ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ എന്തുചെയ്യും? കാറില്‍ ബ്രേക്കിംഗ് സംവിധാനം പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകാറ് അപൂര്‍വം മാത്രമാണ്. എന്നാല്‍ ഇതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കള്ളയാനാകില്ല. കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ —

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ആക്‌സിലറേറ്ററില്‍ നിന്നും കാല് പൂര്‍ണമായും എടുക്കുക

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് തിരിച്ചറിഞ്ഞാലുള്ള പരിഭ്രാന്തി സ്വാഭാവികമാണ്. എന്നാല്‍ ഈ അവസരത്തില്‍ മനഃസാന്നിധ്യം വീണ്ടെടുത്ത് ആക്‌സിലറേറ്റര്‍ പെഡലില്‍ നിന്നും കാല് പൂര്‍ണമായും മാറ്റുക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

കാറില്‍ ക്രൂയിസ് കണ്‍ട്രോള്‍ ഓഫ് ചെയ്യാനും മറക്കരുത് (ആണെങ്കില്‍ മാത്രം). സാധാരണയായി ബ്രേക്ക്, ക്ലച്ച് എന്നിവയില്‍ കാലമര്‍ത്തിയാല്‍ ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം പ്രവര്‍ത്തനരഹിതമാകും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക

ശേഷം ബ്രേക്ക് പെഡലില്‍ കാലമര്‍ത്തുക. ചവിട്ടുമ്പോള്‍ ബ്രേക്ക് പെഡല്‍ തറയിലേക്ക് പൂര്‍ണമായും താഴ്ന്നു പോകുന്നെങ്കില്‍ ബ്രേക്ക് ഫ്‌ളൂയിഡ് കുറഞ്ഞതാകാം കാരണം.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഈ അവസരത്തില്‍ ബ്രേക്ക് പെഡല്‍ തുടരെ ചവിട്ടി ബ്രേക്കിംഗ് സമ്മര്‍ദ്ദം താത്കാലികമായി വീണ്ടെടുക്കാന്‍ സാധിക്കും. ഇനി പെഡല്‍ ചവിട്ടിയിട്ട് താഴുന്നില്ലെങ്കില്‍ ബ്രേക്കിംഗ് സംവിധാനത്തിനായിരിക്കും പ്രശ്‌നം.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഇതു ഉറപ്പിക്കുന്നതിന് മുമ്പ് ബ്രേക്ക് പെഡലിനിടയ്ക്ക് മറ്റു പ്രതിബന്ധങ്ങളൊന്നുമില്ലെന്ന് പരിശോധിച്ച് വിലയിരുത്തുക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ബ്രേക്ക് പമ്പു ചെയ്യുക

മുകളില്‍ പറഞ്ഞതു പോലെ ഈ അവസരത്തില്‍ ബ്രേക്ക് തുടര്‍ച്ചയായി പമ്പു ചെയ്തു കൊണ്ടിരിക്കുക. ബ്രേക്കിംഗ് സംവിധാനത്തില്‍ ആവശ്യമായ മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നത് വരെ ഇതു തുടരണം.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

കാറില്‍ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) ഉണ്ടെന്ന് കരുതി ബ്രേക്ക് പമ്പ് ചെയ്യാതിരിക്കരുത്. ശക്തമായി ബ്രേക്ക് ചെയ്താല്‍ മാത്രമെ എബിഎസ് പ്രവര്‍ത്തിക്കുകയുള്ളു.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ആവശ്യത്തിന് മര്‍ദ്ദം രൂപപ്പെട്ടെന്ന് തിരിച്ചറിഞ്ഞാല്‍ അടിയന്തരമായി ബ്രേക്ക് പൂര്‍ണമായും ചവിട്ടുക. ചവിട്ടിയതിന് ശേഷം കാലെടുക്കരുത്. ഒരല്‍പ നേരം കൂടി ബ്രേക്കില്‍ കാലമര്‍ത്തി വെയ്ക്കുക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

താഴ്ന്ന ഗിയറിലേക്ക് മാറുക

താഴ്ന്ന ഗിയറില്‍ കാറിന്റെ വേഗത കുറയ്ക്കാന്‍ എഞ്ചിനും പിന്തുണ നല്‍കും. എഞ്ചിന്‍ ബ്രേക്കിംഗ് എന്നാണ് ഇതിനുള്ള പേര്. മാനുവല്‍ കാറെങ്കില്‍ ആദ്യം ക്ലച്ചമര്‍ത്തി ഒന്നോ, രണ്ടോ ഗിയര്‍ താഴ്ത്തുക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

വേഗത ഒരല്‍പം കുറഞ്ഞതിന് ശേഷം വീണ്ടും ക്ലച്ചമര്‍ത്തി ഏറ്റവും താഴ്ന്ന ഗിയറിലേക്ക് കാറിനെ കൊണ്ടുവരിക. വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍ പെട്ടെന്ന് ഒന്ന്, രണ്ട് ഗിയറുകളിലേക്ക് കടക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും. കാറിന്റെ നിയന്ത്രണം ഇതുകാരണം നഷ്ടപ്പെടാം.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

മണിക്കൂറില്‍ അഞ്ചു മുതല്‍ പത്തു കിലോമീറ്റര്‍ വേഗത വരെ കുറയ്ക്കാന്‍ എഞ്ചിന്‍ ബ്രേക്കിംഗിന് സാധിക്കും. എന്നാല്‍ കാര്‍ പൂര്‍ണമായും നില്‍ക്കില്ല. ഈ അവസരത്തിലും കാര്‍ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

റിവേഴ്‌സ് ഗിയറിലേക്ക് കടന്ന് വേഗത കുറയ്ക്കാന്‍ ശ്രമിക്കുന്നത് വിഢിത്തമാണ്. ഈ നടപടി ഗിയര്‍ബോക്‌സ് പാടെ തകര്‍ക്കും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

എസി പ്രവര്‍ത്തിപ്പിക്കുക

ബ്രേക്ക് നഷ്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ എസി പ്രവര്‍ത്തിപ്പിച്ചും വേഗത കുറയ്ക്കാന്‍ പറ്റും. പരമാവധി പ്രവര്‍ത്തിക്കുന്ന വിധത്തിലേക്ക് എസി ക്രമീകരിക്കുക; ഒപ്പം ഏറ്റവും കൂടിയ ഫാന്‍ വേഗതയും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഇതിന് പുറമെ ലൈറ്റ്, ഹീറ്റഡ് റിയര്‍ വിന്‍ഡോ പോലുള്ളവ പ്രവര്‍ത്തിപ്പിച്ച് ആള്‍ട്ടര്‍നേറ്ററില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താം. ഇതും വേഗത കുറയ്ക്കും.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ഹാന്‍ഡ്‌ബ്രേക്ക് ഉപയോഗിക്കുക

അമിതവേഗത്തില്‍ ഹാന്‍ഡ്‌ബ്രേക്ക് പ്രയോഗിച്ചാല്‍ കാറിന് നിയന്ത്രണം നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണയാല്‍ വേഗത 20 കിലോമീറ്ററിന് താഴെയെത്തിയതിന് ശേഷം മാത്രം ഹാന്‍ഡ്‌ബ്രേക്ക് വലിക്കുക.

ഡ്രൈവിംഗിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാല്‍; ചെയ്യേണ്ടതും ചെയ്യരുതാത്തതും!

ബ്രേക്ക് നഷ്ടപ്പെട്ടാല്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

  • ന്യൂട്രല്‍ ഗിയറിലേക്ക് കടക്കരുത് (എഞ്ചിന്‍ ബ്രേക്കിംഗിന്റെ പിന്തുണ നഷ്ടപ്പെടും)
  • റിവേഴ്‌സ് ഗിയറിലേക്ക് കടക്കരുത് (ഗിയര്‍ബോക്‌സ് സാരമായി തകരും)
  • എഞ്ചിന്‍ നിര്‍ത്തരുത് (പവര്‍ സ്റ്റീയറിംഗ് പിന്തുണ നഷ്ടപ്പെടും)
  • കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍ കൂടി ഇവിടെ പരിശോധിക്കാം —
    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    നിര്‍ത്തിയിട്ട കാറില്‍ ഏറെനേരം ലൈറ്റ് തെളിച്ചിടുക

    മിക്കവര്‍ക്കുമുണ്ട് ഈ ശീലം. നിര്‍ത്തിയിട്ട കാറില്‍ ലൈറ്റ്, റേഡിയോ, സ്റ്റീരിയോ, മുതലായവ പ്രവര്‍ത്തിപ്പിക്കാന്‍ പലര്‍ക്കും താത്പര്യമാണ്. കാര്‍ നിര്‍ത്തിയിട്ട വേളയില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    എന്നാല്‍ ഈ ശീലങ്ങള്‍ ബാറ്ററിയില്‍ നിന്നും ചാര്‍ജ്ജ് പെട്ടെന്ന് കുറയ്ക്കും. കാര്‍ നിര്‍ത്തിയിടുന്ന വേളയില്‍ എല്ലാ സംവിധാനങ്ങളും പ്രവര്‍ത്തനരഹിതമാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാത്രി മുഴുവന്‍ കാറില്‍ കുത്തിയിട്ട് മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്ന ശീലം ബാറ്ററി കേടാക്കും.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    ചെറിയ ദൂരം മാത്രം സഞ്ചരിക്കുക

    എന്നും ചെറിയ ദൂരം മാത്രമാണ് കാറോടുന്നതെങ്കില്‍ ബാറ്ററി കേടാകാനുള്ള സാധ്യത കൂടുതലാണ്. പൂര്‍ണമായും ചാര്‍ജ്ജ് നേടാനുള്ള അവസരം ബാറ്ററിക്ക് ലഭിക്കില്ലെന്നാതണ് ഇവിടെ കാരണം.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    ഇതു ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ഇടയ്ക്കിടെ കാറിലുള്ള ദീര്‍ഘദൂര സഞ്ചാരം ബാറ്ററിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ബാറ്ററി പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടാതെ വരുമ്പോള്‍ ബാറ്ററിയുടെ അടിത്തട്ടില്‍ ഇലക്ട്രോലൈറ്റ് (വൈദ്യുത വിശ്ലേഷണത്തിനു വഴങ്ങുന്ന ദ്രാവകം) അടിഞ്ഞു കൂടും.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    സ്വാഭാവികമായി ബാറ്ററിയുടെ മേല്‍ഭാഗത്ത് അമ്ലസാന്നിധ്യമുണ്ടാകില്ല (Lack Of Acid). ഇതു ബാറ്ററി ദ്രവിക്കുന്ന സാഹചര്യത്തിലേക്ക് നയിക്കും.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    ഇളകുന്ന ബാറ്ററി

    സ്ഥാനചലനം സംഭവിച്ചാലും ബാറ്ററി കേടാകും. ശരിയാംവിധം ഉറപ്പിച്ചില്ലെങ്കില്‍ ബാറ്ററി ഇളകും. പിന്നാലെ സമതലമല്ലാത്ത നിരത്തിലൂടെ കാറോടുമ്പോള്‍ ബാറ്ററി കൂടുതല്‍ ഇളകും; വിറയ്ക്കും.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    സ്വാഭാവികമായി ബാറ്ററിയുടെ ഉള്ളിലുള്ള ഘടകങ്ങളെ ഇതു ബാധിക്കും. അതുകൊണ്ടു ബാറ്ററി യഥാക്രമം ഉറപ്പിച്ചിട്ടുണ്ടോ എന്നു പ്രത്യേകം ശ്രദ്ധിക്കണം.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    എഞ്ചിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഹെഡ്‌ലാമ്പുകള്‍ തെളിയ്ക്കുക

    മിക്കവര്‍ക്കുമുള്ള ശീലമാണിത്. ഇഗ്നീഷന്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മുമ്പ് ഹെഡ്‌ലാമ്പുകള്‍ തെളിയ്ക്കുമ്പോള്‍ ബാറ്ററിക്ക് കൂടുതല്‍ ചുമടെടുക്കേണ്ടി വരും. ഉടനടി ബാറ്ററി തകരാര്‍ സംഭവിക്കില്ലെങ്കിലും ശീലം പതിവെങ്കില്‍ ബാറ്ററിയുടെ ആയുസ് ഗണ്യമായി കുറയും.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    കൃത്യമല്ലാത്ത പരിപാലനം

    സര്‍വീസ് വേളയില്‍ ബാറ്ററി പരിശോധിക്കാന്‍ ഒരിക്കലും മറക്കരുത്. ബാറ്ററിയില്‍ ജലത്തിന്റെ അളവ് പര്യാപ്തമാണോയെന്ന് വിലയിരുത്തണം. ഉയര്‍ന്ന താപത്തില്‍ ജലത്തിന്റെ അളവ് കുറയും.

    കാര്‍ ബാറ്ററി കേടാക്കുന്ന അഞ്ചു ഡ്രൈവിംഗ് ശീലങ്ങള്‍

    ഇതു കൃത്യമായി പരിശോധിച്ചു വേണ്ട നടപടികള്‍ സ്വീകരിക്കണം. ജലത്തിന്റെ അളവ് കൃത്യമായി പാലിച്ചാല്‍ തന്നെ ബാറ്ററിയ്ക്ക് ഭേദപ്പെട്ട ആയുസ് ലഭിക്കും.

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Things To Do If Brake Fails While Driving. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X