ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ട്യൂബ് ലെസ് ടയറുകള്‍ പഞ്ചറാകില്ല എന്ന വസ്തുത തികച്ചും തെറ്റാണ്.

By Rajeev Nambiar

റോഡില്‍ ആണി/കുപ്പിച്ചില്ലുകള്‍ വിതറി കാറിന്റെ ടയര്‍ പഞ്ചറാക്കുന്ന കഥാപാത്രങ്ങള്‍ മുമ്പ് മലയാള സിനിമകളിലെ ക്ലിഷെയായിരുന്നു. എന്നാല്‍ ട്യൂബ് ലെസ് ടയറുകളുടെ കടന്ന് വരവ്, അത്തരം രംഗങ്ങളെ സിനിമകളില്‍ നിന്നും തുടച്ച് നീക്കിയിരിക്കുകയാണ്.

ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ട്യൂബ് ലെസ് ടയറുകള്‍ക്ക് ഇന്ന് ഏറെ പ്രചാരമാണുള്ളത്. വിപണിയില്‍ വന്നെത്തുന്ന മോഡലുകള്‍ എല്ലാം അണിനിരക്കുന്നത് ട്യൂബ് ലെസ് ടയറുകളില്‍ മാത്രമാണ്. വാഹനങ്ങളുടെ ഫീച്ചറുകളുടെ പട്ടികയില്‍ പോലും ട്യൂബ് ലെസ് ടയറുകള്‍ ഇടംപിടിക്കുന്നു എന്നതാണ് ശ്രദ്ധേയം.

ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ശരിക്കും എന്താണ് ട്യൂബ് ലെസ് ടയറുകള്‍?

സാധാരണ ടയറുകളുമായി ഏറെ വ്യത്യാസങ്ങള്‍ ഒന്നും ട്യൂബ് ലെസ് ടയറിന് ഇല്ല.

ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

പേര് സൂചിപ്പിക്കുന്നത് പോലെ ട്യൂബ് ലെസ് ടയറിന് ഉള്ളില്‍ ട്യൂബ് ഉണ്ടാകില്ല. ഇത്തരം ടയറുകളില്‍ വായുനിബദ്ധമായ സീലിന്റെ സഹായത്തോടെ റിമ്മിനും, ടയറിനും ഇടയില്‍ വായു നിലനിര്‍ത്തുന്നു.

ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ട്യൂബ് ലെസ് ടയറുകള്‍ പഞ്ചറാകില്ല എന്ന വസ്തുത തികച്ചും തെറ്റാണ്.

ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

യഥാര്‍ത്ഥത്തില്‍ ട്യൂബ് ലെസ് ടയറുകള്‍ നല്ലതാണോ? ഇത് ഇപ്പോള്‍ പലര്‍ക്കുമുള്ള സംശയമാണ്. ട്യൂബ് ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും ഇവിടെ പരിശോധിക്കാം-

ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

ഗുണങ്ങള്‍

  • "റോഡിലെ ആണിയെ ഭയക്കേണ്ട, അത്ര പെട്ടെന്ന് പഞ്ചറാകില്ല"
  • ടയറുകള്‍ പഞ്ചറാകാനുള്ള പ്രധാന കാരണം എന്താണ്?

    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

    മിക്ക ടയറുകളും പഞ്ചറാകുന്നത്, റിമ്മിനും ടയറിനും ഇടയിലെ ട്യൂബില്‍ വിള്ളല്‍ വീഴുമ്പോഴാണ്.

    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

    കേട്ടാല്‍ ഒരല്‍പം നിസാരമായി തോന്നാം. എന്നാല്‍ പഞ്ചറായി വഴിയില്‍ കിടക്കേണ്ട അവസ്ഥ, ഒരല്‍പം ഭീകരമാണ്.

    ഇത് തന്നെയാണ് ട്യൂബ് ലെസ് ടയറുകളുടെ പ്രധാന സവിശേഷതയായി ഉപഭോക്താക്കള്‍ കാണുന്നതും.

    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

    നേരത്തെ സൂചിപ്പിച്ചത് പോലെ ട്യൂബിന്റെ അഭാവം, പഞ്ചറിനുള്ള സാധ്യത കൈവെടിയുന്നു. അതിനാല്‍ ട്യൂബ് ലെസ് ടയറിന്റെ പിന്‍ബലത്തില്‍ സധൈര്യം ഏത് റോഡിലൂടെയും സഞ്ചരിക്കാം.

    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

    • "ടയറിന് കാറ്റ് കുറവാണോ, കുഴപ്പമില്ല"
    • ട്യൂബിനുള്ളിലെയോ, ടയറിനുള്ളിലെയോ മര്‍ദ്ദത്തെ സ്വാധീനിക്കുന്ന ഘടകം വായുവാണ്.

      ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

      കുറഞ്ഞ മര്‍ദ്ദത്തില്‍ ടയറുകള്‍ വന്നെത്തുന്നത് സാധാരണ പ്രതിഭാസമാണ്. മര്‍ദ്ദം കുറയുമ്പോഴാണ് ടയറിനുള്ളിലെ ട്യൂബില്‍ വിള്ളല്‍ വീഴുന്നത്.

      ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

      ഇതും സാധാരണ ടയറുകളില്‍ പഞ്ചറിന് വഴിതെളിക്കുന്നു. എന്നാല്‍ ട്യൂബ് ലെസ് ടയറുകളുടെ കാര്യത്തില്‍ ഇതും ഭയക്കേണ്ടതില്ല. കുറഞ്ഞ മര്‍ദ്ദത്തിലും ടയറുകള്‍ മുന്നോട്ട് നീങ്ങും.

      ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

      • "ലിക്വിഡ് സീലന്റിന്റെ കരുത്ത്"
      • ലിക്വിഡ് സീലന്റുകളുടെ (വായുവും വെള്ളവും കടക്കാതെ അടയ്ക്കാനുപയോഗിക്കുന്ന വസ്തു) സാന്നിധ്യമാണ് ട്യൂബ് ലെസ് ടയറുകളുടെ മറ്റൊരു സവിശേഷത.

        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

        ഇനി ടയറിനുള്ളില്‍ മൂര്‍ച്ചയേറിയ വസ്തു തുളഞ്ഞു കയറിയാലും സംരക്ഷണ കവചം എന്നവണ്ണം ലിക്വിഡ് സീലന്റുകള്‍ പ്രവര്‍ത്തിക്കുന്നു.

        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

        ട്യൂബ് ലെസ് ടയറിനുള്ളില്‍ അത്തരത്തില്‍ വിള്ളല്‍ വീഴുന്നിടത്ത് ലിക്വിഡ് സീലന്റുകള്‍ പടര്‍ന്നെത്തി വിള്ളലിന് മേല്‍ ഉണങ്ങി ഒട്ടുന്നു.

        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

        അതിനാല്‍ യാത്രയില്‍ ടയറുകള്‍ മാറ്റേണ്ട ആവശ്യം ട്യൂബ് ലെസ് ടയറുകളില്‍ വരുന്നില്ല.

        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

        • "വായു പുറത്തെത്തുക പതുക്കെ മാത്രം"
        • ഇനി തുളഞ്ഞ് കയറിയ വസ്തു ഒരല്‍പം കഠിനമായ വിള്ളലാണ് ട്യൂബ് ലെസ് ടയറില്‍ വീഴ്ത്തിയത് എന്നിരിക്കട്ടെ. ഇവിടെയും ഭയക്കേണ്ടതില്ല.

          ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

          ഇത്തരം സാഹചര്യത്തില്‍ ട്യൂബ് ലെസ് ടയറില്‍ നിന്നും വായു വളരെ പതുക്കെ മാത്രമാകും പുറത്തേക്ക് പോകുക.

          ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

          അതിനാല്‍ വാഹനത്തെ പതുക്കെ റോഡ് സൈഡില്‍ നിര്‍ത്തി പരിശോധിക്കാന്‍ സാവകാശം ലഭിക്കുന്നു. സാധാരണ ടയറുകള്‍ക്ക് ഇത്തരം സന്ദര്‍ഭങ്ങളെ നേരിടാനുള്ള പ്രതിരോധ ശേഷിയുണ്ടാകില്ല.

          ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

          മൂര്‍ച്ചയേറിയ വസ്തു തുളഞ്ഞ കയറുന്ന പക്ഷം തന്നെ സാധാരണ ടയറുകളുടെ ട്യൂബില്‍ നിന്നും വായും പൂര്‍ണമായും നഷ്ടപ്പെട്ടേക്കാം. ഇത് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തും.

          ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

          • "ഭാരക്കുറവ്"
          • സാധാരണ ടയറുകളെ അപേക്ഷിച്ച് ട്യൂബ് ലെസ് ടയറുകളുടെ ഭാരം തീരെ കുറവാണ്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമതയെ സ്വാധീനിക്കുന്നു.

            ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

            വാഹനത്തിലെ ഓരോ ഭാരമേറിയ ഘടകങ്ങളും എഞ്ചിനില്‍ നിന്നും ആവശ്യപ്പെടുന്നത് കൂടുതല്‍ ഊര്‍ജ്ജമാണ്.

            ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

            ഇത് കൂടുതല്‍ ഇന്ധനം കത്തുന്നതിന് വഴിതെളിക്കുന്നു.

            ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

            • "അനാവശ്യമായ ഘര്‍ഷണം (Friction) ഉണ്ടാകുന്നില്ല"
            • അമിതവേഗതയില്‍ വാഹനം സഞ്ചരിക്കുമ്പോള്‍, സാധാരണ ടയറുകള്‍ക്ക് ഉള്ളിലെ ഘര്‍ഷണം വര്‍ധിക്കുന്നു.

              ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

              ഇത് ട്യൂബിന്റെ താപം വര്‍ധിക്കുന്നതിലേക്കും, അമിത താപത്തിന്റെ പശ്ചാത്തലത്തില്‍ ട്യൂബ് പൊട്ടുന്നതിലേക്കും വഴിവെയ്ക്കുന്നു.

              ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

              അതിവേഗതയില്‍ ടയര്‍/ട്യൂബ് പൊട്ടുന്നത് വന്‍ദുരന്തങ്ങളിൽ കലാശിക്കും. ട്യൂബ് ലെസ് ടയറുകളില്‍ ഈ ഭയവും വേണ്ട.

              ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

              • "സ്ഥിരതയാർന്ന വിശ്വാസം"
              • ട്യൂബ് ലെസ് ടയറിനുള്ളില്‍ തന്നെ വായു നിലകൊളളുന്നതിനാല്‍ ഉയര്‍ന്ന വേഗതയിലുള്ള ഡ്രൈവിംഗിലും സ്ഥിരത നഷ്ടപ്പെടുന്നില്ല.

                ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കുമ്പോള്‍, സാധാരണ ടയറുകള്‍ക്കുള്ളിലെ മര്‍ദ്ദം അസ്ഥിരമായിരിക്കും. ഇത് ഡ്രൈവിംഗില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്താം.

                ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                മാത്രമല്ല, ട്യൂബ് ലെസ് ടയറുകളെ അപേക്ഷിച്ച് സാധാരണ ടയറുകള്‍ക്കുള്ളില്‍ കൂടുതല്‍ ഘടകങ്ങള്‍ ഇടംപിടിക്കുന്നു. ഇതും വാഹനത്തിന്റെ പ്രകടനത്തെ സാരമായി ബാധിക്കും.

                ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                ഗുണത്തിനൊപ്പം ട്യൂബ് ലെസ് ടയറുകള്‍ക്ക് ദോഷങ്ങളും ഉണ്ട്. ട്യൂബ് ലെസ് ടയറിന്റെ ദോഷങ്ങള്‍ ഇനി കണ്ടെത്താം-

                ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                • "അനുയോജ്യമാകാന്‍ ഒരല്‍പം ബുദ്ധിമുട്ടാണ്"
                • ട്യൂബ് ലെസ് ടയറുകളെ റിമ്മുമായി ബന്ധപ്പെടുത്താന്‍ ഒരല്‍പം ബുദ്ധിമുട്ടാണ്.

                  ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                  വായുനിബദ്ധമായാണ് ട്യൂബ് ലെസ് ടയറുകളെ റിമ്മുമായി ചേര്‍ക്കേണ്ടത്. അതിനാല്‍ ട്യൂബ് ലെസ് ടയറുകളെ റിമ്മുമായി ചേര്‍ക്കുമ്പോള്‍ ഏറെ ശ്രദ്ധ നല്‍കേണ്ടതായുണ്ട്.

                  ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                  മാത്രമല്ല, അശ്രദ്ധമായി ട്യൂബ് ലെസ് ടയറുകളെ റിമ്മുമായി ബന്ധപ്പെടുത്തുന്നത്, റിമ്മുകളുടെ തകരാറിനും വഴിവെയ്ക്കും.

                  ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                  • "പഞ്ചറുകളും വില്ലന്മാർ"
                  • ഇനി ട്യൂബ് ലെസ് ടയറുകള്‍ പഞ്ചറായാലും ഉപഭോക്താക്കള്‍ക്ക് ഒരല്‍പം ബുദ്ധിമുട്ട് നേരിടേണ്ടി വരും.

                    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                    കാരണം സാധാരണ ടയറുകള്‍ പോലെ പഞ്ചര്‍ ഒട്ടിക്കാന്‍ ട്യൂബ് ലെസ് ടയറുകളില്‍ സാധിക്കില്ല.

                    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                    ട്യൂബ് ലെസ് ടയറുകളിലെ പഞ്ചര്‍ ഒട്ടിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വേണമെന്നത് തന്നെയാണ് ഇതിന് കാരണം.

                    ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                    • "സൈഡ്‌വാള്‍ പഞ്ചറുകള്‍"
                    • ട്യൂബ് ലെസ് ടയറിന്റെ വശങ്ങളിലുണ്ടാകുന്ന പഞ്ചറുകള്‍ അപകടകരമാണ്.

                      ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                      അതേസമയം സാധാരണ ടയറുകളില്‍ ഈ പ്രശ്‌നം അത്ര ഗുരുതരമല്ല. കാരണം, ട്യൂബ് മാറ്റിയാല്‍ സാധാരണ ടയറില്‍ നേരിടുന്ന വശങ്ങളിലെ പഞ്ചര്‍ പരിഹരിക്കാവുന്നതാണ്.

                      ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                      ട്യൂബ് ലെസ് ടയര്‍ പൂര്‍ണമായി മാറ്റുക മാത്രമെ വശങ്ങളിലെ പഞ്ചറിനുള്ള പരിഹാരമാര്‍ഗ്ഗം.

                      ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                      • "ട്യൂബ് ലെസ് ടയറുകള്‍ ഒരല്‍പം ചെലവേറിയത്"
                      • സാധാരണ ടയറുകളെ അപേക്ഷിച്ച് ട്യൂബ് ലെസ് ടയറുകള്‍ക്ക് ചെലവ് ഏറും.

                        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                        കാരണം, സാധാരണ ടയറുകളില്‍ നിന്നും വ്യത്യസ്ത ഘടകവസ്തുക്കളാണ് ട്യൂബ് ലെസ് ടയറിന് ഉള്ളത്.

                        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                        "ട്യൂബ് ലെസ് ടയറുകള്‍ വാങ്ങിയാലോ?"

                        ഡ്രൈവ്‌സ്പാര്‍ക്ക് അടുത്തിടെ രണ്ട് കെടിഎമ്മുകളിലായി ഹിമാലയന്‍ യാത്ര നടത്തിയിരുന്നു.

                        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                        ഇരു കെടിഎമ്മുകളും ഒരുങ്ങിയത് ട്യൂബ് ലെസ് ടയറിന്മേലാണ് (മിഷലിന്‍ സിറാക്).

                        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                        ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ വന്ന് ഭവിക്കാവുന്ന പ്രശ്‌നങ്ങളെ കണക്കിലെടുത്ത് പഞ്ചര്‍ സീലിംഗ് ലിക്വിഡ് (സ്ലൈം പഞ്ചര്‍ സീലന്റ്), ടയറുകളില്‍ ഡ്രൈവ്‌സ്പാര്‍ക്ക് ഉപയോഗിച്ചിരുന്നു.

                        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                        ദുര്‍ഘടമായ ഹിമാലയന്‍ പാതയില്‍ ട്യൂബ് ലെസ് ടയറുകള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചത്.

                        ടയര്‍ ഏത് തെരഞ്ഞെടുക്കും? ട്യൂബ്‌ലെസ് ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

                        ടയറുകളില്‍ നിന്നും മികച്ച പ്രകടനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ട്യൂബ് ലെസ് ടയറുകളിലേക്ക് തിരിയുന്നതാകും ഉചിതം.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ് #auto tips
English summary
The Main Advantages & Disadvantages Of Tubeless Tyres. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X