കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

ഇന്ത്യന്‍ വാഹന വിപണിയിലെ ഏറ്റവും ജനപ്രീയമായ സെഗ്മെന്റുകളില്‍ ഒന്നാണ് സബ്-കോംപാക്ട് എസ്‌യുവികളുടേത്. സെഗ്മെന്റില്‍ നിലവില്‍ വിവിധ നിര്‍മാതാക്കളില്‍ നിന്നുള്ള 8 വ്യത്യസ്ത എസ്‌യുവികള്‍ ഈ സെഗ്മെന്റില്‍ മത്സരത്തിനെത്തുകയും ചെയ്യുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

വൈകാതെ തന്നെ കുറച്ച് കൂടി മോഡലുകള്‍ ഉടന്‍ വിഭാഗത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സെഗ്മെന്റില്‍, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ട് സബ്-കോംപാക്ട് എസ്‌യുവികള്‍ വരും മാസങ്ങളില്‍ നവീകരണങ്ങളോടെ എത്തുകയാണ്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി (വിറ്റാര) ബ്രെസ മോഡലുകളാണ് നവീകരണത്തോടെ സെഗ്മെന്റിലേക്ക് എത്തുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

എന്നാല്‍ രണ്ട് കമ്പനികളും വാര്‍ത്ത സ്ഥിരീകരിക്കുകയോ അവരുടെ ഉല്‍പ്പന്നങ്ങളുടെ ലോഞ്ച് ടൈംലൈന്‍ വെളിപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിലും, പുതിയ വെന്യുവിന്റേയും പുതിയ ബ്രെസയുടേയും സ്‌പൈ ഷോട്ടുകള്‍ കുറച്ച് മാസങ്ങളായി ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. വരാനിരിക്കുന്ന രണ്ട് എസ്‌യുവികളുടെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി ഇവ തമ്മിലുള്ള വിശദമായ താരതമ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

എക്സ്റ്റീരിയര്‍ സ്‌റ്റൈലിംഗ്

ഏറ്റവും പുതിയ സ്‌പൈ ഷോട്ടുകള്‍ അനുസരിച്ച്, പുതിയ ബ്രെസയില്‍ നിലവിലെ തലമുറ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടണ്‍ കണക്കിന് മാറ്റങ്ങളാകും കമ്പനി അവതരിപ്പിക്കുകയെന്ന് വേണം പറയാന്‍.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

മുന്‍വശത്ത് ഒരു പുതിയ ഗ്രില്‍ ഉള്‍പ്പെടെ, L- ആകൃതിയിലുള്ള ഡിആര്‍എല്ലുകളുള്ള സ്ലീക്കര്‍ ഹെഡ്‌ലാമ്പുകളാകും വാഹനത്തിന് ലഭിക്കുക. 2022 ബ്രെസയ്ക്ക് പുതിയൊരു കൂട്ടം ഡയമണ്ട് കട്ട് അലോയ് വീലുകള്‍ക്കൊപ്പം കൂടുതല്‍ ഗണ്യമായ പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗും ലഭിക്കും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

പിന്‍ഭാഗത്ത്, പുതുക്കിയ എസ്‌യുവിയില്‍ സ്ലിം റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നു, സുസുക്കി എംബ്ലത്തിന് കീഴില്‍ 'ബ്രെസ' ലെറ്ററിംഗും കാണാന്‍ സാധിക്കും. കോംപാക്ട് എസ്‌യുവിയുടെ രണ്ടറ്റത്തും ഫോക്സ് സ്‌കിഡ് പ്ലേറ്റുകള്‍ സജ്ജീകരിച്ചിരിക്കുന്നത് തുടരും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

വെന്യുവിലേക്ക് വന്നാല്‍ വാഹനത്തിന് ഇപ്പോള്‍ ഒരു മുഖം മിനുക്കല്‍ മാത്രമേ ലഭിക്കുന്നുള്ളൂ എന്ന കാര്യം ശ്രദ്ധിക്കുക, അതിനര്‍ത്ഥം വിഷ്വല്‍ അപ്ഡേറ്റുകള്‍ ബ്രെസയോളം പ്രാധാന്യമുള്ളതായിരിക്കില്ല എന്നാണ്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

എന്നിരുന്നാലും, വരാനിരിക്കുന്ന ട്യുക്സോണിലും വിദേശ-സ്‌പെക്ക് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിലും നമ്മള്‍ കണ്ടതിന് സമാനമായി, പുതിയതും വലിയതുമായ പാരാമെട്രിക് ജ്വല്‍ ഗ്രില്‍ ഡിസൈനിനൊപ്പം അപ്ഡേറ്റ് ചെയ്ത ഫ്രണ്ട്-എന്‍ഡ് വെന്യു ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

ഗ്രില്‍ ഡേടൈം റണ്ണിംഗ് ലാമ്പുകളെ സംയോജിപ്പിക്കും, അതേസമയം പ്രധാന ഹെഡ്‌ലാമ്പ് യൂണിറ്റ് ഫ്രണ്ട് ബമ്പറിന്റെ താഴത്തെ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു പ്രത്യേക യൂണിറ്റായി തുടരും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

നേരത്തെ പുറത്തുവന്ന സ്പൈ ഷോട്ടുകള്‍ വിശ്വസിക്കാമെങ്കില്‍, വെന്യൂ ഫെയ്‌സ്‌ലിഫ്റ്റില്‍ പുതിയ സ്ലീക്ക് ലുക്കിംഗ് L-ആകൃതിയിലുള്ള റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ ലൈറ്റുകളും ഒരു സ്ട്രിപ്പുമായി ബന്ധിപ്പിച്ചേക്കാം. തീര്‍ച്ചയായും, പുതിയ അലോയ് വീലുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. ട്വിന്‍-ടിപ്പ് എക്സ്ഹോസ്റ്റ് പോലുള്ള ചില അധിക സ്പോര്‍ട്ടിയര്‍ സ്റ്റൈലിംഗ് ഘടകങ്ങളുമായി ഇത്തവണ സ്പോര്‍ട്ടിയര്‍ N-ലൈന്‍ വേരിയന്റും അവതരിപ്പിക്കുമെന്നാണ് സൂചന.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

ഇന്റീരിയര്‍ ലേഔട്ട്

പുതുതലമുറ ബ്രെസയുടെ ക്യാബിന്‍ പൂര്‍ണ്ണമായും പുനര്‍രൂപകല്‍പ്പന ചെയ്‌തേക്കും. 9.0 ഇഞ്ച് വരെ വലുപ്പമുള്ള ഫ്‌ലോട്ടിംഗ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജീകരിച്ചിട്ടായിരിക്കും എസ്‌യുവി വരുകയെന്ന് മുന്‍ സ്‌പൈ ഷോട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

പാഡില്‍ ഷിഫ്റ്ററുകളുള്ള പുതിയ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും മധ്യത്തില്‍ മള്‍ട്ടി-ഇന്‍ഫോ ഡിസ്പ്ലേയുള്ള പുനര്‍രൂപകല്‍പ്പന ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും കാറിലുണ്ടാകും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

വെന്യുവിലേക്ക് വന്നാല്‍, ഇതിന് വിപരീതമായി വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, അപ്ഡേറ്റ് ചെയ്ത ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സീറ്റ് അപ്ഹോള്‍സ്റ്ററി തുടങ്ങിയ ശ്രദ്ധേയമായ ചില മാറ്റങ്ങളോടെയാണെങ്കിലും, വെന്യു അതിന്റെ ക്യാബിന്‍ ലേഔട്ട് നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം ഒരു പുതിയ സ്റ്റിയറിംഗ് വീല്‍ ഡിസൈനാകും വാഹനത്തില്‍ ഹ്യുണ്ടായി അവതരിപ്പിക്കുക.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

സവിശേഷതകള്‍

ഫീച്ചറുകളുടെയും സുരക്ഷാ സാങ്കേതികവിദ്യയുടെയും കാര്യത്തില്‍, പുതിയ ബ്രെസയില്‍ വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സുസുക്കി കണക്റ്റ് കണക്റ്റഡ് കാര്‍ ടെക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, കൂടാതെ ഇലക്ട്രിക്ക് ക്യാമറ എന്നിവയും സജ്ജീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

സണ്‍റൂഫ്, ഈ ഫീച്ചര്‍ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ മാരുതി കാറായി ഇത് മാറിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2022 ബലെനോ പോലെ ആര്‍ക്കാമിസ് ട്യൂണ്‍ ചെയ്ത സൗണ്ട് സിസ്റ്റവും ഓഫറിലുണ്ട്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, കൂടുതല്‍ കണക്റ്റുചെയ്ത ഫീച്ചറുകള്‍, അധിക സുരക്ഷാ സാങ്കേതികവിദ്യ എന്നിവയ്ക്ക് പുറമെ, റിയര്‍ എസി വെന്റുകളോടുകൂടിയ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, ഒരു ഇലക്ട്രിക് സണ്‍റൂഫ് എന്നിവ അടങ്ങുന്ന ഉപകരണങ്ങളുടെ ലിസ്റ്റ് പുതിയ വെന്യു നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

എഞ്ചിന്‍

ഹ്യുണ്ടായി വെന്യുവിന് കരുത്ത് നല്‍കുന്നത് 1.2-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ (83 bhp/114 Nm), 1.5 ലിറ്റര്‍ ഡീസല്‍ (100 bhp/240 Nm), കൂടാതെ 1.0-ലിറ്റര്‍ ത്രീ-പോട്ട് ടര്‍ബോ പെട്രോള്‍ (120 bhp/172 Nm) യൂണിറ്റുകളാണ്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

പഴയതുപോലെ ഈ മൂന്ന് എഞ്ചിനുകളും കമ്പനി നിലനിര്‍ത്തിയേക്കും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 5 സ്പീഡ് മാനുവല്‍, 6-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT, അതുപോലെ 6-സ്പീഡ് iMT എന്നിവയും ഉള്‍പ്പെടും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

മറുവശത്ത്, 2022 ബ്രെസ ഒരു പുതിയ 1.5-ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ യൂണിറ്റാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 103 bhp കരുത്തും 136.8 Nm ടോര്‍ക്കും പുറപ്പെടുവിക്കും. പുതിയ XL6, എര്‍ട്ടിഗ എംപികളിലും കണ്ടിരിക്കുന്ന അതേ എഞ്ചിനാണ് ഇത്. സ്റ്റാന്‍ഡേര്‍ഡ് 5-സ്പീഡ് മാനുവലിനൊപ്പം, ഒരു പുതിയ ഓപ്ഷണല്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും വാഹനത്തില്‍ ഉണ്ടാകും.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

പ്രതീക്ഷിക്കുന്ന വില

നിലവിലെ കണക്കനുസരിച്ച്, നിലവിലെ തലമുറ മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ വില 7.84 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. അതേസമയം പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായി വെന്യു അടിസ്ഥാന വില 7.11 ലക്ഷം രൂപയിലാണ് (രണ്ട് വിലകളും എക്സ്ഷോറൂം) വില്‍പ്പനയ്ക്ക് എത്തുന്നത്.

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ മത്സരം തീപാറും; 2022 Maruti Brezza Vs Hyundai Venue, താരതമ്യം ഇതാ

എന്നിരുന്നാലും മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി രണ്ട് എസ്‌യുവികളുടെയും പുതിയ മോഡലുകളുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 8 ലക്ഷം രൂപയിലേക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്.

Most Read Articles

Malayalam
English summary
2022 maruti suzuki vitara brezza vs new hyundai venue comparison here is
Story first published: Wednesday, May 25, 2022, 18:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X