കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

എന്താണെന്ന് അറിയില്ല, കാറിന് ആ പഴയ തിളക്കം കിട്ടുന്നില്ല - മിക്ക ഉപഭോക്താക്കള്‍ക്കും ഈ പരാതിയുണ്ടാകും. പുതിയ കാര്‍ വാങ്ങി നാലോ അഞ്ചോ മാസം കഴിയുമ്പോഴേക്കും കാറിന്റെ പുതുമയും തിളക്കവും അങ്ങ് നഷ്ടപ്പെടും.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

പൊടിയും ചെളിയും നിറഞ്ഞ ഇന്ത്യന്‍ കാലാവസ്ഥയില്‍ കാറിന്റെ തിളക്കം എത്രത്തോളം സൂക്ഷിക്കാന്‍ സാധിക്കുമെന്നത് ഒരു ചോദ്യചിഹ്നമാണ്. എന്ന് കരുതി കാറിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ സാധിക്കില്ല. കാര്‍ പുതിയതോ പഴയതോ ആകട്ടെ, പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകള്‍ —

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

എപ്പോഴും മൈക്രോ ഫൈബര്‍ ഉപയോഗിച്ച് വൃത്തിയാക്കുക

കാര്‍ വൃത്തിയാക്കുന്നതിന് മുമ്പ് മൈക്രോ ഫൈബര്‍ തുണി കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുക. കഴുകിയതിന് ശേഷമുള്ള വെള്ളം അതിവേഗം തുടച്ച് നീക്കാന്‍ മൈക്രോ ഫൈബറിന് സാധിക്കും. മൃദുവായതിനാല്‍ തന്നെ തുടച്ച പാടുകളും കാറിലുണ്ടാകില്ല.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ഉണങ്ങിയ തുണി ഉപയോഗിച്ച് ഒരിക്കലും കാര്‍ വൃത്തിയാക്കരുത്

ഉണങ്ങിയ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കാന്‍ ശ്രമിച്ചാല്‍ തിളക്കം എളുപ്പം നഷ്ടപ്പെടും. പൊടിപടലങ്ങള്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴ്ത്തുമെന്നതാണ് ഇതിന് കാരണം. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് അത്യുത്തമം.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

വൃത്തിഹീനമായ കാര്‍ ഒരിക്കലും മൂടരുത്

ചെളിയും പൊടിയും നിറഞ്ഞ സാഹചര്യത്തില്‍, കവര്‍ ഉപയോഗിച്ച് കാര്‍ മൂടാന്‍ ശ്രമിക്കുന്നതും തിളക്കം കുറയ്ക്കുന്നതിന് വഴിതെളിക്കും. പൊടിയും ചെളിയും പെയിന്റിന് മേല്‍ പാടുകള്‍ വീഴ്ത്തുമെന്നതാണ് ഇതിനും കാരണം.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക

നിങ്ങളുടെ കാര്‍ പുതിയതാണ് എങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാം. ഹൈവെ യാത്രകളിലാണ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഏറെ ഫലപ്രദമാവുക.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ഒരല്‍പം ചെലവേറിയതാണെങ്കിലും കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം നിര്‍ണായക പങ്ക് വഹിക്കും.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

തിളക്കം നിലനിര്‍ത്താന്‍ ഷാമ്പൂ

തിളക്കം നിലനിര്‍ത്തുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ കാര്‍ ഷാമ്പൂ ഉപയോഗിച്ച് കഴുകുക. ഷാമ്പൂ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകേണ്ടതും ആവശ്യമാണ്.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

ഏറെ നേരം പാര്‍ക്ക് ചെയ്യേണ്ട സാഹചര്യത്തില്‍ കവര്‍ ഉപയോഗിച്ച് കാര്‍ മൂടുക

നേരിട്ടുള്ള സൂര്യപ്രകാശം കാറിന്റെ തിളക്കം നഷ്ടപ്പെടുത്തും എന്നതില്‍ യാതൊരു സംശയവുമില്ല. ദീര്‍ഘനേരം തുറസായ പ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് എങ്കില്‍, കാര്‍ കവര്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്.

കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

മുകളില്‍ നിന്നും താഴോട്ട് കാര്‍ കഴുകുക

മുകളില്‍ നിന്നും താഴോട്ടാണ് കാര്‍ കഴുകേണ്ടത്. കാരണം ബമ്പറിലും കാറിന്റെ അടിഭാഗത്തുമാണ് ഏറിയ പങ്ക് ചെളിയും പൊടിയും അടിഞ്ഞ് കൂടിയിട്ടുണ്ടാവുക.

Recommended Video

2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
കാറിന്റെ പുതുമയും തിളക്കവും നിലനിര്‍ത്താനുള്ള ചില പൊടിക്കൈകൾ

അതിനാല്‍ താഴെ നിന്നും മുകളിലോട്ട് വൃത്തിയാക്കുന്ന സാഹചര്യത്തില്‍ പെയിന്റിന് മേല്‍ സ്‌ക്രാച്ചുകളും പാടുകളും വീഴും.

Most Read Articles

Malayalam
കൂടുതല്‍... #auto tips #ഓട്ടോ ടിപ്സ്
English summary
Steps To Keep Your Car Shiny. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X