വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

വേനൽ ഇങ്ങ് പടിവാതിലിൽ എത്തിയിരിക്കുകയാണ്, കടുത്ത ചൂടിനെ നേരിടാൻ വീടുകൾ ഒരുക്കുന്നത് പോലെ കാറുകളും തയ്യാറാക്കാനുള്ള സമയമാണിത്.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

ഇടയ്ക്കിടെയുള്ള നീണ്ട യാത്രകൾ മാത്രമല്ല, നഗരത്തിലും പരിസരത്തും ഈ ചൂടത്തുള്ള ദൈനംദിന യാത്രകളും കാറിനെ ബാധിക്കുന്നു. അതിനാൽ, ഇതിന് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

ഈ വേനൽക്കാലത്ത് കാർ ആരോഗ്യകരമായ അവസ്ഥയിൽ നിലനിർത്തുന്നതിന് എളുപ്പവും അടിസ്ഥാനപരവുമായ ചില പ്രധാന ടിപ്പുകൾ ഇതാ:

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

എയർകണ്ടീഷണർ

വേനൽക്കാലത്ത് ഒരു കാറിൽ പരിശോധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്. കാറിന്റെ എസിയിൽ നിന്ന് ഒപ്റ്റിമൽ എയർ കണ്ടീഷനിംഗ് ലഭ്യമല്ലെങ്കിൽ, പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു മെക്കാനിക്കിനെ കാർ കാണിക്കേണ്ട സമയമാണിത്.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

കൂളന്റ് സിസ്റ്റം

മനുഷ്യർക്ക് മാത്രമല്ല, കാറുകൾക്കും വേനൽക്കാലത്ത് കൂളിംഗ് ആവശ്യമാണ്. വാഹനത്തിന്റെ ഹോസസുകൾക്കും റിസർവോയറിനുമൊപ്പം വാഹനത്തിന്റെ കൂളന്റ് നിലയും പരിശോധിക്കണം. കണക്ഷൻ പോയിന്റുകളും ജോയിന്റുകളും നന്നായി പരിശോധിക്കണം, അതോടൊപ്പം ചോർച്ച ഇല്ലെന്നും ഉറപ്പു വരുത്തണം.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

സൺഷെയ്ഡും ഡാഷ്‌ബോർഡും

പല കാർ ഉടമകളും അവരുടെ കാറുകൾ വെയിലും ചൂടുമടിക്കുന്ന തുറന്ന സ്ഥലത്താണ് പാർക്ക് ചെയ്യുന്നത്. ഇത്തരക്കാർ നേരിട്ടുള്ള ചൂടിൽ നിന്ന് ഡാഷ്‌ബോർഡിനെ സംരക്ഷിക്കുന്ന മികച്ച നിലവാരമുള്ള വിൻഡ്‌ഷീൽഡ് കവർ വാങ്ങുന്നത് ഒരു പ്രധാന കാര്യമാണ്.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

ഈ രീതിയിൽ, കാറിന്റെ ക്യാബിനും അധികം ചൂടാവാതെ തുടരും. റിയർ സൺഷെയ്ഡും പ്രധാനമാണ്, കാരണം ഇത് പിൻ സീറ്റുകളും ഡാഷ്‌ബോർഡും പരിരക്ഷിക്കാൻ സഹായിക്കും.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

എയർ ഫിൽട്ടർ

കാറിന്റെ നോസലികളായ ഡ്രെയിനേജ് പോയിന്റുകൾ, എയർ ഫിൽട്ടർ എന്നിവ പൊടി, അവശിഷ്ടങ്ങൾ എന്നിവ കാരണം അടഞ്ഞുപോയേക്കാം. അതിനാൽ, വാഹനത്തിൽ നിന്ന് മികച്ച പ്രകടനം നേടുന്നതിനും കാറിന് കേടുപാടുകൾ സംഭവിച്ചിക്കില്ലെന്ന് ഉറപ്പാക്കുന്നതിനും ഈ ഭാഗങ്ങൾ സമഗ്രമായ ക്ലീനിംഗ് അർഹിക്കുന്നു.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

ടയറുകൾ

വർഷം മുഴുവനും പ്രത്യേകിച്ചും വേനൽക്കാലത്ത് പരിശോധിക്കേണ്ട ഒരു പ്രധാന ഘടകം ടയറുകളാണ്. രൂക്ഷമായ ചൂട് കാരണം ടയറുകളുടെ റബ്ബർ ഇലാസ്റ്റിസിറ്റിക്കും എയർ പ്രഷറിനും പലപ്പോഴും വ്യതിയാനങ്ങൾ സംഭവിച്ചേക്കാം.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

അതിനാൽ, എല്ലാ ടയറുകളിലെയും എയർ പ്രഷർ ക്രമീകരിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്. കൂടാതെ ത്രെഡുകളിൽ കല്ലുകൾ, ആണികൾ മുതലായവ ഇല്ല എന്നും പരിശോധിക്കണം. കാറിൽ ഒരു സ്പെയർ ടയർ സൂക്ഷിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.

വേനൽകാലം വരവായി; കൊടും ചൂടിൽ വാഹനങ്ങളെ എങ്ങനെ പരിപാലിക്കാം?

വൈപ്പറുകൾ

വേനൽക്കാലത്ത് സൂര്യപ്രകാശവും ചൂടും കാരണം വൈപ്പറിന്റെ റബ്ബറുകൾ വിണ്ടു കീറാറുണ്ട്. വിണ്ടുകീറിയ വൈപ്പറുകൾ ഡ്രൈവിംഗിനെ ബാധിക്കുന്ന തരത്തിൽ വിൻഡ്‌ഷീൽഡിൽ സ്ക്രാച്ചുകൾ ഉണ്ടാക്കാം. അതിനാൽ, കാറിന്റെ സർവീസ് സമയത്ത് വൈപ്പറുകൾ പരിശോധിക്കണം.

Most Read Articles

Malayalam
English summary
Simple And Basic Steps To Keep Your Class Running Smooth In Summer. Read in Malayalam.
Story first published: Saturday, March 6, 2021, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X