കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ഇന്ധനം തീരാറായി എന്ന് ഫ്യൂവല്‍ മീറ്ററില്‍ മുന്നറിയിപ്പ് ലഭിച്ചാലും തെല്ലു ഭയമില്ലാതെ ഡ്രൈവ് ചെയ്യുന്നവരായിരിക്കും നമ്മളില്‍ പലരും. ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാ, കാര്‍ ഇനിയും കുറെ മുന്നോട്ട് പോകുമെന്ന വിശ്വാസം മിക്കവരിലും വേരുറച്ച് കഴിഞ്ഞു.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാറുകളുമായുള്ള നീണ്ട കാലത്തെ പരിചയത്തിന്റെ പശ്ചാത്തലത്തിലാകാം ഇന്ധനം കുറവാണെങ്കിലും ആക്‌സിലറേറ്ററില്‍ കാലമര്‍ത്താന്‍ പലരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഈ രീതി ശരിക്കും ശരിയാണോ?

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

തീരെ കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കുന്നത് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കും. ഒന്നാമത് കാറിലുള്ള ഫ്യൂവല്‍ മീറ്റര്‍ കിറുകൃത്യമല്ല. കൂടാതെ ഡ്രൈവിംഗ് രീതി, ഇന്ധനക്ഷമത എന്നിവയെ ആശ്രയിച്ചാണ് കാറുകളിലെ ഫ്യൂവല്‍ മീറ്ററിന്റെ കൃത്യത.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാല്‍ ഭാഗം ഇന്ധനമെങ്കിലും ടാങ്കിൽ എപ്പോഴുമുണ്ടായിരിക്കണമെന്ന് പറയാന്‍ കാരണം

മേല്‍ സൂചിപ്പിച്ചത് പോലെ കുറഞ്ഞ ഇന്ധനം കാര്‍ പതിവായി ഓടിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തും.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

തുടര്‍ച്ചയായി ഇത്തരത്തിലുള്ള ഡ്രൈവിംഗ് രീതി കാറ്റാലിറ്റിക് കണ്‍വേര്‍ട്ടറുകളെ തകരാറിലാക്കും. കാറ്റലിറ്റിക് കണ്‍വേര്‍ട്ടറുകള്‍ക്ക് തകരാര്‍ സംഭവിച്ചാല്‍ ഉടനടി മാറ്റേണ്ടതോ, റിപ്പയര്‍ ചെയ്യേണ്ടതോ അനിവാര്യമാണ്.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കുറഞ്ഞ ഇന്ധനത്തില്‍ കാര്‍ ഏറെ ദൂരം ഓടിക്കുന്നത് ഫ്യൂവല്‍ പമ്പിനെയും തകരാറിലാക്കും. ഇന്ധനത്തിലുള്ള മാലിന്യങ്ങള്‍ സാധാരണയായി ടാങ്കിന് അടിത്തട്ടില്‍ ഊറി കിടക്കാറാണ് പതിവ്.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

എന്നാല്‍ ടാങ്കില്‍ ഇന്ധനം കുറവെങ്കില്‍ ഇതേ മാലിന്യങ്ങള്‍ അടിത്തട്ടില്‍ നിന്നും ഫ്യൂവല്‍ പമ്പിലേക്ക് വന്നെത്തും. ഫ്യൂവല്‍ വാര്‍ണിംഗ് ലൈറ്റ് തെളിഞ്ഞാലുടന്‍ കാര്‍ തകരാറിലാകും എന്ന് ഇതിന് അര്‍ത്ഥമില്ല.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

എന്നാല്‍ ഈ രീതി പതിവെങ്കില്‍ കാര്‍ തകരാറിലാകാന്‍ കാലതാമസം ഏറെ നേരിടില്ല.

Trending On DriveSpark Malayalam:

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ഇത് മാത്രമാണോ പ്രശ്‌നം?

ഇലക്ട്രിക് ഫ്യൂവല്‍-പമ്പ് മോട്ടോറിനുള്ള കൂളന്റായും കാറിലെ ഇന്ധനം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ ഇന്ധനം കുറയുന്ന സാഹചര്യത്തില്‍ ടാങ്കില്‍ നിന്നും വായുവിനെയാകും പമ്പ് വലിച്ചെടുക്കുക.

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

തുടര്‍ച്ചയായി കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കുമ്പോള്‍ ഫ്യൂവല്‍-പമ്പ് മോട്ടോറില്‍ താപം വര്‍ധിക്കും. ഇത് ഫ്യൂവല്‍ പമ്പ് തകരാറിലാകുന്നതിലേക്കും വഴിതെളിക്കും.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

കാറുകളെ കുറിച്ച് ഇന്നും പ്രചാരത്തിലുള്ള ചില തെറ്റിദ്ധാരണകള്‍

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #auto tips #hatchback
English summary
Why You Shouldn't Run Your Car On Low Fuel. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X