വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

By Dijo Jackson

കനത്തമഴയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. പല ജില്ലകളിലും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും രൂക്ഷം. റോഡുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടുകൂടി ഗതാഗത സംവിധാനങ്ങള്‍ മിക്കയിടത്തും താറുമാറായി. വെള്ളം നിറഞ്ഞ റോഡുകളില്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ട അവസ്ഥ. ഈ അവസരത്തില്‍ വെള്ളക്കെട്ടിലൂടെ കടന്നുപോകുമ്പോള്‍ വാഹന ഉടമകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ —

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

വെള്ളം തെറിപ്പിച്ചോടിക്കരുത്

നാലുപാടും വെള്ളം തെറിപ്പിച്ച് വാഹനമോടിക്കാന്‍ പലര്‍ക്കും ഉത്സാഹമാണ്. എന്നാല്‍ ഈ ശീലം എഞ്ചിന് ദോഷം ചെയ്യും. വേഗത്തില്‍ അശ്രദ്ധമായി ഓടിക്കുമ്പോള്‍ ഇന്‍ടെയ്ക്കിലൂടെ വെള്ളം എഞ്ചിനിലേക്ക് കടക്കാന്‍ സാധ്യത കൂടും.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

വെള്ളം അകത്തുകടന്നാല്‍ എഞ്ചിന്‍ തകരാര്‍ സംഭവിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വെള്ളക്കെട്ടുകളില്‍ സാവധാനമാണ് വാഹനമോടിക്കേണ്ടത്. വെള്ളക്കെട്ടുകളില്‍ ഉയര്‍ന്ന ആര്‍പിഎം നിലനിര്‍ത്തി താഴ്ന്ന ഗിയറില്‍ ഓടിച്ചാല്‍ എക്‌സ്‌ഹോസ്റ്റിനകത്ത് വെള്ളം കയറുന്നത് ഒരുപരിധി വരെ തടയാം.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

എഞ്ചിന്‍ ഇരമ്പിപ്പിക്കുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ ശക്തിയില്‍ പുറന്തള്ളപ്പെടും. ഇക്കാരണത്താല്‍ വെള്ളം പുകക്കുഴലിനകത്ത് കടക്കില്ല.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

പാലിക്കണം കൃത്യമായ അകലം

വെള്ളക്കെട്ടുകളിലൂടെ നീങ്ങുമ്പോള്‍ വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. കാരണം മുന്നില്‍ പോകുന്ന വാഹനം സൃഷ്ടിക്കുന്ന ഓളത്തില്‍ ജലനിരപ്പ് പൊടുന്നനെ ഉയരാം.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

വാഹനങ്ങള്‍ തമ്മില്‍ കൃത്യമായ അകലം പാലിച്ചില്ലെങ്കില്‍ പിന്നിലുള്ള വാഹനത്തിന്റെ ഇന്‍ടെയ്ക്കിലേക്ക് വെള്ളം കടന്നുകയറും. അതുകൊണ്ടു മുന്നിലുള്ള വാഹനം വെള്ളക്കെട്ടിലൂടെ നീങ്ങിപോയതിന് ശേഷം മാത്രമെ പിന്നിലുള്ള വാഹനം മുന്നോട്ടെടുക്കാവൂ.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

മുന്നിലെ വാഹനത്തിന് പിന്നാലെ പോകരുത്

വെള്ളക്കെട്ടിലൂടെ ഓടിക്കുമ്പോള്‍ റോഡില്‍ ഒളിഞ്ഞിരിക്കുന്ന കുഴികളെപ്പറ്റി വലിയ ധാരണ വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കില്ല. അതുകൊണ്ടു മുന്നില്‍ സഞ്ചരിക്കുന്ന വാഹനം വെള്ളക്കെട്ടിലൂടെ പോകുന്നതു കണ്ട് സധൈര്യം വണ്ടി മുന്നോട്ടെടുത്താല്‍ അപ്രതീക്ഷിത അപകടങ്ങള്‍ സംഭവിക്കാം.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

വെള്ളക്കെട്ടിലൂടെ നീങ്ങുന്നതിന് മുമ്പ് സ്ഥിതിഗതികള്‍ ആദ്യം വിലയിരുത്തുന്നതാണ് ഉത്തമം. മാത്രമല്ല സ്വന്തം വാഹനത്തിന്റെ ശേഷിയെ കുറിച്ചും ഓടിക്കുന്നയാള്‍ക്ക് ബോധ്യമുണ്ടായിരിക്കണം.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

വെള്ളക്കെട്ടുകളിലൂടെ നീങ്ങുമ്പോള്‍ ടര്‍ബ്ബോചാര്‍ജ്ഡ് കാറുകള്‍ക്ക് കുറച്ചേറെ ശ്രദ്ധ നല്‍കേണ്ടതായുണ്ട്. നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിനുകളെക്കാള്‍ കൂടുതല്‍ വായു ടര്‍ബ്ബോചാര്‍ജ്ജര്‍ ഒരുങ്ങുന്ന കാറുകള്‍ വലിച്ചെടുക്കും.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

റോഡിന് നടുവിലൂടെ ഓടിക്കുക

വെള്ളം കയറിയ പ്രദേശങ്ങളിലൂടെ ഓടിക്കുമ്പോള്‍ എപ്പോഴും റോഡിന് നടുവില്‍ കൂടി നീങ്ങാന്‍ ശ്രമിക്കണം. താരതമ്യേന റോഡിന് വശങ്ങളില്‍ താഴ്ച്ച കൂടുതലായിരിക്കും. ഇനി വെള്ളത്തിലൂടെ ഓടുമ്പോള്‍ എഞ്ചിന്‍ നിശ്ചലമായാല്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കരുത്.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

ഈ അവസരത്തില്‍ വാഹനം വലിച്ചു കൊണ്ടുപോകാന്‍ മറ്റൊരു വാഹന വാഹനത്തിന്റെ സഹായം തേടണം. എഞ്ചിനില്‍ വെള്ളം കയറിയതുകൊണ്ടാകാം വാഹനം നിന്നുപോയത്. വീണ്ടും എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത് കാര്യങ്ങള്‍ വഷളാക്കും.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

അരുത് പൊടുന്നനെയുള്ള ബ്രേക്കിംഗ്

വെള്ളത്തിലൂടെ നീങ്ങുമ്പോള്‍ റോഡില്‍ കുഴിയില്‍ പെട്ടെന്നു തിരിച്ചറിഞ്ഞാല്‍ ബ്രേക്ക് ചവിട്ടരുത്. ആക്‌സിലറേറ്റര്‍ മിതമായ നിരക്കില്‍ ചവിട്ടി നിലനിര്‍ത്തണം. അല്ലാത്തപക്ഷം എക്‌സ്‌ഹോസ്റ്റിനകത്ത് വെള്ളം കയറും. അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നതിന്റെ ശക്തി കുറയും. എഞ്ചിനകത്തേക്ക് വെള്ളം ഇരച്ചെത്തും.

വെള്ളത്തിലൂടെ വാഹനമോടിക്കുമ്പോള്‍ ചെയ്യരുത് ഈ ആറു കാര്യങ്ങള്‍

വെള്ളക്കെട്ട് കടന്നതിനുശേഷം ബ്രേക്ക് പരിശോധിക്കണം

വെള്ളക്കെട്ടു മറികടന്നയുടനെ വാഹനമോടിച്ചു പോകരുത്. വെള്ളമുള്ള പ്രദേശത്തുനിന്നും മാറിക്കഴിഞ്ഞാലുടന്‍ വാഹനം നിര്‍ത്തി അടിഭാഗം പരിശോധിക്കണം. വെള്ളത്തിലൂടെ ഓടുമ്പോള്‍ ബ്രേക്കുകളിലും താഴ്ഭാഗത്തും മാലിന്യം വന്നടിയാനുള്ള സാധ്യത കൂടുതലാണ്. വാഹനം നിര്‍ത്തിയതിന് ശേഷം രണ്ടു, മൂന്നു തവണ ബ്രേക്ക് ചവിട്ടി ബ്രേക്കിംഗ് മികവ് പരിശോധിക്കണം.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Things Not To Do While Driving Through A Flooded Road. Read in Malayalam.
Story first published: Thursday, August 16, 2018, 18:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X