കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

പുതിയ കാര്‍ എന്നത് ഒരു ശരാശരി ഇന്ത്യന്‍ പൗരന്റെ സ്വപ്‌നമാണ്. ചിലര്‍ക്ക് കണ്ണടച്ച് തുറക്കും മുമ്പെ പുതിയ കാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകുമ്പോള്‍, വര്‍ഷങ്ങളുടെ കാത്തിരിപ്പാകും പുതിയ കാറിന് വേണ്ടി ചിലര്‍ക്ക് ചെലവഴിക്കേണ്ടി വരിക.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

ഇനി പുതിയ കാര്‍ സ്വന്തമാക്കി കഴിഞ്ഞാലോ? ആദ്യ കുറച്ച് മാസങ്ങളില്‍ കാറിനെ ഉപയോഗിക്കുന്നതിനെ ആശ്രയിച്ചാണ് കാറുകളുടെ ദീര്‍ഘായുസ്സ് നിശ്ചയിക്കപ്പെടുക. പുതിയ കാറില്‍ ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍ —

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

ത്രോട്ടില്‍ നിയന്ത്രിക്കുക

പുതിയ കാര്‍ വാങ്ങിയ ഉടനെ ഫുള്‍ ത്രോട്ടിലില്‍ ചീറി പായാന്‍ ചിലര്‍ക്ക് ആഗ്രഹമുണ്ടാകും. പക്ഷെ, ഈ നടപടി കാറിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

കുറച്ചേറെ കിലോമീറ്ററുകള്‍ ഓടിയതിന് ശേഷം മാത്രമാണ് പുതിയ കാറുകള്‍ പൂര്‍ണ മികവിലേക്ക് എത്തുകയെന്ന് മിക്ക നിര്‍മ്മാതാക്കളും വ്യക്തമാക്കാറുണ്ട്.

Recommended Video

Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

എന്നാല്‍ തുടക്കം മുതല്‍ക്കെ കാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി മികവ് വര്‍ധിപ്പിക്കാമെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്തായാലും പുതിയ കാറിലെ ആദ്യ 500-1000 കിലോമീറ്ററുകള്‍ (കാറുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും) ഫുള്‍ ത്രോട്ടിലില്‍ 'പായിക്കാതിരിക്കുന്നതാണ്' ഉത്തമം.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

കാരണം?

ഒട്ടേറെ ചലിക്കുന്ന ഘടകങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചതാണ് എഞ്ചിന്‍. അതിനാല്‍ പുതിയ എഞ്ചിനില്‍ ചെറിയ തോതില്‍ ന്യൂനത ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഫുള്‍ ത്രോട്ടിലില്‍ സഞ്ചരിക്കുമ്പോള്‍, പുതിയ എഞ്ചിനില്‍ സമ്മര്‍ദ്ദം വര്‍ധിക്കും. ഇത് ഗുരുതര പ്രശ്‌നങ്ങളിലേക്ക് വഴിതെളിക്കാം.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

റെഡ്‌ലൈന്‍ കടക്കരുത്

ഫുള്‍ ത്രോട്ടില്‍ പോലെ തന്നെ കാര്‍ rpm മീറ്ററില്‍ റെഡ് ലൈന്‍ കടക്കുന്നതും പുതിയ കാറിന് ദോഷം ചെയ്യും. എഞ്ചിനിലും അനുബന്ധഘടകങ്ങളിലും അമിത സമ്മര്‍ദ്ദമാണ് ഈ നീക്കം ചെലുത്തുക.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കരുത്

പുതിയ കാറില്‍ ക്രൂയിസ് കണ്‍ട്രോള്‍ ചെയ്താല്‍ എന്താണ് കുഴപ്പം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും. ഉടനടി ക്രൂയിസ് കണ്‍ട്രോള്‍ ഉപയോഗിക്കുന്നത് പുതിയ കാറിന്റെ ഭാവിയെ സ്വാധീനിക്കും.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

വ്യത്യസ്ത ലോഡുകളുമായി പൊരുത്തപ്പെടാന്‍ ആദ്യം എഞ്ചിന് സാവകാശം നല്‍കേണ്ടതുണ്ട്. ക്രൂയിസ് കണ്‍ട്രോളില്‍, എഞ്ചിന്‍ ഒരു നിശ്ചിത rpm ലാണ് സഞ്ചരിക്കുക. കൂടാതെ ഇത്തരം സാഹചര്യത്തില്‍ ദീര്‍ഘസമയത്തേക്ക് ലോഡില്‍ വ്യത്യാസങ്ങളുമുണ്ടാകില്ല.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

ഇത് കാറിന്റെ ആരോഗ്യത്തെ സ്വാധീനിക്കും. ലളിതമായി പറഞ്ഞാല്‍ കുറഞ്ഞ വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും, അമിത വേഗതയില്‍ ഏറെ നേരം ഡ്രൈവ് ചെയ്യുന്നതും പുതിയ കാറിന് അത്ര നല്ലതല്ല.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

എഞ്ചിന്‍ ചൂടാകില്ല എങ്കില്‍ ഡ്രൈവ് ചെയ്യരുത്

പഴയ കാറുകള്‍ക്കും ഈ നിബന്ധന ബാധകമാണ്. ചെറിയ ദൂരമാണ് സഞ്ചരിക്കേണ്ടതെങ്കില്‍ കാര്‍ ഡ്രൈവ് ചെയ്യാത്തതാണ് നല്ലത്. കാരണം, കാര്‍ ചൂടാകാന്‍ ഒരല്‍പം സമയമെടുക്കും.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

ശരിയായ താപത്തിലെത്തിയാല്‍ മാത്രമാണ് എഞ്ചിന്‍ പൂര്‍ണ മികവില്‍ പ്രവര്‍ത്തിക്കുക. ചെറിയ ദൂരം മാത്രമാണ് സഞ്ചരിക്കുന്നതെങ്കില്‍ എഞ്ചിന്‍ ആവശ്യമായ തോതില്‍ ചൂടാകില്ല. തത്ഫലമായി എഞ്ചിന്‍ തകരാറിന് ഈ നീക്കം കാരണമാകും.

കാര്‍ പുതിയതാണോ? ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍

അമിത ഭാരം കയറ്റരുത്

നേരത്തെ സൂചിപ്പിച്ചത് പോലെ പുതിയ കാറില്‍ അമിത ഭാരം കയറ്റുന്നതും എഞ്ചിന്‍ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. റോഡ് സാഹചര്യങ്ങളുമായി പുതിയ എഞ്ചിന്‍ പൊരുത്തപ്പെടുന്നത് വരെ അമിത ഭാരം കയറ്റാത്തതാണ് കാറിന്റെ ഭാവിയ്ക്ക് നല്ലത്.

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Five Things You Must Never Do In Brand New Car. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X