മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

സിന്തറ്റിക് എഞ്ചിന്‍ ഓയിലോ, മിനറല്‍ എഞ്ചിന്‍ ഓയിലോ - കാറിന് ഏതാണ് നല്ലത്? സിന്തറ്റിക് ഓയിലും മിനറല്‍ ഓയിലും മിക്കവരിലും ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. കാറുകളില്‍ സിന്തറ്റിക് ഓയില്‍ മാത്രം ഒഴിക്കുന്ന പോര്‍ഷയെ കണ്ടതിന് ശേഷമാണ് സിന്തറ്റിക് എഞ്ചിന്‍ ഓയില്‍ എന്തെന്നതിലേക്ക് ലോകം ശ്രദ്ധ പതിപ്പിച്ചു തുടങ്ങിയത്.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

എഞ്ചിന്‍ മികവും ഇന്ധനക്ഷമതയും വര്‍ധിപ്പിക്കാന്‍ സിന്തറ്റിക് ഓയിലുകള്‍ക്ക് സാധിക്കുമെന്നാണ് പൊതു വിശ്വാസം. കാറില്‍ സിന്തറ്റിക് ഓയില്‍ ഉപയോഗിക്കാനാണ് ഒട്ടുമിക്ക എഞ്ചിന്‍ ഓയില്‍ നിര്‍മ്മാതാക്കളും ശുപാര്‍ശ ചെയ്യാറുള്ളതും.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

എഞ്ചിന്റെ ഈടുനില്‍പ് വര്‍ധിപ്പിക്കാന്‍ സിന്തറ്റിക് ഓയിലുകള്‍ക്ക് കഴിവുണ്ടെന്നാണ് ഇവരുടെ അവകാശവാദം. മിനറല്‍ ഓയിലിനെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്ന വിലയിലാണ് സിന്തറ്റിക് എഞ്ചിന്‍ ഓയിലുകള്‍ വിപണിയില്‍ എത്താറ്. വലിയ വില കൊടുത്തു സിന്തറ്റിക് ഓയില്‍ വാങ്ങി ഉപയോഗിക്കുന്നത് കൊണ്ടു എഞ്ചിന് ഗുണം ലഭിക്കുമോ? പരിശോധിക്കാം —

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

മിനറല്‍ എഞ്ചിന്‍ ഓയില്‍

അസംസ്‌കൃത എണ്ണ (Crude Oil) സംസ്‌കരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന ഉപോത്പന്നമാണ് മിനറല്‍ എഞ്ചിന്‍ ഓയിൽ. അതായത് പ്രകൃതിദത്തമാണിത്.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

സംസ്‌കരണ പ്രക്രിയയില്‍ ലഭിക്കുന്ന സാന്ദ്രത കൂടിയ ഉപോത്പന്നങ്ങളാണ് ശേഷം ടാറായി ഉപയോഗിക്കാറ്. ഉയര്‍ന്ന കാര്‍ബണ്‍ അളവുള്ള ലഘു എണ്ണ വീണ്ടും സംസ്‌കരിച്ചെടുത്താണ് പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ വേര്‍തിരിക്കുന്നത്.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ ഗുണങ്ങള്‍

അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ നല്‍കുകയാണ് മിനറല്‍ ഓയിലിന്റെ ലക്ഷ്യം. എഞ്ചിന്‍ ഘടകങ്ങള്‍ തമ്മിലുള്ള ഘര്‍ഷണം കുറയ്ക്കുക വഴി എഞ്ചിന്‍ താപം നിയന്ത്രിച്ചു നിര്‍ത്താന്‍ മിനറല്‍ ഓയിലിന് സാധിക്കും. മിനറല്‍ എഞ്ചിന്‍ ഓയിലുകള്‍ക്ക് സിന്തറ്റിക് എഞ്ചിന്‍ ഓയിലുകളെക്കാളും വില കുറവാണ്.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ ദോഷങ്ങള്‍

ലളിതമായ പ്രക്രിയയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതിനാല്‍ വളരെ പെട്ടെന്ന് മിനറല്‍ എഞ്ചിന്‍ ഓയിലിന്റെ വിസ്‌കോസിറ്റി (Viscosity) സവിശേഷത നഷ്ടപ്പെടും.

Recommended Video

Auto Expo 2018: Tata Tiago EV - Details, Expected Price, Launch - DriveSpark
മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

അതുകൊണ്ടു കൃത്യമായ ഇടവേളകളില്‍ എഞ്ചിന്‍ ഓയില്‍ മാറ്റിയില്ലെങ്കില്‍ എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ആവശ്യമായ ലൂബ്രിക്കേഷന്‍ ലഭിക്കില്ല. ഇതു കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

ഒപ്പം മിനറല്‍ എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കുമ്പോള്‍ എഞ്ചിനില്‍ ചെളിമയമായ മാലിന്യമടിയാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ മിനറല്‍ എഞ്ചിന്‍ ഓയില്‍ കൃത്യമായ ഇടവേളകളില്‍ മാറ്റേണ്ടി വരും.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

സിന്തറ്റിക് എഞ്ചിന്‍ ഓയില്‍

മിനറല്‍ ഓയിലുകളാണ് സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് ആധാരം. എന്നാല്‍ മിനറല്‍ ഓയിലില്‍ നിന്നും ഒരൽപം വ്യത്യസ്തമാണ് സിന്തറ്റിക് ഓയിലുകളുടെ സംസ്കരണം.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യത്തില്‍ സൂക്ഷ്മമായ സംസ്‌കരണ നടപടികളിലൂടെയാണ് ഇവ ഉത്പാദിപ്പിക്കുന്നത്. ഈ പ്രക്രിയ സിന്തറ്റിക് എഞ്ചിന്‍ ഓയിലിന്റെ വിസ്‌കോസിറ്റി വര്‍ധിപ്പിക്കും. ഉയര്‍ന്ന പെര്‍ഫോര്‍മന്‍സ് എഞ്ചിനുകള്‍ക്ക് സിന്തറ്റിക് എഞ്ചിന്‍ ഓയിലാണ് അനിവാര്യം.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

സിന്തറ്റിക് എഞ്ചിന്‍ ഓയിലിന്റെ ഗുണങ്ങള്‍

ഉയര്‍ന്ന വിസ്‌കോസിറ്റിയുടെ പശ്ചാത്തലത്തില്‍ സിന്തറ്റിക് ഓയിലിന്റെ കട്ടി കുറയുന്നത് ഒരുപരിധി വരെ കുറയും. അതിനാല്‍ താപമാറ്റങ്ങളും എഞ്ചിന്‍ ലോഡും സിന്തറ്റിക് ഓയിലിനെ കാര്യമായി ബാധിക്കില്ല.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

ഇതു എഞ്ചിന്‍ പ്രവര്‍ത്തനം സുഗമമാക്കും. രാസപദാര്‍ത്ഥങ്ങള്‍ ഉള്ളടങ്ങിയതിനാല്‍ ചെളി രൂപപ്പെടാനുള്ള സാധ്യത നാമമാത്രമാണ്. ഇതേ കാരണം മുന്‍നിര്‍ത്തി സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് കാലദൈര്‍ഘ്യം കൂടും.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

സിന്തറ്റിക് എഞ്ചിന്‍ ഓയിലിന്റെ ദോഷങ്ങള്‍

മിനറല്‍ എഞ്ചിന്‍ ഓയിലിനെ അപേക്ഷിച്ച് സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് ഉത്പാദന ചെലവു കൂടുതലാണ്; തത്ഫലമായി സിന്തറ്റിക് എഞ്ചിന്‍ ഓയിലിന് വില കുറച്ചേറെ വർധിക്കും.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

റബര്‍ സീലുകളെ ബാധിക്കുന്നതിനാല്‍ ഓയില്‍ ചോര്‍ച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഉയര്‍ന്ന ഇന്ധനക്ഷമതയുള്ള എഞ്ചിനുകളില്‍ സിന്തറ്റിക് എഞ്ചിന്‍ ഓയില്‍ ഉപയോഗിക്കാത്തതാണ് നല്ലത്.

മിനറല്‍ എഞ്ചിന്‍ ഓയിലോ, സിന്തറ്റിക് എഞ്ചിന്‍ ഓയിലോ — കാറിന് ഏതാണ് നല്ലത്?

സിന്തറ്റിക് എഞ്ചിന്‍ ഓയിലാണ് വാങ്ങുന്നതെങ്കില്‍ നിര്‍മ്മാതാക്കള്‍ അനുശാസിക്കുന്ന ഓയില്‍ ഗ്രേഡ് തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഡ്രൈവ്സ്പാർക്ക് മലയാളത്തിൽ നിന്നും കൂടുതൽ വായിക്കാം:

01.ഇന്ധനശേഷി 50 ലിറ്റര്‍, കാറില്‍ നിറച്ചത് 53.36 ലിറ്റര്‍ ഡീസൽ! ഇതെങ്ങനെ സംഭവിച്ചു?

02.ഡീസല്‍ കാറില്‍ നിന്നും കറുത്ത പുക വരുന്നുണ്ടോ? കാരണം ഇതാണ്

03.പെട്രോള്‍ കാര്‍ വാങ്ങാനുള്ള അഞ്ചു കാരണങ്ങള്‍

04.മിക്ക സെഡാനുകള്‍ക്ക് പിന്നിലും വൈപ്പര്‍ ഇല്ലാത്തതിന് കാരണം

05.സ്റ്റീയറിംഗ് വീല്‍ തിരിക്കാന്‍ ബലം പിടിക്കേണ്ടി വരുന്നുണ്ടോ?

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Synthetic Engine Oil Or Mineral Engine Oil — Which Is Better? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X