചു.
ആരോഗ്യ പ്രവർത്തകർക്ക് 9250035555 എന്ന നമ്പറിൽ ബുക്കിംഗ് നടത്താം. കൂടാതെ, കമ്പനിയുടെ വെബ്സൈറ്റ്, ആപ്ലിക്കേഷനുകൾ എന്നിവയിലൂടെയും ഈ സേവനം ലഭ്യമാകും.
കൊവിഡ് -19 പ്രതിസന്ധിയെ നേരിടുന്ന ആരോഗ്യ പ്രവർത്തകർ സമൂഹത്തിന്റെ യഥാർത്ഥ നായകന്മാരാണെന്നും പൊതുഗതാഗതം ലഭ്യമല്ലാത്തതിനാൽ ആശുപത്രികളിലേക്കുള്ള യാത്രയിൽ അവരിൽ പലരും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.
അടുത്തിടെ ഡോക്ടർമാർക്കും മറ്റ് അവശ്യ സേവനങ്ങൾക്കും 500 ക്യാബുകൾ വാഹന സർവ്വീസ് ഓപ്പറേറ്ററുമാരായ ഓലയും വിട്ടു നൽകിയിരുന്നു.