'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

ഇന്ത്യയിൽ മോട്ടോർസൈക്കിൾ റൈഡർമാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഭാഗമാണ് ഹോൺ. ദൗർഭാഗ്യവശാൽ, ട്രാഫിക് സിഗ്നലിൽ പോലും അനാവശ്യമായി മുഴക്കാനാണ് ഇന്ത്യയിൽ ഹോൺ പ്രധാനമായും ഉപയോഗിക്കുന്നത്. തുടർച്ചയായി ഹോൺ മുഴക്കുന്നത് ഇന്ത്യക്കാരുടെ ക്ഷമയില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്.

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

എന്നിരുന്നാലും, വാഹനം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായും ശ്രദ്ധ പിടിച്ചുപറ്റുന്നതിനായും വ്യത്യസ്തങ്ങളായ ഹോണുകൾ മോട്ടോർസൈക്കിൾ ഉടമകൾ ഉപയോഗിച്ച് വരാറുണ്ട് . ഒന്നല്ല, രണ്ടല്ല, മറിച്ച് നൂറ് ഹോണുകൾ തന്റെ മോട്ടോർസൈക്കിളിൽ സ്ഥാപിച്ച് ഒരു 'ഹോൺമാല' തീർത്ത ഒരു വിദ്വാനെയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

വളരെ വിചിത്രമായ രീതിയിൽ 100 ​​ഹോണുകൾ ഘടിപ്പിച്ച ഹീറോ സ്‌പ്ലെൻഡറിന്റെ വീഡിയോ 'splendor_lover_72' എന്ന അക്കൗണ്ടിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മോട്ടോർസൈക്കിളിന്റെ വശങ്ങളിൽ ഹോണുകൾ ഒന്നിന് മുകളിൽ മറ്റൊന്നായി ലംബമായി ക്രമീകരിച്ചിരിക്കുന്നു.

MOST READ:പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

വൃത്താകൃതിയിലുള്ള ഈ ഹോണുകൾക്കെല്ലാം ഒരേ വലുപ്പമാണുള്ളത്. മോട്ടോർസൈക്കിളിന്റെ വശങ്ങളിൽ വലിയ ഭാഗം ഹോണുകൾ കൈയടക്കി വെച്ചതായി കാണാം. സ്‌പ്ലെൻഡറിന്റെ ഷാസിയിൽ ബന്ധിപ്പിച്ചിരിക്കുന്ന പൈപ്പിലാണ് ഹോണുകൾ ഘടിപ്പിച്ചിരിക്കുന്നത്.

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

മോട്ടോർസൈക്കിളിന്റെ ഹാൻഡിൽബാറിന് മുകളിലുള്ള ഭാഗത്ത് 'വി' ആകൃതിയിൽ ഒഴിച്ചിട്ടിരിക്കുകയാണ്. അതിനാൽ വാഹനം ഓടിക്കുന്നയാൾക്ക് മുന്നിലുള്ള റോഡിന്റെ വ്യക്തമായ കാഴ്ച ലഭിക്കും. എന്നിരുന്നാലും, മുകളിൽ സമാന്തരമായി ഹോണുകളുടെ ഒരു നിര തന്നെ സ്ഥാപിച്ചിട്ടുണ്ട്. അലോയ് വീലുകളും വീതിയേറിയ ടയറുകളുമാണ് ഈ ഹീറോ സ്‌പ്ലെൻഡറിൽ കാണുന്ന മറ്റ് മോഡിഫിക്കേഷൻസ്. എന്നാൽ ഇത് പഞ്ചാബിലെയും ഹരിയാനയിലെയും മോട്ടോർസൈക്കിളുകൾക്കിടയിൽ കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ്.

MOST READ:തീര്‍ന്നിട്ടില്ല! ബ്രെസയോടും, നെക്‌സോണിനോടും മുട്ടാന്‍ C3 എയര്‍ക്രോസുമായി Citroen

ഈ മോട്ടോർസൈക്കിളിന് പൊതുനിരത്തിൽ നിയമപരമായി സഞ്ചരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും, അത് തികച്ചും അപ്രായോഗികമാണ്. അതിനാൽ ഈ വിചിത്രമായ പരീക്ഷണം മതിയാക്കി ആ ബൈക്കിന്റെ യഥാർത്ഥ സ്വതം ഉടമ വീണ്ടെടുത്ത് നൽകുമെന്നാണ് പ്രതീക്ഷ..

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

എന്തുകൊണ്ടാണ് നിങ്ങൾ ഇത് ചെയ്യാൻ പാടില്ല

കുറച്ച് ദൂരത്തേക്ക് തന്നെ ഈ മോട്ടോർസൈക്കിളിൽ സവാരി ചെയ്യുന്നത് അസാധ്യമാണ്. അതുംപോട്ടെ ഏതെങ്കിലും ധൈര്യശാലി അതിന് മുതിർന്നാൽ അധികാരികൾ വാഹനം പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. കാരണം വലിയ അളവിലുള്ള ശബ്ദ മലിനീകരണം ഏറ്റവും അലസരായ പൊലീസുകാർക്ക് പോലും അവഗണിക്കാൻ കഴിയില്ലെന്നതാണ് വാസ്തവം. ഹോൺ മുഴക്കം കേട്ട് ചെവിക്കല്ലു പൊട്ടുന്ന വഴിപോക്കരുടെ നല്ല തല്ലും കിട്ടാൻ സാധ്യതയുണ്ട്.

MOST READ:അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

ഇനിയും ഉണ്ട് കാരണങ്ങൾ, ഹോണുകളുടെ അലങ്കാരപ്പണി കാരണം മറ്റ് യാത്രക്കാരുടെ ശ്രദ്ധ തിരിക്കുമെന്നതും ഗൗരവത്തിലെടുക്കണം. ഒരു വാഹനത്തിൽ ഇത്രയധികം ഹോണുകൾ സ്ഥാപിക്കുന്നത് ബാറ്ററിയിലും വയറിംഗിലും കാര്യമായ ലോഡുണ്ടാക്കുകയും മോട്ടോർസൈക്കിളിന്റെ വാറന്റി അസാധുവാക്കുകയും ചെയ്യും. ഹോണുകളുടെ ആധിക്യം സ്‌പ്ലെൻഡറിന്റെ റൈഡിംഗ് ഡൈനാമിക്‌സിനേയും പ്രതികൂലമായി ബാധിച്ചേക്കും.

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം വാഹനത്തിൽ ഇത്തരം വിചിത്രമായ പരിഷ്കാരങ്ങൾ നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നിരുന്നാലും, പലരും റോഡിൽ അനാവശ്യ ശ്രദ്ധ നേടുന്നതിനായി ഇത്തരത്തിൽ ഹോണുകൾ സ്ഥാപിക്കുന്നു. അത്തരം കാര്യങ്ങൾ പൊതുജനത്തിന് വിവിധ രീതിയിലാണ് ശല്യമാകുന്നത്.

MOST READ:ക്രിസ്റ്റ്യാനോ സ്വന്തമാക്കിയ ആദ്യ കാർ ഇതാണ്; സൂപ്പർ കാറുകൾക്കിടയിൽ ആ 'നോർമൽ' കാറിനെ കുറിച്ചറിയാം

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, തങ്ങളുടെ ജനപ്രിയ 125 സിസി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിളായ സൂപ്പര്‍ സ്പ്ലെന്‍ഡറിന്റെ പുതിയ വേരിയന്റ് അടുത്തിടെയാണ് പുറത്തിറക്കിയത്. സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ പോലെ തന്നെ അടുത്ത കാലത്തായി വിവിധ മോഡലുകളിലേക്ക് നിരവധി വേരിയന്റുകള്‍ അവതരിപ്പിക്കുന്നത് ഇതിനകം തന്നെ കണ്ടു കഴിഞ്ഞു. ഏതാനും കുറച്ച് മാസങ്ങള്‍ക്ക് മുന്നെയാണ് വിവിധ മോഡലുകളില്‍ Xtec എന്ന പേരില്‍ കുറച്ച് വേരിയന്റുകള്‍ അവതരിപ്പിക്കുന്നത്.

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

ഹീറോ മോട്ടോകോര്‍പ് ഒരു പുതിയ മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കുമ്പോഴെല്ലാം കമ്പനി അതിന്റെ വിപണി പഠനം നടത്തിയിരിക്കണം എന്ന് വ്യക്തമാണ്. എല്ലാറ്റിനും ഉപരിയായി, മികച്ച ഇന്ധനക്ഷമതയും വിശ്വാസ്യതയും ഉള്ള ഗുണനിലവാരമുള്ള മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഹീറോ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്നു.

'ഹോൺമാല'യുമായി ഒരു സ്‌പ്ലെൻഡർ; ഘടിപ്പിച്ചത് 100 ഹോണുകൾ

പുതിയ 2022 ഹീറോ സൂപ്പര്‍ സ്പ്ലെന്‍ഡര്‍ ക്യാന്‍വാസ് ബ്ലാക്ക് എഡിഷന്‍ എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ഡ്രം, ഡിസ്‌ക് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. 77,430 രൂപയാണ് ഇതിന്റെ പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. പഴയ പതിപ്പിനൊപ്പം പുതിയ വേരിയന്റ് കൂടി എത്തുന്നതോടെ വില്‍പ്പന വര്‍ധിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് കമ്പനി. ഇതിന് സാധാരണ സൂപ്പര്‍ സ്പ്ലെന്‍ഡറില്‍ നിന്ന വേറിട്ട് നിര്‍ത്തുന്ന ചില കോസ്‌മെറ്റിക് മെച്ചപ്പെടുത്തലുകളും പുതിയ സവിശേഷതകളും ലഭിക്കുന്നുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
100 horns fitted on hero splendor in weird fashion see video
Story first published: Friday, August 19, 2022, 11:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X