'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

ബൈക്ക് ഓടിക്കുന്നവരാണെങ്കില്‍ ഒരു തവണയെങ്കിലും പൊലീസിന്റെയോ മോട്ടോര്‍ വാഹന വകുപ്പിന്റെയോ മുമ്പില്‍ പെട്ടിട്ടുണ്ടാകും. നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പെറ്റിയടിക്കേണ്ടിയും വരും. പൊലീസിന്റെയും എംവിഡിയുടെയും ഇത്തരം ചെക്കിങ്ങുകള്‍ കാരണം നിരവധി വാഹന മോഷണ ക്രിമിനല്‍ കേസുകള്‍ക്ക് തുമ്പുണ്ടാകുകയും ചെയ്തിട്ടുണ്ട്.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

വാഹന പരിശോധനക്കിടെ പൊലീസ് കൈകാണിച്ചാല്‍ നമ്മള്‍ എന്താണ് ചെയ്യാറ്. അവര്‍ രേഖകള്‍ ചോദിച്ചാല്‍ അവ ഹാജരാക്കും. ഏതെങ്കിലും രേഖകള്‍ കൈവശമില്ലെങ്കില്‍ പെറ്റിയടിക്കും. എന്നാല്‍ തെറ്റായ ദിശയില്‍ വാഹനം ഓടിച്ചതിന് പൊലീസ് വാഹനം നിര്‍ത്തി പിഴയിട്ടതോടെ ബൈക്കിന് തീകൊളുത്തിയിരിക്കുകയാണ് ഒരു വിദ്വാന്‍.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

തിങ്കളാഴ്ച വൈകുന്നേരം ഹൈദരാബാദിലെ അമീര്‍പേട്ട് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയതിന് ശേഷം 45 കാരനായ ഒരാള്‍ തന്റെ ബൈക്ക് കത്തിക്കുകയായിരുന്നു. തീപിടിത്തത്തില്‍ ഒരു ബൈക്ക് കത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാണ്.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

വൈറലായ വീഡിയോയില്‍ ട്രാഫിക് പോലീസുകാരന്‍ തീ അണയ്ക്കുന്നത് കാണാം. ബൈക്ക് കത്തിച്ചതിനെ തുടര്‍ന്ന് റോഡില്‍ അല്‍പസമയം ഗതാഗതം തടസ്സപ്പെട്ടു. ഒക്ടോബര്‍ മൂന്നിന് ട്രാഫിക് പൊലീസ് വാഹനം തടഞ്ഞതിനെത്തുടര്‍ന്ന് ഒരു ഇരുചക്രവാഹനത്തിന് തീയിടുന്ന വീഡിയോ പുറത്തുവന്നതായി ഹൈദരാബാദ് ട്രാഫിക് ജോയിന്റ് കമ്മീഷണര്‍ എവി രംഗനാഥ് പറഞ്ഞു.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

എസ് അശോക് എന്നയാളാണ് തെറ്റായ ദിശയില്‍ ബൈക്ക് ഓടിച്ചത്. തടഞ്ഞതോടെ ഇയാള്‍ പൊലീസുമായി വാക്കേറ്റം തുടങ്ങി. ഇയാള്‍ സ്ഥിരം റോങ് സൈഡിലാണ് ബൈക്ക് ഓടിക്കാറെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. തിങ്കളാഴ്ച വൈകിട്ട് 4.20ന് എസ്ആര്‍ നഗര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് ആണ് ഇയാളെ ആദ്യം തിരിച്ചറിഞ്ഞത്. ബൈക്ക് തടഞ്ഞുനിര്‍ത്തിയതോടെ എസ് അശോക് കടയ്ക്കുള്ളില്‍ കയറി പെട്രോളുമായി തിരിച്ചെത്തി വാഹനത്തില്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

നിലവില്‍ ഹൈദരാബാദ് ട്രാഫിക് പൊലീസ് യാത്രക്കാരുടെ സുരക്ഷയ്ക്കായി ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കി വരികയാണ്. നിയമങ്ങള്‍ പാലിക്കാതെയും അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിക്കുകയും അപകട മരണങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നു. ഗതാഗതം സുഗമമാക്കുന്നതിനും കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഒക്‌ടോബര്‍ മൂന്നിന് ഹൈദരാബാദ് ട്രാഫിക് പൊലീസ് 'ഓപ്പറേഷന്‍ റോപ്പ്' ആരംഭിച്ചിരുന്നു. ഗതാഗത നിയമലംഘനത്തിന് 472 പേരില്‍ നിന്നും 18 സ്ഥാപന ഉടമകളില്‍ നിന്നും പിഴ ഈടാക്കി.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

മുംബൈയില്‍ വാഹനാപകടമുണ്ടക്കി നിര്‍ത്താതെ പോയ കേസിലെ പ്രധാന പ്രതിയായ 23 കാരനെ ദുബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതി കീത്ത് സലോമി മെനെസെസിനെതിരെ മുംബൈ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

ഓഗസ്റ്റ് 29 ന് പുലര്‍ച്ചെ കാണ്ടിവ്ലിയിലെ വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലെ ഫ്ളൈ ഓവറില്‍ വെച്ചായിരുന്നു അപകടം. അമിതവേഗതയില്‍ വന്ന ബിഎംഡബ്ല്യു സെഡാന്‍ താനെ സ്വദേശിയായ ഹാരി ബാസ്റ്റ്യനെ ഇടിക്കുകയായിരുന്നു. സ്‌കൂട്ടര്‍ ഓടിക്കുകയായിരുന്നു ഹാരി പാലത്തില്‍ നിന്ന് തെറിച്ച് താഴെ റോഡില്‍ വീഴുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

അതേ ദിവസം തന്നെ ഒരു അജ്ഞാതന്‍ ബിഎംഡബ്ല്യു കാര്‍ അതിന്റെ കേടായ ഫെന്‍ഡര്‍ ശരിയാക്കാന്‍ അന്ധേരിയിലെ ഒരു ഗാരേജില്‍ എത്തിച്ചു. മാധ്യമങ്ങളില്‍ കാറിന്റെ ചിത്രം വന്നതോടെ കീത്ത് സലോമി മെനെസെസ് വീട്ടിലേക്ക് മടങ്ങിയില്ല. അപകടത്തിന് ശേഷം സ്ഥലം വിട്ട കീത്ത് തന്റെ കാര്‍ ഗാരേജില്‍ ഉപേക്ഷിച്ചു.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

സിസിടിവി ദൃശ്യങ്ങളില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വായിക്കാനാകാത്തതിനാല്‍ ബിഎംഡബ്ല്യു കണ്ടെത്താന്‍ പൊലീസിനായില്ല. ഈ ലേഖനം കണ്ടതോടെ അറ്റകുറ്റപ്പണികള്‍ക്കായി തന്റെ ഗാരേജില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ അതേ വാഹനമാണെന്ന് ഗാരേജ് ഉടമക്ക് മനസ്സിലായി.

'പെറ്റി അശോക് അടയ്ക്കൂല'; പൊലീസ് ചലാനിട്ടതോടെ ബൈക്ക് കത്തിച്ച് 45-കാരന്‍

ഇതേക്കുറിച്ച് ഗാരേജ് ഉടമ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് ബിഎംഡബ്ല്യു അല്ല സ്‌കോഡ കാറാണെന്നാണ് പൊലീസ് കരുതിയത്. എന്നാല്‍, 32 കാരനായ ഹാരി ബാസ്റ്റ്യനെ ആശുപത്രിയിലെത്തിച്ച ദൃക്സാക്ഷികള്‍ വാഹനം കണ്ട് ബിഎംഡബ്ല്യു ആണെന്ന് സ്ഥിരീകരിച്ചു. അമിതവേഗതയ്ക്കും അശ്രദ്ധമായ ഡ്രൈവിങ്ങിനും കീത്ത് മെനെസെസിന് 22 ചലാനുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

Most Read Articles

Malayalam
English summary
45 year old man set his bike on fire after being fined for traffic violation in hyderabad
Story first published: [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X