നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം

By Dijo Jackson

അഞ്ഞൂറു ഷിറോണുകളെ മാത്രമെ ബുഗാട്ടി നിര്‍മ്മിക്കുകയുള്ളു. ഇക്കാര്യം ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ തുടക്കത്തിലെ പ്രഖ്യാപിച്ചു. വേഗനിര്‍വചനങ്ങളെ കാറ്റില്‍പറത്തി കണ്ണഞ്ചും വേഗത്തില്‍ കുതിക്കുന്ന ഷിറോണിനെ സ്വന്തമാക്കാന്‍ ഊഴം കാത്തുനില്‍ക്കുകയാണ് ലോകത്തെമ്പാടുമുള്ള കാര്‍പ്രേമികള്‍. ഓരോ ബുഗാട്ടിയും വിറ്റുപോകുമ്പോള്‍ ഷിറോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ ചങ്കിടിപ്പ് കൂടുന്നു.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ മൊല്‍സെമിലുള്ള ബുഗാട്ടി ആസ്ഥാനത്തു നിന്നും അറബി നാട്ടിലേക്ക് ഷിറോണിനെ അയച്ച കമ്പനി തൊട്ടുപിന്നാലെ പ്രസ്താവനയിറക്കി, 'ഇനി നാനൂറ് ഷിറോണുകള്‍ മാത്രം മിച്ചം'. കേട്ടതു ശരിയാണ്, നൂറാമത്തെ ഷിറോണും ബുഗാട്ടിയില്‍ നിന്നും പടിയിറങ്ങി. ഇനിയുള്ളത് നാനൂറ് ഷിറോണുകള്‍ മാത്രം.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

അതിവിശിഷ്ടമായ ഒട്ടനവധി പ്രത്യേകതകളോടെയാണ് ഷിറോണിന്റെ നൂറാം പതിപ്പു പുറത്തിറങ്ങിയത്. ഉടമ ആവശ്യപ്പെട്ട പ്രകാരം കടുപ്പമേറിയ ബ്ലൂ കാര്‍ബണ്‍ നിറം ഹൈപ്പര്‍കാറിന്റെ പുറംമോഡി അലങ്കരിക്കുന്നു. ഷിറോണിന് ഇതാദ്യമായി മാറ്റ് ഫിനിഷും കമ്പനി നല്‍കി.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

കാറിന്റെ വശങ്ങളിലൂടെ ഒഴുകുന്ന പ്രശസ്തമായ ബുഗാട്ടി സൈഡ് ലൈനിന് ഇക്കുറി നിറം ഇറ്റാലിയന്‍ റെഡ്. അലോയ് വീലുകളില്‍ പൂശിയിട്ടുള്ള തിളങ്ങുന്ന കറുപ്പു നിറം ഷിറോണിന് കോണ്‍ട്രാസ്റ്റ് പ്രഭാവമേകുന്നു. പൂര്‍ണമായും ലെതര്‍ നിര്‍മ്മിതമാണ് അകത്തളം. ചുവപ്പുനിറത്തിന്റ അപ്രമാദിത്വം അകത്തളത്തില്‍ തെളിഞ്ഞു കാണാം.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

28 ലക്ഷം യൂറോയാണ് (ഏകദേശം 21.7 കോടി രൂപ) ഷിറോണ്‍ നൂറാം പതിപ്പിന് വേണ്ടി പേരുവെളിപ്പെടുത്താത്ത അറബി കോടീശ്വരന്‍ ചെലവിട്ടത്. വെയ്‌റോണിന്റെ പിന്‍ഗാമി ഷിറോണിനെ ബുഗാട്ടി ലോക ജനതയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത് 2016 -ല്‍.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

നാലിലൊന്ന് ഷിറോണുകളെ രണ്ടു വര്‍ഷം കൊണ്ടുതന്നെ ബുഗാട്ടി വിറ്റുകഴിഞ്ഞു. നേരത്തെ 450 വെയ്‌റോണുകളെ മാത്രമാണ് ബുഗാട്ടി ആകെമൊത്തം നിര്‍മ്മിച്ചത്. 2005 -ല്‍ ഉത്പാദനം തുടങ്ങിയ വെയ്‌റോണിന്റെ അവസാന പ്രതി വിപണിയില്‍ എത്തിയത് 2015 ഫെബ്രുവരിയില്‍.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

ഹൈപ്പര്‍കാര്‍ യുഗം വെയ്‌റോണോടെ അവസാനിച്ചെന്ന് വാഹനലോകം കരുതിയിരുന്നപ്പോഴാണ് ഷിറോണുമായുള്ള ബുഗാട്ടിയുടെ വരവ്. ഇരുപതുകളില്‍ റേസ് ട്രാക്കുകളില്‍ ബുഗാട്ടിയുടെ വളയം പിടിച്ച ലൂയിസ് ഷിറോണിന്റെ സ്മരണാര്‍ത്ഥമാണ് ഹൈപ്പര്‍കാറിന് ഷിറോണെന്ന് കമ്പനി പേരിട്ടത്.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

കാര്‍ലോകത്തിലെ നിലയ്ക്കാത്ത അത്ഭുതമായി ഷിറോണ്‍ തുടരവെ ഷിറോണ്‍ സ്‌പോര്‍ട് പതിപ്പിനെയും ബുഗാട്ടി അടുത്തിടെയാണ് ലോകത്തിന് മുന്നില്‍ കാഴ്ചവെച്ചത്. ഷിറോണ്‍ സ്‌പോര്‍ട് ആദ്യമെത്തിയത് 2018 ജനീവ മോട്ടോര്‍ ഷോയില്‍.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

പേരു സൂചിപ്പിക്കുന്നത് ബുഗാട്ടി ഹൈപ്പര്‍കാറിന്റെ കൂടുതല്‍ സ്‌പോര്‍ടി പതിപ്പാണ് ഷിറോണ്‍ സ്‌പോര്‍ട്. കരുത്തിന്റെ കാര്യത്തില്‍ ഷിറോണ്‍ തന്നെയാണ് പുതിയ ഷിറോണ്‍ സ്പോര്‍ടും. എന്നാല്‍ ഡ്രൈവിംഗ് മികവിന്റെ കാര്യത്തില്‍ പുതിയ സ്പോര്‍ട് പതിപ്പ് ഷിറോണിനെ കടത്തി വെട്ടുമെന്നാണ് കമ്പനിയുടെ അവകാശവാദം.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

ഭാരക്കുറവാണ് പുതിയ ഷിറോണ്‍ സ്പോര്‍ടിന്റെ സവിശേഷത. ഷിറോണിനെ അപേക്ഷിച്ച് ഷിറോണ്‍ സ്പോര്‍ടിന് 18 കിലോഗ്രാം ഭാരം കുറവുണ്ട്. പ്രധാനമായും കാര്‍ബണ്‍ ഫൈബര്‍ ഘടകങ്ങളിലാണ് ഷിറോണ്‍ സ്പോര്‍ടിന്റെ ഒരുക്കം.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

പുതിയ പതിപ്പിന്റെ വീലുകളും, ദൃഢ സസ്പെന്‍ഷനും, ഷോക്ക് അബ്സോര്‍ബറുകളും, സ്റ്റീയറിംഗ് വീല്‍ സംവിധാനവും ബുഗാട്ടി പരിഷ്‌കരിച്ചിട്ടുണ്ട്. നവീകരിച്ച ഡയനാമിക് ടോര്‍ഖ് വെക്ടറിംഗ് ഫീച്ചറും ബുഗാട്ടി ഷിറോണ്‍ സ്പോര്‍ടില്‍ എടുത്തുപറയണം.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

മണിക്കൂറില്‍ 200 കിലോമീറ്ററിന് മേലെ കുതിക്കാന്‍ ഷിറോണ്‍ സ്പോര്‍ടിന് അനായാസം സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ഷിറോണിലുള്ള എഞ്ചിന്‍ തന്നെയാണ് ഷിറോണ്‍ സ്പോര്‍ടിലും. W16 8.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന് പരമാവധി 1,479 bhp കരുത്തും 1,600 Nm torque ഉം സൃഷ്ടിക്കാനാവും.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

അകത്തളത്തിലാണ് കാര്യമായ മാറ്റങ്ങള്‍. സെന്‍ട്രല്‍ കണ്‍സോളിലുള്ള ഷിറോണ്‍ സ്പോര്‍ട് ലോഗോ പുതിയ പതിപ്പിലേക്കുള്ള ആമുഖം നല്‍കും. ഡോറുകളിലും ഇതേ സ്പോര്‍ട് ലോഗോ ഇടംപിടിച്ചിട്ടുണ്ട്.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

അനൊഡൈസ്ഡ് ബ്ലാക് ഫിനിഷാണ് എഞ്ചിന്‍ സ്റ്റാര്‍ട്ടര്‍ ബട്ടണിനും, ഡ്രൈവ് മോഡ് സെലക്ടറിനും, മാര്‍ക്കറ്റിംഗ് പ്ലേറ്റിനും. അതേസമയം സീറ്റുകള്‍ക്ക് മാറ്റമില്ല. ഷിറോണിലെ സീറ്റുകള്‍ തന്നെയാണ് ഷിറോണ്‍ സ്പോര്‍ടിലും. റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗ് നേടിയ ബ്ലാക് ഗ്രെയ് കളര്‍ സ്‌കീമിലാണ് സീറ്റുകളുടെ ഒരുക്കം.

നൂറാമത്തെ ഷിറോണിനെയും ബുഗാട്ടി വിറ്റു, ഇനി നാനൂറ് എണ്ണം മാത്രം മിച്ചം

ഇറ്റാലിയന്‍ റെഡ്, ഫ്രഞ്ച് റേസിംഗ് ബ്ലൂ, സില്‍വല്‍ ഗ്രിഡ് റഫാല്‍, ഡാര്‍ക്ക് ഗ്രെയ് ഗണ്‍ പൗഡര്‍ എന്നീ നിറങ്ങളിലാണ് ബുഗാട്ടി ഷിറോണ്‍ സ്പോര്‍ട് ലഭ്യമാവുക. ഇതില്‍ ഇറ്റാലിയന്‍ റെഡ്, ഡാര്‍ക്ക് ഗ്രെയ് ഗണ്‍ പൗഡര്‍ നിറങ്ങള്‍ ഷിറോണിന് പുതുമ നല്‍കും.

Most Read Articles

Malayalam
കൂടുതല്‍... #bugatti #off beat
English summary
100th Bugatti Chiron Delivered; 400 More To Go. Read in Malayalam.
Story first published: Thursday, May 24, 2018, 11:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X