ഡെസ്റ്റിനി മുതൽ ഫാസിനോ വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

ഓട്ടോമാറ്റിക് സ്കൂട്ടറുകൾ ഇന്ത്യയിൽ വളരെ ജനപ്രിയമാണ്, പ്രധാനമായും അവയുടെ പ്രായോഗികത കാരണം പ്രായഭേദമന്യേ എല്ലാവരും അവ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്നു.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

സമീപ വർഷങ്ങളിൽ, സ്കൂട്ടറുകൾ ലളിതമായ കമ്മ്യൂട്ടർ വാഹനങ്ങൾ എന്ന നിലയിൽ നിന്ന് ടെക്-ലോഡഡ്, ഫൺ-ടു-റൈഡ് വാഹനങ്ങൾ എന്ന നിലയിലേക്ക് മാറി. എന്നിരുന്നാലും, ഉത്പാദന ചെലവും വാഹനങ്ങളുടെ വിലയും വർധിക്കുന്നതനുസരിച്ച്, ഈ ദിവസങ്ങളിൽ സ്കൂട്ടറുകൾ പോലും സാമാന്യം ചെലവേറിയതായി മാറിയിരിക്കുന്നു!

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

നിലവിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന അഞ്ച് 125 സിസി സ്കൂട്ടറുകൾ ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

1. ഹീറോ ഡെസ്റ്റിനി 125

എക്സ്-ഷോറൂം വില: 69,990 രൂപ മുതൽ 80,690 രൂപ വരെ

നിങ്ങൾ 110 സിസി സ്കൂട്ടർ ബജറ്റിൽ 125 സിസി സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഹീറോ ഡെസ്റ്റിനി 125 ഒരു മികച്ച ചോയിസാണ്!. ഇതിന് വളരെ രസകരമായ ഒരു ഡിസൈൻ ഉണ്ട്.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിക്കൊപ്പം സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ പോലുള്ള ഡീസന്റ് എക്യുപ്മെന്റുകളും ഉയർന്ന വേരിയന്റുകളിൽ അതിലേറെയും ലഭിക്കുന്നു! സ്കൂട്ടർ 9.1 PS മാക്സ് പവറും, 10.4 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 124.6 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനുമായാണ് വരുന്നത്.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

2. ഹോണ്ട ആക്ടിവ 125

എക്സ്-ഷോറൂം വില: 74,989 രൂപ മുതൽ 82,162 രൂപ വരെ

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ സീരീസാണ് ഹോണ്ട ആക്ടിവ. എൽഇഡി ഹെഡ്‌ലാമ്പ്, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, നിഷ്‌ക്രിയ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, എക്‌സ്‌റ്റേണൽ ഫ്യൂവൽ-ഫില്ലർ ക്യാപ് മുതലായവയ്ക്കൊപ്പം ഡീസന്റ് എക്യുപ്മെന്റ് ലിസ്റ്റുമായി വരുന്നു.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

ലളിതവും വിശ്വസനീയവുമായ സ്‌കൂട്ടറാണ് നിങ്ങൾ തിരയുന്നത് എങ്കിൽ ആക്‌ടിവ ശ്രേണിയിലെ 125 സിസി മോഡൽ മികച്ച ചോയിസാണ്. 8.29 PS കരുത്തും 10.3 Nm torque ഉം സൃഷ്ടിക്കുന്ന 123.9സിസി സിംഗിൾ പോട്ട് പവർപ്ലാന്റിൽ നിന്നാണ് ഇത് പവർ എടുക്കുന്നത്.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

3. ഹീറോ മാസ്ട്രോ എഡ്ജ് 125

എക്സ്-ഷോറൂം വില: 75,450 രൂപ മുതൽ 84,320 രൂപ

ഹീറോ മാസ്‌ട്രോ എഡ്ജ് ഒരു ഷാർപ്പ് ലുക്കിംഗ് ബജറ്റ് സ്‌കൂട്ടറാണ്. 9.1 PS പവറും, 10.4 Nm torque ഉം സൃഷ്ടിക്കുന്ന ഡെസ്റ്റിനി 125 -ലെ അതേ 124.6 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഇതിന്റെ ഹൃദയം. ഈ 125 സിസി പതിപ്പ് പെർഫോമെൻസും കാര്യക്ഷമതയും തമ്മിൽ നല്ല ബാലൻസ് വാഗ്ദാനം ചെയ്യുന്നു.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലർ ക്യാപ്, ഐഡിൾ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം (i3S), എൽഇഡി ഹെഡ്ലൈറ്റ് (ഒപ്പം എൽഇഡി ഡിആർഎല്ലുകൾ) മുതലായവയാണ് ഇതിൽ ലോഡ് ചെയ്തിരിക്കുന്നത്.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

4. സുസുക്കി ആക്‌സസ് 125

എക്സ്-ഷോറൂം വില: 75,600 രൂപ മുതൽ 85,200 രൂപ

ഇന്ത്യൻ വിപണിയിലെ മറ്റൊരു ജനപ്രിയ സ്‌കൂട്ടറാണ് സുസുക്കി ആക്‌സസ് 125. ഇതിന് മൊത്തിൽ തികച്ചും ലളിതമായ ഡിസൈനും രൂപകൽപ്പനയുമുണ്ട്, കൂടാതെ ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ഡിആർഎല്ലുകൾ മുതലായവ ലഭിക്കുന്നു.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

8.7 PS പവറും 10 Nm പീക്ക് torque ഉം നൽകുന്ന 124 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് സ്‌കൂട്ടറിന് കരുത്ത് പകരുന്നത്.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

5. യമഹ ഫസിനോ 125 Fi ഹൈബ്രിഡ്

എക്സ്-ഷോറൂം വില: 76,100 രൂപ മുതൽ 85,630 രൂപ

മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കിയ 125 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് യമഹ ഫാസിനോ 125 -ന് കരുത്ത് പകരുന്നത്. പവർട്രെയിൻ 8.2 PS പവറും 10.3 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ ഹൈബ്രിഡ് സിസ്റ്റം മൈലേജും പെർഫോമെൻസും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Hero Destini മുതൽ Yamaha Fascino വരെ; ഇന്ത്യയിലെ 5 മികച്ച ബജറ്റ് 125സിസി സ്കൂട്ടറുകൾ

സ്‌കൂട്ടർ ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാണ്, കൂടാതെ ടോപ്പ് സ്പെക്ക് മോഡലിൽ ഐഡിൾ സ്റ്റാർട്ട് സ്റ്റോപ്പ് സിസ്റ്റം, എൽഇഡി ലൈറ്റിംഗ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ബ്ലൂടൂത്ത് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി മുതലായവ ലഭിക്കുന്നു.

Most Read Articles

Malayalam
English summary
5 best budget 125cc motor scooters in indian market
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X