E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

വിന്റേജ്, ക്ലാസിക് കാറുകൾ എന്നും നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന ചില ഘടകങ്ങളുണ്ട്! ലൈനുകളും കോച്ച് വർക്കുകളും അവ ഒലിച്ചിറങ്ങുന്ന ഷീർ ക്ലാസും ആധുനിക കാറുകൾക്ക് പൊരുത്തപ്പെടാൻ പ്രയാസമുള്ള ഒന്നാണ്.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

അത്തരത്തിലുള്ള ഒരു കാറാണ് E-ഡിഗ്ഗി. പുറത്ത്, ഇത് മനോഹരമായ ഒരു ക്ലാസിക് മോഡലാണ്, കൃത്ത്യമായി പറഞ്ഞാൽ 1954 ഫിയറ്റ് മില്ലെസെന്റോ എന്നാൽ ഇതിന്റെ അകത്താണ് പ്രധാന മാറ്റം, വളരെ മികച്ച ഒരു ട്വിസ്റ്റ് ഇതിലുണ്ട്!

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

എനർജി സ്റ്റോറേജ്, ഇ-മൊബിലിറ്റി, ബാറ്ററികൾ എന്നിവയിൽ പ്രവർത്തിക്കുന്ന പൂനെ ആസ്ഥാനമായുള്ള സ്പെഷ്യലിസ്റ്റായ അഡോർ ഡിഗാട്രോൺ ആണ് ഈ E-ഡിഗ്ഗി ഒരുക്കിയിരിക്കുന്നത്. ഗംഭീരമായ ഫിയറ്റ് മില്ലെസെന്റോയെ കമ്പനിയുടെ മുഖമുദ്രയായും ഇലക്ട്രിഫിക്കേഷന് ഒരു ഉദാഹരണമായും മാറ്റാനുള്ള തീരുമാനത്തിന്റെ ഫലമാണ് E-ഡിഗ്ഗി.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

E-ഡിഗ്ഗിയിൽ ഡിഗ്ഗി എന്നത് ഡിഗോട്രോൺ എന്നതിന്റെ ചുരുക്കപ്പേരാണ്. വളരെ കർശന നിയമങ്ങൾ ഇംപോസ് ചെയ്യപ്പെടുന്ന ക്ലാസിക്, വിന്റേജ് വാഹനങ്ങളുടെ ഇലക്ട്രിഫിക്കേഷനെ കുറിച്ചുള്ള കോൺവർസെഷൻ സാധ്യമാക്കാൻ ഈ E-ഡിഗ്ഗി പരമാവധി ശ്രമിക്കുമെന്ന് അഡോർ ഡിഗാട്രോൺ വിശ്വസിക്കുന്നു. ഇതിന്റെ നിർമ്മാണത്തിന് പിന്നിലെ കഥ കാർ പോലെ മനോഹരമാണ്. മഹാരാഷ്ട്രയിലെ പൂനെയിൽ ബേക്കറിയായി ഉപജീവനം നടത്തിയിരുന്ന ഒരു ഫ്രഞ്ച് പൗരന്റെ കൈവശമായിരുന്നു ഈ ഫിയറ്റ് മില്ലെസെന്റോ.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

1954 മോഡൽ ഫിയറ്റ് ഒരു ഹൈവേയിൽ, അത്ര നല്ലതല്ലാത്ത അവസ്ഥയിലാണ് അദ്ദേഹം കണ്ടെത്തിയത്. എന്നാൽ കാർ അതിന്റെ പൂർണ്ണമായ മഹത്വത്തിലേക്കും ഭംഗിയിലേക്കും പുനഃസ്ഥാപിക്കാൻ അദ്ദേഹം തീരുമാനിച്ചു, കാർ നിർമ്മിച്ച് 68 വർഷത്തിന് ശേഷംവും ഒറിജിനൽ നിറങ്ങളിൽ അത് വീണ്ടും പെയിന്റ് ചെയ്യുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. അതിന് ശേഷം ഹുഡിന്റെ അടിയിൽ ഒരു പ്രീമിയർ പദ്മിനി എഞ്ചിൻ ഫിറ്റ് ചെയ്ത്, ഇത് ഒരു റോഡ് ഗോയിംഗ് വിന്റേജ് കാറാക്കി മാറ്റി.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

എന്നാൽ വാഹനത്തിന്റെ ഉടമയായ ഫ്രഞ്ച് ജെന്റിമാന് ഫ്രാൻസിലേക്ക് മടങ്ങേണ്ടി വന്നു, അപ്പോഴാണ് അഡോർ ഡിഗാട്രോൺ ഇടപെട്ട് കാർ വാങ്ങിയത്. അതിന് പിന്നാലെ ഇലക്ട്രിക് മോട്ടോർ, ബാറ്ററി, മറ്റ് വർക്കുകൾ എന്നിവ ഉപയോഗിച്ച് ഒരു ലോക്ക്ഡൗൺ പ്രോജക്റ്റ് എന്ന നിലയിൽ വാഹനത്തെ കസ്റ്റമൈസ് ചെയ്യാൻ തുടങ്ങി.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

വിവിധ ടീമുകൾ ഒത്തുചേർന്ന് ഫിയറ്റിനെ വൈദ്യുതീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആദ്യം, ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ വാഹനത്തിൽ നിന്ന് പൊളിച്ചുമാറ്റി, ബാറ്ററി പായ്ക്കും ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്ന ഒരു പ്രൊപ്പൽഷൻ സിസ്റ്റം ഘടിപ്പിക്കാൻ ഫ്ലോർ പുനർനിർമ്മിക്കുകയും ചെയ്തു.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

വിന്റേജ് ബ്യൂട്ടിയിലെ ഫ്യുവൽ ടാങ്കും ലൈനുകളും നീക്കം ചെയ്തു. തുടർന്ന്, ക്രോം ബിറ്റുകൾക്ക് കുറച്ച് മിനുസം ലഭിക്കുന്നതിനൊപ്പം കാറിന് ഒരു കോട്ട് പുതിയ പെയിന്റും നൽകി. അവസാനമായി, മില്ലെസെന്റോയുടെ ബൂട്ടിൽ ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ഘടിപ്പിച്ചു.

E-Diggi! ഇലക്ട്രിക് പവർട്രെയിനുമായി വിന്റേജ് ക്ലാസിക് Fiat Millecento

അതേസമയം ഇലക്ട്രിക് മോട്ടോർ ബോണറ്റിനടിയിൽ കസ്റ്റം ഹൗസ് സെറ്റ് ചെയ്തു. മോട്ടോറിന്റെ പ്രാരംഭ ട്യൂൺ അല്പം ശക്തമാണെന്ന് തെളിയിക്കപ്പെട്ടതിനാൽ, അതിന്റെ പവർ ഔട്ട്പുട്ടുമായി പൊരുത്തപ്പെടുന്ന മതിയായ ബ്രേക്കുകൾ കാറിൽ ഘടിപ്പിച്ചു.

https://www.instagram.com/p/CcFiIMLh20n/?utm_source=ig_embed&utm_campaign=loading

ഓൾഡ് സ്‌കൂൾ ഗൃഹാതുരത്വത്തിന്റെയും ആധുനികതയുടെ ശക്തമായ ടെക്കുമായി മുനമ്പിൽ നിൽക്കുന്ന ഒരു വിന്റേജ് കാർ ആയിരുന്നു ഈ പ്രോജക്ടിന്റെ അന്തിമഫലം. 1950 -കളിൽ നിന്നുള്ള മനോഹരമായ, ആകർഷകമായ, ഹൃദയസ്പർശിയായ ഫിയറ്റ്, ഒരു ഇലക്ട്രിക് വാഹനമായി മാറി. ഒരു സിമ്പൽ (ചിഹ്നം) എന്ന നിലയിൽ അതിന്റെ ജോലി ചെയ്യുമെന്നും വൈദ്യുതീകരണത്തെക്കുറിച്ച് ശരാശരി റോഡ് യാത്രക്കാരെ ബോധവത്കരിക്കുമെന്നും അഡോർ ഡിഗാട്രോൺ പ്രതീക്ഷിക്കുന്നു.

Source: Energizing India.TV

Most Read Articles

Malayalam
English summary
1954 fiat millecento becomes e diggi with new electric powertrain
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X