എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ജാപ്പനീസ് നിർമാതാക്കളിൽ നിന്നുള്ള വളരെ ജനപ്രിയമായ ഒരു എം‌പിവിയാണ് ടൊയോട്ട ക്വാളിസ്. 2000 -ൽ ഇത് വിപണിയിലെത്തി. മഹീന്ദ്ര ബൊലേറോ, ടാറ്റ സുമോ തുടങ്ങിയ കാറുകളായിരുന്നു അക്കാലത്ത് ക്വാളിസിന്റെ പ്രധാന എതിരാളികൾ.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

2004 -ൽ വാഹനം നിർത്തലാക്കുകയും പിന്നീട് ഇന്നോവ ഇതിനെ പകരം വയ്ക്കുകയും ചെയ്തു. ഇത് വളരെ ജനപ്രിയമായ ഒരു മോഡലായതിനാൽ, ക്വാളിസ് എം‌പി‌വി ഇപ്പോഴും രാജ്യത്ത് ഉപയോഗത്തിലണ്ട്.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ഓഡോമീറ്ററിൽ 8.0 ലക്ഷം കിലോമീറ്ററിലധികം ദൂരം ഓടിയ ടൊയോട്ട ക്വാളിസാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്. എം‌പി‌വി ഇപ്പോഴും ടിപ്പ് ടോപ്പ് കണ്ടീഷനിൽ തുടരുകയാണ്, മാത്രമല്ല അതിന്റെ ഉടമ ദൈനംദിന ഉപയോഗത്തിനും വാഹനത്തെ ഉപയോഗിക്കുന്നു.

MOST READ: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു; വര്‍ധനവ് 80 ദിവസങ്ങള്‍ക്ക് ശേഷം

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

വീഡിയോയിൽ കാണുന്ന ക്വാളിസ് 2000 -ൽ വാങ്ങിയ മോഡലാണ്. അന്ന് കേരളത്തിലെ ഡീലറായി പുതുതായി സജ്ജീകരിച്ച നിപ്പോൺ ടൊയോട്ടയുടെ ആദ്യ ഉപഭോക്താക്കളിൽ ഒരാളാണ് ഉടമ.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

വീഡിയോയിൽ കാണാൻ കഴിയുന്ന ആദ്യ തലമുറ ക്വാളിസ് ഉടമ കരസ്ഥമാക്കിയിട്ട് ഏകദേശം 20 വർഷം കഴിഞ്ഞിരിക്കുന്നു.

MOST READ: സോനെറ്റിന്റെ പുതിയ രേഖാചിതങ്ങൾ പങ്കുവെച്ച് കിയ മോട്ടോർസ്

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ഇത്രയധികം വർഷങ്ങൾ പിന്നിട്ടിട്ടും കാറിന് അൽപ്പം തിളക്കം നഷ്ടപ്പെടുകയും ചില സ്ഥലങ്ങളിൽ പെയിന്റ് മങ്ങാൻ തുടങ്ങുകയും ചെയ്തിട്ടുണ്ട്.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

രാജ്യത്ത് നിങ്ങൾ കണ്ടെത്തുന്ന ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നായിരിക്കില്ല ഇത്, എന്നാൽ ഈ വാഹനത്തിലെ മിക്കവാറും എല്ലാ ഭാഗങ്ങളും ഇപ്പോഴും ഒരു തടസവും കൂടാതെ പ്രവർത്തിക്കുന്നു, ഇത് 20 വർഷം പഴക്കമുള്ള വാഹനത്തിന് വലിയ നേട്ടമാണ്.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

എന്നാൽ ഞങ്ങൾ ഈ ടൊയോട്ട ക്വാളിസ് ഫീച്ചർ ചെയ്യുന്നതിനുള്ള കാരണം, കഴിഞ്ഞ 20 വർഷമായി ഇത് സഞ്ചരിച്ച കിലോമീറ്ററാണ്.

MOST READ: വിൽപ്പനയിൽ വെന്യുവിനെയും ബ്രെസയെയും മറികടന്ന് മഹീന്ദ്ര XUV300

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ടൊയോട്ട തങ്ങളുടെ വിശ്വസനീയമായ എഞ്ചിനുകൾക്ക് പേരുകേട്ട നിർമ്മാതാക്കളാണ്.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

രണ്ട് ലക്ഷം കിലോമീറ്ററിലധികം ഓഡോമീറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന ടൊയോട്ട ഇന്നോവയുടെ ഉദാഹരണങ്ങൾ ഉണ്ട്.

MOST READ: വിറ്റുപോവാത്ത ബിഎസ് IV സ്റ്റോക്കിനായി അൺയൂസ്ഡ് വെഹിക്കിൾ ക്യാമ്പയിൻ അവതരിപ്പിച്ച് ഹോണ്ട

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

എന്നാൽ ഓഡോമീറ്റർ റീഡിംഗുകളുടെ കാര്യത്തിൽ ഈ ടൊയോട്ട ക്വാളിസ് ഒരു പുതിയ തലത്തിലേക്ക് തന്നെ എത്തിയിരിക്കുകയാണ്.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

ഈ ടൊയോട്ട ക്വാളിസിന്റെ ഓഡോമീറ്ററിൽ 8.22 ലക്ഷം കിലോമീറ്ററിലധികമാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഇത് ഒരു വലിയ നേട്ടമാണ്.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

മറ്റ് രണ്ട് വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും, യാത്രാ ഗുണനിലവാരവും സീറ്റിംഗ് സൗകര്യവും കാരണം ഉടമ തന്റെ ദൈനംദിന ഓട്ടത്തിനായി ടൊയോട്ട ക്വാളിസ് ഉപയോഗിക്കുന്നു.

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

സർവീസിംഗിനെക്കുറിച്ച് പോലും സംസാരിക്കുന്ന അദ്ദേഹം വാഹനത്തിന്റെ എല്ലാ സർവീസിംഗും ഒരു അംഗീകൃത സേവന കേന്ദ്രത്തിലൂടെ മാത്രമാണ് നടത്തിയതെന്ന് പറയുന്നു.

എട്ട് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയതിനുശേഷവും കാറിന് ധാരാളം ജീവൻ ഉണ്ടെന്ന് തോന്നുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മൊത്തത്തിൽ, ഈ ക്വാളിസിന്റെ ഉടമ വാഹനത്തിലും അതിന്റെ വിൽപ്പനാനന്തര സേവനത്തെയും വളരെയധികം തൃപ്തനാണ്.

Image Courtesy: Nippon Toyota/YouTube

എട്ട് ലക്ഷം കിലോമീറ്റർ ഓടിയിട്ടും തളരാതെ ടൊയോട്ട ക്വാളിസ്

2.4 ലിറ്റർ ഡീസൽ എഞ്ചിനാണ് ടൊയോട്ട ക്വാളിസിന്റെ ഹൃദയം. 75 bhp കരുത്തും 151 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നു. ഒരു പെട്രോൾ എഞ്ചിൻ ഓഫറും വിപണിയിൽ എത്തിയ കാലത്ത് ഉണ്ടായിരുന്നു. ഡീസൽ, പെട്രോൾ എഞ്ചിനുകൾക്ക് സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ലഭിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
20 Year Old Toyota Qualis MPV Covers 8 Lakh Kilometers. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X