വാഹന നമ്പര്‍ പ്ലേറ്റിലുള്ള 'IND' എന്ന എഴുത്ത് അനധികൃതമോ? കാരണം ഇതാണ്!

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ IND എന്ന എഴുത്ത് ഇന്ന് പതിവാണ്. എന്നാല്‍ നമ്പര്‍ പ്ലേറ്റില്‍ IND എന്നെഴുതുന്നത് അനധികൃതമാണോ? ഈ സംശയം പലര്‍ക്കുമുണ്ട്. മുമ്പ് IND എന്ന് കുറിച്ച നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളെ അധികൃതർ പിടികൂടി പിഴചുമത്തിയതാണ് ഈ ആശയക്കുഴപ്പത്തിന് കാരണം.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

IND എന്ന എഴുത്ത് നമ്പര്‍ പ്ലേറ്റുകളുടെ കാഴ്ചഭംഗിക്ക് വേണ്ടി മാത്രമുള്ളതല്ല. വാഹന നമ്പര്‍പ്ലേറ്റുകളിലെ കൃത്രിമത്വം തടയുന്നതിന് വേണ്ടിയുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ (HSRP) ഭാഗമാണ് IND എന്ന എഴുത്ത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍

2005 ലാണ് മോട്ടോര്‍വാഹന നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ഭേദഗതി കൊണ്ടുവന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

കറന്‍സി നോട്ടുകളിലുള്ള രഹസ്യ സുരക്ഷാ ഫീച്ചറുകള്‍ക്ക് സമാനമാനമായ സജ്ജീകരണങ്ങളോടെയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളും വരുന്നതും.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

അലൂമിനിയത്തില്‍ ഒരുങ്ങിയ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളെ ദുരുപയോഗം ചെയ്യാനോ ഇളക്കി മാറ്റാനോ സാധിക്കില്ല. അലൂമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയിലാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ അക്കം എഴുതുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

ക്രോമിയം പശ്ചാത്തലത്തിലുള്ള 'ചക്ര' ഹോളോഗ്രാമാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകളുടെ പ്രധാന സവിശേഷത. ഹോളോഗ്രാഫ് രീതിയിലുള്ള പ്ലേറ്റില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ക്ക് ശ്രമിച്ചാല്‍ പ്ലേറ്റുകള്‍ പൂര്‍ണമായും നശിക്കും.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

നിര്‍മ്മാതാവിന്റെയും പരിശോധന ഏജന്‍സിയുടെയും വാഹനത്തിന്റെയും വിവരങ്ങള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് കോഡുകളാല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

ഹോളോഗ്രാമിന് താഴെ ഇടത് വശം ചേര്‍ന്ന് ഇളം നീല നിറത്തിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകളില്‍ IND എന്ന എഴുതപ്പെടേണ്ടത്. സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ വിവരങ്ങള്‍ സൂക്ഷിക്കുക.

Recommended Video

[Malayalam] MV Agusta Brutale 800 Launched In India - DriveSpark
വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

മൊബൈല്‍ അപ്ലിക്കേഷന്‍ മുഖേന നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് അധികൃതര്‍ക്ക് കണ്ടെത്താനും സാധിക്കും.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

എന്നാല്‍ ഇന്ന് വരുന്ന മിക്ക വാഹന നമ്പര്‍ പ്ലേറ്റുകളും ഈ നടപടികള്‍ പാലിക്കാതെ കേവലം കാഴ്ചഭംഗി ലക്ഷ്യമിട്ടാണ് 'IND' എന്ന് കുറിക്കുന്നത്. ഇത്തരത്തിലുള്ള വാഹനങ്ങളെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അധികൃതര്‍ പിടികൂടി പിഴ ഈടാക്കുന്നതും.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

2019 ഓടെ കേരളത്തിലെ എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്. ആദ്യ ഘട്ടത്തില്‍ പുതിയ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളെ സ്ഥാപിക്കാനാണ് തീരുമാനം.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

അസം, ഗുജറാത്ത്, രാജസ്ഥാന്‍, ജമ്മു-കശ്മീര്‍, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളാണ് വാഹനങ്ങളില്‍ ഉപയോഗിച്ച് വരുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന വിവിധ തരം നമ്പര്‍ പ്ലേറ്റുകളും അവ ഉപയോഗിക്കാന്‍ അനുവാദമുള്ള വാഹനങ്ങളെയും ഇവിടെ പരിശോധിക്കാം:

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

വെളുത്ത നമ്പര്‍ പ്ലേറ്റ്

ഭൂരിപക്ഷം ഇന്ത്യന്‍ വാഹനങ്ങളിലും വെള്ളയില്‍ കറുത്ത അക്ഷരങ്ങളുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഒരുങ്ങുന്നത്. സ്വകാര്യ വാഹനങ്ങളിലാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുന്നതും.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

വെളുത്ത നമ്പര്‍ പ്ലേറ്റുമായുള്ള കാറുകള്‍, സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. വാണിജ്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണ്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റ്

മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകളാണ് ഇന്ത്യയില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. ടാക്സി പോലുള്ള വാണിജ്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള വാഹനങ്ങളിലാണ് മഞ്ഞ നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഒരുങ്ങുന്നതും.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

വെള്ള നിറത്തിലുള്ള നമ്പര്‍ പ്ലേറ്റുകളെ അപേക്ഷിച്ച് മഞ്ഞ നമ്പര്‍ പ്ലേറ്റ് വാഹനങ്ങള്‍ക്ക് വേറിട്ട നികുതി ഘടനയും ആര്‍ടിഒ നിയമങ്ങളുമാണ് ബാധകമാകുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

മഞ്ഞ അക്ഷരത്തിലുള്ള കറുത്ത നമ്പര്‍ പ്ലേറ്റ്

കാര്‍, ബൈക്ക് വാടകയ്ക്ക് നല്‍കുന്ന കമ്പനികളാണ് ഇത്തരം നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുക. 'റെന്റ് ഫോര്‍ സെല്‍ഫ് ഡ്രൈവ്' കാറുകളിലാണ് മഞ്ഞ അക്ഷരത്തിലുള്ള കറുത്ത നമ്പര്‍ പ്ലേറ്റുകള്‍ കൂടുതലായും കാണപ്പെടുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

ഇത്തരം വാഹനങ്ങളെ വാണിജ്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാം. വാഹനമോടിക്കുന്നയാള്‍ക്ക് വാണിജ്യ ഡ്രൈവിംഗ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയുമില്ല.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

'അമ്പ്' ചിഹ്നത്തോടെയുള്ള നമ്പര്‍ പ്ലേറ്റ്

മറ്റ് നമ്പര്‍ പ്ലേറ്റുകളെ അപേക്ഷിച്ച് സൈനിക വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് ഏറെ വ്യത്യസ്തമാണ്. ദില്ലിയിലുള്ള കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് സൈനിക വാഹനങ്ങള്‍ എല്ലാം രജിസ്റ്റര്‍ ചെയ്യുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

നമ്പര്‍ പ്ലേറ്റില്‍ ഉള്‍പ്പെടുന്ന മുകളിലോട്ടുള്ള അമ്പ് ചിഹ്നം 'ബ്രോഡ് ആരോ' എന്നാണ് അറിയപ്പെടുന്നതും. വാഹനം സൈന്യത്തിന് കീഴില്‍ വന്ന വര്‍ഷത്തെയാണ് അമ്പ് ചിഹ്നത്തിന് ശേഷമുള്ള രണ്ട് അക്കങ്ങള്‍ സൂചിപ്പിക്കുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

മഞ്ഞയിൽ ചുവപ്പ് അക്ഷരത്തിലുള്ള നമ്പര്‍ പ്ലേറ്റ്

മഞ്ഞയിൽ ചുവപ്പ് എഴുത്തുള്ള നമ്പര്‍ പ്ലേറ്റുകളും ഇന്ന് പതിവായി മാറുകയാണ്. പുത്തന്‍ വാഹനങ്ങള്‍ക്ക് ലഭിക്കുന്ന താത്കാലിക രജിസ്ട്രേഷനാണ് ഈ നമ്പര്‍ പ്ലേറ്റ് കൊണ്ട് സൂചിപ്പിക്കുന്നത്.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

അതേസമയം ചില സംസ്ഥാനങ്ങള്‍ താത്കാലിക നമ്പര്‍ പ്ലേറ്റുമായുള്ള വാഹനങ്ങളെ റോഡില്‍ സഞ്ചരിക്കാന്‍ അനുവദിക്കാറില്ല. ഒരു മാസം വരെയാണ് താത്കാലിക നമ്പര്‍ പ്ലേറ്റുകളുടെ കാലാവധി.

വാഹന നമ്പര്‍ പ്ലേറ്റിലുള്ള IND എന്ന എഴുത്ത് അനധികൃതമോ?

നീല നമ്പര്‍ പ്ലേറ്റ്

വിദേശ പ്രതിനിധികളുടെ കാറുകളിലാണ് നീലയില്‍ വെള്ള എഴുത്തിലുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഒരുങ്ങുന്നത്. ഐക്യരാഷ്ട്ര പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍, കോണ്‍സുലേറ്റ് പ്രതിനിധികള്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് യഥാക്രമം UN, CD, CC എന്നിങ്ങനെ ആരംഭിക്കുന്ന നമ്പര്‍ പ്ലേറ്റുകളാണ് ലഭിക്കുക.

Image Source: TeamBHP

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips
English summary
Why Number Plates In India Have 'IND' Written ? Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X