റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

ഇന്ത്യൻ ജനതയുടെ തന്നെ വാഹന സ്വപ്നങ്ങളെ നിറവേറ്റിയ വാഹനമായിരുന്നു മാരുതി 800. ഉത്പാദനം നിർത്തിയെങ്കിലും രാജ്യത്തെ നിരത്തുകളിൽ മാരുതി കാറുകൾ ഇന്നും ഒരു നിറ സാനിധ്യമാണ്.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

SS80 എന്ന് വിളിക്കപ്പെടുന്ന ആദ്യ തലമുറ മാരുതി 800 പരിഷ്കരിച്ചിരിക്കുകയാണ് ഡെൽഹി ആസ്ഥാനമായുള്ള AGM ടെക്നോളജീസ്. പരിഷ്‌ക്കരിച്ച മാരുതി 800 -ൽ, വാഹനത്തിന്റെ വിന്റേജ് സവിശേഷതകൾ നിലനിർത്തിക്കൊണ്ടാണ് മോഡിഫിക്കേഷനുകൾ ചെയ്തിരിക്കുന്നത്.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

ടർബോ എക്‌സ്ട്രീം പുറത്തു വിട്ട ചിത്രങ്ങളിൽ തിളങ്ങുന്ന ചുവന്ന നിറം വെളിപ്പെടുത്തുന്നു, ഇത് ആദ്യ തലമുറ മാരുതി 800 -ന് ഒരു സ്‌പോർടി ഭാവം നൽകുന്നു.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ പരിഷ്‌ക്കരണങ്ങളിൽ ഉൾപ്പെടുന്നു.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

ഫാക്ടറിയിൽ നിന്ന് 12 ഇഞ്ച് വീലുകൾ വരുന്ന സ്ഥാനത്ത് പരിഷ്കരിച്ച മാരുതി 800 -ൽ 13 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളാണ് നൽകിയിരിക്കുന്നത്. ബമ്പറുകളിൽ ഫൗക്സ് കാർബൺ ഫൈബർ ബോഡി കിറ്റും ഒരുക്കിയിരിക്കുന്നു.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

സൈഡ് സ്കോർട്ടുകൾ നിലവിലുണ്ടെങ്കിലും അവ അത്ര എടുത്തറിയുന്നില്ല. വാഹനത്തിന്റെ ബോഡിയുമായി ഇഴുകി ചേരും വിധത്തിലാണ് ഇവ ഒരുക്കിയിരിക്കുന്നത്. ബൂട്ട് ലിപ്പിൽ നൽകിയിരിക്കുന്ന സുസുക്കി ബാഡ്ജ് പരിഷ്കരിച്ച മാരുതി 800 ന്റെ വിന്റേജ് മനോഹാരിതയ്ക്ക് കൂടുതൽ ഭംഗിയേകുന്നു.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

ഡാഷ്‌ബോർഡിന്റെ യഥാർത്ഥ രൂപകൽപ്പന നിലനിർത്തിയിട്ടുണ്ട്, എന്നാൽ പരിഷ്‌ക്കരിച്ച മാരുട്ടോ 800 -ൽ എയർ കണ്ടീഷണർ, മ്യൂസിക് സിസ്റ്റം, സ്റ്റാൻഡ്-എലോൺ ടാക്കോമീറ്റർ, ആമ്പർ ബാക്ക് ലൈറ്റിംഗ് ഉപയോഗിക്കുന്ന ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവ ഒരുക്കിയിരിക്കുന്നു.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

വാഹനത്തിന്റെ ഒറിജിനൽ സ്റ്റിയറിംഗ് വീൽ കമ്പനിയുടെ നിലവിലെ ആൾട്ടോ മോഡലുകളിൽ വരുന്നവയുമായി മാറ്റിസ്ഥാപിച്ചു. സീറ്റുകളും റൂഫ്-ലൈനറും ലെതറിൽ പൂർത്തിയാക്കി. റെട്രോ ഭാവത്തിൽ ഉറച്ചുനിൽക്കുന്ന വാഹനത്തിന്റെ പിൻ വിൻഡ്‌ഷീൽഡ് വഴി ബൂട്ട് തുറക്കാനാകും.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

യഥാർത്ഥ 796 സിസി എഞ്ചിൻ തന്നെയാണ് നിലനിർത്തിയിരിക്കുന്നത്, എന്നിരുന്നാലും പരിഷ്‌ക്കരിച്ച മാരുതി 800 -ൽ ഒരു MPFI സിസ്റ്റം അവതരിപ്പിക്കുന്നു.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

പരിഷ്‌ക്കരിച്ച ഹാച്ച്ബാക്കിന്റെ കരുത്തും മറ്റ് പെർഫോമെൻസും ഒന്നും തന്നെ നിർമ്മാതാക്കളും ട്യൂണറുകളും വെളിപ്പെടുത്തിയിട്ടില്ല.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

മുൻവശത്ത് ഡിസ്ക് ബ്രേക്കുകൾ സ്ഥാപിച്ചതും വാഹനത്തിന്റെ പിൻഭാഗത്ത് റിവേഴ്സ് പാർക്കിംഗ് സെൻസറും മാരുതി 800 ൽ വരുത്തിയ മറ്റൊരു അത്ഭുതകരമായ മാറ്റങ്ങളാണ്.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

പരിഷ്കരണങ്ങളുടെ ആകെ ചെലവ് 6.0 ലക്ഷം രൂപയാണെന്ന് AGM ടെക്നോളജീസ് പറയുന്നു. 1984 -ൽ പുറത്തിറങ്ങിയ കാറിന്റെ ഓൺ-റോഡ് വിലയേക്കാൾ 5.48 ലക്ഷം കൂടുതലാണിത്.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

1979 മുതൽ വിപണിയിലുള്ള ഒന്നാം തലമുറ സുസുക്കി ആൾട്ടോയെ അടിസ്ഥാനമാക്കിയാണ് മാരുതി 800 നിർമ്മിച്ചത്. 800 ജപ്പാനിലെ ‘കെയ്' കാറുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെട്ടവയാണ്.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

ഈ വിഭാഗത്തിലെ വാഹനങ്ങൾ‌ക്ക് നീളം, വീതി, എഞ്ചിൻ‌ വലുപ്പം എന്നിവയ്‌ക്കായി കർശനമായ നിയമങ്ങൾ‌ പാലിക്കേണ്ടതുണ്ട്.

റെട്രോ സ്റ്റൈലിൽ അണിഞ്ഞൊരുങ്ങി ഒന്നാം തലമുറ മാരുതി 800

ആദ്യ തലമുറ സുസുക്കി ആൾട്ടോയിൽ ജാപ്പനീസ് പ്രാദേശിക വിപണികൾക്കായി 600 സിസി എഞ്ചിൻ, കയറ്റുമതിക്കായി 800 സിസി എഞ്ചിൻ എന്നിവ ഉൾപ്പെടുത്തിയിരുന്നു.

1980 -കളിൽ ഇന്ത്യക്ക് എഞ്ചിൻ വലുപ്പത്തെക്കുറിച്ച് നിയമങ്ങളൊന്നും ഉണ്ടായിരുന്നില്ല, അതിനാലാണ് നമുക്ക് 800 സിസി എഞ്ചിൻ ലഭിച്ചത്.

Most Read Articles

Malayalam
English summary
Maruti 800 First-Generation Modified: Features Projector Headlamps, MPFI System, And More. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X