2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

സമയവും സാങ്കേതികവിദ്യയും ഓരോ സെക്കന്റുകൾ കഴിയുന്തോറും മുന്നേറുകയാണ്. പുതിയ സാങ്കേതികവിദ്യ കാരണം, എല്ലാതരം വാഹനങ്ങളിലും ഒന്നിലധികം നവീന ഫീച്ചറുകളുടെ എൻട്രികൾ ഉണ്ടായിട്ടുണ്ട്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

ഈ സവിശേഷതകൾ ഡ്രൈവിനെ സുരക്ഷിതവും സൗകര്യപ്രദവും കൂടുതൽ ആസ്വാദ്യകരവുമാക്കുന്നു. 2022 -ൽ കൂടുതലായി നിരവധി കാറുകളിൽ നാം കണ്ടെക്കാവുന്ന ഏറ്റവും പുതിയ 10 സവിശേഷതകൾ ഇതാ:

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

1. ADAS

ഇതുവരെയുള്ള ഏറ്റവും നൂതനമായ സുരക്ഷാ സവിശേഷതയായ ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) ഉപയോഗിച്ച് ലിസ്റ്റ് ആരംഭിക്കുന്നു. ഇന്ത്യൻ വാഹന വിപണിയിലെ ബജറ്റ് കാറുകളുടെ ഇക്കോസിസ്റ്റത്തിലേക്ക് ADAS പതുക്കെ കടന്നുവന്നു. ഉയർന്ന നിലവാരമുള്ള ആഡംബര കാറുകളുമായി ബന്ധപ്പെട്ട ഒരു സുരക്ഷാ ഫീച്ചറായിരുന്നു ADAS. എന്നാൽ ഇപ്പോൾ, ആ ഉയർന്ന തുകയുടെ പകുതിയിൽ താഴം വിലയുള്ള വാഹനങ്ങളിലെ ഫീച്ചർ ലിസ്റ്റിന്റെ ഭാഗമാണിത്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

ഉദാഹരണത്തിന്, ലെവൽ 2 ADAS സവിശേഷതകളോടെ വരുന്ന ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വാഹനം അടുത്തിടെ പുറത്തിറക്കിയ MG ആസ്റ്റർ ആണ്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉപയോഗിച്ച് കാർ കൂടുതൽ സുരക്ഷിതമായ ഒന്നായി മാറിയിരിക്കുകയാണ്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

2. ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം

ADAS -ന് ശേഷം പ്രത്യേകിച്ച് ഇന്ത്യൻ റോഡുകളിൽ മറ്റൊരു ഉപയോഗപ്രദമായ സുരക്ഷാ ഫീച്ചറാണ് ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം. ഇത് ഒരു ബ്ലൈൻഡ്‌സ്‌പോട്ട് മോണിറ്ററിന്റെ താരതമ്യേന ലളിതമായ പ്രവർത്തനമാണ്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

വാഹനത്തിന്റെ ഇരുവശത്തും ഒരു പ്രോക്‌സിമിറ്റി സെൻസർ സ്ഥാപിച്ചിട്ടുണ്ട്, ഏതെങ്കിലും വാഹനം (കാർ, മോട്ടോർ സൈക്കിൾ അല്ലെങ്കിൽ ട്രക്ക്) സൈഡിൽ നിന്ന് അടുത്ത് വന്നാൽ, ഒരു ലൈറ്റ് (സാധാരണയായി ORVM-കളിൽ) അത് സൂചിപ്പിക്കും. ഇത് ഡ്രൈവറിനെ തന്റെ വാഹനത്തിന് ചുറ്റും മറ്റ് വാഹനങ്ങൾ ഉണ്ടോ എന്ന് അറിയാൻ സഹായിക്കുന്നു, ഈ സംവിധാനം അത്തരത്തിൽ ഒരു പോട്ടൻഷ്യൽ ക്രാഷിൽ നിന്ന് അവരെ രക്ഷിക്കുന്നു.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

3. പ്രീമിയം സൗണ്ട് സംവിധാനങ്ങൾ

മുന്നോട്ട് പോകുമ്പോൾ, കൂടുതൽ കാറുകളിൽ സ്റ്റാൻഡേർഡായി വരുന്ന അടുത്ത സവിശേഷത എന്നത് പ്രീമിയം സൗണ്ട് സംവിധാനങ്ങളുടെ ലഭ്യതയാണ്. കൊവിഡ്-19 മഹാമാരി കാരണം, ആളുകൾ അടുത്തിടെ കൂടുതലായി സ്വന്തം വാഹനത്തിൽ ദീർഘദൂര യാത്രകൾ ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

ഇതിനർത്ഥം, ബോസ്, ജെബിഎൽ, ഇൻഫിനിറ്റി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള നല്ല പ്രീമിയം സ്പീക്കറുകൾ ചേർക്കുന്നത് യാത്രയ്ക്ക് ആവശ്യമായ ഫ്ലേവർ കൂട്ടും എന്നതാണ്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

4. വയർലെസ് സ്മാർട്ട് ഫോൺ കണക്റ്റിവിറ്റി

2020, 2021 വർഷങ്ങൾ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയെ കുറിച്ചുള്ളതായിരുന്നു. എന്നാൽ ആ ആദ്യ കാലങ്ങളിൽ, സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി UI ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണുകൾ കണക്ട് ചെയ്യേണ്ടതുണ്ടായിരുന്നു.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

അതിനാൽ കാര്യങ്ങൾ കൂടുതൽ സൗകര്യപ്രദമാക്കാൻ, ഇപ്പോൾ പുതിയതായി ലോഞ്ച് ചെയ്യുന്ന മോഡലുകളിൽ കാർ നിർമ്മാതാക്കൾ വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമായി വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

5. സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ

പുതിയ മാനദണ്ഡങ്ങൾ അനുസരിച്ച്, എല്ലാ ശ്രേണിയിലുള്ള കാറുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. നാല് എയർബാഗുകൾ കൂടി വരുന്നതോടെ ഇന്ത്യൻ റോഡുകളിൽ ഓടുന്ന കാറുകൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതമാക്കും.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

6. ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്

വാഹനത്തിന്റെ സുരക്ഷയിൽ കൂടുതൽ സവിശേഷതകൾ ചേർത്തുകൊണ്ട്, 2022 -ൽ കൂടുതൽ കാറുകൾക്ക് ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

ADAS -നൊപ്പം പ്രവർത്തിക്കുന്ന AEB, വാഹനത്തിന് മുന്നിൽ എന്തെങ്കിലും തടസ്സം കണ്ടെത്തിയാൽ കാറിനെ സ്വയം ബ്രേക്ക് ചെയ്യാൻ അനുവദിക്കുന്നു. റോഡിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവർ മൂലമുണ്ടാകുന്ന അപകടങ്ങൾ ഇത് ഗണ്യമായി കുറയ്ക്കും.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

7. പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ

സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, റോഡിൽ ഓടുന്ന മിക്കവാറും എല്ലാ വാഹനങ്ങൾക്കും സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററോ ഇപ്പോൾ ലഭിക്കുന്നുണ്ട്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

2022 -ൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററുകൾക്ക് പകരം വലിയ സ്‌ക്രീനുകളുള്ള കാറുകൾ മുമ്പത്തേതിനേക്കാൾ കൂടുതൽ ഇൻഫർമേഷൻ ഡിസ്പ്ലേയുമായി എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. മഹീന്ദ്ര XUV700, സ്‌കോഡ സ്ലാവിയ, ഫോക്‌സ്‌വാഗൺ ടൈഗൂൺ, ഹ്യുണ്ടായി അൽകസാർ തുടങ്ങിയ കാറുകൾക്ക് ഇതിനകം തന്നെ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉണ്ട്.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

8. AI ബോട്ട് & അലക്സ

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി ഒരു മികച്ച ഫീച്ചറാണ്, എന്നാൽ നിങ്ങളുടെ വാഹനത്തിൽ ഒരു AI ബോട്ട് ഉണ്ടായിരിന്നാലുള്ള അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. പുതിയ എംജി ആസ്റ്റർ പോലെ, 2022 -ൽ കൂടുതൽ കാറുകൾക്ക് AI ബോട്ട് ലഭിക്കുമെന്ന് ഞങ്ങൾ കരുതുന്നു.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

ഒരു ഗൂഗിൾ അസിസ്റ്റന്റ് ചെയ്യാൻ കഴിയുന്നതെല്ലാം AI ബോട്ട് ചെയ്യുന്നു, അതോടൊപ്പം ഇത് കമാൻഡുകളുടെ ഒരു പുതിയ മാനം അൺലോക്ക് ചെയ്യുകയും ചെയ്തു. ഇവയിൽ "അയാം ഫീലിംഗ് ഹോട്ട്" (ക്യാബിൻ താപനില കുറയ്ക്കുന്നതിന്), " നാവിഗേറ്റ് ടു ഡെസ്റ്റിനേഷൻ" എന്നിവയും മറ്റും ഉൾപ്പെടുന്നു.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

9. ഡിജിറ്റൽ കീകൾ

കീലെസ് എൻട്രി ആൻഡ് ഗോ 2015 -ൽ കാറുകൾക്ക് ഒരു USP ആയിരുന്നു. എന്നാൽ 2022 -ൽ കൂടുതൽ കാറുകൾക്ക് ഡിജിറ്റൽ കീകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ കീകൾക്ക് രണ്ട് കാര്യങ്ങൾ അർത്ഥമാക്കാം, ഒരു ഡിജിറ്റൽ കീക്ക്, ശരിയായ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിനെ ഡിജിറ്റൽ കീ ആക്കി മാറ്റാൻ കഴിയും (കാർ നിർമ്മാതാക്കൾ വാഹനത്തിൽ ഹാർഡ്‌വെയർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ).

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

അടുത്തതായി, ഒരു ലളിതമായ ക്രെഡിറ്റ് കാർഡ് വലിപ്പമുള്ള കാർഡ് ഒരു ഡിജിറ്റൽ കീ ആയി ഉപയോഗിക്കാം. ഈ രീതിയിൽ, നിങ്ങളുടെ കാറിന്റെ കീകൾ ഈസിയായി നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ കഴിയും.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

10. വെന്റിലേറ്റഡ് സീറ്റുകൾ

ഇന്ത്യയിലെ എല്ലാ ആധുനിക വാഹനങ്ങൾക്കും ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന കാർ സവിശേഷതകളിലൊന്നാണ് വെന്റിലേഷൻ സീറ്റുകൾ. 2018 -ൽ ഹ്യുണ്ടായി വെർണ ഈ ക്ലാസ്-ലീഡിംഗ് കൺവീനിയൻസ് ഫീച്ചറുമായാണ് വന്നത്, അതിന് ശേഷം മറ്റ് കാർ നിർമ്മാതാക്കൾ തങ്ങളുടെ ചെറു മോഡലുകളിൽ ഇന്നും ഇത് കാര്യമായി നൽകുന്നില്ല.

2022 -ൽ കാറുകളിൽ കൂടുതൽ സാധാരണയായി കണ്ടെത്തിയേക്കാവുന്ന ലേറ്റസ്റ്റ് ഫീച്ചറുകൾ

2022-ൽ ഇതിന് മാറ്റം ഉണ്ടായേക്കാം, എല്ലാവർക്കും കൂടുതൽ സുഖപ്രദമായ യാത്രകൾ വാഗ്ദാനം ചെയ്യാൻ ഈ അത്ഭുതകരമായ സവിശേഷതയുമായി കൂടുതൽ കാറുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
10 new gen feature to be available in more cars in 2022
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X