Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

മാരുതി XL6 ഉം എർട്ടിഗയും തങ്ങളുടെ ഏറ്റവും പുതിയ എതിരാളിയായ കിയ കാരെൻസിനെ നേരിടാൻ കൂടുതൽ പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതിനായി അടുത്തിടെ പുത്തൻ അപ്‌ഡേറ്റുകളുമായി എത്തിയിരിക്കുകയാണ്.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

സെഗ്‌മെന്റിലെ ഏറ്റവും താങ്ങാനാവുന്ന ഓപ്ഷനായി എറിറ്റ്‌ഗ കുറച്ച് പ്രീമിയം സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് തുടരുമ്പോൾ, XL6 ഇപ്പോൾ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും 360-ഡിഗ്രി വ്യൂ ക്യാമറ എന്നിയുമായി വരുന്നു.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

എന്നിരുന്നാലും, കിയ കാരെൻസ് ഇപ്പോഴും മാരുതി എംപിവികളേക്കാൾ ഒരു പടി മുന്നിലാണ്. മാരുതി മോഡലുകൾ രണ്ടിലും ഇല്ലാത്ത കാരെൻസ് വാഗ്ദാനം ചെയ്യുന്ന മികച്ച 10 സവിശേഷതകൾ ഇതാ:

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ

സ്റ്റാൻഡേർഡ് എന്ന നിലയിൽ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി 7.5 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് കാരൻസിന് ലഭിക്കുന്നത്. ഒരു പടി കൂടി മുന്നോട്ട് പോയാൽ 4.2 ഇഞ്ച് TFT കളർ ഡിസ്‌പ്ലേ ഉൾപ്പെടെ 12.5 ഇഞ്ച് LCD -യുള്ള ഒരു പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉപഭോക്താക്കൾക്ക് ലഭിക്കും.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

താരതമ്യപ്പെടുത്തുമ്പോൾ, മാരുതി എംപിവികൾക്ക് അനലോഗ് ഡയലുകൾക്കിടയിൽ വെർട്ടിക്കലി സ്ഥാപിച്ചിരിക്കുന്ന TFT മൾട്ടി-ഇൻഫർമേഷൻ ഡിസ്പ്ലേ ലഭിക്കുന്നു.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

കർട്ടൻ എയർബാഗുകൾ

കാരെൻസിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റ് ഇപ്പോഴും അതിന്റെ വിഭാഗത്തിൽ മികച്ചതാണ്, ഇരട്ട ഫ്രണ്ട്, സൈഡ്, കർട്ടൻ എയർബാഗുകൾ എന്നിങ്ങനെ മൊത്തം ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉണ്ട്. പുതുക്കിയ XL6 ഉം എർട്ടിഗയും സൈഡ് എയർബാഗുകൾ ചേർത്തുകൊണ്ട് മൊത്തം നാലെണ്ണമായി അവയുടെ സുരക്ഷാ പട്ടിക മെച്ചപ്പെടുത്തിയെങ്കിലും, അവയ്ക്ക് ഇപ്പോഴും കർട്ടൻ എയർബാഗുകൾ നഷ്‌ടപ്പെടുന്നു. അപകടമുണ്ടായാൽ പിന്നിലെ യാത്രക്കാരുടെ തലയ്ക്ക് മെച്ചപ്പെട്ട സുരക്ഷ ഇവ വാഗ്ദാനം ചെയ്യുന്നു.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

സൺറൂഫ്

മാരുതി എതിരാളികളേക്കാൾ വളരെ വിലയേറിയ അതിന്റെ മുൻനിര വേരിയന്റിൽ, കാരെൻസ് ഒരു ഇലക്ട്രിക് സൺറൂഫ് സജ്ജീകരിച്ചിരിക്കുന്നു. അത്ര വലിയ ഒരു ഫംഗ്ഷണൽ ഫീച്ചർ അല്ലെങ്കിലും, ഇത് തീർച്ചയായും ക്യാബിന്റെ പ്രീമിയം അനുഭവം ഉയർത്തുന്ന ഒന്നാണ്.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

സ്മാർട്ട് എയർ പ്യൂരിഫയർ

മാസ് മാർക്കറ്റ് സെഗ്‌മെന്റുകളിൽ ക്യാബിനിലേക്ക് ഇന്റഗ്രേറ്റ് ചെയ്ത എയർ പ്യൂരിഫയർ സംവിധാനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ബ്രാൻഡുകളിലൊന്നാണ് കിയ.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

കാരെൻസിനും ഈ സവിശേഷത ലഭിക്കുന്നു, എന്നാൽ യൂണിറ്റ് സെൽറ്റോസിലേതുപോലെ സെൻട്രൽ കൺസോളിൽ അല്ലാതെ ഡ്രൈവർ സീറ്റിന് പിന്നിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ ലൊക്കേഷൻ അല്പം വിചിത്രമാണ്. എന്നിരുന്നാലും, ഇത് ഒരു ഉപയോഗപ്രദമായ കിറ്റാണ്, കൂടാതെ ഏറ്റവും ഉയർന്ന ലക്ഷ്വറി ട്രിമ്മിന് തൊട്ടു താളെയുള്ള വേരിയന്റ് മുതൽ വാഗ്ദാനം ചെയ്യുന്നു.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

വലിയ സെൻട്രൽ ഡിസ്പ്ലേ

സെൽറ്റോസിന് സമാനമായി ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനായി 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ HD ഡിസ്‌പ്ലേയാണ് കാരെൻസിന് ലഭിക്കുന്നത്. വാഹനത്തിന്റെ താഴ്ന്ന ട്രിമ്മുകളിൽ പോലും, കിയ എംപിവിയിൽ 8.0 ഇഞ്ച് സെൻട്രൽ ഡിസ്പ്ലേ സജ്ജീകരിച്ചിരിക്കുന്നു, ഇത് മാരുതി എംപിവികളിൽ വാഗ്ദാനം ചെയ്യുന്ന 7.0 ഇഞ്ച് ഡിസ്പ്ലേയേക്കാൾ വലുതാണ്.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി

ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിന്റെ മിക്കവാറും സ്റ്റാൻഡേർഡ് ഫീച്ചറുകളായി മാറിയപ്പോൾ, കൂടുതൽ പ്രീമിയം കാറുകൾ ഇപ്പോൾ വയർലെസ് ഫംഗ്‌ഷനായി ഇത് വാഗ്ദാനം ചെയ്യുന്നു. അതിനാൽ തന്നെ എർട്ടിഗ, XL6 എന്നിവയെ അപേക്ഷിച്ച് കൂടുതൽ പ്രീമിയം എംപിവി ആണ് കാരെൻസ്.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

ഇലക്ട്രിക് ടംബിൾ അസിസ്റ്റുള്ള രണ്ടാം നിര സീറ്റുകൾ

ഒരു എംപിവിയുടെ നിർവചിക്കുന്ന സവിശേഷതകളിലൊന്ന് സീറ്റുകളുടെ മൂന്നാം നിരയാണ്. രണ്ടാം നിര സീറ്റുകൾക്ക് വൺ-ടച്ച് ഇലക്ട്രിക് ടംബിൾ ഫംഗ്‌ഷൻ ലഭിക്കുന്നതിനാൽ മൂന്നാം നിരയിലേക്ക് പ്രവേശിക്കുന്നത് കാരെൻസ് എളുപ്പമാക്കുന്നു. അതേസമയം, XL6, എർട്ടിഗ എന്നിവയ്ക്ക് മധ്യനിരയിലെ സീറ്റുകൾക്ക് ടംബിൾ ഫംഗ്‌ഷൻ ലഭിക്കുന്നില്ല.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

ആംബിയന്റ് മൂഡ് ലൈറ്റിംഗ്

64 നിറങ്ങളിലുള്ള ആംബിയന്റ് മൂഡ് ലൈറ്റിംഗ് ഉപയോഗിച്ച് രാത്രിയിൽ കാരെൻസിന്റെ ക്യാബിൻ കൂടുതൽ പ്രീമിയം ആയി കാണപ്പെടുന്നു. ലൈറ്റിംഗ് ഡാഷ്‌ബോർഡിന് തൊട്ടുതാഴെയാണ്, അത് മുൻവശത്തെ ഡോറുകളിലേക്കും വ്യാപിക്കുന്നു. ലക്ഷ്വറി ട്രിം മുതൽ ഇത് വാഗ്ദാനം ചെയ്യുന്നു. ടോപ്പ് വേരിയന്റിൽ, ആംബിയന്റ് ലൈറ്റിംഗും ഡ്രൈവ് മോഡുകളുമായി ലിങ്ക് ചെയ്യാം.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

ഡ്രൈവ് മോഡുകൾ

കിയ കാരെൻസിന്റെ പെട്രോൾ-ഓട്ടോമാറ്റിക് വേരിയന്റുകൾ സ്‌പോർട്ട്, നോർമൽ, ഇക്കോ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളിലാണ് വരുന്നത്. ഈ മോഡുകൾ പവർട്രെയിനിന്റെ പ്രതികരണശേഷിയെ ഇലക്ട്രോണിക് ആയി സ്വാധീനിക്കുന്നു. വാഹനത്തിന്റെ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 140 PS പവറും, 242 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ ഏഴ് സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ചോയിസിനൊപ്പം വരുന്നു.

Maruti എംപിവികളേക്കാൾ ഒരുപടി മുന്നിൽ; Kia Carens വാഗ്ദാനം ചെയ്യുന്ന 10 മികച്ച ഫീച്ചറുകൾ

പ്രീമിയം സൗണ്ട് സിസ്റ്റം

വാഹനത്തിന്റെ ടോപ്പ് ട്രിമ്മിൽ, കിയ എംപിവിയിൽ എട്ട് സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. മാരുതി എംപിവികളിലെ സ്റ്റാൻഡേർഡ് ആറ് സ്പീക്കർ സിസ്റ്റവുമായി താരതമ്യം ചെയ്യുമ്പോൾ ഈ പ്രീമിയം ഓഡിയോ സിസ്റ്റം മികച്ച ക്യാബിൻ എക്സ്പീരിയൻസ് നൽകുന്നു.

Most Read Articles

Malayalam
English summary
10 best features carens mpv offers over its maruti rivals
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X