കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

ലോകത്തിലെ ഏറ്റവും വലിയ മോട്ടോർ ഷോകളിലൊന്നായ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോ (GIMS) തുടർച്ചയായി രണ്ടാം വർഷവും നടക്കില്ല.

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

മാർച്ച് മാസത്തിൽ സ്വിറ്റ്സർലൻഡിലെ ജനീവയിൽ വർഷംതോറും നടന്നുകൊണ്ടിരിക്കുന്ന ഷോ റദ്ദാക്കലിനുള്ള കാരണം കൊവിഡ്-19 മഹാമാരിയാണെന്ന് അധികൃതർ വ്യക്തമാക്കി.

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

ഷോ ഒരു പുതിയ പ്രൊമോട്ടർക്ക് വിൽക്കുമെന്നും ജനീവ സംസ്ഥാനത്ത് നിന്നുള്ള വായ്പ സ്വീകരിക്കില്ലെന്നും ഫൗണ്ടേഷന്റെ "സലോൺ ഇന്റർനാഷണൽ ഡി എൽ ഓട്ടോമൊബൈൽ" കമ്മിറ്റിയും കൗൺസിലും തീരുമാനിച്ചു.

MOST READ: ആശിച്ചത് ഒരു ടെസ്‌ല, ഓർഡർ പോയത് 27 എണ്ണത്തിന്; ഉപഭോക്താവിനെ വെട്ടിലാക്കി സാങ്കേതിക തകരാര്‍

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

ഒരു സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം GIMS എക്സിബിറ്റർമാരും 2021 പതിപ്പിൽ പങ്കെടുക്കില്ലെന്നും 2022 -ൽ ഒരു GIMS ഷോയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെന്നും അറിയിച്ചു.

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

വാഹന വ്യവസായ മേഖലയെ സാരമായി ബാധിച്ചിരിക്കുന്ന നിലവിൽ പകർച്ചവ്യാധിയുടെ ഫലങ്ങളിൽ നിന്ന് കരകയറാൻ എക്സിബിറ്റർമാർക്ക് സമയം ആവശ്യമാണ്.

MOST READ: അഞ്ച് സീറ്റര്‍ പുതുതലമുറ ടിഗുവാന്‍ എത്തുന്നു; കൗണ്ട്ഡൗണ്‍ ആരംഭിച്ച് ഫോക്‌സ്‌വാഗണ്‍

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

മാത്രമല്ല, അടുത്ത വസന്തകാലത്ത് 600,000 സന്ദർശകരെയും 10,000 മാധ്യമപ്രവർത്തകരെയും ആകർഷിക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കാൻ നിലവിലെ ആരോഗ്യസ്ഥിതി അനുവദിക്കുമെന്നത് ഉറപ്പില്ല എന്നും സംഘാടകർ പുറത്തുവിട്ട പ്രസ്താവനയിൽ പരാമർശിക്കുന്നു.

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

2020 മാർച്ചിൽ GIMS റദ്ദാക്കിയതിന് തൊട്ടുപിന്നാലെ, 11 ദശലക്ഷം സ്വിസ് ഫ്രാങ്കുകൾ എന്ന് കണക്കാക്കപ്പെട്ടിരുന്ന ഷോ റദ്ദാക്കിയതിലൂടെ ഉണ്ടായ നഷ്ടം നികത്താൻ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഫൗണ്ടേഷൻ ജനീവ സംസ്ഥാനത്തോട് അഭ്യർത്ഥിച്ചിരുന്നു.

MOST READ: ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വിഭാഗത്തിൽ ശ്രദ്ധനേടി വിസ്റ്റിയോൺ; വഴിയൊരുക്കി ഹ്യുണ്ടായി ക്രെറ്റ

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

തുടർന്ന്, 16.8 ദശലക്ഷം സ്വിസ് ഫ്രാങ്കുകളുടെ വായ്പ തുക സംസ്ഥാനം അനുവദിച്ചു എങ്കിലും അനുകൂലമല്ലാത്ത ചില വായ്പാ നിബന്ധനകൾ കാരണം വായ്പ സ്വീകരിക്കാതിരിക്കാനും ഷോ ജനീവയിലെ കൺവെൻഷൻ സെന്ററായ പാലെക്സ്പോ SA -ക്ക് വിൽക്കാനും സംഘാടകർ തീരുമാനിച്ചു.

കൊവിഡ് പ്രതിസന്ധി; ജനീവ മോട്ടോർഷോയുടെ 2021 പതിപ്പും റദ്ദാക്കി

ജനീവയിൽ അന്താരാഷ്ട്ര മോട്ടോർ ഷോയുടെ പതിവ് പ്രദർശനം ഉറപ്പാക്കുന്ന ഒരു പരിഹാരം കണ്ടെത്തുകയാണ് സംഘാടകരുടെ ലക്ഷ്യം.

Most Read Articles

Malayalam
English summary
2021 Edition Of Geneva Motorshow Also Called Off Due To Covid-19. Read in Malayalam.
Story first published: Tuesday, June 30, 2020, 20:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X